പക

ആ ഇടവഴി എന്നും
കറുത്ത സർപ്പത്തെ പോലെ
വളഞ്ഞുകിടന്നു.
മൈലാഞ്ചി ചെടികൾ
വേലിതീർത്ത വഴികളിൽ ആളുപോകാത്തപ്പോളും
ആരോ മെല്ലെ
ഇലയനക്കി ഇഴഞ്ഞു.
ഇരുട്ടായിട്ടും വീടുകയറാത്ത
വികൃതികളെ ചൂരൽ
തിരക്കിവന്നപ്പോളാണ്
ഇടവഴിയിൽ അന്ന്
മൈലാഞ്ചി പറിക്കാൻ പോയ
പെണ്ണിനെ ആരോ
നീലിച്ചു കണ്ടത്.
പാമ്പിനുപകയുണ്ടത്രേ
മരിച്ചാലും തീരാത്ത പക
കാണാൻ കൂടിയവരിലാരോ പറഞ്ഞു.
പള്ളിപ്പറമ്പിലെ
മീസാംങ്കല്ലിന്റെ തലക്കലൊരു
മൈലാഞ്ചിക്കാടായി പിന്നെ
അവൾ പടർന്നു.
അടുക്കള ചായ്പിലെ
ഇരുട്ടിലിഴഞ്ഞ പാമ്പിനെ
പെണ്ണെന്നോ തീക്കോരി ഒഴിച്ചത്രേ.
കാലിൽ ഇഴഞ്ഞിറങ്ങിയ
തണുപ്പിൽ അവളന്നു
വിറച്ചിരുന്നു...
വിഷം ചീറ്റുന്ന പാമ്പ്
മരിച്ചിട്ടും വിടാതെ
മണ്ണിനടിയിലവളെ
തിരഞ്ഞിഴഞ്ഞു.
പൊള്ളിയ പാടേതോ
മണ്ണിലുരഞ്ഞ പാമ്പ്
ഇടയ്ക്കിടെ ഞെരിഞ്ഞു.
വേരിലിഴഞ്ഞിറങ്ങുന്ന
തണുപ്പിൽ വിറച്ച്
മൈലാഞ്ചി ചോരവാർന്നു.
കറുത്ത സർപ്പത്തെ പോലെ
വളഞ്ഞുകിടന്നു.
മൈലാഞ്ചി ചെടികൾ
വേലിതീർത്ത വഴികളിൽ ആളുപോകാത്തപ്പോളും
ആരോ മെല്ലെ
ഇലയനക്കി ഇഴഞ്ഞു.
ഇരുട്ടായിട്ടും വീടുകയറാത്ത
വികൃതികളെ ചൂരൽ
തിരക്കിവന്നപ്പോളാണ്
ഇടവഴിയിൽ അന്ന്
മൈലാഞ്ചി പറിക്കാൻ പോയ
പെണ്ണിനെ ആരോ
നീലിച്ചു കണ്ടത്.
പാമ്പിനുപകയുണ്ടത്രേ
മരിച്ചാലും തീരാത്ത പക
കാണാൻ കൂടിയവരിലാരോ പറഞ്ഞു.
പള്ളിപ്പറമ്പിലെ
മീസാംങ്കല്ലിന്റെ തലക്കലൊരു
മൈലാഞ്ചിക്കാടായി പിന്നെ
അവൾ പടർന്നു.
അടുക്കള ചായ്പിലെ
ഇരുട്ടിലിഴഞ്ഞ പാമ്പിനെ
പെണ്ണെന്നോ തീക്കോരി ഒഴിച്ചത്രേ.
കാലിൽ ഇഴഞ്ഞിറങ്ങിയ
തണുപ്പിൽ അവളന്നു
വിറച്ചിരുന്നു...
വിഷം ചീറ്റുന്ന പാമ്പ്
മരിച്ചിട്ടും വിടാതെ
മണ്ണിനടിയിലവളെ
തിരഞ്ഞിഴഞ്ഞു.
പൊള്ളിയ പാടേതോ
മണ്ണിലുരഞ്ഞ പാമ്പ്
ഇടയ്ക്കിടെ ഞെരിഞ്ഞു.
വേരിലിഴഞ്ഞിറങ്ങുന്ന
തണുപ്പിൽ വിറച്ച്
മൈലാഞ്ചി ചോരവാർന്നു.