മാൻചീനി ഇറ്റാലിയൻ ഫുട്ബോളിനെ പുതുക്കിപ്പണിയുകയാണ്
പന്ത് കൈവിട്ട് പോവുമ്പോൾ ഒക്കെ കൃത്യമായി അത് ടാക്കിൽ ചെയ്യാനും അതിവേഗത്തിൽ ഗോൾ മുഖത്തേക്ക് ചീറി അടുക്കുകയും ചെയ്യുന്ന ഹൈ-പ്രസിംഗ് പവർ ഫുട്ബോൾ എന്ന് പേരിട്ട് വിളിക്കാവുന്ന ഒന്നാന്തരം ഗെയിമുമായാണ് ഇറ്റലി മൈതാനത്ത് നിറഞ്ഞാടിയത്. കളത്തിലെ പ്രൊഫഷണലിസവും സാങ്കേതിക തികവും ഒത്തു നോക്കിയാൽ മാൻചീനിയുടെ ഇറ്റലി അടുത്ത ലോകകപ്പ് ഉയർത്താൻ ഏറ്റവും സാധ്യതയുള്ള ടീമാണ്.

നമ്മുടെ ഫുട്ബോൾ നിരീക്ഷകർ കാലങ്ങളായി പറഞ്ഞു സ്ഥാപിച്ച ഒരു വലിയ നുണയിലൂടെയാണ് ഇറ്റാലിയൻ ഫുട്ബോളിനെ ഫിലോസഫിക്കലായി ഇപ്പോഴും മിക്കവരും നിരീക്ഷിച്ചു വരുന്നത്. ഇറ്റാലിയൻ ഫുട്ബോൾ എന്ന് കേൾക്കുമ്പോൾ തന്നെ കളി എഴുത്തുകാരും ഫുട്ബോൾ പണ്ഡിതന്മാരും ഇക്കലാമത്രയും പറഞ്ഞു സ്ഥാപിച്ച 'ഡിഫൻസീവ് ഫുട്ബോൾ' അഥവാ കറ്റനാച്ചിയോ എന്ന പേരിൽ അറിയപ്പെടുന്ന ''door-bolt'' പ്രതിരോധ തന്ത്ര പ്രത്യയശാസ്ത്രത്തിൻറെ പേരാണ് നമ്മുടെ ഒക്കെ മനസ്സിൽ തെളിയുക. എന്നാൽ എന്താണ് കാറ്റനാച്ചിയോ എന്നും എന്താണ് ഡിഫൻസീവ് ഫുട്ബോൾ എന്ന് പോലും കൃത്യമായി വിശകലനം ചെയ്യാതെയാണ് ഇറ്റലി=ഡിഫൻസീവ് ഫുട്ബോൾ എന്ന് തെറ്റായി വായിക്കുന്നത്. എന്താണ് ഇറ്റലിയുടെ കളി രീതി എന്ന് പോലും സൂക്ഷ്മാപഗ്രഥനം നടത്തിയവർ ഇപ്പോഴും ഫുട്ബോൾ ലോകത്ത് ചുരുക്കമാണ്. ഡിഫൻസീവ് ഫുട്ബോൾ എന്ന അറുബോറൻ കളി രീതിയെ ഇറ്റലിയുടെ കളി രീതിയുമായി കൂട്ടിക്കെട്ടുന്നതിനെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. മാത്രവുമല്ല, ഇപ്പോൾ കൃത്യമായി പറഞ്ഞാൽ 2018 ന് ശേഷം റോബർട്ടോ മാൻചീനി ഇറ്റലിയെ പരിശീലിപ്പിക്കുന്നത് ഇത് രണ്ടും അല്ലാത്തൊരു പുതിയ രീതിയിലുടെയാണ് എന്നും കാണാം.
ഇറ്റാലിയൻ കാറ്റനാച്ചിയോ
പ്രതിരോധ തന്ത്രങ്ങളിലൂന്നിയ പ്രത്യയശാസ്ത്രം പല കാലങ്ങളിൽ പല രീതിയിൽ ഇറ്റാലിയൻ ഫുട്ബാളിനെ സ്വാധീനിച്ചിട്ടുണ്ട്. 30-40 കാലഘട്ടത്തിൽ ഓസ്ട്രിയക്കാരനായ സ്വിറ്റ്സർലാൻറ് പരിശീലകനായിരുന്ന കാൾ റാപ്പനാണ് കാറ്റനാച്ചിയോ/പ്രതിരോധ ഫുട്ബോളിനെ ലോകത്ത് ഒരു തന്ത്രമായി വികസിപ്പിക്കുന്നത്. ഗോൾകീപ്പർക്ക് തൊട്ട് മുന്നിലായി ഒരു ഡിഫൻററെ ഫ്രീയായി ഒരു സ്വീപ്പർ റോളിൽ നിയമിക്കുകയും ബാക്കിയുളള താരങ്ങൾക്ക് എല്ലാം കണിശമായ മാൻ ടു മാൻ മാർക്കിംഗ് ചുമതലകൾ നൽകുകയും ചെയ്ത് കൊണ്ട് സെൺട്രൽ ഹാഫിൽ നിന്ന് മിഡ്-വിങ്ങിലേക്ക് പന്ത് കൈമാറുകയും അത് ഗോൾ മുഖത്തേക്ക് എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ തന്ത്രം. ഈ റോളിൽ മിഡ് വിങ്ങുകൾ പന്തിൻറെ സ്ഥാനം അനുസരിച്ച് പ്രതിരോധത്തിലേക്ക് ആവശ്യാനുസരണം വലിയുകയും ചെയ്യണം, പ്ലേമേക്കറുടെ സ്ഥാനം സെൻട്രൽ ഹാഫിലാണ്. ഇതായിരുന്നു കാൾ റാപ്പൺ വികസിപ്പിച്ച ശൈലി. പക്ഷേ അദ്ദേഹം പഴുതടച്ച ഒരു അറ്റാക്കിംഗ് രീതിയാണ് ഇത് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഈ തന്ത്രം ശരിയായി ഉപയോഗിക്കുന്നതിൽ പല ക്ലബ്ബുകളും പരാജയപ്പെട്ടതായി അദ്ദേഹം പിൽക്കാലത്ത് അഭിപ്രായപ്പെട്ടിരുന്നു.

കാറ്റനാച്ചിയോ തന്ത്രം ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുന്നത് 50 കളുടെ തുടക്കത്തിലാണ്. സീരി എ ക്ലബായ പഡോവയുടെ കോച്ചായി നെരിയോ റോക്കോ എത്തിയതോടെയാണ് കാൾ റാപ്പൻ വികസിപ്പിച്ച കാറ്റനാച്ചിയയുടെ ഏറ്റവും ഗംഭീരമായ ആവിഷ്കാരം മൈതാനങ്ങളിൽ കാണാൻ തുടങ്ങിയത്, ഇക്കാലത്താണ് ഇറ്റാലിയൻ ദേശീയ ടീമും പതുക്കെ പ്രതിരോധത്തിലൂന്നിയ ഒരു കളി രീതിയിലേക്ക് കടന്നു വരുന്നത്. 60-70 കാലഘട്ടത്തിൽ ഇറ്റാലിയൻ ഫുട്ബോൾ പ്രത്യേകിച്ച് സീരി എ ക്ലബ്ബുകൾ അടി മുടി ഒരു പ്രതിരോധത്തിലൂന്നിയ ആക്രമണത്തിലൂടെയാണ് കളിച്ചിരുന്നത്. നെരിയോ റോക്കോ എസി മിലാനിൽ എത്തിയതോടെ യുറോപ്പിൽ ഒട്ടുമിക്ക കിരീടങ്ങളും കാറ്റനാച്ചിയോ തന്ത്രങ്ങളിലൂടെ മിലാൻ തങ്ങളുടെ ശൈൽഫിലെത്തിച്ചു. ഇതോടെ സീരി എ ക്ലബ്ബുകൾ മിക്കതും പ്രതിരോധ തന്ത്രങ്ങളിലേക്ക് മാറിത്തുടങ്ങി, മാൻ ടു മാൻ മാർക്കിംഗിലെ കയ്യാങ്കളികളും ഇറ്റലിക്കാരുടെ ഫുട്ബോൾ രാഷ്ട്രീയവുമൊക്കെ പലപ്പോഴും കളിയെ ചോരക്കളിയാക്കി മാറ്റുകയും ചെയ്യുന്നതിൽ ഈ ശൈലിക്ക് മുഖ്യമായ പങ്കുണ്ടായിരുന്നു. പക്ഷേ ഫുട്ബോളിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കുന്ന കളി എന്നൊന്നും ഇതിനെ പറയാനൊക്കില്ല. എന്നാൽ ഈ ശൈലി ഇന്ന് ഒരു ടീമും പിന്തുടരുന്നതായി കാണാനാവുന്നില്ല.
ആധുനിക ഫുട്ബോളിലെ പ്രതിരോധ തന്ത്രങ്ങൾ
'ഡിഫൻസീവ് ഫുട്ബോൾ' എന്നാൽ പ്രതിരോധിച്ചു കളിക്കുക എന്നതാണ്. പ്രതിരോധം എന്നാൽ ആധുനിക ഫുട്ബോളിൽ ഇന്ന് രണ്ട് വ്യത്യസ്ത രീതികളിൽ കാണപ്പെടുന്നുണ്ട്. ഒന്ന് പോർച്ചുഗലിൻറെ സുവർണ്ണ തലമുറയെ തറപറ്റിച്ച 2004 യൂറോ കപ്പിലെ ഗ്രീസിൻറെ പ്രതിരോധ ശൈലിയാണ്. ഇത് ഇപ്പോൾ എസ് റോമയുടെ പരിശീലകനായി ചുമതലയേറ്റ ജോസേ മൌറീഞോ പലപ്പോഴും പിന്തുടരുന്ന രീതിയാണ്. 2004 യുറോ കപ്പിൽ ഒട്ടോ റെഹാഗൽ പരിശീലിപ്പിച്ച സംഘം ബസ് പാർക്കിംഗ് പോലെ മധ്യ നിരക്ക് തൊട്ട് പുറകിൽ മിക്ക താരങ്ങളും അണി നിരക്കുകയും എതിർ ടീമിൻറെ എല്ലാ നീക്കങ്ങളെയും അവിടെ വെച്ച് ഇല്ലാതാക്കുകയും ചെയ്യുന്ന തന്ത്രമായിരുന്നു, crucial tackling ആണ് ഈ കളിയുടെ ഏറ്റവും പൈശാചികമായ വശം. ഡിഫൻസീവ് ഗെയിം എന്ന് പൂർണ്ണമായ അർത്ഥത്തിൽ പറയാവുന്നത് ബസ് പാർക്കിംഗ് ശൈലിയെ മാത്രമാണ്. ഗോൾ വഴങ്ങാതെ ജയിക്കുക എന്നതാണ് ഇതിൻറെ അടിസ്ഥാനം. ജയിക്കാതെ ജയിക്കുക എന്നും പറയാം. ഇങ്ങനെ കളിക്കുമ്പോൾ സാങ്കേതികമായി മാത്രം ടീം ജയിക്കുന്നു. ഈ ശൈലിയാണ് പ്രതിരോധ തന്ത്രങ്ങളിൽ അനാക്രോണിസ്റ്റിക്ക് എന്ന അക്ഷേപം കേട്ടത്. ഫുട്ബോളിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്ന ഒരു കളി രീതിയാണിത്. 'ബസ് പാർക്കിംഗ്' ശൈലി എന്നും അധുനിക ഫുട്ബാളിൽ ഇതിനെ അടയാളം വെക്കാറുണ്ട്. ഓട്ടോ റെഹാഗൽ ജർമൻ ക്ലബ്ബായ എഫ്സി കൈസർലാട്ടർ കോച്ചായ സമയത്ത് യുവ മിഡ്ഫീൽഡറായിരുന്ന പിന്നീട് ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിലൊരാളായി മാറിയ മിഷേൽ ബല്ലാക്കിനെ പോലും ബെഞ്ചിലിരുത്തിയിരുന്നു എന്നതും ഈ ശൈലി എത്ര മാത്രം പിന്തിരിപ്പനാണ് എന്നതിൻറെ സാക്ഷ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള കളി രീതി ഒരിക്കലും അടുത്ത കാലത്തൊന്നും ഇറ്റാലിയൻ ദേശീയ ടീം പിന്തുടർന്നിട്ടില്ല. അവരുടെ കളി art of defense എന്ന് മാർക്കിട്ട് നൽകാവുന്ന ഒരു ഒന്നാന്തരം കളി തന്നെയാണ്. അലസാന്ദ്ര നെസ്റ്റയും പോളോ മാൽഡീനിയും ഫാബിയോ കന്നവാരയും ഒക്കെ ഡിഫൻസിനെ ഒരു കലയായി രൂപാന്തരപ്പെടുത്തി മൈതാനത്ത് നിറഞ്ഞാടിയവരാണ്. കന്നവാരോക്ക് ബാലൻ ഡി ഓർ ലഭിക്കുന്നതും അയാൾ കാഴ്ച്ചവെച്ച കളി രീതിയുടെ ബലത്തിൽ കൂടിയാണ് എന്നത് ഈ അവസരത്തിൽ ഒർത്തു വെക്കേണ്ടതാണ്.
രണ്ടാമത്തെ ശൈലി ഇറ്റലിയിൽ ചില മാനേജർമാർ ഇടക്കിടെ കൊണ്ടു വരാറുള്ള പ്രതിരോധത്തിലൂന്നിയ അക്രമണ ശൈലിയാണ്. 5 ഡിഫൻറർമാരെ അണി നിരത്തുകയും ഗോൾ വഴങ്ങാതെ അവസരം കിട്ടുമ്പോൾ മാത്രം അക്രമിക്കുകയും ചെയ്യുന്ന ശൈലിയാണിത്, വിങ്ങ് ബാക്കിൽ നിന്നോ സെൻട്രൽ മൈഡിലിൽ നിന്നോ ഏത് നിമിഷവും പന്ത് സ്ട്രൈക്കറിലേക്ക് എത്തും എന്നതാണ് ഈ കളിയുടെ ഏറ്റവും ത്രസിപ്പിക്കുന്ന ഘടകം, ബസ് പാർക്കിംഗ് ശൈലിയിൽ നിന്നും വ്യത്യസ്തമാണിത്. ആക്രമണം തന്നെയാണ് ഈ ശൈലിയുടെ മുഖ്യ സവിശേഷത. പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിലാണ് ഡിഫൻസീവ് ഫുട്ബോൾ എന്ന ചീത്തപ്പേര് ഈ കളി രീതിക്ക് വന്നു ചേരാൻ കാരണമാവുന്നത്.

ഇറ്റലി 2006 ലോകകപ്പിൽ കളിച്ച രീതി കാറ്റനാച്ചിയോയുടെ പുതിയ ആവിഷ്കാരമാണെന്ന് പറയാറുണ്ട്. എന്നാൽ കാറ്റനാചിയോയുടെയും മുകളിൽ പറഞ്ഞ ശൈലിയുടെയും സമ്മിശ്രമാണ് മാഴ്സല്ലോ ലിപ്പി പരിശീലിപ്പിച്ച ടീം കളിച്ചത്. അത് പ്രതിരോധ ഫുട്ബോൾ ആണെന്ന് പറയാൻ കഴിയില്ല. അന്ന് 14 ഗോളുകൾ അടിച്ചു കൂട്ടിയ സെമി വരെ കളിച്ച ജർമനിയാണ് ഏറ്റവും കൂടുതൽ അടിച്ചിരുന്നതെങ്കിലും തൊട്ട് പുറകിൽ 12 ഗോളുമായി ഇറ്റലി തന്നെയാണ് ഉണ്ടായിരുന്നത്. മാത്രവുമല്ല ഡെൽ പിയാറോയും ആന്ദ്രേ പിർലോയും ഒക്കെ അവരുടെ മിഡ്ഫീൽഡിൽ മനോഹരമായി പന്തുതട്ടിയിരുന്നു. അവരുടെ കളിയെ ഒരിക്കലും ഡിഫൻസീവ് ഗെയിമായി കാണാൻ കഴിയില്ല. സെയിഫായി കഴിഞ്ഞാൽ മാത്രം കടുത്ത പ്രതിരോധം അവർ കളിച്ചിരുന്നുള്ളൂ. അതിന് അവർക്ക് മികച്ച ഡിഫൻറർമാരുടെ പിൻബലവും ഉണ്ടായിരുന്നു. മാത്രവുമല്ല, ഡി റോസിയെപ്പോലെ മധ്യനിരയിൽ നിന്ന് തന്നെ അക്രമങ്ങളെ മുറിച്ചിടാൻ അത്യുഗ്രശേഷിയുള്ള താരസമ്പത്തും ഉണ്ടാവുമ്പോൾ ഇറ്റലിക്ക് ആ കളിയെ മനോഹരമായി മൈതാനത്ത് ആവിഷ്കരിക്കാൻ അനായാസം കഴിയും എന്ന ആത്മവിശ്വാസമാണ് അന്ന് കടുത്ത പ്രതിരോധക്കോട്ട ഒരുക്കാനും പിൽകാലത്ത് അത് പിന്തുടരാനും ഇറ്റലിയെ പ്രാപ്തമാക്കിയത്.
2006 ന് ശേഷം തന്നെ തന്ത്രങ്ങളിലും കളി രീതിയിലും ഇറ്റാലിയൻ ഫുട്ബോളിൽ ഒരുപാട് മാറ്റങ്ങൾ വന്നതായി കാണാം. പിർലോയും ഡാനിയൽ ഡി റോസിയും ഒക്കെ ഒരുപോലെ പ്രതിരോധത്തിലും അക്രമണത്തിലും ഇടപെട്ടിരുന്നു. എന്നാൽ കൃത്യമായ ഇടവേളകളിൽ സെറ്റ് പീസുകൾ സൃഷ്ടിക്കുന്നതിലും മിടുക്ക് ഇവർ കാണിച്ചിരുന്നു. ഈ മികവാണ് അവരുടെ കളിരീതിയെ രണ്ടായിരത്തി ആറിന് ശേഷം മറ്റൊരു തലത്തിലേക്ക് മാറ്റിയത് എന്ന് കാണാം. 2012 യുറോകപ്പിൽ അത്യുജ്ജ്വല ഫോമിലായിരുന്ന ജർമനിയെ സെമിയിൽ മലർത്തിയിട്ട് ഫൈനലിലേക്ക് മാർച്ച് ചെയ്യുന്നതും ഈ ശൈലിയിലൂടെയാണ്. അതുകൊണ്ടുതന്നെ ഡിഫൻസീവ് ഫുട്ബോളിലാണ് ഇറ്റാലിയൻ ഫുട്ബാളിൻറെ ഹൃദയം കുടികൊള്ളുന്നതെന്ന വാദത്തെ പുതിയ കാലത്ത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
മാൻചീനിയുടെ പവർ ഫുട്ബോൾ
ഫുട്ബോൾ നിരീക്ഷകർ ഇന്നും പറയുകയും എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്ന ഡിഫൻസീവ് ഗെയിമാണോ ഇപ്പോഴും ഇറ്റലി കളിക്കുന്നത് എന്ന് ചോദിച്ചാൽ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ല എന്ന് തീർച്ചപ്പെടുത്താനാവും. മാത്രവുമല്ല, മേൽപറഞ്ഞ എല്ലാ ശൈലികളിൽ നിന്നും പുർണ്ണമായ മോചനം ഇപ്പോഴത്തെ കളിയിൽ കാണാം. തികഞ്ഞ ആക്രമണമാണ് ഇറ്റലി മൈതാനത്ത് ഇപ്പോൾ അഴിച്ചു വിടുന്നത്. ഈ യൂറോയിലെ മാത്രം കണക്കെടുത്താൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീം ഡെന്മാർക്കും ഇറ്റലിയുമാണ്. യഥാക്രമം 11,10 എന്ന മാറ്റം മാത്രം, മാൻചീനിക്ക് കീഴിയിൽ ഇറ്റലി കളിച്ച കളികളിലെല്ലാം ഗോൾ വഴങ്ങാതെ നന്നായി ഗോളുകൾ അടിച്ചു കൂട്ടുന്നുണ്ട്. 92 ഗോളുകൾ അടിച്ചപ്പോൾ വഴങ്ങിയത് 18 ഗോളുകൾ മാത്രമാണ്. തോൽവി വഴങ്ങിയതാവട്ടെ രണ്ടേ രണ്ട് കളികളിൽ മാത്രവും, മിക്ക കളികളിലും ഷോട്ടുകളുടെ എണ്ണത്തിലും എതിർ ടീമിനേക്കാൾ വ്യക്തമായ അധിപത്യം കാണാൻ കഴിയും. ഫൈനലിലെ പ്രകടനം മാത്രം എടുത്താൽ തന്നെ ഷോട്ടുകൾ 19-6 എന്ന വലിയ മാർജിനിൽ ഇറ്റലി മുന്നിലാണ്. ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളുടെ എണ്ണത്തിലും 6-2 എന്ന ലീഡ് ഇറ്റലിക്കുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ തുർക്കിയുമായുള്ള കളിയിലും പ്രീ ക്വാർട്ടറിൽ ഓസ്ട്രിയയുമായും ഇരുപതിലധികം ഷോട്ടുകൾ പായിക്കാൻ ഇറ്റലിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ തങ്ങളുടെ പ്രതിരോധം കോട്ട കെട്ടി കാക്കാനും ഇറ്റലിക്ക് കഴിയുന്നുണ്ട് എന്നതാണ് മാൻചീനിയുടെ ഗെയിമിൻറെ ഏറ്റവും വലിയ പ്രത്യേകത. ഇന്ന് ലോക ഫുട്ബോളിൽ ഇത്ര സൂക്ഷ്മമായി പന്തുതട്ടുന്ന മറ്റൊരു ടീമില്ല.
ഇംഗ്ലണ്ടുമായുള്ള മത്സരത്തിൽ ലീഡ് വഴങ്ങിയ ശേഷമുള്ള ഇറ്റലിയുടെ കളിയാണ് മാൻചീനിയുടെ ഫുട്ബാൾ ഫിലോസഫി എന്താണെന്ന് വ്യക്തമായ സമയം. പന്ത് കൈവിട്ട് പോവുമ്പോൾ ഒക്കെ കൃത്യമായി അത് ടാക്കിൽ ചെയ്യാനും അതിവേഗത്തിൽ ഗോൾ മുഖത്തേക്ക് ചീറി അടുക്കുകയും ചെയ്യുന്ന ഹൈ-പ്രസിംഗ് പവർ ഫുട്ബോൾ എന്ന് പേരിട്ട് വിളിക്കാവുന്ന ഒന്നാന്തരം ഗെയിമുമായാണ് ഇറ്റലി മൈതാനത്ത് നിറഞ്ഞാടിയത്. കളത്തിലെ പ്രൊഫഷണലിസവും സാങ്കേതിക തികവും ഒത്തു നോക്കിയാൽ മാൻചീനിയുടെ ഇറ്റലി അടുത്ത ലോകകപ്പ് ഉയർത്താൻ ഏറ്റവും സാധ്യതയുള്ള ടീമാണ്.
അവസരം കിട്ടുമ്പോൾ ജയിക്കുന്നതല്ല ഗെയിം എന്നാണ് റോബർട്ടോ മാഞ്ചീനി പരാജയമറിയാത്ത 28 വിജയങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. ഗോൾ വഴങ്ങാതിരിക്കുക, അവസരം കിട്ടുമ്പോൾ ഗോൾ അടിക്കുക എന്നതിൽ നിന്ന് ആക്രമിച്ചു കളിക്കുക, ഗോൾ നേടുക, വീണ്ടും ആക്രമിക്കുക, ലീഡുയർത്തുക എന്ന തികഞ്ഞ പ്രൊഫഷണൽ അറ്റാക്കിംഗ് രീതിയാണ് ഇപ്പോൾ റോബർട്ടോ മാഞ്ചീനി ഇറ്റാലിയൻ താരങ്ങളിൽ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ സീരി എ ലീഗിലും ഇൻറർ അടക്കമുള്ള ടീമുകൾ ഈ ശൈലിയിലേക്ക് കൂടുമാറുന്നതായി കാണാൻ കഴിയുന്നുണ്ട്. ഒരുപക്ഷേ മാൻചീനിയുടെ ഈ രീതി ഇറ്റാലിയൻ ലീഗ് ഫുട്ബോളിന്റെ തന്നെ സ്വഭാവം മാറ്റി മറിച്ചേക്കാം.