നന്മയുടെ ചെപ്പ്; അല്ല ചിപ്പ്!
2015 ഫെബ്രുവരി 23ന് ആയിരുന്നു കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച് കലക്ടറേറ്റിൽ അദ്ധഹത്തിന്റെ മാസ് എൻട്രി. (ചെങ്കണ്ണായിരുന്നു കാരണമെന്ന് അദ്ദേഹത്തിനും ആ കൂളിംഗ് ഗ്ലാസിനും മാത്രമേ അറിയുമായിരുന്നുള്ളൂ!). കൗതുകം ലേശം കൂടുതലുള്ള ടീമാണ് എന്ന് മുസ്സൂറി ട്രെയിനിങ് അക്കാദമിയിൽ നിന്നുതന്നെ സർട്ടിഫിക്കറ്റ് കിട്ടിയ ആളുടെ പ്രവർത്തനങ്ങൾ ജില്ല കാണാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ!

ദൈവം കൈയ്യൊപ്പിട്ട പുസ്തകമാണ് "ഇനി ഞാൻ തള്ളട്ടെ". പറയാതെ വയ്യ, അതിപ്പോ ബ്രോ ഡിങ്കമത വിശ്വാസിയാണെങ്കിലും!
രണ്ടു വർഷങ്ങൾ കൊണ്ട് രണ്ടു നൂറ്റാണ്ട് മുന്നിലേക്ക് മ്മളെ കോയ്ക്കോടിനെ ഉയർത്തി വിട്ട മാറ്റങ്ങളുടെ മിശിഹാ: പ്രശാന്ത് നായർ IAS!

യയാതിയേയും ശർമ്മിഷ്ഠയേയും ഓർമ്മവരുന്നു. രഹസ്യമായി പ്രണയിച്ച അവർ ഒരു രാത്രി മാത്രമാണ് ഒരുമിച്ചു കഴിഞ്ഞത്. പക്ഷേ, പീഡനപർവങ്ങളാൽ 'സമ്പന്നമായിരുന്ന' അവരുടെ ജീവിതത്തിൽ ആ രാത്രി ആയിരത്തൊന്ന് രാവുകൾക്കു തുല്യമായ്ത്തീർന്നു! അതുപോലെ, ഓരോ കോഴിക്കോടുകാരനും മനസ്സിലെഴുതി സൂക്ഷിക്കുന്നുണ്ട്, കടപ്പാടുകളുടെ ഒരു സ്നേഹപുസ്തകം. 'തള്ളൽ' എന്നൊക്കെ ബ്രോ സ്വയം വിശേഷിപ്പിക്കുന്നുണ്ടെങ്കിലും കരുണയുടെ ബൈബിൾ തന്നെയാണത്.
2015 ഫെബ്രുവരി 23ന് ആയിരുന്നു കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച് കലക്ടറേറ്റിൽ അദ്ധഹത്തിന്റെ മാസ് എൻട്രി. (ചെങ്കണ്ണായിരുന്നു കാരണമെന്ന് അദ്ദേഹത്തിനും ആ കൂളിംഗ് ഗ്ലാസിനും മാത്രമേ അറിയുമായിരുന്നുള്ളൂ!). കൗതുകം ലേശം കൂടുതലുള്ള ടീമാണ് എന്ന് മുസ്സൂറി ട്രെയിനിങ് അക്കാദമിയിൽ നിന്നുതന്നെ സർട്ടിഫിക്കറ്റ് കിട്ടിയ ആളുടെ പ്രവർത്തനങ്ങൾ ജില്ല കാണാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ!
ചലിപ്പിക്കാനുള്ള ചക്രത്തെ കണ്ടുപിടിക്കേണ്ടിയിരുന്നു ആദ്യം. മാനേജ്മെൻറ് തത്വങ്ങളും സ്വതസിദ്ധമായ നർമ്മവുമായിരുന്നു രാസമാറ്റങ്ങളുടെ മസാലച്ചേരുവ എങ്കിൽ, ബീച്ചോളങ്ങൾ പോലെ ഉപ്പുരസമാർന്നതായിരുന്നു ആ മനസ്സിലെ ആർദ്രതയുടെ തിരതല്ലലുകൾ!
"സന്ദേഹം ഉണ്ടാകുമ്പോൾ, സ്വാർത്ഥതയിൽ അമിതമായ് മുഴുകുമ്പോൾ, ഇനി പറയുന്ന രക്ഷാകവചം പ്രയോഗിക്കുക. നിങ്ങൾ കണ്ടിട്ടുള്ളതിൽ ഏറ്റവും പാവപ്പെട്ടവന്റെയും ബലഹീനന്റെയും മുഖം മനസ്സിലേക്ക് കൊണ്ടുവരിക. എന്നിട്ട് സ്വയംചോദിക്കുക: നിങ്ങൾ ചെയ്യാൻ പോകുന്ന പ്രവൃത്തികൊണ്ട് അയാൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ, അതിൽ നിന്ന് അയാൾക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകുമോ. സ്വന്തം ജീവിതത്തിലും വിധിയിലും നിയന്ത്രണം വീണ്ടെടുക്കാൻ അതുകൊണ്ടയാൾക്ക് ഒരല്പമെങ്കിലും സാധിക്കുമോ? മറ്റൊരു രീതിയിൽ പറഞ്ഞാൽ, വിശക്കുകയും ആത്മീയമായി പട്ടിണി കിടക്കുകയും ചെയ്യുന്ന ജനലക്ഷങ്ങളെ അത് സ്വരാജിലേക്ക് നയിക്കുമോ? ഈ ചോദ്യങ്ങൾക്ക് മുന്നിൽ നിങ്ങളുടെ സംശയങ്ങളും സ്വാർത്ഥതയും നിങ്ങളും സ്വയം അലിഞ്ഞില്ലാതെയാകും," എന്ന ഗാന്ധിജിയുടെ വിശ്വപ്രസിദ്ധമായ രക്ഷാമന്ത്രം സ്വന്തം ചേംബറിലേക്കുള്ള വഴിയിൽ അദ്ദേഹം പതിപ്പിച്ചു വെച്ചത് വെറുതെയായിരുന്നില്ല.
അതിൽനിന്ന്, കരുണയുടെ, ആർദ്രതയുടെ ദൈവം ആയിരം കൈകളോടുയിർത്തെഴുന്നേറ്റ് കണ്ണീർ തുടയ്ക്കുന്ന ജോലിയിൽ മുഴുകി, അഹോരാത്രം!
2015 മാർച്ച് 15 ന് ഒരൗപചാരികസന്ദർശകനായി അദ്ദേഹം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ പഴയ പടികൾ കയറി. കുറേക്കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ആ കാലുകൾ ഇടറി. കാരണം അങ്ങോട്ടു പോയ കാലുകൾ ആയിരുന്നില്ല അത്. അങ്ങോട്ടു പോയ മനുഷ്യനുമായിരുന്നില്ല അത്. അവിടെ നിന്നാണ് Compassionate Kozhikode എന്ന 'മഹാപ്രവാഹച്ചങ്ങല'യുടെ തുടക്കം. അതു പിന്നീട് 'ഓപ്പറേഷൻ സുലൈമാനി', 'സവാരിഗിരിഗിരി', 'World food with dignity day' , 'സമ്പൂർണ്ണ', 'ഹേയ് ഓട്ടോ', 'തേരെ മേരെ ബീച്ച് മേം', 'മണിച്ചിത്രത്തൂണ്', 'ഒപ്പത്തിനൊപ്പം' എന്നിങ്ങനെ സ്നേഹലതകളായ് കോഴിക്കോടൻ ജനതയെ, അവരുടെ ഖൽബിനെ വരിഞ്ഞുചുറ്റി!
അങ്ങനെ ബ്രോയും ബ്രോയുടെ 'സഹാനുഭൂതിയുടെ സൈന്യ'വും കോഴിക്കോട് കീഴടക്കിയ കഥ വികാരാധീനനാകാതെ വായിച്ചു തീർക്കാൻ പറ്റില്ല.
വായനക്കാരാ, നിങ്ങളെത്ര കഠിനഹൃദയനായാലും ശരി, അടക്കിപ്പിടിച്ച നിങ്ങളുടെ ഹൃദയം 190ആം പേജിൽ എത്തുമ്പോൾ അറിയാതെ തുറന്നുപോകും! അദ്ദേഹത്തെപ്പോലെ 'ഭ്രാന്തുള്ളവർ' നമ്മുടെ നാവികരായ് ഇനിയുമിനിയും വരട്ടെ എന്ന് നമുക്കാശിക്കാം.
അവസാന പേജിലെ ഒരു ഉദ്ബോധനം കൂടി പറഞ്ഞുകൊണ്ട് ഈ എഴുത്ത് അവസാനിപ്പിക്കുന്നു.
'വഴികാട്ടി നക്ഷത്രത്തെ മാത്രം ശ്രദ്ധിച്ച് ലക്ഷ്യസ്ഥാനത്തേയോ ചുമരിലെ ഭാരത്തേയോ, മറ്റുള്ളവരുടെ അഭിപ്രായങ്ങളേയോ കുറിച്ച് ബേജാറാകാതെ ശരിയായ ദിശയിൽ നീങ്ങുമ്പോഴാണത്രേ നമ്മിൽ മനസ്സമാധാനവും ആത്മസംതൃപ്തിയും നിറയുന്നത്. മനുഷ്യനിൽനിന്നും അതിമാനുഷനിലേക്കുള്ള പ്രയാണം എന്നത് അവനവന്റെയുള്ളിൽ കണ്ടെത്തുന്ന ഈ ഉയർന്ന ബോധമാണ്. കരുണയും ആർദ്രതയുമാണ് ആ ബോധത്തിലേക്കുള്ള മന്ത്രത്താക്കോൽ എന്ന് ഞാൻ വിശ്വസിക്കുന്നു.'
പിൻ കുറിപ്പ്: വോയ്സ് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ. രണ്ടും മൂന്നും ഭാഗങ്ങളിലൂടെ ഈ 'അധിക പ്രസംഗം' തുടരുമെന്ന് പ്രത്യാശിക്കുന്നു!