ഇര

കാമുകനിരുന്നെൻ്റെ
ഹൃദയം കൊത്തുന്നു.
ഉടലിലേക്ക് കയറി
ആളിയമരുന്നു.
എൻ്റെയുള്ളിലെ
കവിതകൾ
അസൂയകൊണ്ടു വീർപ്പുമുട്ടി,
പിറുപിറുപ്പു തുടങ്ങി.
പ്രണയം
ദുഃഖം
വേദന
രോദനം
പൂക്കുന്ന വാക്കുകൾ
ജീവനോടെ കുഴിച്ചു
മൂടിയതിൻ്റെ ഒടുങ്ങാത്ത
ദേഷ്യവും.
കരഞ്ഞു തളർന്നിരുന്ന
എന്നെ നോക്കി
കാമുകൻ പറഞ്ഞു,
"ചിന്തകളുടെ മാലപ്പടക്കമാണ്
വിഷാദം."
സ്വാതന്ത്ര്യത്തിനുള്ളിലെ ചിട്ടവട്ടങ്ങൾ
കുടുംബമെന്ന ഭൂകമ്പം.
അക്ഷരങ്ങൾ നഷ്ടപ്പെട്ട രാത്രിയായിരുന്നു.
മുറിക്ക് പുറത്ത് കസേര നീങ്ങുന്നതിൻ്റേയും
അടുക്കളയിലെ പാത്രത്തിന്റെ ഒച്ചയും
ഉയരുന്നു.
എന്താണെന്നറിയാൻ,
മുറി തുറന്ന് ഒന്നെത്തിനോക്കി.
തെറി വിളിച്ച് സ്വയം
നൃത്തമാടുന്ന തന്തയും,
സ്വന്തം വാക്കുകൾ കൊണ്ട് സ്വയം സാമാധാനിക്കുന്ന തള്ളയും.
വേദന ഉള്ളിലേക്ക് ഇറക്കി
മുറി സാവധാനം അടച്ചു.
രാത്രിയിലെ വൃത്തികെട്ട ഇരുട്ട്
ഇതെല്ലാം നോക്കിക്കൊണ്ടിരിക്കുകയാണ്.
കണ്ണടയ്ക്കുമ്പോൾ
വേദനയെ കാണുന്നു.
വേദന എന്നെ നോക്കി
പരിഹസിക്കുന്നു.
കതകിനപ്പുറം ഒച്ചയാണ്.
പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി
ഞാനെന്റെ നോവ് അടക്കം ചെയ്യുന്നു.
പിറ്റേന്ന് അതിരാവിലെ
എണീറ്റ് കതക് തുറന്ന്
നോക്കിയപ്പോൾ
സ്നേഹത്തിൻ്റെ രണ്ടു
ചെമ്പകങ്ങൾ പൂത്തുനിൽക്കുന്നു.
എന്നിലേക്കും വസന്തം
പകരാൻ ശ്രമിച്ചപ്പോൾ ഞാൻ
എൻ്റെ ഇന്നലെകളെ ഓർത്തു.
മുറിവുകൾ നീറി പുകയുമ്പോൾ
ഓർമകളുടെ കുഴിയിലേക്ക്
ഒരുപിടി മണ്ണ് വാരിയിടുക.
ശേഷം വസന്തത്തിൽ പങ്കുചേരുക.
ഹൃദയം കൊത്തുന്നു.
ഉടലിലേക്ക് കയറി
ആളിയമരുന്നു.
എൻ്റെയുള്ളിലെ
കവിതകൾ
അസൂയകൊണ്ടു വീർപ്പുമുട്ടി,
പിറുപിറുപ്പു തുടങ്ങി.
പ്രണയം
ദുഃഖം
വേദന
രോദനം
പൂക്കുന്ന വാക്കുകൾ
ജീവനോടെ കുഴിച്ചു
മൂടിയതിൻ്റെ ഒടുങ്ങാത്ത
ദേഷ്യവും.
കരഞ്ഞു തളർന്നിരുന്ന
എന്നെ നോക്കി
കാമുകൻ പറഞ്ഞു,
"ചിന്തകളുടെ മാലപ്പടക്കമാണ്
വിഷാദം."
സ്വാതന്ത്ര്യത്തിനുള്ളിലെ ചിട്ടവട്ടങ്ങൾ
കുടുംബമെന്ന ഭൂകമ്പം.
അക്ഷരങ്ങൾ നഷ്ടപ്പെട്ട രാത്രിയായിരുന്നു.
മുറിക്ക് പുറത്ത് കസേര നീങ്ങുന്നതിൻ്റേയും
അടുക്കളയിലെ പാത്രത്തിന്റെ ഒച്ചയും
ഉയരുന്നു.
എന്താണെന്നറിയാൻ,
മുറി തുറന്ന് ഒന്നെത്തിനോക്കി.
തെറി വിളിച്ച് സ്വയം
നൃത്തമാടുന്ന തന്തയും,
സ്വന്തം വാക്കുകൾ കൊണ്ട് സ്വയം സാമാധാനിക്കുന്ന തള്ളയും.
വേദന ഉള്ളിലേക്ക് ഇറക്കി
മുറി സാവധാനം അടച്ചു.
രാത്രിയിലെ വൃത്തികെട്ട ഇരുട്ട്
ഇതെല്ലാം നോക്കിക്കൊണ്ടിരിക്കുകയാണ്.
കണ്ണടയ്ക്കുമ്പോൾ
വേദനയെ കാണുന്നു.
വേദന എന്നെ നോക്കി
പരിഹസിക്കുന്നു.
കതകിനപ്പുറം ഒച്ചയാണ്.
പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി
ഞാനെന്റെ നോവ് അടക്കം ചെയ്യുന്നു.
പിറ്റേന്ന് അതിരാവിലെ
എണീറ്റ് കതക് തുറന്ന്
നോക്കിയപ്പോൾ
സ്നേഹത്തിൻ്റെ രണ്ടു
ചെമ്പകങ്ങൾ പൂത്തുനിൽക്കുന്നു.
എന്നിലേക്കും വസന്തം
പകരാൻ ശ്രമിച്ചപ്പോൾ ഞാൻ
എൻ്റെ ഇന്നലെകളെ ഓർത്തു.
മുറിവുകൾ നീറി പുകയുമ്പോൾ
ഓർമകളുടെ കുഴിയിലേക്ക്
ഒരുപിടി മണ്ണ് വാരിയിടുക.
ശേഷം വസന്തത്തിൽ പങ്കുചേരുക.