യുവത്വം: അണയാത്ത ചെറുത്തുനിൽപ്പിന്റെ കനലുകൾ
ജീവിതത്തിൽ ഒരു നിശ്ചിതത്വം (certainty) ആഗ്രഹിക്കാത്തവരായി ആരുമില്ല. എങ്കിലും ഈ യുവതീയുവാക്കൾ പൂർണ്ണമായ അറിവോടെ തീർത്തും അനിശ്ചിതത്വം നിറഞ്ഞ ഒരു ജീവിതരീതി തിരഞ്ഞെടുക്കുകയാണ്. വിഡ്ഢിത്തം എന്ന് തോന്നാവുന്ന ഈ തീരുമാനങ്ങൾ ആണ് ജനാധിപത്യത്തിന്റെ നട്ടെല്ല് എന്ന് ഉറപ്പിച്ചു പറയാം. എങ്കിലും എന്തുകൊണ്ട് യുവജനങ്ങൾ ഭയാശങ്കകൾ ഏതും കൂടാതെ ഇപ്രകാരം അപകടകരമായി ജീവിക്കാൻ തീരുമാനിക്കുന്നു എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം വ്യക്തമല്ല. ഒരുപക്ഷേ സ്വാതന്ത്ര്യത്തോടുള്ള അടക്കാനാകാത്ത പ്രേമം ആയിരിക്കാം അതിനുള്ള ഒരു കാരണം.

സൽമൻ റുഷ്ദിയുടെ 'മിഡ്നൈറ്റ്സ് ചിൽഡ്രൻ' (Midnight's Children) എന്ന നോവൽ Deepa Mehta 2012 ൽ ചലച്ചിത്രമായി ആവിഷ്കരിച്ചു. ഈ ചിത്രത്തിൽ 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥയെ അവതരിപ്പിച്ചിരിക്കുന്ന രീതി ഏറെ ശ്രദ്ധേയമാണ്. ഇന്ത്യ മുഴുവൻ അന്ധകാരത്താൽ നിറയുന്നതായിട്ടുള്ള ഒരു പ്രതിബിംബമാണ് സംവിധായിക ഉപയോഗിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ഏറ്റവും കാവ്യാത്മകമായ ഒരു ഭാഗം ഇതാണെന്ന് 2013 ൽ കാനഡയിൽ ഓൺ ഐഡൻറിറ്റി ആൻഡ് ആർട്ട് (On Identity and Art) എന്ന വിഷയത്തെക്കുറിച്ച് നടത്തിയ ചർച്ചയിൽ എഴുത്തുകാരനായ Jeet Thayyil ചിത്രത്തിന്റെ സംവിധായികയായ Deepa Mehta യോട് പറയുന്നുമുണ്ട്. ഇത് ഇന്ത്യയുടെ മാത്രമല്ല, ഭരണകർത്താക്കൾ ജനഹിതം വായിക്കാതെ അധികാരം നിലനിർത്തുവാൻ ശ്രമിച്ച എല്ലാ നാടുകളുടെയും കഥയാണ്. ബൈബിളിൽ "വെളിപ്പെടുത്തുവാനുള്ളതല്ലാതെ ഗൂഢമായിട്ടുള്ളത് ഒന്നുമില്ല, വെളിച്ചത്ത് വരുവാന്നുള്ളതല്ലാതെ മറവായത് ഒന്നുമില്ല" എന്ന് പറയുന്നുണ്ടെങ്കിലും അടിയന്തരാവസ്ഥ പോലുള്ള ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങൾക്കുള്ളിൽ നടന്ന പല ക്രൂരമായ മനുഷ്യാവകാശലംഘനങ്ങളും ഒരിക്കലും വെളിച്ചത്തു വന്നിട്ടില്ല. ഇനിയൊട്ട് വരാനും പോകുന്നില്ല എന്നതാണ് സത്യം. കുറച്ചു മാസങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി ഒന്നിന്, നമ്മുടെ അയൽരാജ്യമായ മ്യാൻമറിൽ പട്ടാളം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തു. ഇതിനെ തുടർന്ന് പട്ടാള ഭരണകൂടത്തിനെതിരെ നടന്ന ജനാധിപത്യ അനുകൂലികളുടെ സമരങ്ങളിലും മറ്റുമായി എണ്ണൂറിലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഈ കിരാത ഭരണകൂടത്തിന് എതിരെ ഒന്നും ചെയ്യാൻ ലോകരാഷ്ട്രങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അതുപോലെതന്നെ കേവലം കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂ, കിഴക്കൻ യൂറോപ്യൻ രാജ്യമായ ബെലാറസിൽ അവിടുത്തെ 27 വർഷത്തോളം ഭരണാധികാരിയായിരുന്ന അലക്സാണ്ടർ ലൂക്കാഷെൺകോയ്ക്കെതിരെ പ്രതിഷേധ തിരകൾ ആർത്തിരമ്പിയിട്ട്. ഹോങ്കോങ്ങിലും ചൈനീസ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധാഗ്നി കെട്ടടങ്ങിയിട്ടില്ലെന്ന് ഈ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം വെളിപ്പെടുത്തുന്നു. ഈ ജൂൺ 17 ന് ഹോങ്കോങ്ങിൽ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവരുടെ മുഖപത്രമായ ആപ്പിൾ ഡെയിലിയുടെ ഓഫീസിൽ പോലീസ് റെയ്ഡ് നടത്തുകയും പത്രത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജനാധിപത്യത്തിനായി കൊതിക്കുന്ന ഹോങ്കോങ് ജനത ഈ പത്രത്തിനും അറസ്റ്റ് ചെയ്യപ്പെട്ട പത്ര പ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചത് കേവലം എഴുപതിനായിരം കോപ്പികൾ മാത്രം വിറ്റഴിക്കപ്പെട്ടിരുന്ന ഈ പത്രത്തിന്റെ വിൽപ്പന കുത്തനെ ഉയർത്തിക്കൊണ്ടായിരുന്നു. നൂറുകണക്കിനാളുകളാണ് ക്യൂ നിന്ന് ഈ പത്രം വാങ്ങിയത്. പ്രസിദ്ധീകരണം നിർത്തുമ്പോൾ, ഒരു മില്ല്യണിൽ അധികം ആളുകൾ അവസാനമായി ഇറങ്ങിയ പത്രം വായിച്ചു കഴിഞ്ഞു.
ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടിയുള്ള ഈ പോരാട്ടങ്ങളിൽ എല്ലാം ശ്രദ്ധേയമാകുന്നത് ഇവയിലെ യുവജനങ്ങളുടെ സാന്നിധ്യമാണ്. ഭരണകൂട ഭീകരതയ്ക്കെതിരെ അല്ലെങ്കിൽ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ഒന്ന് കണ്ണടച്ചാൽ മതി, ഒരുപക്ഷേ ലോകത്തിലെ മറ്റേതെങ്കിലും കോണിലുള്ള ഏതൊരു യുവാവിനെ/യുവതിയെ പോലെ ഇവർക്കും ജീവിക്കാൻ സാധിക്കുന്നതാണ്. ജീവിതത്തിൽ ഒരു നിശ്ചിതത്വം (certainty) ആഗ്രഹിക്കാത്തവരായി ആരുമില്ല. എങ്കിലും ഈ യുവതീയുവാക്കൾ പൂർണ്ണമായ അറിവോടെ തീർത്തും അനിശ്ചിതത്വം നിറഞ്ഞ ഒരു ജീവിതരീതി തിരഞ്ഞെടുക്കുകയാണ്. വിഡ്ഢിത്തം എന്ന് തോന്നാവുന്ന ഈ തീരുമാനങ്ങൾ ആണ് ജനാധിപത്യത്തിന്റെ നട്ടെല്ല് എന്ന് ഉറപ്പിച്ചു പറയാം. എങ്കിലും എന്തുകൊണ്ട് യുവജനങ്ങൾ ഭയാശങ്കകൾ ഏതും കൂടാതെ ഇപ്രകാരം അപകടകരമായി ജീവിക്കാൻ തീരുമാനിക്കുന്നു എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം വ്യക്തമല്ല. ഒരുപക്ഷേ സ്വാതന്ത്ര്യത്തോടുള്ള അടക്കാനാകാത്ത പ്രേമം ആയിരിക്കാം അതിനുള്ള ഒരു കാരണം. 'സോർബാ ദി ഗ്രീക്ക്' എന്ന വിഖ്യാത നോവലിൽ നിക്കോസ് കസാൻദ്സാകിസ് കുറിച്ചതുപോലെ "It is better to be a poor moorhen on a pond than a fat sparrow in a cage". എനിക്ക് എന്തും സംഭവിക്കട്ടെ എന്റെ സ്വാതന്ത്ര്യം ഞാൻ മുറുകെ പിടിക്കും എന്ന ഒരു ചിന്ത.
അല്ലെങ്കിൽ ഒരുപക്ഷേ വിപ്ലവം എന്നത് യുവത്വത്തിൻറെ സ്വത്വത്തിൽ നിന്ന് അടർത്തിയെടുക്കാനാകാത്ത ഒരു ഭാഗം തന്നെയാകാം. മിലൻ കുന്ദേര തന്റെ 'Life is Elsewhere' എന്ന 1973 ൽ പ്രസിദ്ധീകരിച്ച നോവലിൽ കവിതയും യുവത്വവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന പോലെ; "Poetry's role is at its most important in revolutionary times, poetry gave the revolution its voice, and in exchange the revolution freed poetry from its isolation; today the poet knows that he is understood by the people and especially understood by young people because youth, poetry and revolution are one and the same".