അസുരൻ
ഒരു പുസ്തകം റാക്കിൽ നിന്നും തിരഞ്ഞെടുത്ത് ഞാൻ മണത്തു. നാസാരന്ത്രികൾ വഴി തലച്ചോറിൽ ഒരനുഭൂതി തീർത്ത് അത് ഹൃദയത്തിലേക്ക് ഇടി മിന്നൽ പോലെ പാഞ്ഞു. ജോസഫ് സമ്മാനിച്ച പുസ്തകം, 'വീരം' അയാളുടെ ആദ്യത്തെ നോവൽ.

"കല്യാണ പ്രായം കഴിഞ്ഞിട്ടും കതേം കവിതേം വായിച്ചോണ്ട് നടന്നോ, ഇക്കണ്ട പുസ്തകങ്ങൾ വാങ്ങി കൂട്ടണത്തിന് പകരം സ്വർണ്ണത്തിന്റെ രണ്ട് പൊട്ട് കമ്മലെങ്കിലും ആ കാതിൽ വാങ്ങിയിട്ടൂടെ നിനക്ക്?"
രാവിലെ തന്നെ അമ്മ തുടങ്ങീട്ടിണ്ട്. പുതിയ ഒരു പുസ്തകം റാക്കിൽ നിന്നും തിരഞ്ഞെടുത്ത് ഞാൻ മണത്തു. നാസാരന്ത്രികൾ വഴി തലച്ചോറിൽ ഒരനുഭൂതി തീർത്ത് അത് ഹൃദയത്തിലേക്ക് ഇടി മിന്നൽ പോലെ പാഞ്ഞു. ജോസഫ് സമ്മാനിച്ച പുസ്തകം, 'വീരം' അയാളുടെ ആദ്യത്തെ നോവൽ. തുടക്കക്കാരനെന്ന നിലയിൽ ആരും തന്നെ അത് വാങ്ങാനും വായിക്കാനും വ്യഗ്രത കാട്ടീല. ഷെൽഫിലെ അഞ്ഞൂറ്റി പന്ത്രണ്ടാമത്തെ പുസ്തകമാവും ഇത്. വായിക്കണം എന്ന് തന്നെ തീരുമാനിച്ചിരുന്നതാണ് തികച്ചും അപ്രതീക്ഷിതമായിട്ടാണ് അയാൾ സ്റ്റാഫ് റൂമിനു മുന്നിലുള്ള ഇടനാഴിയിൽ ഇന്നലെ വൈകിട്ട് പ്രത്യക്ഷപ്പെട്ടത്. കൈയിൽ ഉണ്ടായിരുന്ന പൊതിയിൽ നിന്നും ഒരു പുസ്തകമെടുത്ത് നീട്ടി. എത്രയോ പുസ്തകങ്ങൾ പരസ്പരം കൈമാറിയിരിക്കുന്നു. എന്റെ മുടി ചുരുളുകൾ പറ്റിച്ചേർന്നതും, അയാളുടെ കൺപീലികൾ ഒട്ടിപ്പിടിച്ചതുമായ നിറയെ കടലാസ്സുകൾ. ഞങ്ങൾ തുപ്പൽ തൊട്ടും തൊടാതെയും മറിച്ച് നീക്കിയ താളുകളും, ഒരുമിച്ച് മുഖം ചേർത്ത് വെച്ചുറങ്ങിയ അധ്യായങ്ങളും എണ്ണിയാൽ തീരാത്ത കഥകളും ഒരു മുറി നിറയെ ഉണ്ട്. എന്നാൽ ഇത് അച്ചടിമഷി ഉണങ്ങാത്ത പുതിയ ചട്ട. ജോസഫ് കെ എന്ന് കറുപ്പ് മഷിയിൽ എഴുതി ചേർത്തിട്ടുണ്ട്. 'വീരം' ചുവന്ന ബാക്ഗ്രൗണ്ടിൽ ദൃഢഗാത്രനായ രാജാവ്.
"നിങ്ങളുടെ കൈയ്യൊപ്പ്
ഇട്ടിട്ട് രണ്ട് വരി എനിക്കായി എഴുതി തരൂ..."
ഞാൻ പുസ്തകം തിരികെ കൊടുത്തു.
ജോസഫ് ചെറുപുഞ്ചിരിയോടെ അദ്ദേഹത്തിന്റെ ഫൗൺഡേയിൻ പെൻ എടുത്ത് ഇടനാഴിയിലെ മതിലിനോട് ചേർത്ത് വെച്ച് കുറിച്ചു
"പ്രണയം രാവണനോട് മാത്രം!
അസുരൻ
വായിച്ചിട്ട് അഭിപ്രായം പറയൂ..."
അവധി ദിവസമാണ്; പുതിയ പുസ്തകം, മഴ, പ്രിയപ്പെട്ടവന്റെ വരികൾ, രാവണനിലേക്കുള്ള പ്രണയദൂരം അളന്ന് അളന്ന് ഓരോ വരികളും കടന്ന് പോയി.
പുസ്തകം നെഞ്ചിൽ നിന്നു മാറ്റി വെച്ചത് വീരനായ രാവണനെ ഹൃദയത്തിലേക്ക് ആവാഹിച്ചു കൊണ്ടാണ്. ദേവവംശജനായ രാമനിലും എത്രയോ ഉയരെയാണ് സ്വന്തം ജനത്തെ കൈവിടാതെ ദേവഗണങ്ങൾക്കെതിരെ പോരാടിയ വീരനായ അസുരൻ.
ജോസഫ് നിങ്ങൾ എന്ത് മാന്ത്രികതയാണ് ഇതിൽ ഒളിപ്പിച്ചിരിക്കുന്നത്? അനീതിക്കെതിരെ, അക്രമത്തിനെതിരെ, ചവിട്ടിതാഴ്ത്തലുകൾക്ക് എതിരെ നെഞ്ച് വിരിച്ച് നിന്ന വീരനായ അസുരനോട് മാത്രമാണ് ഇന്നീ നിമിഷം മുതൽ എന്റെ പ്രണയം!
"നിന്റെ വായന കഴിഞ്ഞില്ലേ? ഇതെങ്കിലും ഒന്ന് നോക്ക്." മാട്രിമോണിയൽ വിഭാഗത്തിൽ നിന്നു ചീന്തി എടുത്ത ഒരു കടലാസ് കഷ്ണം അമ്മ മേശപ്പുറത്തേക്ക് എറിഞ്ഞു; വെളുത്ത്, പൊക്കം കൂടിയ, നീണ്ട മുടിയുള്ള, സൽസ്വഭാവിയും, സുശീലയും, പാചകം ചെയ്യാനറിയുന്നതുമായ എസ്. സി, എസ്.ടി യുവതികൾ ഒഴികെ മറ്റെല്ലാ യുവതികളിൽ നിന്നും വിവാഹാലോചന സ്വീകരിക്കുന്നു.
ആ ഒരു കഷ്ണം പേപ്പർ ചുരുട്ടിക്കൂട്ടി ജനാല വഴി താഴേക്കെറിഞ്ഞതും അമ്മ എന്നെ തുറിച്ചു നോക്കി.
"ഞാൻ ഒരാളെ പ്രണയിക്കുന്നു, അയാളെ മാത്രമേ കല്യാണം കഴിക്കൂ..."
"ആരെ?"
"ദ്രാവിഡ രാജാവ്, വീരനായ രാവണനെ!"
അവർ എന്നെ തറപ്പിച്ചു നോക്കി മുറിയിൽ നിന്നും ഇറങ്ങിപ്പോയി.
പുസ്തകത്തിന്റെ പുറക് വശത്ത് ചേർത്തിരുന്ന ജോസഫ് കെ യുടെ ചിത്രത്തിൽ ആത്മാർഥമായി ഞാൻ ചുംബിച്ചു.
ഭിത്തിയിൽ അമ്പും വില്ലും എയ്യാനായി തയ്യാറായി നിൽക്കുന്ന സൽസ്വഭാവിയും സുശീലനും ഉന്നത കുല ജാതനുമായ രാമന്റെ ചിത്രം എന്നെ തുറിച്ചു നോക്കി.
എന്റെ മനസ്സിൽ രാമനും രാവണനും അപ്പോഴും യുദ്ധത്തിലായിരുന്നു! രാവണന്റെ വിജയം ആഗ്രഹിച്ചു ഞാൻ കട്ടിലിലേക്ക് ചാഞ്ഞു.