പുണ്യപാപങ്ങളുടെ നിത്യയുദ്ധത്തിനപ്പുറം
കേവലം നൂറ്റി അൻപത് പേജിൽ താഴെ നിഗൂഢതകളുടെ ഒരു ലോകമാണ് പുണ്യാളനിൽ തെളിഞ്ഞു കിടക്കുന്നത്. 'പി.എഫ്. മാത്യൂസ് ഡാർക്ക് യൂണിവേഴ്സ്' എന്ന വിശേഷണമാണ് ഈ മൂന്ന് നോവലുകൾക്കും ഞാൻ നൽകുന്നത്. കൃത്യമായ ഓർഡറിൽ ഇവ വായിക്കുന്നതാവും ഉചിതം.

"അസാധാരണമായ പ്രമേയത്തിൽ അത്ഭുതപ്പെടുത്തുന്ന ആഖ്യാനം."
ചാവിന്റെ പുസ്തകത്തിൽ നിന്നും ഇരുട്ടിലെ പുണ്യാളനിലേക്കുള്ള യാത്രയെ അടയാളപ്പെടുത്താൻ ഇത്രയും മതിയാവും. മാജിക്കൽ റിയലിസത്തിന്റെ സാധ്യതകൾക്കുള്ളിൽ നിന്ന് വായനക്കാരുടെ കണ്ണുതള്ളിക്കുന്ന പി. എഫ് മാത്യൂസിന്റെ മറ്റൊരു മാസ്റ്റർപീസ് എന്നാണ് ഇരുട്ടിലൊരു പുണ്യാളനെ വിശേഷിപ്പിക്കാനാവൂ.

തുറമുഖ പട്ടണത്തിലെ ഒരു ലോഡ്ജിൽ എത്തുന്ന എഴുത്തുകാരനിൽ നിന്നും അവിടെയുണ്ടാവുന്ന മരണങ്ങളിൽ നിന്നുമാണ് ഇരുട്ടിലൊരു പുണ്യാളന്റെ ആരംഭം. കാപ്പിരി മുത്തപ്പനെ ആരാധിക്കുന്ന പാണ്ട്യലക്കൽ അച്ചമ്പിയിലേക്ക് ആ കഥയുടെ വേരുകൾ ആഴ്ന്നിറങ്ങുന്നു. അദ്ദേഹത്തിന്റെ ഭാര്യ അന്നംകുട്ടി താത്രിയും, മകൻ സേവ്യറും, ഭാര്യ കാർമ്മലിയും, അവരുടെ മകൻ ഇമ്മാനുവേലും, ആബേലച്ചനും, ഡോക്ടർ അൾവാരീസുമെല്ലാം നോവലിന്റെ ഭാഗമായി കൂടിച്ചേരുന്നു. കഥപറച്ചിലിന്റെ വേറിട്ട ഒരു തലം ഇരുട്ടിലൊരു പുണ്യാളനിൽ ദർശിക്കാനാവും. സാക്ഷാൽ ആത്മാവിനെ വരെ കഥപറയാൻ എഴുത്തുകാരൻ ക്ഷണിക്കുന്നുണ്ട്. തരിച്ചിരിക്കുന്ന വിധം ഭയത്തെ വായനക്കാരിലേക്ക് ഇൻജെക്ട് ചെയ്യുന്ന ഇത്തരം ആഖ്യാനരീതി കൈയ്യടി അർഹിക്കുന്ന ഒരു ഘടകമാണ് ഈ നോവലിൽ.
താരതമ്യേന സംഭാഷണങ്ങൾ നന്നേ കുറവാണ് ഇരുട്ടിൽ ഒരു പുണ്യാളനിൽ. സങ്കീർണ്ണമായ ഒരു കഥയാണ് ഇരുട്ടിലൊരു പുണ്യാളന്റേത്. എന്നാൽ മനസ്സിലാകാത്ത വിധം അതിസങ്കീർണ്ണവുമല്ല. ദൈവവും പിശാചും തമ്മിലുള്ള പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പുണ്യപാപങ്ങളുടെ നിത്യയുദ്ധത്തിനുമപ്പുറം സഞ്ചരിക്കുന്ന നോവലാണിത്. സാത്താന്റെ വരുതിയിൽ നിൽക്കുകയും ദൈവത്തെ നിഷേധിക്കുകയും ചെയ്യുന്നവർക്ക് സാത്താൻ വാരിക്കോരി നൽകുന്ന ഐശ്വര്യങ്ങൾ പിന്നീടൊരു ദുഷിച്ച ജീവിതത്തിലേക്ക് മനുഷ്യനെ നയിക്കുന്നു എന്ന സത്യം മറക്കപ്പെടാനാവാത്തതാണ്. ക്രൈസ്റ്റവ സമൂഹത്തെയും, വിശ്വാസങ്ങളെയും, ആചാരങ്ങളെയും, അനാചാരങ്ങളെയും പശ്ചാത്തലമാക്കി ശക്തമായ പ്രമേയം ഉൾപ്പെടുന്ന നോവലുകൾ അപൂർവമായിട്ടാണ് മലയാളത്തിൽ സംഭവിക്കാറുള്ളത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ പി.എഫ് മാത്യൂസിന്റെതായി പുറത്തിറങ്ങിയ ചാവുനിലവും, പിന്നീട് ഇറങ്ങിയ ഇരുട്ടിൽ ഒരു പുണ്യാളനും, അതിന്റെ തുടർച്ചയെന്നു വിശേഷിപ്പിക്കാവുന്ന അടിയാളപ്രേതവുമെല്ലാം ഈയൊരു സമൂഹത്തിന്റെ ഇരുണ്ട വശങ്ങളിലൂടെയാണ് കഥ പറയുന്നത്. മൂന്ന് നോവലുകളിലും പി. എഫ് മാത്യൂസ് സ്വീകരിച്ച അവതരണശൈലി അത്ഭുതപ്പെടുത്തിയിരുന്നു. പൊതുവായി മൂന്നിലും കടന്നുവരുന്ന കാപ്പിരിമുത്തപ്പൻ എന്ന കഥാപാത്രം വായനക്കാരിൽ ഭയവും, കൗതുകവും ജനിപ്പിക്കാൻ സാധ്യമായ ഒന്നാണ്. ചാവുനിലത്തിൽ വായിച്ചറിഞ്ഞ മരണങ്ങൾ ഇരുട്ടിലൊരു പുണ്യാളനിലും തുടരുന്നു എന്ന സവിശേഷതയുമുണ്ട്.

കേവലം നൂറ്റി അൻപത് പേജിൽ താഴെ നിഗൂഢതകളുടെ ഒരു ലോകമാണ് പുണ്യാളനിൽ തെളിഞ്ഞു കിടക്കുന്നത്. "പി.എഫ്. മാത്യൂസ് ഡാർക്ക് യൂണിവേഴ്സ്" എന്ന വിശേഷണമാണ് ഈ മൂന്ന് നോവലുകൾക്കും ഞാൻ നൽകുന്നത്. കൃത്യമായ ഓർഡറിൽ ഇവ വായിക്കുന്നതാവും ഉചിതം.
അന്തിക്രിസ്തുവെന്ന വാക്ക് ക്രൈസ്റ്റവ സമൂഹത്തിന്റെയിടയിൽ കാലാകാലങ്ങളായി പരക്കെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. അങ്ങനെയൊരു സാഹചര്യത്തിലേക്കാണ് പി.എഫ് മാത്യൂസ് ഇരുട്ടിന്റെ ശക്തികളെ ഇതിവൃത്തമാക്കി ഈ രചനകൾ തുറന്നു വിട്ടത്. വിവാദമായതും പി.എഫ് മാത്യൂസിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങാനിരുന്നതുമായ അന്തിക്രിസ്തു എന്ന സിനിമയെക്കുറിച്ചും ഇരുട്ടിൽ ഒരു പുണ്യാളനിലേക്കുള്ള വഴികളെക്കുറിച്ചുമുള്ള എഴുത്തുകാരന്റെ കുറിപ്പും ഇതോടനുബന്ധമായി വായിക്കാനാവും. രണ്ടായിരത്തി പതിനഞ്ചിൽ ഡിസി ബുക്സ് പുറത്തിറക്കിയ ഇരുട്ടിൽ ഒരു പുണ്യാളൻ ആറാം വർഷത്തിൽ അഞ്ചാം പതിപ്പിലേക്ക് കടക്കുമ്പോൾ ഇനിയും കൂടുതൽ വായനക്കാരെ കാത്തിരിക്കുന്നു. അതിലുപരി പുനർവായനകൾക്കും, കൂടുതൽ ചർച്ചകൾക്കും പ്രേരിതമായ അദൃശ്യ ശക്തി ഒളിഞ്ഞിരിക്കുന്ന പുണ്യാളൻ മലയാളത്തിലെ മികച്ച ത്രില്ലറുകളിൽ ഒന്നായി ചേർത്ത് വെക്കാവുന്നതാണ്.