പ്രണയിക്കുമ്പോൾ

നീ
ആകാശത്തോളം പൂക്കുന്ന ദിവസം
സുഗന്ധികൾ നിറഞ്ഞ
പൂന്തോട്ടം ആയിരിക്കും
നമ്മുടെ മുറ്റം...
നിന്റെ
സങ്കൽപ്പങ്ങൾ കനം വെയ്ക്കുന്ന ദിവസം
ഞാൻ ഒരു പുഴയായി കരകവിയും...
നാം
പിണങ്ങി പിരിയുന്ന ദിവസം
വേരുകളിൽ ഊറി നിൽക്കുന്നത്
നമ്മുടെ പ്രണയമായിരിക്കും
നീ
സ്വപ്നത്തിൽ നിന്ന് ഉണരുമ്പോൾ ആയിരിക്കും
ഞാൻ നിന്റെ ഉടലിലേക്ക്
ഊർന്നിറങ്ങുക...
ഞാൻ
നിന്നെ കാത്തിരുന്നു
മഞ്ഞു തിന്നുമ്പോൾ
നീ മറ്റൊരു ചില്ലയിൽ
ചേക്കേറുകയാവും...
നിന്നെ കാത്തു നിന്ന
വഴികളിൽ ഇപ്പോൾ
മൗനം ഓർമ്മകളെ
വാറ്റി കുടിക്കുകയാവും...
ആകാശത്തോളം പൂക്കുന്ന ദിവസം
സുഗന്ധികൾ നിറഞ്ഞ
പൂന്തോട്ടം ആയിരിക്കും
നമ്മുടെ മുറ്റം...
നിന്റെ
സങ്കൽപ്പങ്ങൾ കനം വെയ്ക്കുന്ന ദിവസം
ഞാൻ ഒരു പുഴയായി കരകവിയും...
നാം
പിണങ്ങി പിരിയുന്ന ദിവസം
വേരുകളിൽ ഊറി നിൽക്കുന്നത്
നമ്മുടെ പ്രണയമായിരിക്കും
നീ
സ്വപ്നത്തിൽ നിന്ന് ഉണരുമ്പോൾ ആയിരിക്കും
ഞാൻ നിന്റെ ഉടലിലേക്ക്
ഊർന്നിറങ്ങുക...
ഞാൻ
നിന്നെ കാത്തിരുന്നു
മഞ്ഞു തിന്നുമ്പോൾ
നീ മറ്റൊരു ചില്ലയിൽ
ചേക്കേറുകയാവും...
നിന്നെ കാത്തു നിന്ന
വഴികളിൽ ഇപ്പോൾ
മൗനം ഓർമ്മകളെ
വാറ്റി കുടിക്കുകയാവും...