ദേശമില്ലാത്ത കപ്പൽ

മറന്നേക്കണം
മറവി തട്ടാത്ത
കാലത്തോളം
ഓർത്തേക്കണം,
ഉണർന്നേക്കണം
മരണം ഉറക്കാ
നേരത്തോളം
എഴുന്നേൽക്കണം.
തിരഞ്ഞേക്കണം
കാലം മായ്ക്കാ
കാൽപ്പാടുകൾ
കണ്ടെടുക്കണം.
ചെവിയോർക്കണം
നമ്മൾ തമ്മിൽ
ഓർത്ത് തുപ്പിയതിന്റെ
അവശേഷിപ്പുകളിലേക്ക് സദാ ഹൃദയമിടിക്കണം.
ജീവിതമെന്ന തുടിതാളം
കൊട്ടിക്കലാശം കൊണ്ടാടുമ്പോഴേക്കും
നമ്മളെത്ര വിധി വാദ്യോപകരണങ്ങൾക്ക്
താളം പിടിക്കണം.
നിന്റെ നാവനക്കത്തിനും
എന്റെ ചുണ്ടനക്കത്തിനും
കാതോർത്ത് ചത്ത രാപകലുകൾ
ജീവിതത്തിലെ ഏത് എഴുന്നള്ളിപ്പിനാണ്
ഇനി ഉണരുക..?
അവകൾ ആട്ടം നിറുത്തിയതിൽ പിന്നെ
കറ പിടിച്ച ആകാശവും ഭൂമിയും
ഏതോ ചെമ്പിലയിൽ ചുരുട്ടി ഞാൻ
പാതാളത്തിലേക്കേറിഞ്ഞു.
എങ്കിലും ഇടയ്ക്കാകെ
എവിടെയൊക്കെയോ
കരിപിടിക്കുന്നു,
കരയ്ക്കെത്തുന്നതിനു മുന്നെ
കൊടിയൂരി എറിയപ്പെട്ട
ദേശമില്ലാത്ത കപ്പലിന്
നിന്റെ പേര് ഞാൻ കൂട്ടി
വായിക്കുന്നു.
മറവി തട്ടാത്ത
കാലത്തോളം
ഓർത്തേക്കണം,
ഉണർന്നേക്കണം
മരണം ഉറക്കാ
നേരത്തോളം
എഴുന്നേൽക്കണം.
തിരഞ്ഞേക്കണം
കാലം മായ്ക്കാ
കാൽപ്പാടുകൾ
കണ്ടെടുക്കണം.
ചെവിയോർക്കണം
നമ്മൾ തമ്മിൽ
ഓർത്ത് തുപ്പിയതിന്റെ
അവശേഷിപ്പുകളിലേക്ക് സദാ ഹൃദയമിടിക്കണം.
ജീവിതമെന്ന തുടിതാളം
കൊട്ടിക്കലാശം കൊണ്ടാടുമ്പോഴേക്കും
നമ്മളെത്ര വിധി വാദ്യോപകരണങ്ങൾക്ക്
താളം പിടിക്കണം.
നിന്റെ നാവനക്കത്തിനും
എന്റെ ചുണ്ടനക്കത്തിനും
കാതോർത്ത് ചത്ത രാപകലുകൾ
ജീവിതത്തിലെ ഏത് എഴുന്നള്ളിപ്പിനാണ്
ഇനി ഉണരുക..?
അവകൾ ആട്ടം നിറുത്തിയതിൽ പിന്നെ
കറ പിടിച്ച ആകാശവും ഭൂമിയും
ഏതോ ചെമ്പിലയിൽ ചുരുട്ടി ഞാൻ
പാതാളത്തിലേക്കേറിഞ്ഞു.
എങ്കിലും ഇടയ്ക്കാകെ
എവിടെയൊക്കെയോ
കരിപിടിക്കുന്നു,
കരയ്ക്കെത്തുന്നതിനു മുന്നെ
കൊടിയൂരി എറിയപ്പെട്ട
ദേശമില്ലാത്ത കപ്പലിന്
നിന്റെ പേര് ഞാൻ കൂട്ടി
വായിക്കുന്നു.