അച്ഛന്റെ ഗർഭപാത്രം
അന്നു മുതൽ അമ്മ ഗർഭിണിയല്ലാതായി, പക്ഷെ, അച്ഛന്റെ തലച്ചോറിൽ നാമ്പിട്ട ഞാൻ ജനിച്ചില്ല. പകരം, വളർന്നു. ആ മനുഷ്യന്റെ സത്തിൽ, സ്നേഹത്തിൽ, ലാളനയിൽ...

വർഷങ്ങൾക്കപ്പുറം അദ്ദേഹത്തെ, അതായത് ആ യുവാവിനെ ഞാനൊരു അവയവപരിണാമത്തിന് വിധേയനാക്കി.
അമ്മയന്ന് പച്ചമാങ്ങക്കും ആര്യഭവൻ ഹോട്ടലിലെ മസാലദോശക്കും കൊതിപറഞ്ഞ കാലം...
അന്നെന്റെ അമ്മയുടെ ഗർഭപാത്രത്തിലേതിനേക്കാൾ ആഴത്തിൽ, വ്യാപ്തിയിൽ, അഗാധതയിൽ, അതിലേറെ അലോസരങ്ങളാൽ ഞാനെന്റെ അച്ഛന്റെ തലച്ചോറിൻ മടക്കുകൾ നിവർത്തി അതൊരു സുരക്ഷിതവലയമാക്കി അവിടെ നാമ്പിട്ടു. പൊക്കിൾകൊടികളെക്കാൾ ദീർഘത്തിൽ ഞാൻ ഞരമ്പുകളാൽ അദ്ദേഹത്തിന്റെ രക്തത്തെ ആദ്യമായി രുചിച്ചു.
സുഖമായി കാലങ്ങളോളം ഒരു ഇരട്ടവേഷത്തിൽ ഞാൻ നാഭിക്കുമുകളിലായി ഗർഭപാത്രത്തിലും, തൊണ്ടക്കുഴിക്ക് മുകളിലായി തലച്ചോറിലും വളർന്നു. താരാട്ടിനെക്കാൾ ലാളനകളെ ആസ്വദിച്ചു. ഹൃദയമിടിപ്പിനായി അമ്മയുടെ വീർത്തുവന്ന വയറിൽ അദ്ദേഹം ചെവിയോർത്തപ്പോൾ വാങ്ങിവെച്ച കുഞ്ഞുടുപ്പിന്റെ നിറത്തെ കുറിച്ചു ഞാൻ പരിഭവിച്ചു, ഉമ്മ തരാൻ പറഞ്ഞു കൊഞ്ചി.
ഒടുവിലെന്നോ ഒരു മഴക്കാലത്ത് അമ്മയുടെ അസ്ഥി നുറുക്കി, യോനി പിളർന്നു ഞാൻ പുറത്തുവരുമ്പോഴും കോളിളക്കങ്ങൾ അദ്ദേഹത്തിന്റെ തലച്ചോറിലും സൃഷ്ടിക്കപ്പെട്ടു. അമ്മയുടെ ഈറ്റുരക്തം പഴന്തുണികളെ നനച്ചപ്പോൾ, അച്ഛന്റെ ആനന്ദക്കണ്ണീർ കർക്കശക്കാരനെ വാത്സല്യവാനാക്കി. പൊക്കിൾകൊടി മുറിച്ചു ആരൊക്കെയോ എന്നെ അറുത്തപ്പോൾ നാഡികൾ ഛേദിക്കാതെ ഞാനച്ഛനെ കെട്ടിപ്പിടിച്ചു. ആ പിടിച്ച പിടി ഇന്നും വിട്ടിട്ടില്ല.
അന്നു മുതൽ അമ്മ ഗർഭിണിയല്ലാതായി, പക്ഷെ, അച്ഛന്റെ തലച്ചോറിൽ നാമ്പിട്ട ഞാൻ ജനിച്ചില്ല. പകരം, വളർന്നു. ആ മനുഷ്യന്റെ സത്തിൽ, സ്നേഹത്തിൽ, ലാളനയിൽ...
അമ്മ വടിയെടുത്തപ്പോഴും അച്ഛൻ ഓമനിച്ചു. നീലാംബരിയെക്കാൾ, കൈതാളത്തിനായി കാതോർത്തു. കൊമ്പൻമീശക്കാരൻ എന്റെ കുസൃതികളിൽ എനിക്കൊപ്പം പിഞ്ചുകുഞ്ഞായി താഴ്ന്നു.
വയസ്സറിയിച്ച പെണ്ണെന്നു പറഞ്ഞു അമ്മ കൈമുറുക്കിപിടിച്ചപ്പോഴും, അച്ഛൻ തോളോടു ചേർത്തു.
അച്ഛന്റെ പകർപ്പാണല്ലോ മോളെന്നു കുശലം ചോദിക്കുന്നവരോട് അദ്ദേഹം കവിൾവിടർത്തി ചിരിച്ചു.
ഇന്ന് ഞാനൊരു പൊട്ടിപെണ്ണായിട്ടും മൂപ്പരുടെ തലച്ചോറിലെ ഞാനിന്നും വളരുകയാണ്.
"പെണ്ണിനെ കെട്ടിക്കാൻ പ്രായമായിലെ" എന്ന് ചോദിക്കുന്ന നാട്ടുകാരോട്, "അവൾ കൊച്ചല്ലേ"എന്ന് പറയുമ്പോൾ,
"ഞാനതിന് അച്ഛന്റെ തലച്ചോറിൽ നിന്നടർന്നോ?" എന്നമട്ടിൽ അച്ഛന്റെ നരച്ച മുടിയിലേക്കൊന്നു നോക്കും.
ആ നരക്കകത്ത് ഇരുപത്തിരണ്ടു കൊല്ലം മുൻപ് വിടർത്തിയ തലച്ചോറിനകത്തു ഞാനതാ പിഞ്ചുകുഞ്ഞായി കിടന്നു ചിരിക്കുന്നു.