മലയാള ഭാഷയ്ക്ക് ഗസലിനോടെന്താണ് ഇത്ര പിണക്കം?
ഗസലിനോടും സൂഫിസത്തിനോടുമെല്ലാം കൗതുകവും അനുരാഗവുമന്യമാവുന്നു, അവ ഉപരിപ്ലവമായ പ്രകടനപരതയിലേക്ക് വീണുപോകുന്നു പലപ്പോഴും. എന്നാൽ, അവയുടെ പിന്നാലെ അലഞ്ഞിട്ടുള്ളവർ ഏറെയൊന്നുമില്ല. ഗസലിനോടുള്ള അടങ്ങാത്ത അന്വേഷണത്വര ഈ പുസ്തകത്തിലുണ്ട്. ഇത്തരമൊന്ന് മലയാളത്തിൽ ആദ്യത്തെതാണെന്നും അവതാരികയിൽ പറയുന്നു.

എന്റെ മകന് സുഖമില്ലാതായി. ജോലി ചെയ്യുന്ന നഗരത്തോട് ചേർന്നുള്ള ചെറിയ ടൗണിലൊരു എം ബി ബി എസ് ഡോക്ടറുണ്ട്. ജനകീയനാണ്. അമ്പതു രൂപയ്ക്ക് കൺസൾട്ടേഷനും മരുന്നുമാണ് പ്രത്യേകത.
ക്ലിനിക്കിൽ നല്ല തിരക്കുണ്ട്.
ഞങ്ങളുടെ ടേൺ വന്നു. അകത്തു കയറി. ഡോക്ടർ പേരു ചോദിച്ചു.
"മെഹ്ദി മുബാറക്", ഞാൻ പറഞ്ഞു.
തന്റെ പേന നിലത്തു വച്ച് ഡോക്ടറെന്നെ നോക്കി. മെഹ്ദി ഹസന്റെ പ്രശസ്തമായ രണ്ട് ഈരടികൾ അദ്ദേഹം പാടി. അതിന്റെ ഈണവും താളവുമെല്ലാം തെറ്റായിരുന്നു. വരികളും ഉച്ഛാരണവും കിറുകൃത്യവും!
പുറത്ത് രോഗികൾ അക്ഷമരാകുന്നത് വകവെക്കാതെ അദ്ദേഹമെന്റെ കുഞ്ഞു മെഹ്ദിയോട് മെഹ്ദി ഹസൻ എന്ന ഗസൽമാന്ത്രികനെ കുറിച്ച് പറഞ്ഞു കൊടുത്തു.
"മെഹ്ദി സാബിനോടുള്ള എന്റെ അടങ്ങാത്ത ആരാധനക്ക് പകരമായി ഇതിരിക്കട്ടെ" എന്നും പറഞ്ഞ് മരുന്ന് മോന്റെ കയ്യിൽ വെച്ചു കൊടുത്തു. ഫീസ് വാങ്ങാൻ കൂട്ടാക്കിയില്ല ഡോക്ടർ!
ഞാൻ കണ്ട ആദ്യത്തെ ഗസൽ അനുരാഗി അദ്ദേഹമാണ്. അതിൽ പിന്നെയാണ് ഞാൻ മെഹ്ദി ഹസനെയും തലത്ത് അസീസിനെയും ചിത്ര സിംഗിനെയും കേൾക്കാൻ തുടങ്ങിയത്. ജഗ്ജിത് സിംഗിനെയും പങ്കജ് ഉധാസിനെയുമാണ് മുമ്പ് കേട്ടിട്ടുണ്ടായിരുന്നത്.

ഷബീർ രാരങ്ങോത്ത് എഴുതിയ "ഗസൽ- പ്രണയാക്ഷരങ്ങളുടെ ആത്മഭാഷണം" എന്ന ഗ്രന്ഥം വായിക്കുകയായിരുന്നു ഞാൻ. പേജ് 35ൽ ഷബീർ ഇങ്ങനെ എഴുതുന്നു.
"ബേഗം അക്തറിന്റെ കാലശേഷം ഇന്ത്യൻ മനസ്സിൽ പ്രതിഷ്ഠ നേടിയത് മെഹ്ദി ഹസൻ ആയിരുന്നു. തുംരി അധിഷ്ഠിത ഗസൽ ആലാപനത്തിൽ നിന്നും മാറി ഖയാൽ അധിഷ്ഠിത ആലാപനമായിരുന്നു മെഹ്ദി ഹസന്റേത്. ഈ രീതി കൂടുതൽ ജനകീയമായി."
മെഹ്ദി ഹസനെക്കുറിച്ച് പെട്ടെന്ന് വായനയോട്ടത്തിൽ കണ്ട നേരം ഞാൻ ശശി ഡോക്ടറെ കുറിച്ചോർത്തു. അന്ന് എത്രയോ നേരം ഡോക്ടർ ഞങ്ങളോട് സംസാരിച്ചിരുന്നിട്ടുണ്ട്. മെലിഞ്ഞൊട്ടിയ വെള്ള വസ്ത്രധാരിയായ ആ മനുഷ്യൻ അത്രമേലടുപ്പത്തോടെ ഗസലിനെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും ആവേശത്തോടെ സംസാരിച്ചത് എന്റെ മകന്റെ മെഹ്ദി എന്ന പേരിന്റെ ഒറ്റ ബലത്തിലായിരുന്നു.
ഷബീറിന്റെ ഗസൽ അന്വേഷണങ്ങളിലേക്കു വരാം. ഗസലിനെക്കുറിച്ച് തുടർ ലേഖനങ്ങളെഴുതി വന്ന കാലത്തേ ഈ എഴുത്തുകാരൻ കണ്ണിലുടക്കിയിരുന്നു. ഒരു വാട്സാപ്പ് ചാറ്റിലാണ് ഗസലിനോടുള്ള തന്റെ അഭിനിവേശം ഷബീർ പറഞ്ഞത്. ഗസലിനെക്കുറിച്ചുള്ള പ്രാഥമികമായ ചില കാര്യങ്ങൾ പോലും പലർക്കും അറിയില്ല എന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽ വരികയുണ്ടായി.
"ഗസൽ എന്ന പേരിൽ വ്യവഹരിക്കപ്പെടുന്ന പല മലയാള ഗാനങ്ങൾക്കും ഗസലുമായി വിദൂരമായ ബന്ധം മാത്രമേ ഉള്ളൂ എന്നതാണ് യാഥാർത്ഥ്യം" എന്ന് അവതാരികയിൽ റഫീഖ് അഹമ്മദ് കുറിക്കുന്നുണ്ട്. ഗസലിന് അതിന്റേതായ ചരിത്രവും ദർശനവും അത് ആവിർഭവിച്ച ഭൂമിശാസ്ത്രവും ഉണ്ട്. ഗസലിനെ തൊടുമ്പോൾ ഇക്കാര്യങ്ങളെല്ലാം ഓർമയിലുണ്ടായിരിക്കണം എന്ന് ഈ പുസ്തകം നമ്മോട് പറയുന്നുണ്ട് എന്നും തുടർന്ന് അദ്ദേഹം എഴുതുന്നു.

ഗസലിനോടും സൂഫിസത്തിനോടുമെല്ലാം കൗതുകവും അനുരാഗവുമന്യമാവുന്നു, അവ ഉപരിപ്ലവമായ പ്രകടനപരതയിലേക്ക് വീണുപോകുന്നു പലപ്പോഴും. എന്നാൽ, അവയുടെ പിന്നാലെ അലഞ്ഞിട്ടുള്ളവർ ഏറെയൊന്നുമില്ല. ഗസലിനോടുള്ള അടങ്ങാത്ത അന്വേഷണത്വര ഈ പുസ്തകത്തിലുണ്ട്. ഇത്തരമൊന്ന് മലയാളത്തിൽ ആദ്യത്തെതാണെന്നും അവതാരികയിൽ പറയുന്നു.
സോഷ്യൽ മീഡിയയിലെ ഒറ്റ ക്ലിക്കിൽ കേറി വരുന്ന പല ഗാനങ്ങളും ഗസൽ എന്ന രീതിയിൽ ആസ്വദിച്ചിട്ടുള്ളവരാണ് നമ്മൾ. ഗസൽ ഗായകർ പാടുന്ന എല്ലാ ഗാനങ്ങൾക്കും ഗസൽ പട്ടം ചാർത്തി 'അരേ വാഹ്' വിളിച്ച് അർത്ഥമറിയാതെ ആട്ടം കാണുന്ന കൂട്ടമാണ് പലപ്പോഴും നമ്മൾ.
'കേട്ടതെല്ലാം ഗസലല്ല' എന്ന ആദ്യ അധ്യായത്തിൽ ഷബീർ സമർത്ഥിക്കുന്ന നിരീക്ഷണങ്ങൾ നമ്മുടെ അജ്ഞതയുടെ കാതുതുറപ്പിക്കുന്നതാണ്. ഗസൽ എന്നു കേൾക്കുമ്പോൾ ഹാർമോണിയം കട്ടകളും ഓവർ കോട്ടിട്ട് നിലത്തിരുന്ന് പാടുന്ന ഗായകനെയുമല്ല നാം ഓർക്കേണ്ടത്. ഗസൽ ഒരു സംഗീത ശാഖയല്ല! സാഹിത്യ ശാഖയാണ്.
ശേർ, റദീഫ്, ഖാഫിയ, മത് ല, മഖ്ത, തഖല്ലുസ് തുടങ്ങിയ ഗസലിലെ സാങ്കേതിക പദങ്ങളെ കൃത്യമായി പഠനവിധേയമാക്കി അവതരിപ്പിക്കുന്നുണ്ട്. അറബിയിൽ ഭൂജാതമായ ഗസലിന്റെ ലോകസഞ്ചാരങ്ങളുടെ ഹ്രസ്വ ചരിത്രവും തുടർന്നു വരുന്നു.
ഇന്ത്യയിലേക്കുള്ള ഗസലിന്റെ വരവും മലയാള ഭാഷയുമായുള്ള ശേറുകളുടെ ചേർച്ചയില്ലായ്മയും വിശദമായി പഠിക്കുന്നുണ്ട്. മലയാള ഭാഷ എന്തുകൊണ്ടാണ് ഗസലിന്റെ ചിട്ടവട്ടങ്ങളിലേക്ക് ഒതുങ്ങാതെ തെന്നിമാറുന്നത് എന്ന് പ്രഗത്ഭരായ മലയാള കവികളുടെ ഗസൽ രചനകൾ ഉദ്ധരിച്ചു കൊണ്ട് നടത്തുന്ന പഠനങ്ങൾ കൗതുകത്തോടെ വായിക്കാം. മലയാളത്തിന് ഗസൽ വഴക്കങ്ങളില്ലാതെ പോയതെന്താണെന്ന് നിരാശയോടെ പ്രത്യാശപ്പെടുന്നുണ്ട് എഴുത്തുകാരൻ. ഓരോ ഉദ്ധരണിയോടൊപ്പവും അതത് പാട്ടുകളുടെ ക്യു ആർ കോഡുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഗ്രന്ഥത്തിന്റെ സദുദ്ദേശ്യങ്ങൾ പരമാവധി സംഗീതാസ്വാദകരിലേക്ക് എത്തിക്കാനുതകുന്നതാണ്.
പുരാതന കാലം മുതലുള്ള ഗസൽ രചയിതാക്കളായ അമീർ ഖുസ്റോ, മിർസാ ഗാലിബ്, മീർ തകി മീർ, ലുത്ഫുന്നിസ ഇംതിയാസ്, അല്ലാമാ മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവരുൾപ്പെടെ മുപ്പതോളം കവികളുടെ ജീവചരിത്രം പരമാവധി വിവരങ്ങൾ ശേഖരിച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്.
അവസാന ഭാഗത്ത് 125 ഗസലുകൾ വിവർത്തനം ചെയ്ത് ഉൾക്കൊള്ളിച്ചിരിക്കുന്നത് ഗസലിനെക്കുറിച്ച് മുൻ അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്ന സാങ്കേതിക പദങ്ങളുമായുള്ള താരതമ്യ പഠനത്തിനുതകുന്നു. മലയാളത്തിൽ അപൂർവതയാർന്ന ഗ്രന്ഥം തന്നെയാണ് ഈ യുവ ഗസലന്വേഷകന്റെ പരിശ്രമം. ഗസലിനെ തൊട്ടറിയാൻ പ്രേരിപ്പിക്കുന്ന റഫറൻസ് ഗ്രന്ഥമാണിത്.