ഫ്രെയിംസ് ഓഫ് ലൈഫ്
"പക്ഷെ ക്ലാര കല്യാണം കഴിച്ചിലെ..?" "അതു സാഹചര്യം... രണ്ടുപേരുടെയും ജീവിതം ഒന്നും അല്ലാതായി പോവാതിരിക്കാൻ വേണ്ടി... അവിടെയും ജയകൃഷ്ണനോടുള്ള ഇഷ്ടം കൊണ്ടല്ലേ രാധയ്ക്ക് വിട്ടുകൊടുത്തതും, ക്ലാര കല്യാണം കഴിച്ചതും. അല്ലെങ്കിലും നേടി എടുത്താൽ മാത്രമല്ല പ്രണയം വിജയിക്കുന്നത്. മനസ്സാൽ അറിഞ്ഞു വിട്ടുകൊടുക്കുമ്പോഴും അവിടെയും പ്രണയം വിജയിക്കുന്നുണ്ട്."

"അതേയ്... പടം കഴിഞ്ഞു..."
"കഴിഞ്ഞോ..?"
"എഴുന്നേൽക്ക്..."
പത്മ ഒരു ആക്കിച്ചിരിയോടെ റീനുവിനെ നോക്കി. നല്ലൊരു ഉറക്കം കഴിഞ്ഞതിന്റെ ക്ഷീണം എല്ലാ ഭാവഭേദങ്ങളോടുകൂടി റീനുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. ഇരുന്നുറങ്ങിയത് കൊണ്ടാവണം ദേഹം ആകെ ഒരു ഭാരം. രണ്ടു പേരും ഫിലിം ഹാളിനു പുറത്തിറങ്ങി. പൊടുന്നനെ വീശി അടിച്ച ചൂട് കേറിയ പൊടിക്കാറ്റ് റീനുവിനെ ആകെ ഒന്നുലച്ചു. പത്മ അപ്പോഴും അടുത്ത പടം കാണേണ്ട സമയത്തെക്കുറിച്ച് മറ്റുള്ളവരോട് ചോദിക്കുന്ന തിരക്കിൽ ആയിരുന്നു.
"പത്മ...ഇനി വല്ലതും കഴിച്ചിട്ട് ആവാം. എന്നിട്ട് മതി അടുത്ത ഫിലിം..."
"എടോ... ഇപ്പൊ കഴിക്കാൻ കയറിയാൽ ശരിയാവില്ല. ആ ഈജിപ്ഷ്യൻ പടം പത്തു മിനിറ്റിനുള്ളിൽ തുടങ്ങും."
"നീ എന്തു പറഞ്ഞാലും ശരി. ഇനി വല്ലതും അകത്തോട്ട് ചെല്ലാതെ നിന്റെ കൂടെ വരുന്ന പ്രശ്നം ഇല്ല."
"എന്നാൽ വാ ചായ കുടിക്കാം..."
"ചായയോ... ഈ നാട്ടപ്പൊരിവെയിലത്ത്... നിനക്കു വല്ല കിറുക്കും ഉണ്ടോ പത്മ... വല്ല തണുത്ത എന്തെങ്കിലും കഴിക്കാം..."
"ബേജാറവല്ലടോ... നമുക്ക് വഴി ഉണ്ടാക്കാം."
മടിപിടിച്ചു കുഴങ്ങി നിന്ന റീനുവിനെ പത്മ കൈപിടിച്ചു നീട്ടി വലിച്ചു നടന്നു. അടുത്തുകണ്ട തരക്കേടില്ലാത്ത ഒരു കൂൾബാറിൽ കയറി.
"ചേട്ടാ...ഒരു ചായ... നിനക്കെന്താ വേണ്ടത്..?"
"എനിക്ക് ചായയും കാപ്പി ഒന്നും വേണ്ട. വല്ല നല്ല icecream ഉണ്ടോ എന്നു നോക്ക്..."
നിർത്താതെ ഉള്ള കോട്ടുവായോട് കൂടി റീനു ഐസ്സ്ക്രീം ഓർഡർ ചെയ്തു. കൂൾബാറിലെ ശീതികരിച്ച സംവിധാനങ്ങൾ റീനുവിന് തെല്ലൊന്നു സമാധാനം കൊടുത്തു.
"എന്റെ പൊന്നു പത്മ... നിന്നെ സമ്മതിക്കണം. ആ ചൂടിന് അവാർഡ് പടവും കണ്ടു ക്ഷീണിച്ചു നിൽക്കുമ്പോൾ ഈ ചൂട് ചായയും കുടിക്കുന്നു..."
"അവാർഡ് പടമോ... അതോ നിനക്കത് കണ്ടിട്ട് ഒന്നും മനസിലായില്ല?"
"പിന്നെ! ഭയങ്കര അർത്ഥം ആണല്ലോ... ആ സ്ത്രീ ഞാൻ എപ്പോ നോക്കുമ്പോഴും ആ പുല്ലിൽ കൂടെ നടന്നു വരുന്നു. അര മണിക്കൂറായി തുടങ്ങിയ നടത്തം ആണ്. എനിക്കു ബോർ അടിച്ചു പണ്ടാരം അടങ്ങിയപ്പോൾ ഞാൻ കിടന്നുറങ്ങി."
"റീനു... ആ ഫിലിമിന്റെ റേഞ്ച് എന്താണെന്ന് അറിയ്യോ... കൊല്ലങ്ങൾ ആയി ആ ഫിലിം സ്ക്രീനിൽ കാണാൻ കാത്തുനിൽക്കുന്നവരുണ്ട്. ഇന്നിപ്പോ കൊച്ചിയിലെ ഈ ഫിലിം ഫെസ്റ്റിവലിൽ ആണ് ആദ്യമായ് ഈ പടം പ്രദർശിപ്പിച്ചത്."
"എന്തോ... എനിക്കിതൊന്നും ദഹിക്കില്ല. എനിക്ക് പദ്മരാജനും, ഷാജി കൈലാസും ഒകെ പറ്റുള്ളൂ. ഞാൻ അതു കണ്ടോളാം..."
ഒരു ചിരിയോടെ പത്മ ചൂട്ചായ ഊതിക്കുടിച്ചു. റീനു മറ്റെന്തൊക്കെയോ പറയുമ്പോഴും പത്മയുടെ കണ്ണുകൾ ആർക്കു വേണ്ടിയോ തിരഞ്ഞുകൊണ്ടിരുന്നു.
"നീ എന്താ പുറത്തേക്കു നോക്കുന്നെ..?"
റീനു തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യം പത്മ അറിഞ്ഞിരുന്നില്ല. അവൾക്കു പിടി കൊടുക്കാതിരിക്കാൻ വേണ്ടി കൈയിലെ ചായ ആഞ്ഞു വലിച്ചു കുടിച്ചു. പക്ഷെ റീനു അപ്പോഴും അവളെ നോക്കി ഇരിക്കുവായിരുന്നു. എന്തെങ്കിലും പറയാതെ ഒഴിയാൻ കഴിയില്ല എന്നു പത്മയ്ക്ക് മനസ്സിലായി.
"ഞാൻ നിന്റെ ഷാജി കൈലാസ് പടം ഇവിടെ നടക്കുന്നുണ്ടോ എന്നു നോക്കുവായിരുന്നു."
"നീ എന്നെ കളിയാക്കിയതാണെന് മനസ്സിലായി. ആളുകൾക്ക് മനസ്സിലാവുന്ന പോലുള്ള പടം എടുക്കണം. അല്ലാതെ...!
പപ്പേട്ടന്റെ സിനിമകൾ തന്നെ നോക്കൂ. ക്ലാരയെ അറിയാത്ത മലയാളികൾ ഉണ്ടോ... സോളമനെ അറിയാത്ത ആരെങ്കിലും...
ക്ലാര... എന്തൊരു പെണ്ണാണല്ലേ... നമ്മുടെ ജീവിതത്തിൽ കണ്ടിട്ടുണ്ടോ അങ്ങനെ ഉള്ള ഒരാൾ. എവിടെയും ബന്ധിക്കപ്പെടാതെ ആർക്കും പിടി കൊടുക്കാതെ പറന്നു പറന്നു പരിചയപ്പെട്ടവർക്കൊക്കെ ഒരു നല്ല ഓർമയായി...
"പക്ഷെ ക്ലാര കല്യാണം കഴിച്ചിലെ..?"
"അതു സാഹചര്യം... രണ്ടുപേരുടെയും ജീവിതം ഒന്നും അല്ലാതായി പോവാതിരിക്കാൻ വേണ്ടി... അവിടെയും ജയകൃഷ്ണനോടുള്ള ഇഷ്ടം കൊണ്ടല്ലേ രാധയ്ക്ക് വിട്ടുകൊടുത്തതും, ക്ലാര കല്യാണം കഴിച്ചതും. അല്ലെങ്കിലും നേടി എടുത്താൽ മാത്രമല്ല പ്രണയം വിജയിക്കുന്നത്. മനസ്സാൽ അറിഞ്ഞു വിട്ടുകൊടുക്കുമ്പോഴും അവിടെയും പ്രണയം വിജയിക്കുന്നുണ്ട്."
"അതേ... കഴിച്ചു കഴിഞ്ഞില്ലേ. വാ ഫിലിം തുടങ്ങാറായി..."
"പത്മ അവിടെ ഒന്നു നിന്നെ... നേരെ ചൊവ്വേ ടീവിയിൽ പോലും ഒരു സിനിമ മുഴുവൻ കാണാൻ മിനക്കെടാത്ത നീ ഈ കണ്ട ഫിലിംഫെസ്റ്റിവലിൽ വന്നു പോവുന്നതിന്റെ ഉദ്ദേശം എന്താ..?"
"എനിക്ക് ബുദ്ധി ഉണ്ട്. നിനക്കു ബുദ്ധി ഇല്ല. അതു തന്നെ."
"ഓഹോ....അങ്ങനെ..."
രണ്ടു പേരുടെയും ശബ്ദം ഒരു പൊട്ടിച്ചിരിയായി ഉയർന്നു. ചുറ്റും ഉള്ളവരൊക്കെ അവരെ ശ്രദ്ധിക്കുന്നു എന്നു മനസ്സിലായപ്പോൾ പത്മയും, റീനുവും അവിടെ നിന്ന് എഴുന്നേറ്റു. റീനു അപ്പോഴും പത്മയെ തന്നെ നോക്കിനിന്നു. പരിചയപ്പെട്ടിട്ട് രണ്ടു കൊല്ലങ്ങൾ ആയിട്ടും റീനുവിന് അവളെ മുഴുവനായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്തിലും ഒരു തമാശ കണ്ടെത്തുന്നവൾ, സ്വയം മറന്നു ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും അറിയുന്നവൾ, ഒരു ഉദ്ദേശവും ഇല്ലാതെ അവളുടേതായ ലോകത്ത് ജീവിക്കുമ്പോഴും കൂടെ ഉള്ളവരെയും സന്തോഷിപ്പിക്കുന്നു, പറന്നു നടക്കുന്ന അവളെ പിടിച്ചു നിർത്തുന്നത് ഈ ഫിലിം ഫെസ്റ്റിവലുകളാണ്. അവളുടെ കൊടി കേറിയ മടി പോലും ഇല്ലാതാവുന്നത് ഫിലിം ഫെസ്റ്റിവലുകളിലേക്കുള്ള യാത്രകളിലാണ്.
ഒരു നനുത്ത പുഞ്ചിരിയോടെ റീനു പത്മയുടെ നെറ്റിയിലേക്കു വീണ ചെമ്പിച്ച മുടിയിഴകളെ വകഞ്ഞു മാറ്റി. വരണ്ട ചൂട് കാറ്റിൽ അവ ഓരോന്നും നെറ്റിയിലെ വിയർപ്പിൽ അള്ളിപ്പിടിച്ചിരുന്നു. ഫിലിം കണ്ടു കഴിഞ്ഞതിന് ശേഷം പത്മ റീനുവിനെ യാത്രയാക്കി. പത്മ വീട്ടിലേക്കും തിരിച്ചു.
കണക്കുപട്ടികയിൽ നിന്നും കാൽക്കുലേറ്ററിലേക്കും അവിടുന്നു ടിവിയിലേക്കും ബദ്ധപ്പെട്ടു നോക്കുന്ന അച്ഛൻ, അടുക്കളയിൽ തിരക്കിട്ടു പണിയെടുക്കുന്ന അമ്മ. ഈ കാഴ്ചകൾ എന്നും പതിവായിരുന്നു പത്മയുടെ വീട്ടിൽ. പതിവു നിസ്സംഗതയോടെ, എന്നാൽ തന്നെയും കലങ്ങി മറിഞ്ഞു തെളിയാതെ കിടന്ന മനസ്സുമായി പത്മ അവളുടെ മുറിയിലേക്ക് നടന്നു. തന്റെ ചാരുകസേര ജനലിനു അഭിമുഖമായി അവൾ വലിച്ചിട്ടു. തന്റെ ജനൽ വഴി ആദ്യം കാണുന്നത് അടുത്ത വീട്ടിലെ തുറന്നിട്ട ജനൽ തന്നെ ആണ്. പത്മ ഒരുപാട് നേരം ആ ജനൽ നോക്കി ഇരുന്നു. ഭൂതകാലങ്ങളെ ഞൊടിയിടയിൽ ആവാഹിക്കാൻ കഴിവുള്ള ഒരു ജനൽ. അവളുടെ ചിന്തകളെ കീറുമുറിക്കാൻ വണ്ണം ശേഷിയുള്ള ഇടിയുടെ അലർച്ച അവളെ ആകെ ഒന്നു കുലുക്കിമറിച്ചു.
"നേരം തെറ്റിയ മഴ..."
അവൾ പിറുപിറുത്തു. അല്ലെങ്കിലും എല്ലാത്തിനും കണക്കും സമയവും വെക്കുന്ന മനുഷ്യരെ പറഞ്ഞാൽ മതി. എല്ലാരും അവരവരുടെ ഇഷ്ടത്തിന് വരട്ടെ. ആകാശത്തിലെ മിന്നൽപിണരുകൾ അവളുടെ കാഴ്ചയെ ആകമാനം മങ്ങിയതാക്കി തീർത്തു. മെല്ലെ മെല്ലെ കണ്ണു തുറന്നു നോക്കുമ്പോൾ ആ തുറന്നിട്ട ജനലിനു പിറകിൽ ഒരു മനുഷ്യൻ എഴുതുന്നത് പോലെ ഇരിക്കുന്നു. കൂടിക്കൂടി വന്ന മിന്നലിന്റെ വെളിച്ചത്തിൽ അവിടെ ഉണ്ടായിരുന്ന മേശയിലെ ചെറിയ വർണക്കുപ്പികൾ കണ്ടു. പത്മ ഒന്നുകൂടെ കണ്ണു തിരുമ്മി നോക്കി. അയാൾ തന്നെ നോക്കുകയാണ്. അടുത്ത ഒരു ഇടിയുടെ അലർച്ചയിൽ എല്ലാം മാറി മറിഞ്ഞു. തുറന്നിട്ട ജനൽ, കാറ്റിൽ ചുമരിനോട് വീശി അടിക്കാൻ തുടങ്ങി. കഴിഞ്ഞ നിമിഷങ്ങളിൽ കണ്ട കാര്യങ്ങൾ ഒക്കെ വെറും മായ മാത്രമാണോ എന്ന് അവൾക്കു തോന്നി. ഒരു ആലസ്യത്തോടെ അവൾ ചാരുകസേരയിൽ തളർന്നിരുന്നു. തലച്ചോറ് തന്നെ കൈവിട്ട നിമിഷം അവളുടെ മനസ്സ് ചുണ്ടുകളിലേക്ക് അതിവേഗം പ്രവഹിച്ചു.
"റസാക്ക്..."
നിമിഷങ്ങളുടെ ഇടവേളയിൽ അവൾ വീണ്ടും പൂർവസ്ഥിതിയിൽ എത്തി. കടന്നു വരാൻ പോകുന്ന ആയിരക്കണക്കിന് ഓർമ്മകളെ അവൾ അപ്പോഴേക്കും വലിച്ചടച്ചിരുന്നു. എന്തോ എഴുതാൻ എന്ന പോലെ പത്മ തന്റെ ഡയറി പുറത്തേക്കെടുത്തു. എഴുതാൻ ഇരിക്കുമ്പോഴും അവൾ മറ്റെന്തൊക്കെയോ ആലോചിച്ച് ഇരിക്കുകയാണ്. പൊടുന്നനെ റീനുവിനെ മനസ്സിൽ കണ്ടു. അവൾ പറഞ്ഞ ഓരോ വാക്കുകളും, അവളുടെ മുഖവും ഒരു സ്ക്രീനിൽ എന്ന പോലെ പത്മയുടെ മനസ്സിൽ ഓടി.
"അല്ലെങ്കിലും നേടി എടുത്താൽ മാത്രമല്ല പ്രണയം വിജയിക്കുന്നത്. മനസ്സാൽ അറിഞ്ഞു വിട്ടു കൊടുക്കുമ്പോഴും, അവിടെയും പ്രണയം വിജയിക്കുന്നുണ്ട്..!"
ആ വരികളിൽ അവൾ അവളെത്തന്നെ കുരുക്കിനിർത്തി. കണ്ണിലെ ഞരമ്പുകൾ മുറവിളി കൂട്ടിക്കൊണ്ടിരുന്നു. വലിഞ്ഞു മുറുകി അവസാനം അവ തുള്ളി തുള്ളി ആയി ഡയറിയിലേക്കു വീണുകൊണ്ടിരുന്നു. കണ്ണീരിൽ മഷി പറ്റിയ അക്ഷരങ്ങൾ ഓരോന്നും ഡയറിത്താളുകളിൽ പടർന്നു പിടിച്ചു കൊണ്ടേയിരുന്നു.