നേരത്തെ

നേരത്തെ
എന്റെ ശരീരം
കാട്ടുപന്നികൾ
കയ്യേറി കുഴച്ചു മറിച്ചു...
എന്റെ ഇടങ്ങളിൽ
എനിക്ക് പുഴുക്കളെ
കാണാറായി...
അങ്ങനെ ഞാൻ അങ്ങേയറ്റം
അരക്ഷിതാവസ്ഥയുള്ളവനായി
കുഞ്ഞിളം ചിറകുകൾ
മുറിച്ചു കരിമ്പടമാക്കി
പുതച്ച് ഒരു മൂലയിൽ ചുരുണ്ടു...
ഞാൻ സദാ...
മൗനിയായി
അതിനെ
അവർ അച്ചടക്കമെന്ന
പേരിട്ടു വിളിച്ചു...
പതിനഞ്ചു വയസ്സിൽ
ഞാൻ വയോധികനായി...
എന്നെ
മുമ്പേ കേൾക്കാത്തവർ
ഇപ്പോൾ അവർക്ക്
വേണ്ടത് മാത്രം
കേൾക്കാനിരിക്കുന്നു...
അവർക്ക് ഞാൻ നേരത്തെ
തന്നെ ഇല്ലാ കഥകളോതും
കഥപറച്ചിലുകാരനായി...
എന്റെ ശരീരം
കാട്ടുപന്നികൾ
കയ്യേറി കുഴച്ചു മറിച്ചു...
എന്റെ ഇടങ്ങളിൽ
എനിക്ക് പുഴുക്കളെ
കാണാറായി...
അങ്ങനെ ഞാൻ അങ്ങേയറ്റം
അരക്ഷിതാവസ്ഥയുള്ളവനായി
കുഞ്ഞിളം ചിറകുകൾ
മുറിച്ചു കരിമ്പടമാക്കി
പുതച്ച് ഒരു മൂലയിൽ ചുരുണ്ടു...
ഞാൻ സദാ...
മൗനിയായി
അതിനെ
അവർ അച്ചടക്കമെന്ന
പേരിട്ടു വിളിച്ചു...
പതിനഞ്ചു വയസ്സിൽ
ഞാൻ വയോധികനായി...
എന്നെ
മുമ്പേ കേൾക്കാത്തവർ
ഇപ്പോൾ അവർക്ക്
വേണ്ടത് മാത്രം
കേൾക്കാനിരിക്കുന്നു...
അവർക്ക് ഞാൻ നേരത്തെ
തന്നെ ഇല്ലാ കഥകളോതും
കഥപറച്ചിലുകാരനായി...