വാക്ക്

ചില ദിനങ്ങളിൽ ഞാൻ എന്നെ
ഒരു വാക്കായി സ്വപ്നം കാണാറുണ്ട്.
തികച്ചും അപരിചിതമായ പുതിയ വാക്ക്.
പുതിയ ഇടങ്ങളിലേക്ക്
പുതിയ എന്തിനൊക്കെയോ
ശബ്ദവും രൂപവും നൽകാൻ
എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന
ഒരു വാക്ക്.
അങ്ങനെയുള്ള ദിനങ്ങൾ
പ്രതീക്ഷ നിറഞ്ഞതാണ്.
ഒരു ശില്പി പുതിയൊരു ശില്പത്തെ
സ്വപ്നം കാണുന്നതു പോലെ.
ഒരു ചിത്രകാരൻ
പുതിയ നിറക്കൂട്ടുകൾ തേടുന്നതു പോലെ.
ചില ദിനങ്ങളിലോ-
ഞാൻ എന്നെ
ഒരു വാക്കായി തന്നെ തിരിച്ചറിയുന്നു.
ഞാൻ എന്റെ തന്നെ അർത്ഥങ്ങൾ
അനേകം പുസ്തകങ്ങളിൽ പരതുന്നു.
ഒരു തത്വശാസ്ത്ര ഗ്രന്ഥത്തിലെ
മനോഹരമായ ഒരാശയമായോ
ചരിത്രത്തിലെ ഒരു സംഭവമായോ
ശാസ്ത്രത്തിലെ ഒരു പ്രതിഭാസമായോ
സാഹിത്യത്തിലെ ഒരു പ്രസ്ഥാനമായോ
ഞാൻ എന്നെ പ്രതീക്ഷിക്കുന്നു.
പക്ഷേ തേടലുകൾക്കൊടുവിൽ
വിക്കി വിക്കി
ഒരു ചെറിയ നാമമായോ വിശേഷണമായോ
ഞാൻ അവശേഷിക്കുന്നു.
ചില ദിനങ്ങളിൽ
എന്നിലെ വാക്ക്
ഒരു കവിതയിലെയോ കഥയിലെയോ
വരികൾ തേടി പോകുന്നു.
എന്നെ അതിൽ തിരുകിക്കയറ്റാൻ നോക്കുന്നു.
പക്ഷെ എനിക്കവിടെ ഒരിടമില്ല
എന്ന് കണ്ടെത്തുന്നു.
ഞാനെന്ന വാക്ക്-
ഒന്നുകിൽ തീരെ ഘനമുള്ളതോ ഇല്ലാത്തതോ
അല്ലെങ്കിൽ തീരെ ചെറുതോ വലുതോ
ഒന്നുകിൽ ദ്വയാർഥം നിറഞ്ഞതോ
അല്ലെങ്കിൽ ഒറ്റയർഥത്തിൽ ഒതുങ്ങുന്നതോ.
മിക്ക ദിനങ്ങളിലും
ഞാൻ ഒരനാഥയായി അവശേഷിക്കുന്നു
എങ്കിലും
ഒരു എഴുത്തുകാരിയോ
എഴുത്തുകാരനോ വന്ന്
എന്നെ ഒരു താരാട്ടു പാട്ടിലോ
ശിശുഗാനത്തിലോ ചേർക്കുമെന്നു നിനക്കും.
ചില ദിനങ്ങളിൽ
എനിക്കൊരു വാക്കാകുകയേ വേണ്ട
പകരം
ഒരു ശബ്ദമോ ചിഹ്നമോ ആയാൽമതി.
വാക്കുകൾ പലപ്പോഴും
അക്ഷരങ്ങളുടെ കൂട്ടമെന്നതിലുരി
ഒരു ലിപിയുടെ അഭാവത്തിലോ
ശബ്ദത്തിന്റെ ഉയർച്ച താഴ്ചകളിലോ
തെറ്റിദ്ധാരണങ്ങൾക്ക് വിധേയമാവുന്നു.
നിങ്ങൾക്കെന്താകാനാണ് ആഗ്രഹം?
ഒരു വാക്ക്? ഒരു ശബ്ദം? ഒരു ചിഹ്നം?
ഒരു വാക്കായി സ്വപ്നം കാണാറുണ്ട്.
തികച്ചും അപരിചിതമായ പുതിയ വാക്ക്.
പുതിയ ഇടങ്ങളിലേക്ക്
പുതിയ എന്തിനൊക്കെയോ
ശബ്ദവും രൂപവും നൽകാൻ
എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന
ഒരു വാക്ക്.
അങ്ങനെയുള്ള ദിനങ്ങൾ
പ്രതീക്ഷ നിറഞ്ഞതാണ്.
ഒരു ശില്പി പുതിയൊരു ശില്പത്തെ
സ്വപ്നം കാണുന്നതു പോലെ.
ഒരു ചിത്രകാരൻ
പുതിയ നിറക്കൂട്ടുകൾ തേടുന്നതു പോലെ.
ചില ദിനങ്ങളിലോ-
ഞാൻ എന്നെ
ഒരു വാക്കായി തന്നെ തിരിച്ചറിയുന്നു.
ഞാൻ എന്റെ തന്നെ അർത്ഥങ്ങൾ
അനേകം പുസ്തകങ്ങളിൽ പരതുന്നു.
ഒരു തത്വശാസ്ത്ര ഗ്രന്ഥത്തിലെ
മനോഹരമായ ഒരാശയമായോ
ചരിത്രത്തിലെ ഒരു സംഭവമായോ
ശാസ്ത്രത്തിലെ ഒരു പ്രതിഭാസമായോ
സാഹിത്യത്തിലെ ഒരു പ്രസ്ഥാനമായോ
ഞാൻ എന്നെ പ്രതീക്ഷിക്കുന്നു.
പക്ഷേ തേടലുകൾക്കൊടുവിൽ
വിക്കി വിക്കി
ഒരു ചെറിയ നാമമായോ വിശേഷണമായോ
ഞാൻ അവശേഷിക്കുന്നു.
ചില ദിനങ്ങളിൽ
എന്നിലെ വാക്ക്
ഒരു കവിതയിലെയോ കഥയിലെയോ
വരികൾ തേടി പോകുന്നു.
എന്നെ അതിൽ തിരുകിക്കയറ്റാൻ നോക്കുന്നു.
പക്ഷെ എനിക്കവിടെ ഒരിടമില്ല
എന്ന് കണ്ടെത്തുന്നു.
ഞാനെന്ന വാക്ക്-
ഒന്നുകിൽ തീരെ ഘനമുള്ളതോ ഇല്ലാത്തതോ
അല്ലെങ്കിൽ തീരെ ചെറുതോ വലുതോ
ഒന്നുകിൽ ദ്വയാർഥം നിറഞ്ഞതോ
അല്ലെങ്കിൽ ഒറ്റയർഥത്തിൽ ഒതുങ്ങുന്നതോ.
മിക്ക ദിനങ്ങളിലും
ഞാൻ ഒരനാഥയായി അവശേഷിക്കുന്നു
എങ്കിലും
ഒരു എഴുത്തുകാരിയോ
എഴുത്തുകാരനോ വന്ന്
എന്നെ ഒരു താരാട്ടു പാട്ടിലോ
ശിശുഗാനത്തിലോ ചേർക്കുമെന്നു നിനക്കും.
ചില ദിനങ്ങളിൽ
എനിക്കൊരു വാക്കാകുകയേ വേണ്ട
പകരം
ഒരു ശബ്ദമോ ചിഹ്നമോ ആയാൽമതി.
വാക്കുകൾ പലപ്പോഴും
അക്ഷരങ്ങളുടെ കൂട്ടമെന്നതിലുരി
ഒരു ലിപിയുടെ അഭാവത്തിലോ
ശബ്ദത്തിന്റെ ഉയർച്ച താഴ്ചകളിലോ
തെറ്റിദ്ധാരണങ്ങൾക്ക് വിധേയമാവുന്നു.
നിങ്ങൾക്കെന്താകാനാണ് ആഗ്രഹം?
ഒരു വാക്ക്? ഒരു ശബ്ദം? ഒരു ചിഹ്നം?