"ഞാൻ കണ്ടു... ഞാനേ കണ്ടുള്ളൂ..!"

സ്റ്റീവ് ടൈറ്റസ്, വാഷിംഗ്ടണിൽ ചെറിയ ബിസിനസൊക്കെ ചെയ്ത് വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു മുപ്പത്തിയൊന്നുകാരനായിരുന്നു. ഒരു ദിവസം ടൈറ്റസ് തൻ്റെ പ്രണയിനിയുമൊത്ത് രാത്രി പുറത്ത് നിന്ന് ആഹാരമൊക്കെ കഴിച്ച് തിരിച്ചുവരുന്നതിനിടെ അന്ന് വൈകുന്നേരം നടന്ന ഒരു റേപ്പ് കേസിലെ പ്രതിയാണെന്ന സംശയത്തിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. ടൈറ്റസിൻ്റെ ചിത്രത്തിനൊപ്പം സംശയം തോന്നിയ മറ്റു ചിലരുടെ ചിത്രങ്ങൾകൂടി വെച്ച് ഒരു തിരിച്ചറിയൽ പരേഡ് നടത്തിയപ്പോൾ ടൈറ്റസ് ആണ് പ്രതി എന്ന് റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടി സംശയം പ്രകടിപ്പിച്ചു. ശേഷം കോടതിയിൽ ട്രയൽ സമയത്ത് ടൈറ്റസ് തന്നെയാണ് പ്രതിയെന്ന് ആ പെൺകുട്ടി സ്ഥിരീകരിക്കുകയും ടൈറ്റസിനെ ജയിലിലേക്ക് അയക്കുകയും ചെയ്യുന്നു. ഒരു തെറ്റും ചെയ്യാത്ത തന്നെ ശിക്ഷക്ക് വിധിച്ച നീതിന്യായ വ്യവസ്ഥിതിയോടുള്ള വിശ്വാസം അപ്പോഴേക്കും ടൈറ്റസിന് നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം അന്നത്തെ ഒരു ലോക്കൽ ന്യൂസ് പേപ്പറിൽ ജോലി ചെയ്തിരുന്ന പോൾ ഹെൻ്റേഴ്സൺ എന്ന ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റിൻ്റെ സഹായം തേടുന്നു. ഹെൻ്റേഴ്സൻ്റെ അന്വേഷണത്തിന് ഒടുവിൽ ആ പരിസരത്ത് നടന്ന മറ്റ് അമ്പതോളം റേപ്പുകൾക്ക് കൂടി കാരണക്കാരനായ എഡ്വേർഡ് ലീ കിംഗ് ആണ് ശരിക്കുമുള്ള പ്രതിയെന്ന് തെളിയുന്നു. പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തുന്നതോടെ ടൈറ്റസിനെ കോടതി കുറ്റവിമുക്തനാക്കുന്നു. ആ കേസിലെ റിപ്പോർട്ടിംഗിൻ്റെ അടിസ്ഥാനത്തിൽ ഹെൻ്റേഴ്സൺ ആ സമയത്ത്
ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിംങ്ങിനുള്ള പുലിസ്റ്റർ പ്രൈസിന് അർഹനാവുകയും ചെയ്തിരുന്നു. പക്ഷേ അപ്പോഴേക്കും ടൈറ്റസിന് തൻ്റെ ജോലിയും സമ്പാദ്യവും ജീവിതവും എല്ലാം നഷ്ടമായിരുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ തന്നെ വളരെ അധികം മാനസികസംഘർഷങ്ങൾക്ക് വിധേയനായിരുന്ന ടൈറ്റസ് തന്റെ മുപ്പത്തിയാറാമത്തെ വയസ്സിൽ ഒരു ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം അദ്ദേഹം കൊടുത്തിരുന്ന നഷ്ടപരിഹാര ഹർജിയുടെ വിധിയായി മതാപിതാക്കൾക്ക് 2 മില്യൺ യു.എസ് ഡോളർ ലഭിച്ചു.
ഇവിടെ ശരിക്കും ആ പെൺകുട്ടിയുടെ തെറ്റായ മൊഴിയാണ് ടൈറ്റസിൻ്റെ ജീവിതം അപഹരിച്ചത്. ടൈറ്റസിൻ്റെ ട്രയൽസ് നടന്ന സമയത്താണ് സൈക്കളോജിക്കൽ സയൻ്റിസ്റ്റ് ആയ എലിസബത്ത് ലോഫ്റ്റസ് ഈ കേസിൽ ഇടപെടുന്നു. ദശാബ്ദങ്ങളായി മനുഷ്യൻ്റെ memory (സ്മരണകൾ) യെപറ്റി പഠിക്കുന്ന എലിസബത്ത്, പെൺകുട്ടി തൻ്റെ ഉള്ളിൽ രൂപപ്പെട്ട ഒരു false memory യുടെ അടിസ്ഥാനത്തിലാണ് ടൈറ്റസിനെ പ്രതിയായി സ്ഥിരീകരിച്ചത് എന്ന് കണ്ടെത്തി.
ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. അമേരിക്കയിൽ കുറ്റവാളികൾ എന്ന് വിധിക്കപ്പെട്ട് ഇരുപതും മുപ്പതും വർഷം വരെ ശിക്ഷ അനുഭവിച്ച ശേഷം ഒടുവിൽ ഡി.എൻ.എ ടെസ്റ്റിലൂടെ നിരപരാധികളാണെന്ന് തെളിഞ്ഞ മുന്നൂറോളം ആൾക്കാരിൽ നടത്തിയ പഠനത്തിൽ ഇരുന്നൂറോളം പേരും കുറ്റവാളികളാണെന്ന് വിധിക്കപ്പെട്ടതിനു പിന്നിലെ കാരണം ഇത്തരം false memory പ്രശ്നങ്ങളായിരുന്നുവെന്ന് എലിസബത്ത് പറയുന്നു.
എന്താണ് false memory (വ്യാജ സ്മരണ)?
ഒരാൾ ഒരിക്കലും നടന്നിട്ടില്ലാത്ത ഒരു കാര്യം ഓർത്തെടുക്കുകയോ അല്ലെങ്കിൽ ശരിക്കും നടന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ഓർത്തെടുക്കുന്നതിനെയോ ആണ് false memory എന്ന് പറയുന്നത്.
നമ്മളിൽ പലരും നമ്മുടെ മെമ്മറിയെ ഹാർഡ് ഡിസ്ക് പോലെ ഒരു സ്റ്റോറേജ് ഡിവൈസ് പ്രവർത്തിക്കുംപടി പ്രവർത്തിക്കുന്ന ഒന്നായിട്ടാണ് മനസ്സിലാക്കി വെച്ചിരിക്കുന്നത്. വേണ്ട കാര്യങ്ങളൊക്കെ ശേഖരിച്ച് ആവശ്യമുള്ളപ്പോൾ അതെല്ലാം അതേ പോലെ എടുത്ത് ഉപയോഗിക്കുന്ന ഒരു സ്റ്റോറേജ് ഡിവൈസ്. പക്ഷേ എലിസബത്ത് ലോഫ്റ്റസ് പറയുന്നത് നമ്മുടെ മെമ്മറിയുടെ പ്രവർത്തനം ഒരു വിക്കിപീഡിയ പേജിനോട് ഉപമിക്കുന്നതാവും ശരി എന്നാണ്. നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും ഒരേപോലെ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഒരു വിക്കിപീഡിയ പേജ്.

എലിസബത്ത് ലോഫ്റ്റസ് false memoryയെപ്പറ്റി ഒരുപാട് പഠനങ്ങൾ നടത്തുകയും പല തിയറികൾ മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു പഠനത്തിൽ അപകടത്തിൽപെട്ടു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കാറുകളുടെ ചിത്രം കാണിച്ച് അപകടം ഉണ്ടാകുമ്പോൾ കാർ എത്ര വേഗത്തിലാകും സഞ്ചരിച്ചിട്ടുണ്ടാകുക എന്നൊരു ചോദ്യം പല ആൾക്കാരോടായി ചോദിച്ചു.
പക്ഷെ ചോദ്യം ചോദിച്ചപ്പോൾ കുറച്ച് പേരോട് "How fast were the cars going when they hit each other?" എന്നും മറ്റുള്ളവരോട് "How fast were the cars going when they smashed each other?" എന്നുമാണ് ചോദിച്ചത്.
'Hit' എന്ന വാക്ക് ഉപയോഗിച്ച് ചോദ്യം ചോദിച്ചപ്പോൾ ശരാശരി മറുപടി 34mph എന്നും 'smashed' ഉപയോഗിച്ചപ്പോൾ ശരാശരി ഉത്തരം 41mph എന്നുമായിരുന്നു. മാത്രമല്ല 'hit' ന് ഉത്തരം പറഞ്ഞതിൽ 14% ആളുകൾ ആ ചിത്രത്തിൽ ഇല്ലാതിരുന്ന പൊട്ടിയ ചില്ലുകൾ ഉണ്ടായിരുന്നു എന്ന് ഓർത്ത് എടുത്തപ്പോൾ 'smashed' ന് ഉത്തരം നൽകിയതിൽ 32% ആളുകൾ ഇല്ലാത്ത, വാഹനത്തിന്റെ പൊട്ടിയ ചില്ലുകൾ ചിത്രത്തിൽ കണ്ടതായി ഓർത്തെടുത്തു. ഉപയോഗിക്കുന്ന വാക്കുകളിലെ ചെറിയ വ്യത്യാസം വരെ false memory രൂപീകരണത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട് എന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
ഇത്തരത്തിൽ വ്യത്യസ്തമായ ഒരുപാട് സാഹചര്യങ്ങളിൽ എലിബത്ത് ലോഫ്റ്റസ് false memoryയെപ്പറ്റി പഠനങ്ങൾ നടത്തുകയും പല കണ്ടെത്തലുകളിലെത്തുകയും ചെയ്തു. ഏതെങ്കിലും തരത്തിലുള്ള സൈക്കോ തെറാപ്പിക്ക് വിധേയമായ ശേഷം കൂടുതൽ ആളുകളിലും ഇത്തരം false memory രൂപപ്പെടുന്നതായി അവർ ശ്രദ്ധിച്ചു. അങ്ങനെ സൈക്കോ തെറാപ്പിയിൽ imagination exercises, dream interpretation, hypnosis, exposure to fake information മുതലായ രീതികൾ ഉപയോഗിക്കുന്നത് ആളുകളിൽ false memory രൂപീകരണം നടക്കാൻ കാരണമാകുന്നു എന്ന് കണ്ടെത്തി.
1990 ൽ ഹോളി റമോണ എന്ന 19 വയസ്സുകാരി ചെറുപ്പത്തിൽ തൻ്റെ പിതാവിനാൽ പീഡിപ്പിക്കപ്പെട്ടതിൻ്റെ ഓർമ്മകൾ ഓർത്തെടുക്കുന്നു. റമോണയുടെ പിതാവ് കോടതിയിൽ പോകുകയും 1994ൽ , truth serum എന്നറിയപ്പെടുന്ന sodium amytal എന്ന രാസവസ്തു നൽകി റമോണയുടെ തെറാപ്പിസ്റ്റ് സൃഷ്ടിച്ച ഒരു false memory ആയിരുന്നു അതെന്ന് തെളിയിക്കുന്നു. മനപ്പൂർവ്വം മറ്റൊരാളുടെ ചിന്തയിൽ false memory സൃഷ്ടിച്ചെടുത്തതിന് ഒരാൾ ശിക്ഷിക്കപ്പെട്ട ആദ്യത്തെ സംഭവമായിരുന്നു അത്.
Research ethical board ൻ്റെ നിരന്തരമുള്ള നീരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് എലിസബത്ത് ലോഫ്റ്റസ് ചെറിയ ചെറിയ false memory മറ്റുള്ളവരിൽ സൃഷ്ടിച്ച് തൻ്റെ പഠനങ്ങൾ നടത്തിയിരുന്നത്. എന്നിട്ടും അവർ ഒരുപാട് വിമർശനങ്ങളും അക്രമങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷേ അവരുടെ പതറി പിന്നോട്ട് പോകാതെയുള്ള പഠനങ്ങൾ ഈ മേഖലയിൽ തുടർന്ന് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്.
Misinformation effect, Social pressure, Distractions, Schemata, Brain damage, DRM effect, Dreams and hallucinations ഇവയൊക്കെയാണ് False memory യുടെ പ്രധാന കാരണങ്ങളായി ഇന്ന് കണ്ടെത്തിയിട്ടുള്ളത്.

Intentional False memory creation ന് നമുക്ക് എളുപ്പം മനസ്സിലാക്കാവുന്ന ഒരു ഉദാഹരണമാണ് ദൃശ്യം സിനിമയിലെ ജോർജ്ജ് കുട്ടി. ആഗസ്റ്റ് 2ന് കൊലപാതകം നടക്കുന്നു. ആഗസ്റ്റ് 4ന് ജോർജ്ജ് കുട്ടിയും കുടുംബവും തൊടുപുഴക്ക് ധ്യാനത്തിന് പോകുകയാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു കൊണ്ട് യാത്ര പോകുന്നു. അന്ന് വൈകുന്നേരം വരെ പള്ളിയിൽ തങ്ങിയിട്ട് ലോഡ്ജിൽ റൂം എടുക്കുന്നു. മാനേജർ മാറിയ തക്കത്തിന് രജിസ്റ്ററിൽ ആഗസ്റ്റ് 2ആം തീയതി ജോർജ്ജ് കുട്ടിയുടെ പേര് എഴുതി ചേർക്കുന്നു. പിറ്റേ ദിവസം ബസ് കണ്ടക്ടർ, ഹോട്ടൽ ഉടമ, പ്രൊജക്ടർ റൂമിലെ ചേട്ടൻ അങ്ങനെ ഓരോരുത്തരുമായി തന്നെയും കുടുംബത്തെയും ഓർത്തിരിക്കാൻ പാകത്തിന് ഓരോ incidents ഉണ്ടാക്കിയെടുക്കുന്നു. ദിവസങ്ങൾക്കു ശേഷം അന്ന് സഞ്ചരിച്ചത് പോലെ വീണ്ടും യാത്രകൾ നടത്തുകയും ആഗസ്റ്റ് 2ന് ധ്യാനം കൂടാൻ വന്നിട്ട് പോയതിൻ്റെ പിറ്റേ ദിവസമാണ് മുൻപ് തമ്മിൽ കണ്ടതെന്ന false memory അന്ന് കണ്ട ഓരോരുത്തരുടെ ഉള്ളിലും ഒരു suggestive method ഉപയോഗിച്ച് പലപ്പോഴായി സൃഷ്ടിച്ച് എടുക്കുന്നു. ധ്യാനത്തിൻ്റെ CD വാങ്ങി അതിലുള്ള കഥയൊക്കെ ആഗസ്റ്റ് 2ന് ധ്യാനത്തിന് പോയപ്പോൾ കേട്ട കഥയാണെന്ന് പറഞ്ഞുകൊണ്ട് നാട്ടിലെ ചായക്കടയിൽ ഇരുന്ന് നാട്ടുകാരെ പറഞ്ഞു കേൾപ്പിക്കുന്നു, ആഗസ്റ്റ് 2ന് ധ്യാനത്തിന് പോയപ്പോൾ ഉള്ള കടയിലെ കാര്യങ്ങൾ ചോദിച്ച് കേബിൾ കടയിലെ പയ്യൻ്റെ ഉള്ളിൾ ഉൾപ്പെടെ അങ്ങനെ തെളിവുകൾ തനിക്ക് അനുകൂലമാകുന്ന രീതിയിൽ ജോർജ്ജ് കുട്ടി ഒരു കൂട്ടം ആൾക്കാരിൽ false memory സൃഷ്ടിച്ചെടുക്കുന്നു. അതെ, ഒരു നാലാക്ലാസുകാരൻ നാട്ടും പുറത്തുകാരൻ്റെ ബുദ്ധിയല്ലായിരുന്നു അയാൾക്ക്! "He just recreated that day!"
സമാനമായ മറ്റൊരു ഉദാഹരണമാണ് ഗ്രാൻ്റ് മാസ്റ്റർ എന്ന സിനിമയിൽ വിക്ടർ എന്ന ബാബു ആൻ്റണിയുടെ കഥാപാത്രത്തിന് സംഭവിക്കുന്നത്. മാനസികമായി സ്ഥിരത നഷ്ടപ്പെട്ടതും കൂടാതെ വല്ലാതെ religious കൂടിയായിരുന്ന അയാളിൽ, സ്വയം അയാൾ തന്നെയാണ് ദൈവഹിതം നടപ്പിലാക്കാനായി ആ കൊലപാതകങ്ങളൊക്കെ ചെയ്തത് എന്ന false memory implant ചെയ്യാൻ ഒരു പള്ളീലച്ഛന്റെ വേഷത്തിൽ എത്തിയിരുന്ന മാർക്ക് റോഷന് വളരെ എളുപ്പത്തിൽ സാധിച്ചു..!
"ഇതൊരു പെൺകുട്ടിയുടെ മനസിൻ്റെ ഭ്രമകല്പനകളാവാം; ക്രിസ്തു, കൃഷ്ണൻ, മുഹമ്മദ് പേരുകൾ മാറി വിളിക്കുന്ന വിശുദ്ധജന്മങ്ങൾ നിസ്സഹായരായ മനുഷ്യനുമുന്നിൽ പ്രത്യക്ഷമാവുന്നതാകാം..."
നന്ദനം സിനിമ അവസാനിക്കുന്നത് ഇങ്ങനെയാണ്...
ഇതിൽ രണ്ടാമത്തെ കാരണമാണ് എടുക്കുന്നതെങ്കിൽ പിന്നീട് അവിടെ ചിന്തിക്കാൻ കൂടുതൽ ഒന്നുമില്ല. നന്ദനം പോലെ ഒരു fantasy genre ലുള്ള സിനിമയുടെ ആസ്വാദനത്തിന് അത് തന്നെയാണ് നല്ലതും .
ഇനി just for a horror ആദ്യത്തേതാണ് കാരണമെങ്കിലോ?
ബാലാമണിയുടെ ഭ്രമകല്പനകളെയാണ് നിങ്ങൾ 'നന്ദനം' സിനിമയിൽ കാണുന്നതെങ്കിൽ അവിടെയും false memory രൂപം കൊണ്ടിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാനാകും. ചെറുപ്പത്തിലേ അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടിയാണ് ബാലാമണി. തനിക്ക് ഒരു ജീവിതം ഉണ്ടാക്കിയെടുക്കുക എന്നതിനപ്പുറം തനിക്ക് താഴെയുള്ള സഹോദരിമാരുടെ ഉത്തരവാദിത്തം കൂടി ചുമലിൽ കൊണ്ട് നടക്കാൻ വിധിക്കപ്പെട്ട ഒരു പാവം കൃഷ്ണഭക്ത. അനിയത്തിമാരെ പല പല വീടുകളിലാക്കി ഗുരുവായൂർക്ക് വീട്ടു ജോലിക്ക് വരുമ്പോഴും ആകെയുള്ള ആശ്വാസം ഗുരുവായൂരപ്പനെ എന്നും കണ്ട് തൊഴാമെന്ന കേശവൻ നായരുടെ (ഇന്നസെന്റ്) വാഗ്ദാനമായിരുന്നു. പക്ഷേ പല കാരണങ്ങൾ കൊണ്ട് അതും നടക്കുന്നില്ല.
തന്റെ വിവാഹത്തോട് കൂടി പ്രാരാബ്ദങ്ങളൊക്കെ അകന്നു പോയേക്കാം എന്നൊരു ചിന്ത ബാലാമണിയുടെ ഉപബോധ മനസ്സിൽ എപ്പോഴെങ്കിലും കടന്നു കൂടിയിരുന്നിരിക്കും. മനുവിനെ (പ്രിത്വിരാജ്) ആദ്യമായി കണ്ടപ്പോൾ താൻ മുൻപ് കണ്ട വിവാഹ സ്വപ്നത്തെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ഒരുപക്ഷേ ഒരു false memory അവിടെ രൂപം കൊള്ളുകയും ചെയ്തതാവാം. അങ്ങനെ മനുവിനെ മുൻപ് തൻ്റെ സ്വപ്നത്തിൽ കണ്ടതായി ഈ false memory യുടെ അടിസ്ഥാനത്തിൽ ബാലാമണി വിശ്വസിക്കുന്നു. മനുവിനോടുള്ള പ്രണയം വീണ്ടും ബാലാമണിയിൽ പ്രതീക്ഷകൾ നൽകുന്നു. പക്ഷേ മനുവിന് വേണ്ടി മറ്റൊരു വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ ആ കുട്ടി കൂടുതൽ മാനസികസംഘർഷങ്ങളിലേക്ക് വീണു പോയിരിക്കാം. തുറന്നു സംസാരിക്കാൻ ഒരു നല്ല സുഹൃത്ത് പോലുമില്ലാതിരുന്ന ബാലാമണിയുടെ മനസ്സിന് മുൻപ് കണ്ടിട്ടില്ലാത്ത ഉണ്ണിയേട്ടൻ എന്ന കഥാപാത്രമായി വേഷം മാറി വരുന്ന, ഒരുപാട് കഥകളിലൂടെ കേട്ടറിഞ്ഞ, ആരാധിച്ചിരുന്ന ഭഗവാൻ കൃഷ്ണൻ എന്നൊരു രൂപത്തെ hallucinate ചെയ്യുകമാത്രമെ നിർവ്വാഹമുണ്ടായിരുന്നുള്ളൂ..!
കുമ്പിടിയെപ്പോലെ ഒരു മന്ത്രവാദിക്ക് നല്ല പ്രോത്സാഹനം കിട്ടുന്ന തറവാട്ടിൽ അത്ഭുതകഥകൾക്ക് യാതൊരു പഞ്ഞവും കാണില്ലല്ലോ! അതൊക്കെ വിശ്വസിക്കാൻ പാകപ്പെട്ട ഒരു മനസ്സ് കൂടിയായിരുന്നു ബാലാമണിയുടേത്. മനുവുമായുള്ള കല്യാണത്തിനു ശേഷം ഉണ്ണിയേട്ടനെ കാണുമ്പോൾ ആണ് ആ hallucination ഒരു false memory ആയി രൂപം കൊണ്ടത് നമുക്ക് മനസ്സിലാകുന്നത്. ഉണ്ണിയെ കണ്ടിട്ടും ബാലാമണി പറയുന്നത് ഇതല്ല ഉണ്ണിയേട്ടൻ എന്നാണ്. പക്ഷേ അവസാനം false memory രൂപപ്പെട്ടിട്ടുണ്ട് എങ്കിലും പ്രശ്നങ്ങൾ തീരുന്നതിനൊപ്പം ബാലാമണിയുടെ hallucination ടാറ്റാ പറഞ്ഞ് പോകുന്നുണ്ട് (yes that രോമാഞ്ചിഫിക്കേഷൻ scene !). ചിലപ്പോൾ അത് മറ്റൊരു false memory ആയി രൂപം പ്രാപിച്ചേക്കാം. എന്തായാലും പോയ hallucination തിരിച്ചു വരാതിരിക്കട്ടെ...!
വാൽകഷണം: "Just because somebody says you something and they say it with confidence, just because they say it with lots of details, just because they express emotions when they say it, It doesn't means that it really happened." തൻ്റെ ജീവിതത്തിൻ്റെ നല്ലൊരു ഭാഗവും മനുഷ്യന്റെ സ്മരണകളെ കുറിച്ച് പഠനം നടത്തിയ എലിസബത്ത് ലോഫ്റ്റസിൻ്റെ വാക്കുകളാണിത്. സ്റ്റീവ് ടൈറ്റസിനെപ്പോലെ false memory കാരണം ജീവിതം നഷ്ടപ്പെട്ട ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. കണ്ടെത്തപ്പെടാതെ പോയ ഇതുപോലത്തെ എത്ര കേസുകൾ അപ്പോൾ വേറെ ഉണ്ടായിക്കാണും. കോടതി വിസ്താരങ്ങൾക്കു പോലും തെറ്റുപറ്റിയ ടൈറ്റസിൻ്റേതു പോലെയുള്ള ഉദാഹരണങ്ങൾ മുന്നിൽ ഉള്ളപ്പോഴും പ്രതിയായി ആരോപണം ഉയരുമ്പോൾ തന്നെ അവരെ കൊല്ലാനുള്ള ആക്രോശങ്ങൾ മുഴങ്ങുകയാണ് നമുക്ക് ചുറ്റും. വിചാരണ പോലും നടക്കും മുൻപ് പ്രതികൾ കൊല്ലപ്പെട്ട കൊലപാതകങ്ങൾ ആഘോഷിക്കപ്പെടുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്തുകൊണ്ട് വധശിക്ഷ (capital punishment) ഒരു ശിക്ഷാരീതിയായി കണക്കാക്കരുത് എന്നതിനുള്ള പല കാരണങ്ങളിൽ ശാസ്ത്രീയമായ തെളിവുകൾ ഉള്ള ഒരു കാരണമാണ് false memory. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയുമ്പോഴും ഇത്തരം സാധാരണ മനുഷ്യർ തന്നെയാണ് കോടതികളിലുമുള്ളത്. മനുഷ്യർക്ക് സംഭവിക്കുന്ന തെറ്റുകൾ അപ്പോൾ കോടതികൾക്കും സംഭവിച്ചേക്കാം..