ഒറ്റയാൾ

ഒറ്റയ്ക്കായിരുന്നു അയാൾ.
ഒറ്റയ്ക്കേ നടന്നു, ഓടി, ഇഴഞ്ഞു.
ഒറ്റയ്ക്കേ കിടന്നു, ഇരുന്നു.
ഒറ്റയ്ക്ക് തേടിപ്പോയി ദൈവത്തെ.
ഒറ്റയ്ക്ക് തേടിപ്പോയി പെണ്ണിനെ.
തേടിപ്പോയി കൊറ്റ്, മദ്യം.
ഒറ്റയ്ക്കേ നീന്തിപ്പോയി ജീവിതം.
ഒറ്റയ്ക്കേ നീറിപ്പോയി പ്രണയം.
പാടിപ്പോയി വിരഹം.
പെയ്തു തോർന്നു മഴകൾ.
അലിഞ്ഞു തീർന്നു മഞ്ഞ്
വെയിൽ,നിലാവ്.
ഒറ്റയ്ക്കേയാഴ്ന്നു പോയി ഇരുട്ടിൽ.
മറഞ്ഞു പോയി മരണത്തിൽ.
പിൽക്കാലത്ത് ആളുകൾ
ഒറ്റയ്ക്കുള്ള ആളല്ലേയെന്ന്
അയാളെ എളുപ്പം തിരിച്ചറിഞ്ഞു.
ഒറ്റയ്ക്കൊറ്റയ്ക്കാണ്
തങ്ങളുമെന്ന
ഒരു വീണ്ടുവിചാരവുമില്ലാതെ
ഒറ്റയ്ക്കേ നടന്നു, ഓടി, ഇഴഞ്ഞു.
ഒറ്റയ്ക്കേ കിടന്നു, ഇരുന്നു.
ഒറ്റയ്ക്ക് തേടിപ്പോയി ദൈവത്തെ.
ഒറ്റയ്ക്ക് തേടിപ്പോയി പെണ്ണിനെ.
തേടിപ്പോയി കൊറ്റ്, മദ്യം.
ഒറ്റയ്ക്കേ നീന്തിപ്പോയി ജീവിതം.
ഒറ്റയ്ക്കേ നീറിപ്പോയി പ്രണയം.
പാടിപ്പോയി വിരഹം.
പെയ്തു തോർന്നു മഴകൾ.
അലിഞ്ഞു തീർന്നു മഞ്ഞ്
വെയിൽ,നിലാവ്.
ഒറ്റയ്ക്കേയാഴ്ന്നു പോയി ഇരുട്ടിൽ.
മറഞ്ഞു പോയി മരണത്തിൽ.
പിൽക്കാലത്ത് ആളുകൾ
ഒറ്റയ്ക്കുള്ള ആളല്ലേയെന്ന്
അയാളെ എളുപ്പം തിരിച്ചറിഞ്ഞു.
ഒറ്റയ്ക്കൊറ്റയ്ക്കാണ്
തങ്ങളുമെന്ന
ഒരു വീണ്ടുവിചാരവുമില്ലാതെ