അയ്ന്

ചിലപ്പോഴൊക്കെ
"അയ്ന്" ഒരു നല്ല വാക്കാണ്.
കണ്ണുരുട്ടലിനും
കുത്തുവാക്കിനും
കുറിക്കു കൊള്ളുന്ന മറുപടി.
ചട്ടക്കൂട്ടിലും
അളവുകോലിലും
ഒതുങ്ങിനിൽക്കാ-
നൊരുക്കമല്ലെന്ന്
തോന്നുമ്പോൾ
എടുത്ത് പയറ്റാൻ,
നീ പെണ്ണാണ്
നീ കുഞ്ഞാണ്
നീ അങ്ങനെയാ
ണിങ്ങനെയാണീ വിധം
മറ്റാരോ
ആകാശത്തിനതിരു
വരയുമ്പോൾ,
ഇങ്ങനെയാണിത് വരെ
ഇനിയങ്ങോട്ടുമിതേ പാടൂ
എന്ന് പുലമ്പുമ്പോൾ
തലയുയർത്തി ചോദിക്കാൻ,
"അയ്ന്" ഒരു നല്ല വാക്കാണ്.
"അയ്ന്" ഒരു നല്ല വാക്കാണ്
എങ്കിലുമിപ്പോഴുമിത് വായിച്ച്
ചിലർ ചോദിക്കും
"അയ്ന്?"
"അയ്ന്" ഒരു നല്ല വാക്കാണ്.
കണ്ണുരുട്ടലിനും
കുത്തുവാക്കിനും
കുറിക്കു കൊള്ളുന്ന മറുപടി.
ചട്ടക്കൂട്ടിലും
അളവുകോലിലും
ഒതുങ്ങിനിൽക്കാ-
നൊരുക്കമല്ലെന്ന്
തോന്നുമ്പോൾ
എടുത്ത് പയറ്റാൻ,
നീ പെണ്ണാണ്
നീ കുഞ്ഞാണ്
നീ അങ്ങനെയാ
ണിങ്ങനെയാണീ വിധം
മറ്റാരോ
ആകാശത്തിനതിരു
വരയുമ്പോൾ,
ഇങ്ങനെയാണിത് വരെ
ഇനിയങ്ങോട്ടുമിതേ പാടൂ
എന്ന് പുലമ്പുമ്പോൾ
തലയുയർത്തി ചോദിക്കാൻ,
"അയ്ന്" ഒരു നല്ല വാക്കാണ്.
"അയ്ന്" ഒരു നല്ല വാക്കാണ്
എങ്കിലുമിപ്പോഴുമിത് വായിച്ച്
ചിലർ ചോദിക്കും
"അയ്ന്?"