ഇന്ത്യ കയറാ മലയോ ഒളിമ്പിക്സ്?
ലോക ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ഇന്ത്യ എന്തുകൊണ്ടാണ് മെഡൽ നേട്ടത്തിൽ ഇത്രയും പിന്നാക്കം നിൽക്കുന്നത്? അതിന് പ്രധാന കാരണം ഇന്ത്യയിലെ വിദ്യാലയങ്ങളിലെയും കലാലയങ്ങളിലെയും കരിക്കുലം തന്നെയാണ്. സ്പോർട്സിനെ ഇന്നേവരെ നിർബന്ധിത പാഠ്യ വിഷയമായി ഉൾപ്പെടുത്താൻ നമ്മൾ തയ്യാറായിട്ടില്ല.

കോവിഡ് അരങ്ങു വാഴുമ്പോൾ ക്ലാസ്സ് മുറികൾ ഇല്ലാതെ പഠനവും, വെള്ളിത്തിരകളില്ലാതെ സിനിമയും എന്ന പോലെ കാണികളില്ലാതെ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കവും അരങ്ങേറുകയാണ്. മുപ്പത്തിരണ്ടാമത് ഒളിമ്പിക്സിന് ടോക്കിയോ വേദിയാവുമ്പോൾ ഇങ്ങനെയൊരു കൗതുകത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. കാണികൾ നൽകുന്ന നിർലോഭമായ പിന്തുണയാണ് ഏതൊരു കായിക മത്സരത്തിനും, താരത്തിനും മൈതാനത്തിൽ വലിയ ഉത്തേജനം. 2020 ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണികൾ അനുവദനീയമല്ലാതിരുന്ന സാഹചര്യത്തിൽ കൈയ്യടികളുടെയും ആർപ്പുവിളികളുടെയും ശബ്ദം റെക്കോർഡ് ചെയ്ത് കേൾപ്പിച്ചതിന്റെ പിന്നിലെ കാരണവും മറ്റൊന്നല്ല. ജൂലൈ 23 ന് ആരംഭിച്ച ഒളിമ്പിക്സ് മത്സരങ്ങൾ കാണികൾ നൽകുന്ന ആവേശവും പിന്തുണയുമില്ലാതെ പുരോഗമിക്കുകയാണ്.

2020-ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് മത്സരങ്ങൾ, കോവിഡ് മഹാമാരി കാരണം ഒരു വർഷത്തിനിപ്പുറം അരങ്ങേറുകയാണ്. ഇതാദ്യമായല്ല ഒളിമ്പിക്സിൽ ഇങ്ങനെ അനിശ്ചിതത്വം സംഭവിക്കുന്നത്. മുമ്പ്, 1916-ൽ ഒന്നാം ലോക മഹായുദ്ധവും, 1940 ലും 1944 ലും രണ്ടാം ലോക മഹായുദ്ധം കാരണവും ഒളിമ്പിക്സ് ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. 1937-ൽ ചൈനയിലേക്കുള്ള ജപ്പാൻ അധിനിവേശം കാരണം 1940- ലെ ഒളിമ്പിക്സിന്റെ വേദി ജപ്പാനിൽ നിന്ന് ഫിൻലാന്റിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളെയും മഹാമാരികളെയും തരണം ചെയ്ത് മുന്നേറാനുള്ള മാനവരാശിയുടെ കരുത്തിന്റെ സൂചനയായി വേണം കോവിഡ് മഹാമാരി കൊടുമ്പിരി കൊള്ളുമ്പോഴും വിജയകരമായി മുന്നേറുന്ന ഈ ടോക്കിയോ ഒളിമ്പിക്സിനെ കാണാൻ.
കൗണ്ട്ഡൗൺ തുടങ്ങുന്നതു മുതലേ ലോകം ഉറ്റുനോക്കുന്നത് ഒളിമ്പിക്സ് വേദികളിലേക്കാണ്. ഏത് കായിക ആരാധകന്റെയും വലിയ ആഗ്രഹമാണ് ഒരു തവണയെങ്കിലും ഒളിമ്പിക്സ് എന്ന കായിക മാമാങ്കം നേരിട്ട് കാണുകയെന്നത്. ദൃശ്യ, നവ മാധ്യമങ്ങളിലൂടെയുള്ള നിമിഷങ്ങൾ ഇടവിട്ടുള്ള അപ്ഡേറ്റുകൾ ഇന്ന് ദൂരങ്ങളെ മറികടന്ന് ഒളിമ്പിക് മത്സരങ്ങൾ കൺമുന്നിലേക്ക് എത്തിക്കുന്നു എന്നതാണ് ഈ മഹാമേളയെ കൂടുതൽ ജനകീയവും വിപുലവുമാക്കിത്തീർക്കുന്നത്. കടുത്ത മത്സരങ്ങൾ അരങ്ങേറുന്ന ഇനങ്ങളും നിരന്തരം റെക്കോഡുകൾ ഭേദിക്കുന്ന അത്ലറ്റുകളും കൂടുതൽ മെഡലുകൾ നേടുന്ന രാജ്യങ്ങളും എന്നും ഒളിമ്പിക്സിന്റെ ആകർഷണങ്ങളാണ്. സ്വന്തം രാജ്യം മെഡൽ നേടുമ്പോഴുള്ള ആവേശവും ദേശീയ ബോധവും ഒക്കെയാണ് കായിക മത്സരങ്ങളുടെ കാതൽ. ഒളിമ്പിക്സിലെ വൻ ശക്തികളായ അമേരിക്കയും ചൈനയും ബ്രിട്ടനും തമ്മിൽ നടക്കുന്ന പോരാട്ടം ആകാംക്ഷയോടെയാണ് ലോകജനത നോക്കിക്കാണുന്നത്. ദശാബ്ദങ്ങളായി ചൈനയും, റഷ്യയും, ബ്രിട്ടനുമെല്ലാം അമേരിക്കയുടെ അജയ്യതയ്ക്ക് ഭീക്ഷണി ഉയർത്താറുണ്ടെങ്കിലും, അവർ തന്നെയാണ് ഇന്നും ഒളിമ്പിക്സിൽ വലിയ നേട്ടങ്ങൾ നേടി മുന്നിലേക്ക് കുതിക്കുന്നത്.
നമ്മളോ?
മേൽപ്പറഞ്ഞ വലിയ പോരാട്ടങ്ങൾക്കിടയിൽ നമ്മുടെ മഹാരാജ്യത്തിന്റെ ഒളിമ്പിക്സ് നേട്ടങ്ങൾ നന്നേ ശോഷിച്ചുപോവുന്നതിനുള്ള കാരണങ്ങൾ ഗൗരവമായിത്തന്നെ ആലോചിക്കേണ്ടതുണ്ട്.
മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സർവ്വകാല സ്ഥാനം അൻപത്തിനാലാമതാണ്. ഇന്നേവരെ ഏറ്റവുമധികം ഒളിമ്പിക് മെഡൽ നേടിയ കായികതാരം എന്ന ഖ്യാതി കയ്യാളുന്ന അമേരിക്കക്കാരനായ മൈക്കൽ ഫെൽപ്സിനെക്കാൾ ഒരു മെഡൽ മാത്രമാണ് ഇന്നേവരെ ഇന്ത്യ നേടിയത് ! മൊത്തം 29 ഒളിമ്പിക് മെഡലുകൾ.

ലോക ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ഇന്ത്യ എന്തുകൊണ്ടാണ് മെഡൽ നേട്ടത്തിൽ ഇത്രയും പിന്നാക്കം നിൽക്കുന്നത്? അതിന് പ്രധാന കാരണം ഇന്ത്യയിലെ വിദ്യാലയങ്ങളിലെയും കലാലയങ്ങളിലെയും കരിക്കുലം തന്നെയാണ്. സ്പോർട്സിനെ ഇന്നേവരെ നിർബന്ധിത പാഠ്യ വിഷയമായി ഉൾപ്പെടുത്താൻ നമ്മൾ തയ്യാറായിട്ടില്ല. മാത്രമല്ല കായികാഭ്യാസ്യത്തിന് പ്രാധാന്യം ഉൾക്കൊണ്ട സിലബസുമില്ല. ചടങ്ങ് എന്നോണം ടൈം ടേബിളുകളിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം ഫിസിക്കൽ ട്രൈനിംഗിനായി ഒരു പീരിയഡ് ഒഴിച്ച് വെക്കുന്നു. ശാസ്ത്രവും സാമൂഹികപാഠവും പോലെ കായിക വിദ്യാഭ്യാസത്തിന് സ്കൂൾ തലത്തിൽ പ്രാധാന്യം നൽകിയാലേ നമുക്കും മുന്നോട്ട് പോവാനാവൂ. നിത്യേനയുള്ള വ്യായാമം നമ്മുടെ ദിനചര്യയുടെ ഭാഗമാവാത്തതിന്റെ പ്രധാന കാരണം അത്തരത്തിലുള്ള ഒരു അവബോധം പണ്ടുതൊട്ടേ ലഭിക്കുന്നില്ല എന്നതാണ്. സയന്റിഫിക് ടെംപർ എന്ന വാക്കിനോളം പ്രധാന്യമർഹിക്കുന്ന ഒന്നാണ് സ്പോർട്സ് മാൻ സ്പിരിറ്റ് എന്ന വാക്കും.
ഇന്ത്യയുടെ ദേശീയ വിനോദമാണ് ഹോക്കി. എന്നാൽ ഇന്ത്യയിൽ ഓരോ സംസ്ഥാനത്തിലും ഹോക്കി കളിക്കാനുള്ള ടർഫുകളുടെ എണ്ണം വിരലിലെണ്ണാവുന്നതാണ്. മറിച്ച്, ഹോളണ്ടും ജർമനിയും പോലെയുള്ള പല രാജ്യങ്ങളിലെയും ഓരോ നഗരത്തിലും നാലോ അഞ്ചോ ഹോക്കി ടർഫുകൾ ഉണ്ട്. മുമ്പ് ഹോക്കിയിൽ തുടരെ ഒളിമ്പിക് ജേതാക്കളായിക്കൊണ്ടിരുന്ന ഇന്ത്യയ്ക്ക് 1980-ന് ശേഷം മെഡലുകളൊന്നും ലഭിക്കാത്തതിന്റെ കാരണം ആരാഞ്ഞ് അധികം ദൂരമൊന്നും പോവേണ്ടതില്ലല്ലോ! ഒളിമ്പിക്സും, ഏഷ്യൻ ഗെയിംസും, കോമൺവെൽത്ത് ഗെയിംസും പോലെയുള്ള മത്സരങ്ങളും ലോകകപ്പുകളും വരുമ്പോൾ മാത്രം ഉണരുന്ന കായിക ബോധമാണ് നമ്മളുടേത്. ഒരു മെഡൽ നേടുമ്പോൾ ഊറ്റം കൊണ്ട് സകലമാന സോഷ്യൽ മീഡിയ സൈറ്റുകളിലും ആനന്ദം വാരി വിതറുകയും, പ്രതീക്ഷിച്ച മെഡൽ നഷ്ടമാവുമ്പോൾ അമർഷം കാണിക്കുകയും അല്ലാതെ നമ്മളുടെ കായിക മേഖലയ്ക്ക് കരുത്ത് പകരാൻ എത്രപേർ മുന്നോട്ടുവരുന്നുണ്ട്? അത്ലറ്റിക്സോ മറ്റ് കായിക ഇനങ്ങളോ കരിയറായി തിരഞ്ഞെടുക്കാനുള്ള വിദ്യാർത്ഥികളുടെ സ്വപ്നത്തെയും അതിനോടുള്ള അഭിനിവേശത്തെയും എത്ര മാതാപിതാക്കൾ സഹിഷ്ണുതയോടെ നോക്കിക്കാണുന്നുണ്ട്? മറ്റു വിഷയങ്ങളെ പോലെ സ്പോർട്സും നമ്മുടെ കരിക്കുലത്തിന്റെ ഭാഗമാവേണ്ടതിന്റെ ആവശ്യകത എത്രപേർ മനസ്സിലാക്കുന്നുണ്ട്? അമേരിക്കയുടെ വലിയ മെഡൽ നേട്ടങ്ങളെ കുറിച്ച് പറയുമ്പോൾ തീർച്ചയായും അവിടെ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. തൊട്ടുപിന്നാലെ നിൽക്കുന്ന ചൈനയുടെയും റഷ്യയുടെയും ബ്രിട്ടന്റെയുമെല്ലാം കുതിപ്പിന് പിന്നിലെ കാരണവും അവിടുത്തെ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറുകൾ തന്നെയാണ്. ഒളിമ്പിക്സ് ഇന്ത്യയ്ക്ക് ഒരു ബാലി കയറാ മലയായി മാറുന്നുവെങ്കിൽ പ്രധാന കാരണം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തന്നെ. ഫുട്ബോൾ താരങ്ങൾക്ക് ബൂട്ട്സ് ധരിച്ച് കളിക്കാനുള്ള നൈപുണ്യം നേടിയെടുക്കാൻ കാലങ്ങളെടുത്ത രാജ്യമാണ് ഇന്ത്യ എന്നോർക്കണം.
അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാവാത്തതു കാരണം നിരാശയോടെ സ്പോർട്സ് ഉപേക്ഷിക്കേണ്ടി വന്ന പലരെയും നമുക്ക് അറിയാം, അറിയാതെ പോകുന്ന ആയിരക്കണക്കിന് മുഖങ്ങൾ വേറെയുമുണ്ട്. ഏറ്റവും അധികം ഒളിമ്പിക്സ് മെഡൽ നേടിയ മൈക്കൽ ഫെൽപ്സ് മെഡലുകൾ വാരിക്കൂട്ടുന്നത് കാണുമ്പോൾ ഓർമ്മ വരുന്നത് അത്തരത്തിലൊരു അത്ലറ്റിന്റെ പേരാണ് - കുട്രാലീശ്വരൻ. വെറും പതിമൂന്നാം വയസ്സിൽ ഇംഗ്ലീഷ് ചാനൽ അടക്കം ആറ് ചാനലുകൾ നീന്തിക്കടന്ന് ലോകറെക്കോഡ് നേടിയ വ്യക്തിയാണ് കുട്രാലീശ്വരൻ. 1996-ൽ ഗിന്നസ് ലോക റെക്കോർഡും അർജ്ജുന അവാർഡും നേടുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ അവാർഡ് ജേതാവായിരുന്നു അദ്ദേഹം. 1998-ൽ ഒരു സ്പോൺസറെ കിട്ടാതെ വിരമിക്കാനായിരുന്നു കുട്രാലീശ്വരൻ എന്ന അത്ലറ്റിന്റെ യോഗം. കുറച്ചു വർഷങ്ങൾ മുമ്പ് ഇന്ത്യയിൽ ആരംഭിച്ച ദേശീയ കബഡി ലീഗ് വേണ്ട പ്രചാരണം കിട്ടാതെ നിർത്തലാക്കേണ്ടിവന്നതും വലിയ സൂചനയാണ്.

ഇന്ത്യയുടെ ഒളിമ്പിക് നേട്ടങ്ങൾ ഇന്ന് മീരാബായി ചാനു വരെ എത്തി നിൽക്കുമ്പോൾ ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ടെന്ന തിരിച്ചറിവ് നമുക്ക് വേണം. മെഡൽ നിലയിൽ മുകളിലുള്ള രാജ്യങ്ങളുമായി മാറ്റുരയ്ക്കണമെങ്കിൽ സ്പോർട്സിനെയും വിദ്യാഭ്യാസത്തെയും കുറിച്ച് നമ്മുടെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. വർണശബളമായ ടൂർണമെന്റുകൾ മാത്രം ആഘോഷമാക്കാതെ ഒളിമ്പിക് കായിക ഇനങ്ങൾക്കും അതിന്റേതായ പ്രാധാന്യവും മൂല്യങ്ങളും ഉണ്ടെന്നും, വിദ്യാഭ്യാസ സമ്പ്രദായത്തിൽ സ്പോർട്സും അഭിവാജ്യ ഘടകമാണെന്നും തിരിച്ചറിയുന്ന കാലം മുതൽ ഇന്ത്യ ഒളിമ്പിക്സിൽ മുന്നേറിത്തുടങ്ങും.