വാക്യത്തിൽ പ്രയോഗിക്കുക
ബസ്സിൻ്റെ വിൻഡോ സീറ്റിലിരുന്ന് ഒരു മനുഷ്യൻ ഉറങ്ങുകയാണ്. പുറം കാഴ്ചകളൊക്കെ വെറും പൊള്ളയാണെന്ന് അയാളുടെ കൂർക്കം വലി പറഞ്ഞു കൊണ്ടേയിരിക്കുന്നു. തൻ്റെ പാതി ഭാരമാണ് കാലുകളിലുള്ളതെങ്കിലും, പങ്കിടപ്പെട്ട മറ്റുള്ളവരുടെ പാതി ഭാരങ്ങൾ കാലുകളെ വേദനിപ്പിച്ചു തുടങ്ങിയിരിക്കുന്നു. സീറ്റ് കിട്ടിയവരെല്ലാം അവരിലേക്ക് തന്നെ തല താഴ്ത്തി ഇരിക്കുകയാണ്. "നാർസിസിസ്റ്റ്!" ഞാൻ അറിയാതെ പറഞ്ഞു പോയി.

ഒരൊറ്റ ലക്ഷ്യത്തെ നോക്കി ഒരേ വഴിയിലൂടെ കാലങ്ങളായി ഓടുന്ന ബസ്സ്. തേടിയതിനെ കണ്ടെത്താനാകാത്ത വിഷമമെന്നോണം ഇടക്കിടക്ക് കരഞ്ഞു കൊണ്ടാണെങ്കിലും അത് യാത്ര തുടരുകയാണ്. എന്നാലതിലെ യാത്രക്കാർ പല വഴികളിലൂടെ സഞ്ചരിക്കുകയാണ്. അവരവരുടെ സ്റ്റോപ്പിലിറങ്ങുമ്പോഴും ലക്ഷ്യങ്ങളൊന്നും തങ്ങളെ കാത്ത് അവിടെയുണ്ടാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ. ബസ്സിൽ നല്ല തിരക്കാണ്. പകുതി ഭാരം മറ്റാരുടേയോ കാലിലാണെന്ന് തോന്നിപ്പോകും വിധം തിരക്ക്. തിരിക്കിനിടയിലും ഒരു ചെറുപ്പക്കാരൻ ബസ്സിലെ കമ്പിക്ക് തൻ്റെ ശരീരത്തെ സമർപ്പിച്ച് മനസ്സിനെ ഫോണിനു വിട്ടു കൊടുത്തിരിക്കുകയാണ്. എന്ത് വേഗതയിലാണ് ഇവൻ സന്ദേശങ്ങൾ ടൈപ്പ് ചെയ്യുന്നതും അയക്കുന്നതും. അക്ഷരങ്ങൾ ഓരോന്നും അവനെ തേടി വരികയാണെന്ന് തോന്നിപ്പോവുന്നു. കല ജീവിതമാക്കിയ ചിത്രകാരനാണിവൻ. കൂട്ടി വെച്ച ചായങ്ങൾ എവിടെയാണെന്ന് കാൻവാസിൽ നോക്കി കൊണ്ടു തന്നെ അവൻ്റെ ബ്രഷ് കണ്ടു പിടിക്കുന്നു. തന്നിൽ പൂർണ്ണ വിശ്വാസമുള്ള മനുഷ്യനായി പരിശോധനകളില്ലാതെ ബ്രഷ് കണ്ടെത്തിയ നിറങ്ങളെ അവൻ കാൻവാസിൽ വരക്കുന്നു. എന്തിന് പറയുന്നു അന്ധതയിലും തൻ്റെ വികാരങ്ങളെ ഇവൻ കൃത്യതയോടെ സന്ദേശങ്ങളിൽ സന്നിവേശിപ്പിച്ചേക്കാം. ബീത്തോവൻ സംഗീതം കൊണ്ട് ഇന്ദ്രജാലം കാട്ടും പോലെ. അവിടെ ആസ്വാദകർ ബീത്തോവനെ പുകഴ്ത്തി പാട്ടുകൾ എഴുതുന്നു. ഈണം നൽകുന്നു. ഉറക്കെ പാടി നടക്കുന്നു. സത്യത്തിൽ അതിനും മാത്രമയാൾ അർഹനാണോ? ഏതൊന്നിനെയും ജീവിതമാക്കിയ ഏതൊരാൾക്കും കഴിയുന്നതല്ലേ അയാൾക്കും സാധിച്ചിരിക്കുന്നത്. പിന്നെന്തിനാണീ പാട്ടുകൾ? പാണൻ്റെ തൊണ്ടക്ക് ദാഹത്തിൻ്റെ മാഹാത്മ്യമെഴുതാനോ? എന്തിനെയാണോ സ്നേഹിക്കുന്നത് അതിനെ ജീവിതമാക്കുക. അതൊരിക്കലും കഴുത്തിൽ വന്നു വീണേക്കാവുന്ന നോട്ടു മാലകളെ ഓർത്താവരുത്. ജീവിക്കാൻ വേണ്ടി മാത്രം!
"namukk piriyam"
പയ്യൻ ഇത്ര എളുപ്പത്തിൽ കീ പാഡിൽ നിന്ന് അക്ഷരങ്ങളെ കണ്ടെത്തുമ്പോൾ, ഇന്നലെ രാത്രി എത്ര കഷ്ടപ്പെട്ടാണ് ഞാനിങ്ങനെ ഫോണിൽ എഴുതിയത്. ആ സമയമെല്ലാം മകൻ്റെ മുഖം അക്ഷരങ്ങളെ തീർത്തും മറക്കുകയായിരുന്നു. സ്നേഹത്തിൻ്റെ കണ്ണട ഊരി വെച്ചപ്പോഴാണ് അക്ഷരങ്ങൾ തെളിഞ്ഞു വന്നത്. ഇനി മുതൽ അവളെന്ന കാഴ്ച്ചയും ഒരു മരുപ്പച്ച മാത്രമാകും. എൻ്റെ മകനേയുമവൾ മരുപ്പച്ചയുടെ ആഴങ്ങളിലൊളിപ്പിക്കും. ഞാനവനെ തേടി ചെല്ലുമ്പോൾ ദൂരെ നിന്നു കണ്ട, അവനെയൊളിപ്പിച്ച ജലാശയങ്ങളവൾ മണ്ണിട്ടു മൂടും. അന്ന് ഒരു വിണ്ഡിയെ പോലെ തിരിച്ചു നടക്കാനാവും എൻ്റെ വിധി.
തീർച്ചയായും ഈ ചെറുപ്പക്കാരൻ്റെ സന്ദേശങ്ങളെല്ലാം അവൻ്റെ കാമുകിക്കാവും. അതിനേ വഴിയുള്ളൂ. കാരണം, ഒരു പുരുഷനും കാമുകിയോടല്ലാതെ മറ്റൊരു സ്ത്രീയോടും വാ തോരാതെ സംസാരിക്കാൻ വാക്കുകൾ കൂട്ടു വരാറില്ല. അവിടെ ശൂന്യതയാവും ഓടിയെത്തുക. മിഥ്യയിൽ നിന്ന് കാമുകി അവൻ്റെ ജീവിതത്തിലേക്ക് തുഴഞ്ഞെത്തുമ്പോൾ അവരുടെ ഇടയിലെ വാക്കുകൾ മരണം വരിക്കുന്നു. എങ്കിലും ഭാര്യമാരും, സഹോദരിമാരും അവരോട് ആഗ്രഹങ്ങളിലൂടെ സംസാരിക്കുന്നു. ഭർത്താവും, സഹോദരനും അവൻ്റെ വിയർപ്പിലൂടെ മറുപടി പറയുന്നു. അമ്മമാർ സ്നേഹത്തിലൂടെ സംസാരിക്കുമ്പോൾ മകൻ സാമീപ്യം കൊണ്ടും മറുപടി പറയുന്നു. മറുപടികളെയെല്ലാം കൂട്ടി വായിക്കുമ്പോൾ അത് പുരുഷനാകുന്നു.
പറഞ്ഞു വന്നപ്പോൾ അറിയാതെ അമ്മയെ ഓർത്തു പോവുന്നു. അമ്മ! ഭാര്യക്കും, സഹോദരിക്കും, കൂട്ടുകാരിക്കും, മറ്റൊരാൾക്കും നൽകാനാവാത്ത ആശ്വാസത്തിൻ്റെ തലോടൽ. അമ്മ മരിക്കും മുമ്പ് മരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു. പൊട്ടിച്ചിരികൾക്കിടയിൽ നിന്ന് ഒരേയൊരു കരച്ചിലിനെ കേൾക്കാനായിരുന്നു ആ ആഗ്രഹം. എന്നാൽ പൊട്ടിച്ചിരികൾക്കിടയിൽ എന്നെ കരയിച്ച് അമ്മ എന്നെ വിട്ടു പോയി. സത്യത്തിൽ ഒരു തലോടൽ ഞാൻ ഇന്ന് കൊതിക്കുന്നു. എന്നാൽ ഒരു പോക്കറ്റടിക്കാരൻ്റെ മാന്ത്രിക വിരലുകൾ പോലും എന്നെ വേണ്ടായെന്നു വയ്ക്കുന്നു. നോട്ടുകൾ നിറഞ്ഞ പേഴ്സു കണ്ടിട്ടും വേശ്യകളുടെ വിരലുകൾ എൻ്റെ കവിളുകളിലൂടെ ഇഴയാതെ പോവുന്നു. എൻ്റെ വിലക്ക് സാധനങ്ങൾ നൽകി വഴിയോര കച്ചവടക്കാർ പോലും വിലപേശൽ സംഭാഷണം ഒഴിവാക്കുന്നു. എങ്ങും എവിടെയും തിരസ്കാരത്തിൻ്റെ മുഴക്കം മാത്രം ശേഷിക്കുന്നു.
ബസ്സിൻ്റെ വിൻഡോ സീറ്റിലിരുന്ന് ഒരു മനുഷ്യൻ ഉറങ്ങുകയാണ്. പുറം കാഴ്ചകളൊക്കെ വെറും പൊള്ളയാണെന്ന് അയാളുടെ കൂർക്കം വലി പറഞ്ഞു കൊണ്ടേയിരിക്കുന്നു. തൻ്റെ പാതി ഭാരമാണ് കാലുകളിലുള്ളതെങ്കിലും, പങ്കിടപ്പെട്ട മറ്റുള്ളവരുടെ പാതി ഭാരങ്ങൾ കാലുകളെ വേദനിപ്പിച്ചു തുടങ്ങിയിരിക്കുന്നു. സീറ്റ് കിട്ടിയവരെല്ലാം അവരിലേക്ക് തന്നെ തല താഴ്ത്തി ഇരിക്കുകയാണ്. "നാർസിസിസ്റ്റ്!" ഞാൻ അറിയാതെ പറഞ്ഞു പോയി. ഡ്രൈവർ സീറ്റിന് പുറകിൽ ഘടിപ്പിച്ചിരുന്ന കണ്ണാടിയിൽ ഞാനെൻ്റെ മുഖം കണ്ടു. കണ്ണെടുക്കാനാകാതെ ഞാൻ അതിലേക്ക് നോക്കി പോവുന്നു.
"നാർസിസിസ്റ്റ്!"
ഞാൻ വീണ്ടും പറഞ്ഞു.
"സ്നേഹമാണ് അഖിലസാരമൂഴിയിൽ." വാക്കുകൾക്കൊപ്പം ഒരു ചിരിക്കുന്ന സ്മൈലിയുടെ ചിത്രം കൂടെ ഡ്രൈവറിൻ്റെ പിറകിലെ ചില്ലിലുണ്ടായിരുന്നു. അതിനെ നോക്കി ഞാനുമൊന്നു ചിരിച്ചു.
ചിന്തകളും, അപഗ്രഥനങ്ങളും ബസ്സിനേക്കാൾ വേഗതയിൽ മുമ്പിലോടുകയാണ്. ഉറങ്ങാനാകാതെ എൻ്റെ മനസ്സാണെങ്കിൽ അതിൻ്റെ വിൻഡോ സീറ്റിലിരുന്ന് കാഴ്ചകൾ കാണുന്നു. അവിടെ പുറകോട്ട് ഓടുന്ന ലോകത്തിൻ്റെ കോമാളിക്കാഴ്ച്ച കണ്ടു ഞാൻ ചിരിക്കുന്നു.
"ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ." പെട്ടെന്ന് സ്ത്രീകളുടെ ഭാഗത്ത് നിന്ന് കണ്ട്കടറുടെ ഒച്ചയുയർന്നു. അവളുടെ ബ്ലൗസിനേയും സാരിതലപ്പിനേയും കൂട്ടിപ്പിടിച്ച് കണ്ടക്ടർ കോപത്താൽ കണ്ണു ചുവപ്പിച്ചു. അവളയാളുടെ കയ്യിലും പിടിച്ചിരുന്നു. പക്ഷേ കണ്ടക്ടറുടെ ശക്തിക്ക് മുമ്പിൽ അവൾ നിസ്സാരയായി പോവുന്നു. എത്ര ഒരുങ്ങിയിട്ടും അവളുടെ മുഖത്ത് അങ്ങിങ്ങായി ഒരു പുരുഷൻ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. അതോടൊപ്പം ഒരു സ്ത്രീയുടെ വശ്യത അവളെ വാരിപ്പുണരുന്നുമുണ്ടായിരുന്നു. നിങ്ങളുടെ ഭാഷയിൽ ഞാനിവളെ വിളിക്കുമ്പോൾ ഇവൾ വെറും മൂന്നാം ലിംഗക്കാരിയാവും. എന്നാൽ ഞാനിവളെ സ്വാതന്ത്ര്യമേ എന്നേ വിളിക്കൂ. ലിംഗ സ്വാതന്ത്ര്യമേ എന്ന്.
"എൻ്റെ പേഴ്സ് ആരോ കട്ടെടുത്തതാണ്. ഞാൻ കള്ളം പറയുകയല്ല. എന്നെ വിശ്വസിക്കൂ."
ടിക്കറ്റെടുക്കാൻ കാശില്ലാതെ നിന്ന അവളുടെ കണ്ണിൽ നിസ്സഹായത നിറഞ്ഞു. "ഇതൊക്കെ ഇവളുമാരുടെ സ്ഥിരം നമ്പറാ..."
ചുറ്റുപാടിൻ്റെ ക്ലീഷേ പ്രതികരണങ്ങളിലൊന്ന് ബസ്സിൽ നിന്നാരോ പറഞ്ഞു. ബാക്കിയുള്ളവ യാത്രക്കാരിൽ പലരും അവരുടെ ഊഴം വന്നപ്പോൾ ആ സന്ദർഭത്തിലേക്ക് ഛർദ്ദിച്ചു. എന്നാലാ ദുർഗന്ധത്തിലും അവളുടെ അപേക്ഷയുടെ സ്വരം ബസ്സിൽ നിന്ന് പുറത്ത് പോകാൻ മടി കാട്ടി. ബഹളം കേട്ട് ഡ്രൈവർ ബസ്സിന് വിശ്രമം നൽകി. സ്വന്തം ജീവിതത്തിൽ വിരസത തോന്നി തുടങ്ങിയവർ പിന്നെയും പിന്നെയും അവളെ പഴി പറഞ്ഞു. ആ സമയം ദേഷ്യത്താൽ ബ്ലൗസിൽ പിടിച്ച കണ്ടക്ടറുടെ വിരലുകൾ അവളിൽ അയാളുടെ രതി വൈകൃതങ്ങളെ തേടി. അയാളുടെ കൈകളെ അവൾ തട്ടി മാറ്റി. അതിൽ കലി പൂണ്ട കണ്ടക്ടർ ഒരു താറാവിനെ പോലെ അവളുടെ കഴുത്തിൽ പിടുത്തമിട്ടു. അതിലുണ്ടായ വേദന അവൾ മുഖത്ത് എഴുതിയിട്ടു. പക്ഷേ ഒരു യാത്രക്കാരനും അത് വായിക്കാൻ തയ്യാറായില്ല. എന്നാൽ അയാളവളെ ഡോറിനടുത്തേക്ക് കൊണ്ടു പോവുമ്പോൾ എൻ്റെ വിരലുകൾ പേഴ്സിനെ തേടുകയായിരുന്നു. തിരക്കിനിടയിലൂടെ കൈ നീട്ടി അമ്പതിൻ്റെ നോട്ടൊരെണ്ണം ഞാൻ കണ്ടക്ടർക്കു നേരെ കാട്ടി.
"പ്രശ്നം തീർന്നില്ലേ." ഞാൻ പറഞ്ഞു.
ബസ്സിലെ കണ്ണുകളെല്ലാം ഒരു കുറ്റക്കാരനെ പോലെ എന്നിലേക്ക് നീണ്ടു വരുമെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ പോലും ഞാനവളുടെ രക്ഷകനായി. പുച്ഛത്തോടെ എൻ്റെ കയ്യിൽ നിന്ന് കാശ് വാങ്ങി കണ്ടക്ടർ എന്നോടുള്ള ദേഷ്യം ബെല്ലിൽ തീർത്തു. ബസ്സ് നീങ്ങിത്തുടങ്ങി.
നന്ദിയുടെ ചുവയുള്ള ചിരിയോടെ അവളെന്നെ നോക്കി. ഇന്നോളം കണ്ടിട്ടില്ലാത്ത ഒന്നിനെ നോക്കും പോലെ അവളെന്നെ വീണ്ടും നോക്കി. നന്ദി പറച്ചിലിൻ്റെയും, നിസ്സഹായതയുടെയും ആ നോട്ടങ്ങളോരോന്നും മറ്റു യാത്രക്കാരിൽ ചിരിയുണ്ടാക്കുന്നുണ്ടായിരുന്നു. ഇത്ര നേരവും ശ്രദ്ധിക്കാതിരുന്ന സഹയാത്രക്കാരനോടവർ കുശു കുശുത്തു. ചില യാത്രക്കാർ എൻ്റെ ലിംഗത്തിലേക്ക് തുറിച്ചു നോക്കി. കൊടുത്ത കാശിന് ബാക്കി തരുമ്പോഴും നേരത്തെ തെറിച്ചു വീണ പുച്ഛത്തെ കണ്ടക്ടർ മുഖത്ത് നിന്ന് തുടച്ച് കളഞ്ഞിരുന്നില്ല. അതവിടെ കാക്ക കാഷ്ടം പോലെ പറ്റിപ്പിടിച്ച് ഇരിക്കുന്നുണ്ടായിരുന്നു.
"സ്വാതന്ത്ര്യമേ" മനസ്സിൽ ഞാനവളെ വിളിച്ചു. വിളി കേട്ടിട്ടെന്ന പോലെ അവളെന്നെ നോക്കി.
ശരിക്കുമവൾ കേട്ടു കാണുമോ?
സാധ്യതയില്ല.
കേട്ടിരുന്നെങ്കിൽ, "സഹാനുഭൂതി" എന്നവളെന്നെ തിരിച്ചു വിളിച്ചേനെ.
"സഹാനുഭൂതീ..."
ഞാൻ എന്നെ വിളിച്ചു.
"എന്തോ"
ഞാൻ വിളി കേട്ടു.
എന്ത് നല്ല പേര്. എന്ത് അർത്ഥവത്തായ പേര്. ഫസ്റ്റ് ക്ലാസ്സ് ഡിഗ്രി സർട്ടിഫിക്കറ്റിലെ വടിവൊത്ത പേര് ഒരു വിരൂപനാണെന്ന് തോന്നി പോവുന്നു. ഗ്രേഡുകളിലേക്ക് മാത്രം നോട്ടം തറക്കുന്ന കാലത്ത് പേരുകൾക്കെന്ത് പ്രസക്തി.
ഞാൻ ബസ്സിൽ നിന്നിറങ്ങവേ അവളും എൻ്റെ കൂടെയിറങ്ങി. ഒരു പ്രകൃതി വിരുദ്ധതയുടെ രംഗങ്ങൾ മനസ്സിലോർത്ത് യാത്രക്കാരെല്ലാം ഞങ്ങളെ നോക്കി ചിരിച്ചു. അവരെ വിഷമിപ്പിച്ച് ഞാനും തിരിച്ച് ചിരിച്ചു. ശരിക്കും ഇവൾക്ക് ഇവിടെ തന്നെയാകുമോ എത്തിപ്പെടേണ്ടിയിരുന്നത്? അതോ എൻ്റെ സംരക്ഷണമില്ലാത്ത ആ ബസ്സ് അവളിൽ ഭീതി നിറക്കുമെന്ന തോന്നലിലാവുമോ ഇപ്പോളിവൾ എൻ്റെ മുമ്പിലിങ്ങനെ നിൽക്കുന്നത്?അറിയില്ല. ഒന്നുമെനിക്കറിയില്ല.
ഒന്നും ചോദിച്ചതുമില്ല. ചുറ്റുപാടിലുമുള്ളവരുടെയെല്ലാം നോട്ടം ഞങ്ങളിലാണ് അവസാനിക്കുന്നത്. സ്ഥിരം സംഭവമായത് കൊണ്ടാണെന്ന് തോന്നുന്നു അതവളെ ബാധിക്കുന്നതേ ഉണ്ടായില്ല. പേഴ്സിൽ നിന്ന് കുറച്ച് കാശെടുത്ത് ഞാനവൾക്കു നേരെ നീട്ടി. ഒരടി പിറകോട്ടു മാറി നിന്നവൾ വാങ്ങാൻ മടി കാണിച്ചു. ഒരു കറുത്ത കട്ടിയുള്ള വളമാത്രമിട്ട അവളുടെ ഇടതു കയ്യിൽ ഞാൻ കാശ് വച്ചു കൊടുത്തു.
"ഇനി എവിടെ വച്ചെങ്കിലും കണ്ടു മുട്ടാം."
അവളുടെ മുഖത്ത് വിരിയാൻ പോകുന്നത് നവരസങ്ങളിലേതാവും? അവളുടെ മുഖത്തേക്ക് നോക്കാതെ ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി. എന്തു തന്നെയായാലും അതിനെ കാണാനോ മാർക്കിടാനോ നിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു. അതിന് ശിക്ഷയെന്നോണം എന്നിലെ കൗതുകം മൊട്ടു സൂചി കൊണ്ട് എൻ്റെ കണ്ണിലൊന്നു കുത്തി.
"സഹാനുഭൂതി..."
ഞാൻ വിളിച്ചു.
"എന്തോ "
ചുണ്ടിൽ ഒരു ചിരിയോടെ ഞാൻ വിളി കേട്ടു.
നടത്തം തുടരുമ്പോഴും പുതിയൊരു വാക്കിനെ അതിൻ്റെ ശരിയായ അർത്ഥത്തിൽ വാക്യത്തിൽ പ്രയോഗിച്ച ഒരു ഭാഷാസ്നേഹി എൻ്റെയുള്ളിൽ സന്തോഷിക്കുന്നുണ്ടായിരുന്നു.
വഴിയിലാണെങ്കിൽ, സൂര്യൻ ഷോപ്പിംങ് മാളിനു പിറകിൽ ഒളിക്കാൻ നോക്കുകയാണ്. വൈകുന്നേരം രാത്രിയിലേക്ക് കൂടണയാനായി പറന്നു തുടങ്ങിയിരിക്കുന്നു. ചന്ദ്രനെ വെല്ലു വിളിച്ച് സ്ട്രീറ്റ് ലൈറ്റുകൾ നേരത്തേ തന്നെ വെളിച്ചം വീശി തുടങ്ങിയിരിക്കുന്നു. ജീവിതങ്ങളെ നഗ്നരാക്കുന്ന ഇരുട്ട് പരക്കും മുമ്പ് വീട്ടിലെത്താനായി ഞാൻ നടത്തത്തിൻ്റെ വേഗം കൂട്ടി.