അടുക്കളയിൽ വേവുന്ന പാട്രിയാർക്കി
ഒരു മനുഷ്യൻ (പ്രത്യേകിച്ച് പുരുഷൻ) ആദ്യം ആർജ്ജിക്കേണ്ട അറിവ്, തനിക്കുവേണ്ട അന്നം എങ്ങിനെ പാകം ചെയ്യാം എന്നുള്ളതാണ്. അതിനുശേഷമാണ് അവൻ പാചകത്തിനാവശ്യമുള്ള അന്നം തേടേണ്ടതും അവ സ്വന്തമാക്കാനുള്ള വ്യവഹാരങ്ങളിൽ വ്യാപൃതനാവേണ്ടതും. അല്ലാത്തപക്ഷം!! അവൻ കൊണ്ടുവരുന്ന അന്നപദാർത്ഥങ്ങളും അവന്റെ ആമാശയത്തിന്റെ അസ്വസ്ഥതയും ഒരുപോലെ അപരന് ബാധ്യതയാവും.

മനുഷ്യനുമായി ബന്ധപ്പെടുത്തി ലോകത്ത് സംഭവിച്ച എല്ലാ മാറ്റങ്ങളുടെയും തുടക്കം ഒരുപക്ഷെ വിശപ്പ് എന്ന അവസ്ഥയായിരിക്കാം. വിശപ്പ് പരിഹരിക്കാനുള്ള അവന്റെ ശ്രമങ്ങളും സംഗമങ്ങളും ആലോചനകളും യാത്രകളുമാണ് പിന്നീട് സംസ്കാരങ്ങളും നാഗരികതകളുമായി പരിണമിച്ചത്. വിശപ്പടക്കിയ മനുഷ്യന്റെ വിശ്രമവും ചിന്തയുമാണ് പ്രാചീനതയിൽ നിന്ന് നവീനതയിലേക്കുള്ള തിരിഞ്ഞു നോട്ടങ്ങളിലെ ചരിത്രപരമായ കാഴ്ചകൾ.
രണ്ട് യുഗങ്ങൾ മനുഷ്യ വർഗത്തിന്റെ ജീവിത ശൈലിയുടെ രണ്ടു വ്യത്യസ്ത തലങ്ങളായി എടുത്ത് കാണിക്കുമ്പോഴും മാറ്റമില്ലാതെ തുടരുന്നത് അവൻ മറ്റൊരാളുടെമേൽ അനിയന്ത്രിതമായി നടത്തുന്ന അധിനിവേശം തന്നെയാണ്. അവയിൽ ഏറ്റവും പ്രധാനം വർണ, വർഗ, ദേശ, രാഷ്ട്ര, വൈജാത്യങ്ങൾക്കിടയിലും ഒരുപോലെ അടിച്ചേല്പിക്കപ്പെടുന്ന പുരുഷാധിപത്യം തന്നെ. കൊട്ടിഘോഷിക്കുന്ന ജനകീയ സംസ്കാരത്തിലും പുരോഗമന സമൂഹത്തിനിടയിലും ഇന്നും നിലനിൽക്കുന്ന വൃത്തികെട്ട യാഥാർഥ്യമാണീ ലിംഗപരമായ മേധാവിത്വം.
ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളും തന്റെ വിശപ്പ് പരിഹരിക്കാൻ സ്വമേധയാ പ്രാപ്തരാണ്. വിശപ്പുള്ള ഓരോ ജീവന്റെയും അടിസ്ഥാന ജീവനോപാധികളിലൊന്നാണ് ഭക്ഷണം. മനുഷ്യനിലും ആ കഴിവ് വിഭിന്നമല്ല. മനുഷ്യന്റെ ജീവിതരീതി പലപ്പോഴും പ്രകൃതിനിയമങ്ങൾക്ക് വിരുദ്ധമാവുന്നത് സാമൂഹിക ആചാരങ്ങൾക്ക് അടിപ്പെട്ട അവന്റെ സ്വഭാവം കാരണമാണ്. വിശപ്പ് ലിംഗഭേദമന്യേ മനുഷ്യനിൽ ഒരുപോലെ ബാധിക്കുന്ന ഒരവസ്ഥയാണെന്നിരിക്കെ അതിന്റെ പരിഹാരശ്രമം ഒരു വിഭാഗത്തിനുമേൽ മാത്രമായി എങ്ങിനെ അടിച്ചേല്പിക്കാനാവും??
ഒരു മനുഷ്യൻ (പ്രത്യേകിച്ച് പുരുഷൻ) ആദ്യം ആർജ്ജിക്കേണ്ട അറിവ്, തനിക്കുവേണ്ട അന്നം എങ്ങിനെ പാകം ചെയ്യാം എന്നുള്ളതാണ്. അതിനുശേഷമാണ് അവൻ പാചകത്തിനാവശ്യമുള്ള അന്നം തേടേണ്ടതും അവ സ്വന്തമാക്കാനുള്ള വ്യവഹാരങ്ങളിൽ വ്യാപൃതനാവേണ്ടതും.
അല്ലാത്തപക്ഷം!! അവൻ കൊണ്ടുവരുന്ന അന്നപദാർത്ഥങ്ങളും അവന്റെ ആമാശയത്തിന്റെ അസ്വസ്ഥതയും ഒരുപോലെ അപരന് ബാധ്യതയാവും.
സ്വന്തം ആമാശയത്തിന്റെ അസ്വസ്ഥതകൾ പോലും പരിഹരിക്കാൻ അജ്ഞനായ പൂർവിക പുരുഷന്റെ ആഗ്രഹങ്ങളും ബാധ്യതകളുമാവാം മനുഷ്യരിൽ ചിലരെ ചിലർക്കുമേൽ ലിംഗപരമായി ആധിപത്യമുള്ളവരാക്കി തീർത്തത്.
പൗരാണികതയിൽ തുടങ്ങി ഇന്നും അനിശ്ചിതമായി തുടരുന്ന ലിംഗപരമായ ആധിപത്യം, വിശന്നു വലഞ്ഞപ്പോഴും അപരയെ ആശ്രയിച്ച പ്രാചീന പുരുഷന്റെ സൃഷ്ടിയും തുടർച്ചയുമാവാം...
ആ വിശപ്പും, അജ്ഞതയും, ആലസ്യവുമാവാം പിന്നീട് കുല, ജാതി, വർണപരമായുള്ള വിഭിന്നതയിലേക്ക് മനുഷ്യനെ എത്തിച്ചതും തുടർന്ന് അധിപൻ അധീനൻ എന്ന ദ്വന്ദ്വയുദ്ധം ആരംഭിച്ചതും.
എല്ലാ വൈജാത്യങ്ങളിലും മാറ്റമില്ലാതെ തുടരുന്ന വിധേയത്വവും അവിടെ അധീനരിൽ അധീനരായി മാറ്റി നിർത്തപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീയും, പുരുഷന്റെ വിശന്ന ഇന്നലെയുടെ ബാക്കി പത്രമാണ്.
പാചകവുമായി കെട്ട്പിണഞ്ഞു കിടക്കുന്ന വീട്ടുജോലികളിൽ ഇടപെടുന്നതും അതിൽ വ്യാപൃതനാവുന്നതും രണ്ട് തരത്തിലാണ് പുരുഷാധിപത്യ സമൂഹം ഉൾകൊള്ളുന്നത്. ഒരുവിഭാഗം അടിസ്ഥാനപരമായി അതിനെ ഒരപമാനമായി കാണുന്നു. അവർ മറ്റുസമാന ചിന്താഗതിക്കാരാൽ കഴിവുകെട്ടവനായി വിലയിരുത്തപ്പെടുന്നു. മറ്റൊരുകൂട്ടർ ഇതൊരു ഔദാര്യമായാണ് കാണുന്നത്. പുരോഗമന നാട്യക്കാർക്കിടയിൽ വ്യാപകമായി കാണുന്ന സ്വഭാവമാണിത്. രാജാവ് പ്രജയോട് കാണിക്കുന്ന ഔദാര്യം പോലെ പുരുഷൻ സ്ത്രീക്ക് ചെയ്യുന്ന സഹായമാണിത്. എന്നാൽ ഇവയെല്ലാം ഒരു പുരുഷന്റെ കൂടി സാമൂഹിക ബാധ്യതയും ഉത്തരവാദിത്തവുമായി വിലയിരുത്തപ്പെടുമ്പോഴാണ് സമത്വത്തിന്റെ ആദ്യ പടികൾ ചവിട്ടിത്തുടങ്ങുന്നത്.
പാചകം ചെയ്യുന്ന പുരുഷൻ പങ്കാളിയായ സ്ത്രീയുടെ ഭാഗ്യമായിക്കാണുന്ന സാമൂഹിക കാഴ്ചപ്പാട് തന്നെയാണ് പലപ്പോഴും ഈ പാട്രിയാർക്കിയുടെ വേരുകൾക്ക് വളമായി മാറുന്നത്. മനുഷ്യന്റെ വൈകാരികതക്ക് പോലും ലിംഗപരമായ അതിർത്തി നിശ്ചയിക്കുന്ന സാമൂഹിക അവസ്ഥ അവസാനിക്കുന്നിടത്ത് നിന്നാണ് പുരുഷമേധാവിത്വത്തിന്റെ വേരുകൾ ഉണങ്ങിത്തുടങ്ങുകയുള്ളൂ.
ജീവിക്കാനാവശ്യമായ എല്ലാം, ആരോഗ്യ അവസ്ഥയിലുള്ള മനുഷ്യന് പരസഹായമില്ലാതെ സ്വന്തമാക്കാം എന്നിരിക്കെ, ചിലതിനൊക്കെ നിർബന്ധിത സഹായം മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുക എന്നത് ഇന്നും ഒരുപോലെ തുടരുന്ന നൈസർഗ്ഗികവും സാംസ്കാരികവുമായ രോഗാവസ്ഥയാണ്, എതിർക്കപ്പെടേണ്ടുന്ന അധിനിവേശമാണ്.
ഇവിടെ പാകം ചെയ്യുക എന്നത് കേവലം വേവിക്കുക എന്നതല്ല, എല്ലാ തരത്തിലും അവനനുയോജ്യമായ ആഹാരമാക്കി മാറ്റുക എന്നത് തന്നെയാണ്. അതുപോലെ അന്നം കേവലം ധാന്യത്തെ ഉദ്ദേശിച്ചു പറഞ്ഞതല്ല, എല്ലാതരത്തിലുമുള്ള ആഹാര പദാർത്ഥങ്ങളെയും അന്നം ഉൾക്കൊള്ളുന്നുണ്ട്. ഒരു മനുഷ്യന്റെ സ്വകാര്യമായ ആവശ്യങ്ങളും ആഗ്രഹങ്ങളും അവ സാക്ഷാത്കരിക്കാനുതകുന്ന വഴികളും അവന്റെ തന്നെ പ്രയത്നങ്ങളുടെ ആകെത്തുകയാകണമെന്ന് ചുരുക്കം.