കോവിഡ് നിയന്ത്രണങ്ങൾ: ആരോഗ്യത്തിനോ ക്രമസമാധാനത്തിനോ മുൻഗണന?
മറ്റു രാജ്യങ്ങൾ പലതും സാധാരണ നിലയിലേക്ക് തിരിച്ചുവന്നപ്പോഴും നമ്മുടെ സ്ഥിതി എന്താണ്? നിറഞ്ഞ സ്റ്റേഡിയത്തിൽ മത്സരം നടന്നത് കഴിഞ്ഞ യൂറോകപ്പിൽ നമ്മൾ കണ്ടതാണ്. അടിസ്ഥാനപരമായി സർക്കാറുകൾ ചെയ്യേണ്ടത് ചെയ്യാതെ ജനങ്ങളോട് വീട്ടിലിരിക്കാൻ പറയുന്നത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയല്ല, മറിച്ച് ജനങ്ങളുടെ അവകാശത്തിന് മേൽ ഭരണകൂടങ്ങളുടെ അമിതനിയന്ത്രങ്ങളുടെ ഉപാധികൾ മാത്രമാണ് എന്നതും വ്യക്തമാണ്.

1897 ൽ ഇന്ത്യയിൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് Epidemic Disease Act എന്ന നിയമം അധിനിവേശ സർക്കാർ നടപ്പിൽ വരുത്തുന്നത്. 'പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിന്' എന്ന ലേബലിൽ ആണ് ബിൽ അവതരിപ്പിക്കുന്നത് എങ്കിലും അസാധാരണമായ അധികാരങ്ങൾ അത്യാവശ്യം എന്ന് വിലയിരുത്തി എക്സിക്യൂട്ടീവിന് ഗുരുതരമായ വിവേചനാധികാരം നൽകുന്നതായിരുന്നു.
പിന്നീട് സംഭവിച്ചതിന് ചരിത്രം സാക്ഷിയായിരുന്നു. അധിനിവേശ സർക്കാറിന് ജനങ്ങളെ അകാരണമായി പിടിച്ചു വെക്കാനും തുറങ്കലിൽ അടക്കാനും കച്ചവടങ്ങളും വീടുകളും ഒഴിപ്പിക്കാനും സംശയം തോന്നുന്നവരെ ശാരീരിക പരിശോധന വരെ നടത്താനും ഈ നിയമം അവർ ഉപയോഗിച്ചു. അധികാരികൾക്ക് തോന്നുന്നവരെ പകർച്ചവ്യാധി തടയാൻ എന്ന പേരിൽ കൊന്ന് കുഴിച്ചു മൂടിയ നിരവധി സംഭവങ്ങൾക്ക് സാക്ഷിയായി. സ്ത്രീകളെ പ്രത്യേകം 'പരിശോധിക്കുന്ന' നടപടികൾക്ക് എതിരെയുള്ള ചെറുത്തുനിൽപ്പുകൾ ശ്രദ്ധേയമാണ്. 1900 ൽ നടന്ന കാൻപൂർ പ്ളേഗ് കലാപം അതിന്റെ ബാക്കി പത്രമാണ്.
എന്നാൽ 120 വർഷങ്ങൾക്ക് ശേഷവും ഇന്ത്യൻ ജനതയെ അടിച്ചമർത്താൻ അന്നത്തെ മഹാമാരിയുടെ മറവിൽ അധിനിവേശ സർക്കാർ നടപ്പിൽ വരുത്തിയ നിയമ സംഹിതയുടെ മറപിടിച്ചു തന്നെയാണ്, ഇരുപത്തൊന്നാം നൂറ്റാണ്ടിലും, ഒരു ജനാധിപത്യ റിപ്പബ്ലിക് ആയ നമ്മുടെ രാജ്യം ഈ കോവിഡ് കാലത്ത് നേരിട്ടത്.
National disaster management Act, 2005 ന്റെയും Epidemic Disease Act, 1897 ന്റെയും 'അമിത' അധികാരങ്ങൾ ഉപയോഗിച്ച് ജനങ്ങളുടെ ഏറ്റവും പ്രഥമവും പ്രധാനവുമായ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളെ യാതൊരു കുറ്റബോധവുമില്ലാതെ ഹനിക്കപ്പെടുന്നതാണ് ആദ്യ ലോക്ക്ഡൗൺ കാലം മുതൽ നമ്മൾ കണ്ടത്.
ആരാണ് ഭരണഘടനാ അവകാശങ്ങളെ ഏകപക്ഷീയമായി ഹനിക്കാൻ സർക്കാറുകൾക്ക് അധികാരം നൽകിയത് ?
ഉപജീവനത്തിനുള്ള അവകാശം ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണ് എന്നും, ഒരു വ്യക്തിക്ക് ജീവിക്കാൻ ഉള്ള അവകാശം ഇല്ലാതെയാക്കാൻ ഏറ്റവും എളുപ്പമാർഗം അയാളുടെ ഉപജീവന മാർഗ്ഗം റദ്ദാക്കുക എന്നതാണ് എന്നും അത് കൊണ്ട് ഉപജീവനത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് എന്ന് കൃത്യമായി പരമോന്നത നീതിപീഠം ഓലഗ ടെല്ലാസ് കേസിൽ സംശയങ്ങൾക്ക് അതീതമായി നിർവചിക്കപ്പെട്ടിട്ടും രാജ്യം ആദ്യ ലോക്ക്ഡൗൺ മുതൽ തന്നെ ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ മുന്നറിയിപ്പില്ലാത്ത വിധം അടച്ചുപൂട്ടുകയാണ് ചെയ്തത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ തടയാൻ ഭരണകൂടത്തിന് എന്തവകാശം?
അറ്റമില്ലാത്ത ലോക്ക്ഡൗൺ മൂലം പൗരന്മാർക്ക് അവരുടെ സ്വാതന്ത്ര്യത്തിന്മേലുണ്ടായ അനിയന്ത്രിതമായ നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാനും മൗനം വെടിയാനും ജീവിക്കാനുള്ള അവകാശങ്ങൾ ഉറപ്പുവരുത്തേണ്ട ഭരണഘടനാ ബാധ്യതയുള്ള നീതിപീഠങ്ങൾ ഒരുപാട് താമസിച്ചു.
വാണിജ്യങ്ങൾക്കും, തൊഴിലിനും, ഉപജീവനത്തിനും വേണ്ടിയുള്ള യാത്രകളെ തടഞ്ഞ് ജനങ്ങളുടെ അടിസ്ഥാന സഞ്ചാര സ്വാതന്ത്ര്യത്തിന് ഏകപക്ഷീയമായി നിയന്ത്രണം ഏർപ്പെടുത്താൻ ഒരു ജനാധിപത്യ വെൽഫെയർ രാജ്യത്ത് ആരാണ് അധികാരം നൽകുന്നത്?
CrPc യിലെ 144 വകുപ്പ് പ്രകാരം എക്സിക്യൂട്ടീവ് ഉത്തരവുകൾ മുഖേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓർഡറുകളും വെച്ച് സാധാരണ ജനങ്ങളുടെ ജീവിതം സ്തംഭിച്ചതിന് ആ കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾ സൗകര്യപൂർവം ഉപയോഗിച്ചത് നീതീകരിക്കാൻ സാധിക്കില്ല.

നിയമപ്രകാരം സ്ഥാപിക്കപ്പെട്ടതും നീതിയുക്തവുമായ നടപടിക്രമങ്ങൾക്കല്ലാതെ ഒരാളുടെയും ഉപജീവനത്തിനുള്ള അവകാശം നഷ്ടപ്പെടുത്താൻ ആർക്കും അവകാശമില്ല എന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുശാസിക്കുമ്പോൾ അത് ഉറപ്പു വരുത്തേണ്ട 'ജനകീയ' സർക്കാറുകൾ തന്നെ ഉദ്യോഗസ്ഥ-പോലീസ് രാജിലൂടെ ജീവിക്കാനുള്ള അവകാശത്തെ വെല്ലുവിളിക്കുന്നു.
അനിവാര്യമായ സാഹചര്യങ്ങളിൽ നിയന്ത്രണങ്ങൾ വേണ്ടിവരുമ്പോൾ അതിന് ബദലായി ഉപജീവനം നഷ്ടപ്പെട്ട ജനങ്ങൾക്ക് നഷ്ടപരിഹാരവും സാന്ത്വനവും നൽകണമെന്ന് അനുശാസിച്ച ഓൾഗ ടെല്ലിസ് വിധി പക്ഷെ അപ്പാടെ അവഗണിച്ചു എന്നതാണ് യാഥാർഥ്യം.
യാതൊരു മുന്നറിയിപ്പും ഇല്ലാതെ ലക്ഷക്കണക്കിന് ആളുകൾക്ക് ഒറ്റരാത്രികൊണ്ട് അവരുടെ ഉപജീവനമാർഗം നഷ്ടപ്പെട്ടു. ദൈനംദിന ജോലികൾ ചെയ്ത് കുടുംബം പോറ്റിയിരുന്നവരിൽ വലിയ വിഭാഗം ഭവനരഹിതരായിരുന്നു എന്നത് നിഷേധിക്കാൻ കഴിയാത്ത സത്യമാണ്.
എല്ലാം നഷ്ടപ്പെട്ടവർ, കിലോമീറ്ററുകൾ താണ്ടി അവരുടെ ഗ്രാമങ്ങളിലേക്ക് നടന്നു പോയവരുടെ മുഖങ്ങൾ എല്ലാവരും കണ്ടു, പക്ഷെ ഭരണകൂടം മാത്രം കണ്ണടച്ചു. ഭരണഘടന രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഉറപ്പു നൽകിയ തുല്യാവകാശവും സുരക്ഷിതത്വവും അട്ടിമറിച്ചപ്പോഴും മിനിമം വേതനം നൽകാനോ നഷ്ടപരിഹാരം നൽകാനോ സർക്കാറുകൾ തയ്യാറായില്ല. ചരിത്രത്തിൽ ഇതിലേറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയപ്പോഴും കോടതികൾ എല്ലായ്പ്പോഴും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ പരമോന്നത കോടതിയെ സമീപിച്ചവരോട്, "റേഷൻ നൽകുന്നുണ്ട്, പിന്നെ എന്തിനാണ് ആളുകൾക്ക് വേതനം?” എന്ന നിരാശപ്പെടുത്തുന്ന ചോദ്യമാണ് നേരിട്ടത്.
അതിനുമപ്പുറമായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ അരങ്ങേറിയ പോലീസ് അതിക്രമങ്ങൾ. എന്ത് മഹാമാരി വന്നാലും കർഫ്യൂ ലംഘിച്ചവരെ ശിക്ഷിക്കാനുള്ള അധികാരം പൊലീസിനില്ല എന്ന അടിസ്ഥാന തത്വം പോലും കാറ്റിൽ പറത്തി അമിതാധികാരങ്ങൾ നടപ്പിലാക്കി.
കേസെടുത്തു കോടതിയിൽ നിന്ന് ശിക്ഷ വാങ്ങി നൽകാനുള്ള അധികാരമേ പൊലീസിന് നിയമപ്രകാരം നിലവിലുള്ളൂ. അന്യായമായി സംഘം ചേർന്നവരെ പിരിച്ചു വിടാൻ വേണ്ടി മുന്നറിയിപ്പ് നൽകിയതിനു ശേഷം മാത്രം ലാത്തി പ്രയോഗിക്കാനുള്ള അധികാരമുണ്ടെങ്കിലും അതും ജനം പിരിഞ്ഞുപോകുന്നത് വരേയുള്ളൂ. പിരിഞ്ഞു പോകാൻ തുടങ്ങിയ ആൾക്കൂട്ടത്തിന്റെ പിന്നാലെ പോയി ലാത്തിച്ചാർജ് ചെയ്യാനും ഒറ്റയ്ക്ക് നിൽക്കുന്ന ആളെ ലാത്തി കൊണ്ട് പ്രഹരിക്കാനൊന്നും അധികാരമില്ല.
അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയ ആളുകളെ ഏകപക്ഷീയമായി അടിച്ചോടിക്കുന്ന കാഴ്ചകൾ നമ്മൾ കണ്ടതാണ്. ന്യായമായ ആവശ്യത്തിനാണെങ്കിൽ ആ ആവശ്യം നിർവഹിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ വീട്ടിൽ പോകാൻ പറയണം. എന്നാൽ അനുസരിക്കുന്നില്ലെങ്കിൽ അറസ്റ്റ് ചെയ്ത് നീക്കാൻ അധികാരമുണ്ട്.
ഒരു മഹാമാരിക്കിടയിൽ നിയന്ത്രണങ്ങൾ നടപ്പിൽ വരുത്താൻ നൽകിയ നിർദേശങ്ങൾ ഉപയോഗിച്ച് ജനങ്ങളെ ലാത്തിച്ചാർജ് ചെയ്യാനും വീടുകൾ കയറി പിടിച്ചു കൊണ്ട് പോകാനും ആരാണ് അധികാരം നൽകിയത് ?
ഒരു അസാധാരണ സന്ദർഭത്തിൽ ന്യായമായ ബലപ്രയോഗം നീതീകരിക്കാവുന്നതാണ്. എന്നാൽ പൊലീസിന് അമിതാധികാര പ്രയോഗം നടത്താനുള്ള മറയായിട്ടാണ് കൊറോണ നിയന്ത്രണങ്ങൾ ഉപയോഗിക്കപ്പെട്ടത്.
അതുപോലെത്തന്നെ റോഡുകൾ കൊട്ടിയടച്ചും ബാരിക്കേഡുകൾ വെച്ചും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ യാതൊരു നീതീകരണവുമില്ലാതെയാണ് ഹനിക്കുന്നത്. അത്യാഹിത ഘട്ടങ്ങളിൽ പോലും റോഡ് അടച്ചിട്ടത് മൂലം ലക്ഷ്യസ്ഥാനത്ത് സമയത്തിന് എത്താൻ സാധിക്കാതെ വന്നാൽ ആര് ഉത്തരവാദിത്തം ഏൽക്കും? ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തേണ്ട ഭരണകൂടം തന്നെ ഏകപക്ഷീയമായും ആശാസ്ത്രീയവുമായി അവരെ തടയുമ്പോൾ നമ്മുടെ ഭരണഘടന ഉറപ്പ് നൽകിയ അവകാശങ്ങളെ ഇല്ലാതെയാക്കി കൊളോണിയൽ നയങ്ങൾ തന്നെയാണ് നടപ്പിലായത്.
എന്നാൽ ജനങ്ങളുടെ ഏറ്റവും പ്രഥമമായ അവകാശത്തെ തടയാൻ ഭരണകൂടം പറയുന്ന കാരണമായ കോവിഡ് എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ, ആരോഗ്യ രംഗത്ത് എന്തെല്ലാമാണ് സർക്കാറുകൾ ചെയ്തത്? രാജ്യ തലസ്ഥാനത്തും മറ്റും ഓക്സിജൻ ലഭിക്കാതെ ജനങ്ങൾ നെട്ടോട്ടമോടിയ രംഗങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തു. എത്ര എത്ര ആളുകൾ മരണപ്പെട്ടു? ഗംഗയിൽ ഒഴുകി വന്ന ജഡങ്ങളുടെ ചിത്രങ്ങൾ എല്ലാവരും കണ്ടതാണ്.
മറ്റു രാജ്യങ്ങൾ ബഹുഭൂരിപക്ഷവും അവരുടെ ജനങ്ങൾക്ക് വാക്സിൻ നൽകാൻ ഉത്സാഹിച്ചപ്പോഴും കോവിഡിന്റെ മറവിൽ തങ്ങളുടെ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനും ന്യൂനപക്ഷങ്ങളെയും രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെയും അസ്ഥിരപ്പെടുത്തി കോർപറേറ്റുകൾക്ക് ഇന്ത്യയുടെ വിഭവങ്ങൾ വിറ്റുതുലക്കുന്ന തിരക്കിലായിരുന്നു ബി ജെ പി സർക്കാർ.
വൈകിയാണെങ്കിലും ഇന്ത്യ ഉത്പാദിപ്പിച്ചതും മറ്റുമായി വാക്സിനുകൾ വലിയ തുകക്ക് ഈ മഹാമാരിയുടെ കാലത്ത് സ്വന്തം ജനങ്ങൾക്ക് തന്നെ വിറ്റ് കാശാക്കിയ ഒരു ഭരണകൂടം ലോകത്ത് വേറെ ഉണ്ടാവാൻ സാധ്യതയില്ല.
മറ്റു രാജ്യങ്ങൾ പലതും സാധാരണ നിലയിലേക്ക് തിരിച്ചുവന്നപ്പോഴും നമ്മുടെ സ്ഥിതി എന്താണ്? നിറഞ്ഞ സ്റ്റേഡിയത്തിൽ മത്സരം നടന്നത് കഴിഞ്ഞ യൂറോകപ്പിൽ നമ്മൾ കണ്ടതാണ്. അടിസ്ഥാനപരമായി സർക്കാറുകൾ ചെയ്യേണ്ടത് ചെയ്യാതെ ജനങ്ങളോട് വീട്ടിലിരിക്കാൻ പറയുന്നത് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയല്ല, മറിച്ച് ജനങ്ങളുടെ അവകാശത്തിന് മേൽ ഭരണകൂടങ്ങളുടെ അമിതനിയന്ത്രങ്ങളുടെ ഉപാധികൾ മാത്രമാണ് എന്നതും വ്യക്തമാണ്.
സാധാരണ ജനങ്ങളോട് വീട്ടിലിരിക്കാൻ പറഞ്ഞ് അവരുടെ ഉപജീവനമാർഗം ഇല്ലാതെയാക്കുകയും എന്നാൽ അവർക്ക് ന്യായമായി ലഭിക്കേണ്ട വാക്സിനുകൾ പോലും നിഷേധിക്കുന്നതിലൂടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഭരണകൂടം ജനങ്ങളോട് ചെയ്തത്.
അതിനെയൊന്നും ചോദ്യം ചെയ്യാൻ പോലും സാധിക്കാതെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാർ മരണം പൂകി.
ആരോഗ്യരംഗത്തും പൊതുവിതരണ രംഗത്തും കൃത്യമായ വിവേചനവും സ്വജനപക്ഷപാതവും കൊണ്ടുനടക്കുന്ന ഭരണകൂടങ്ങൾ ജനങ്ങളുടെ മേൽ അമിതാധികാരങ്ങൾ നടപ്പിലാക്കുമ്പോൾ മൗനം പാലിക്കാൻ ഒരു ജനാധിപത്യ വിശ്വാസിക്ക് സാധിക്കില്ല.
അമിതാധികാരങ്ങളും അനിയന്ത്രിതമായ ലോക്ക്ഡൗണുകളും ജനാധിപത്യ വിരുദ്ധമാണ്, ഭരണഘടനാവിരുദ്ധമാണ്.
Photo Courtesy:
Hindustan Times