ദൈവങ്ങളെരിയുന്ന ചലനചിത്രച്ചിത
കിം കി ഡുക് എന്ന അതിമാനുഷനേയും അദ്ദേഹത്തിന്റെ സിനിമകളേയും വിവരണാത്മകമായി വിശകലനം ചെയ്യുകയും അതിലൂടെ മനുഷ്യാവസ്ഥയുടെത്തന്നെ ഇഴകൾ കീറുകയും ചെയ്യുന്ന പത്ത് ലേഖനങ്ങളാണ് ഈ പഠന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

(ഡയനീഷ്യൻ; കിം കി ഡുക്ക് പഠനങ്ങൾ എന്ന പുസ്തകത്തിനെഴുതിയ അവതാരിക)
രണ്ടായിരത്തി ഇരുപതിലെ മികച്ച ചലച്ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയ 'പാരസൈറ്റ്' എന്ന ദക്ഷിണ കൊറിയൻ സിനിമയുടെ സംവിധായകൻ ബോങ് ജൂൻ ഹോ പ്രസ്തുത വേദിയിൽ നടത്തിയ പ്രഭാഷണത്തിൽ ലോക പ്രശസ്ത അമേരിക്കൻ സംവിധായകനായ മാർട്ടിൻ സാകോർസസേയെ ഉദ്ദരിച്ച്, 'Which is the most personal is most creative' എന്ന് പറയുന്നുണ്ട്. വർഗ വൈരുദ്ധ്യങ്ങളുടെ സൂക്ഷ്മ സങ്കീർണതകളേയും വർഗോന്നതിയെന്ന ആധിപത്യപരമായ അനുവാര്യതയേയും അവതരിപ്പിച്ച ഈ സംവിധായകൻ തന്റെ വ്യക്ത്യനുഭവങ്ങളെക്കൂടിയായിരുന്നു അതിന്റെ ആന്തരികോർജമാക്കിയതെന്ന് വ്യക്തം. അനുഭവ സ്വാധീനങ്ങളോട് ആധർമണ്യമില്ലാത്ത സർഗ സൃഷ്ടികളുടേയും സൃഷ്ടിപരതയുടെത്തന്നെയും മൂല്യരാഹിത്യത്തിലേക്ക് വിരൽ ചൂണ്ടുന്നതെന്ന നിലയിൽ കൂടി സ്വീകരിക്കാവുന്ന ഒന്നാണ് അദ്ദേഹമുദ്ദരിച്ച ആ ഒറ്റവരി.
തന്റെ ക്രിയാത്മകമായ രചനാ ശേഷി ആരോട് കടപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന്, "അറ്റമില്ലാത്തതും അകാരണവുമായ വേദനയെന്തെന്നറിയിച്ച അച്ഛനെ"ന്ന് മറുപടി പറയുന്ന ജർമനമേരിക്കൻ കവി ഹെൻറി ചാഴ്സ് ബുകോവ്സ്കിയും, പിതൃഭയത്തെ അദൃശ്യാധികാരത്തിന്റെ അനാവരണമെന്ന തരത്തിൽ പരിണാമപ്പെടുത്തിയ ഫ്രാൻസ് കാഫ്കയുമടക്കം സ്വാനുഭാവ തീവ്രതകളിൽ നിന്നും മനുഷ്യന്റെ പൊതുവായ വ്യാധികളിലേക്ക് സ്വയം പടർത്തി വിരിയിച്ചവരിൽ ചിലരാണ്. ആത്മ-പരപീഢനങ്ങളുടെ സ്വച്ഛന്ദ വിഹാരിതങ്ങളെന്ന് പൊതുവായ കാഴ്ചയാൽ വിലയിരുത്തപ്പെടുന്ന കിം കി ഡുക് സിനിമകളെ സ്ഥൂലേതര വിമർശനങ്ങൾക്ക് വിധേയമാക്കിയാലും സമാനമായ അവനവൻ കേന്ദങ്ങളെ അവയ്ക്കകമേ കണ്ടെടുക്കാനാവും.
മുതലാളിത്ത 'വികസന'ത്തെ മുൻനിർത്തിയതും വിദ്യാഭ്യാസത്താൽ സാധ്യമായേക്കുന്ന പ്രഖ്യാപിത ഉയർച്ചയെയും സ്വകാര്യ സ്വത്തുസമ്പാദനത്തേയും ഉയർത്തിപ്പിടിക്കുന്നതുമായ ആയിരത്തിത്തൊള്ളായിരത്തിയറുപതിലെ ദക്ഷിണ കൊറിയൻ പ്രവിശ്യയിലാണ് കിം പിറന്നു'വീണത്'. ബാല്യം മുതൽക്കുതന്നെ സാമൂഹിക ജീവിതത്തിന്റെ നാനാവിധമായ അടരുകളിൽ നിന്നും വർഗ്ഗവിവേചനവും അവഹേളനങ്ങളും നേരിട്ടാണ് അയാളുടെ പ്രാരംഭ 'വളർച്ച'. പഠനമെന്ന് പേരിട്ടു വിളിക്കുന്ന ഓർമ തെളിയിക്കൽ വ്യായാമങ്ങളിൽ പുഷ്ടി തെളിയിക്കാൻ കഴിയാതെ വന്നതോടെ ഫാക്റ്ററികളിലും കെട്ടിടനിർമ്മാണ യൂണിറ്റുകളിലും പണിയെടുത്താണ് കിം തന്റെ കൗമാരത്തെ പൊഴിച്ചുകളയുന്നത്. പിന്നീട് ഇരുപത്തിരണ്ടാം വയസ്സിൽ മറൈൻ കോർപ്സിൽ ചേരുന്നതാകട്ടെ അച്ഛന്റെ പീഢനങ്ങനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാനുമാണ്. അഞ്ച് വർഷത്തോളം അവിടെത്തുടർന്ന ശേഷം നംസണിലെ ഒരു പള്ളിയിൽ ചേരുന്ന കിം അക്കാലത്താഗ്രഹിക്കുന്നത് ഒരു പ്രവാചകനാകണമെന്നായിരുന്നെന്ന് പിന്നീട് പറയുന്നുണ്ട് (റഷ്യൻ വിപ്ലവത്തിലടക്കം നിർണായകമായ അദൃശ്യ സാന്നിദ്ധ്യമായെന്ന് കരുതപ്പെടുന്ന റഷ്യയുടെ ഭ്രാന്തൻ സന്യാസി 'റാസ് പുടിനെ'യാണ്, കിമ്മിന്റെ ഈ മോഹം ഓർമിപ്പിക്കുന്നത്). പിന്നീട് പാരീസിലെത്തുന്ന കിം വഴിയരികിൽ ചിത്രങ്ങൾ വരച്ച് കുറേ കാലത്തോളം കഴിയുന്നു. അവിടെവച്ചാണ് ആദ്യമായയാൾ സിനിമ കാണുന്നതും.
കൊറിയയിൽ തിരിച്ചെത്തിയ ശേഷം തിരക്കഥാ രചന പഠിക്കുന്ന കിം, മജ്ജ തുളക്കുന്ന തന്റെ ജന്മദുഃഖങ്ങളുടെ പൊരുൾ നിവർത്താനുള്ള ഒരു അനുയോജ്യ മാധ്യമമായി സിനിമയെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. കൊറിയൻ ഫിലിം കൗൺസിലിന്റെ തിരക്കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രഥമ കിം തിരക്കഥയായ 'ഇല്ലീഗൽ ക്രോസിങ്ങ്' ഇതിന് അമർത്തിയുള്ള ഒരടിവരയാണ്. ഒരു അഡൾട്ട് മാഗസീനിന്റെ മോഡലായും ഒപ്പം കാൾ ഗേളായും ജോലി ചെയ്യുന്ന യുവതി, ബാല്യം മുതൽ തന്നെ ലൈംഗിക പീഡനങ്ങൾക്ക് വിധേയയാക്കിക്കൊണ്ടിരിക്കുന്ന വളർത്തച്ഛനെ കൊല ചെയ്യുന്നതിനുവേണ്ടി, ക്യാൻസർ ബാധിതനായ ഒരു കലാകാരനുമായി അടുക്കുന്നതും ഒടുവിൽ അവരിരുവരും അവിചാരിതമായി കൊല്ലപ്പെടുന്നതുമാണ് ഈ സിനിമയുടെ കഥാതന്തു.
ആരോഗ്യവാനായൊരു മനുഷ്യനൊരിക്കലും അപരനെ യാതനപ്പെടുത്തില്ലെന്നും പൊതുവിൽ പീഡിതരാണ് പീഡകരായി മാറുന്നതെന്നുമുള്ള നിരീക്ഷണം സ്വിസ് മനഃശാസ്ത്രജ്ഞനായ കാൾ ഗുസ്താവ് യുങ്ങിന്റേതാണ്. സാമാന്യമായ ഒരു പ്രസ്താവമാണിതെന്നിരിക്കിലും ഇതിനുള്ള നിരവധി സാധൂകരണങ്ങൾ നിത്യജീവിതത്തിൽ നിന്നും അല്ലാതെയുമായി കണ്ടെടുക്കാൻ കഴിയും. സബ്മിസീവ് സെക്സിനെ കേന്ദ്രീകരിക്കുന്നതും വലിയ തോതിൽ പ്രചാരം ലഭിച്ചതുമായ 'Fifty Shades' സിനിമാ സീരീസുകൾ ഇതിനുള്ള ഒരുദാഹരണമാണ്. സ്ത്രീയെ ബന്ധിയാക്കിയോ പീഢനങ്ങളേൽപിച്ചോ ഉള്ള ഇണചേരലിൽ നിന്നു മാത്രം രതി സായൂജ്യം നേടുന്നയാളാണ് ഇവയിൽ നായകനാകുന്നത്. അയാളുടെ ബാല്യകാലമാകട്ടെ, ഗുരുതരമാം വിധം പീഢിതവും. യഥാർത്ഥ സംഭവങ്ങളെ അധികരിച്ച് നിർമിച്ച 'Dead man walking' എന്ന സിനിമയിലേക്കു വന്നാൽ, കമിതാക്കളിലെ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചും പുരുഷനെ മാരകമായാക്രമിച്ചും കൊലചെയ്യുന്നയാളാണ് നായകൻ. മരണശിക്ഷക്കു മുൻപുള്ള അയാളുടെ അവസാന വിചാരണയിൽ പ്രതിയുടെ മാതാവ് അവന്റെ കുട്ടിക്കാലത്തെ ഓർത്തെടുത്ത് വിതുമ്പുന്നതു കാണാം. ബാല്യകാലത്ത് ഉപരിവർഗ സഹപാഠികളാൽ നിരന്തരം മർദ്ദിക്കപ്പെട്ടിരുന്നതും അവഹേളിക്കപ്പെട്ടിരുന്നതുമായ കുറ്റവാളിയുടെ ഭൂതകാലം 'സ്വാഭാവികമായും' നിയമാനുസൃത അയവുകൾക്ക് കാരണമാകുന്നുമില്ല.
ഈ നിലയിൽ ഒരു കൊടിയ പീഢകനാകാനുള്ള സർവ തികവും കിം കി ഡുക്കിനുണ്ടായിരുന്നു. മറ്റൊരു തരത്തിൽ അയാളായിത്തീർന്നതും അതുതന്നെയാണെന്നു കരുതാം. "സത്യം പോലെ അപ്രിയമായി നമുക്കെന്തുണ്ട്" എന്ന എം.എൻ വിജയൻ വാചകത്തെ ചേർത്തുവച്ചാൽ അതേകദേശം പൂർണമാവുകയും ചെയ്യുന്നു. മനുഷ്യരിലെ അസത്യവാസികളായ മൃഗീയ ഭൂരിപക്ഷത്തെ പ്രദർശനശാലകളുടെ വിപരീത ഗാർഹികതയിൽ പൂട്ടിയിട്ട ആ സംവിധായകൻ ആന്തരികമായ 'ജോക്കർ ചിരി'കളാൽ നിറയുക തന്നെയായിരുന്നിരിക്കണം.
കേരളത്തിൽ ഏറ്റവുമധികം 'ആഷോഷിക്കപ്പെട്ട' കിം സിനിമയാണ് 'സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആന്റ് സ്പ്രിംഗ്'. നദിയിൽ ഒഴുകി നടക്കുന്ന ഒരു ബൗദ്ധ മഠവും അവിടുത്തെ അന്തേവാസികളായ ഗുരുവും ശിഷ്യനുമാണ് ഈ ചിത്രത്തിന്റെ തുടക്കത്തിൽ നമ്മെ എതിരേൽക്കുന്നത്. തീരെ ചെറിയ ഒരു ബാലനാണ് സന്യാസിയുടെ ഈ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻ. ബാഹ്യലോകത്തിന്റെ എല്ലാ 'കളങ്കങ്ങളിൽ' നിന്നും അകന്നു കഴിയുന്ന ഈ കുട്ടി തവളയേയും പാമ്പിനേയുമെല്ലാം ചെറുകല്ലുകളിൽ കെട്ടിയിട്ട് രസിക്കുന്ന ദൃശ്യങ്ങളാണ് പോകെപ്പോകെ നാം കാണുന്നത്. മനുഷ്യ സഹജമായ ആന്തരിക ചോദനകളുടെ നാനാവിധമായ കിം കി ഡുക് അവതരണങ്ങളിലെ ഒരു 'ഹിംസാരഹിത ഹിംസ'യാണിത്. ഒരുപക്ഷേ രക്തരൂക്ഷിതമായ കിം കലാപങ്ങളേക്കാൾ തുളച്ചിലുണ്ടാക്കേണ്ടതായ ഒന്ന്.
രണ്ടായരത്തിപ്പതിനെട്ടിൽ പുറത്തിറങ്ങിയ കിം കി ഡുക് സിനിമയായ ഹ്യൂമൻ, സ്പേസ്, ടൈം ആൻഡ് ഹ്യൂമനിലും നിർമിത നിഷ്കളങ്കതകൾ വെല്ലുവിളിക്കപ്പെടുന്നതായിക്കാണാം. യാത്രക്കിടയിൽ പൊടുന്നനെ ആകാശത്തിലേക്ക് എടുത്തുയർത്തപ്പെടുകയും വായുവിൽ സ്ഥിരപ്പെട്ടുപോവുകയും ചെയ്യുന്ന ഒരു കപ്പലും യാത്രക്കാരുടെ നിലനിൽപിനായുള്ള സമരവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. കപ്പലിലെ യാത്രക്കാരുടെ കൂട്ടത്തിൽ ഒരു മുതിർന്ന രാഷ്ട്രീയക്കാരനും അയാളുടെ മകനും കൂടി ഉൾപ്പെടുന്നുണ്ട്. തുടക്കം മുതൽക്കുതന്നെ തങ്ങൾക്കു ലഭിക്കുന്ന അധിക പരിഗണനകളെയടക്കം വിമർശനബുദ്ധ്യാ പരിശോധിക്കുന്നയാളാണ് ഇതിലെ പുത്രൻ. അയാളുടെ നീതിബോധത്തെയുറപ്പിക്കുന്ന അനേകം രംഗങ്ങളുടെ തുടർച്ച ചിത്രത്തിൽ കാണാം. കപ്പൽ ആകാശത്തിൽ ഉറച്ചതിൽപ്പിന്നെയൊരു രാത്രി, യാത്രികരിലെ നവദമ്പതികളിലൊരുവളെ പ്രാപിക്കാനുള്ള ത്വര രാഷ്ട്രീയ താരത്തിൽ അവതരിക്കുന്നു. അവൾ അയാൾക്കു മുൻപിൽ അനുചരന്മാരാൽ വേട്ടയാടി വിളമ്പപ്പെടുകയും ചെയ്യുന്നു. ഭോഗാനന്തരം താരം മുറിയിറങ്ങിപ്പോകുന്ന അതേ നേരത്തുതന്നെയാണ് അയാളുടെ മകൻ ഞെട്ടലോടെ അങ്ങോട്ടേക്ക് കിതച്ചെത്തുന്നത്. അവനെ ഗുണ്ടാത്തലവൻ മുറിക്കകമേ വലിച്ചിട്ടു പൂട്ടുകയാണ്. നീതിമാന്റെ കിതപ്പോടെ പീഡിതയുടെ നഗ്നതയിലേക്ക് തുണി വാരിയിടുന്ന അയാൾ പിന്നീട്, അൽപനേരത്തെ നയനഭോഗം തീർത്ത സത്താദാർഢ്യത്തോടെ അവളിലേക്കൊട്ടുന്ന കാഴ്ചയാണ് നാം കാണുന്നത്. പിന്നെയും പിന്നെയും ജയം വരിക്കുന്ന ജൈവികത; ആർജിത ജനാധിപത്യങ്ങളുടെ ആപേക്ഷികത.
ആയിരക്കണക്കിനാണ്ടുകൾ നീണ്ട വ്യവസ്ഥാപിതത്വങ്ങളാൽ മനുഷ്യൻ മുഖത്തുനോക്കാൻ മടിക്കുന്ന സ്വന്തം അന്തഃസാരത്തെ കുടഞ്ഞിടുന്ന ഇത്തരം നിമിഷങ്ങൾ അതിയതിവിദൂരമോ അനൽപകൽപിതമോ ആയ ഒരു ഭാവികാലത്തിൽ മാത്രം പൂർണ സംവേദനം സാധ്യമായവയാണെന്നാണ് നമ്മുടെ വർത്തമാനകാലം തെളിയിക്കുന്നത്.
രണ്ടായിരത്തിയിരുപതിന്റെ അവസാന മാസത്തിൽ പുറത്തിറങ്ങിയ 'പാവ കഥൈകൾ' എന്ന തമിഴ് വെബ് സീരിസ് ഒരു വലിയ ശതമാനം മലയാളി സിനിമാ പ്രേമികളാൽ കൊണ്ടാടപ്പെടുകയുണ്ടായി. പാവ കഥൈകളിലെ, ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത മൂന്നാം കഥൈയിലെ ഒരു രംഗത്തിൽ പീഡിപ്പിക്കപ്പെട്ട മകളെ അവളുടെ അച്ഛൻ എടുത്തുയർത്തി സമാധാനിപ്പിക്കുന്നതു കാണാം. ആ കുഞ്ഞിനെ ആക്രമിച്ചവർ മൃഗസമാനരാണെന്നും എന്നാൽ ലോകമൊന്നാകെ അങ്ങനെയല്ലെന്നുമാണ് അയാൾ മകൾക്കേകുന്ന ഉപദേശം. 'ദേശി വൈകാരികത'യാൽ തെഴുത്ത ഈ ചിത്രത്തിന്റെ വൈകാരിക വൈദ്യുതിയാൽ സ്തംഭിച്ചുപോയ ഇതേ പ്രേക്ഷകർ തന്നെയാണ് കിം കി ഡുക് സിനിമകളെ തങ്ങൾ പലവുരു 'ചുംബിച്ചതായി മേനി പറയുന്നതും'. കണ്ണിൽ മണ്ണുവീണതിനോ കാർന്നുതിന്നപ്പെട്ടതിനോ ശേഷം പിന്നെയും കാലമിരുട്ടി മാത്രം വന്നേക്കാവുന്ന ഒരു സാങ്കൽപിക ഭാവികാലത്തിൽ മാത്രം ഈ ലേഖകന് പ്രതീക്ഷ ചാരേണ്ടിവരുന്നത് ഇതിനു സമാനമായ അനേകം പ്രകടനപരതകളാലാണ്.
കിം കി ഡുക് എന്ന അതിമാനുഷനേയും അദ്ദേഹത്തിന്റെ സിനിമകളേയും വിവരണാത്മകമായി വിശകലനം ചെയ്യുകയും അതിലൂടെ മനുഷ്യാവസ്ഥയുടെത്തന്നെ ഇഴകൾ കീറുകയും ചെയ്യുന്ന പത്ത് ലേഖനങ്ങളാണ് ഈ പഠന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദൈവങ്ങൾ ആത്മഹത്യ ചെയ്യുന്ന ഈ സിനിമാക്കയങ്ങളുടെ ആഴത്തെയറിയുകയെന്നാൽ വിലക്കപ്പെട്ട ജ്ഞാനത്തിന്റെ ഇരട്ടിമധുരമെന്നു തന്നെയാണ്.