കോവിഡ് മറയ്ക്കുന്ന ആഘോഷങ്ങൾ
ഗൃഹാതുരുത്വമുണർത്തുന്ന കുട്ടിക്കാലത്തെ ഓർമ്മകൾക്ക് ഇന്നും മധുരമുണ്ട്. പൂവേപൊലി പൂവേ പാട്ടുംപാടി കുന്നിൻമുകളിലും വയൽവരമ്പിലും പറമ്പിലും ഒക്കെ നടന്ന് പൂക്കൊട്ടയിൽ പൂവ് നിറക്കാൻ കൂട്ടുകാരുമായി മത്സരിക്കുന്നത് ഓർമ്മകൾ മാത്രമായി. തുമ്പപ്പൂ, അതിരാണി, കാക്കപ്പൂ, കോളാമ്പിപ്പൂ അങ്ങനെ പലനിറങ്ങളിൽ പൂത്തുനിൽക്കുന്ന പ്രകൃതിയെ കണ്ടാലറിയാം ഓണത്തപ്പനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു എന്ന്.

വർഷങ്ങൾ കടന്നുപോകുമ്പോൾ മാറ്റങ്ങൾ അനിവാര്യമായിരിക്കുന്നു. പക്ഷെ ഇക്കഴിഞ്ഞ 2 വർഷങ്ങളിലൂടെ നോക്കുമ്പോൾ മാറ്റം ഭീകരമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ്-19 എന്ന മഹാമാരി ജനങ്ങളുടെ എല്ലാ സന്തോഷത്തെയും തല്ലികെടുത്തിക്കളഞ്ഞ്, വിട്ടൊഴിയാതെ കുലം കുത്തി ഒഴുകുന്ന മഴവെള്ളപ്പാച്ചിൽ പോലെ സംഹാരതാണ്ഡവമാടുന്നു. പുതിയ രൂപാന്തരങ്ങളിലൂടെ ഭീകരതയുടെ വിവിധ വേഷപ്പകർച്ചയിലൂടെ പകർന്നാടുന്ന ഈ വൻവിപത്ത് ജീവിതത്തിലെ എല്ലാ കൂട്ടായ്മയെയും തകർത്തുകൊണ്ട് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രം പോലെ മനുഷ്യരെ അകറ്റുന്നു. അതിജീവനമന്ത്രം പോലെ ഇതിലൂടെ ഒരു പെരുന്നാളും ഓണവും കടന്നുപോയി.
ഗൃഹാതുരുത്വമുണർത്തുന്ന കുട്ടിക്കാലത്തെ ഓർമ്മകൾക്ക് ഇന്നും മധുരമുണ്ട്. പൂവേപൊലി പൂവേ പാട്ടുംപാടി കുന്നിൻമുകളിലും വയൽവരമ്പിലും പറമ്പിലും ഒക്കെ നടന്ന് പൂക്കൊട്ടയിൽ പൂവ് നിറക്കാൻ കൂട്ടുകാരുമായി മത്സരിക്കുന്നത് ഓർമ്മകൾ മാത്രമായി. തുമ്പപ്പൂ, അതിരാണി, കാക്കപ്പൂ, കോളാമ്പിപ്പൂ അങ്ങനെ പലനിറങ്ങളിൽ പൂത്തുനിൽക്കുന്ന പ്രകൃതിയെ കണ്ടാലറിയാം ഓണത്തപ്പനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു എന്ന്.
അത്തത്തിന്റെ തലേനാൾ തന്നെ പൂത്തറയൊരുക്കി ചാണകം മെഴുകി അതിരാവിലെ എഴുന്നേറ്റ് കുളിച്ച് തലേദിവസം തയ്യാറാക്കിയ പൂവുകൾ മനസ്സിൽ വിടരുന്ന ചിത്രങ്ങളായി പകർത്തുമ്പോൾ നിറയെ സംതൃപ്തിയാണ്. കാണുന്നവർക്കും ഓണത്തിനായി ഒരുങ്ങാൻ ഒരു മനസ്സാണ്. ഓണസദ്യ, ഓണക്കോടി ഇതൊക്കെ മറക്കാനാവാത്ത ഒരോർമയാണ്. ഒരു അനുഭൂതിയാണ്. എല്ലാ ഇല്ലായ്മയിലും ഓണം നിറപ്പകിട്ടാകാൻ അഹോരാത്രം പണിചെയ്യാൻ തയ്യാറാണ് മലയാളികൾ. ഇന്നത് മാറിമറഞ്ഞു.
ആഘോഷങ്ങളും, ഉത്സവങ്ങളും വിളക്കിച്ചേർക്കുന്ന ബന്ധങ്ങളെയും കൂട്ടായ്മകളെയും കോവിഡ് എന്ന മഹാമാരി തകർത്തുകളഞ്ഞു. ഭീതിതമായ അന്തരീക്ഷവും പ്രിയപെട്ടവരുടെ വേർപാടുകൾ കൊണ്ട് കീറിമുറിഞ്ഞ ഹൃദയവും ഒക്കെയായി ജനങ്ങൾ വിളറിയ ചിരിയോടെ ആഘോഷത്തെ വരവേൽക്കുന്നു. എങ്കിലും ഏറെ ദുഃഖകരമായ സ്ഥിതിവിശേഷം വിപണികൾ ഓണത്തെ വരവേൽക്കാൻ കച്ചകെട്ടിയിറങ്ങുന്നു എന്നുള്ളതാണ്. ഇന്നത്തെ ഓണാഘോഷം വിപണികളിലെ ലാഭേച്ഛയാണ് മുന്നിൽ കാണുന്നത്. ഓഫറുകളിൽ മയങ്ങി സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള വെപ്രാളത്തിലാണ് ആളുകൾ. ബന്ധുസന്ദർശനങ്ങളും സമ്മാനങ്ങൾ കൊടുക്കുന്നതും സ്നേഹസാമീപ്യവും ഒക്കെ പരിമിതികളിൽ തടയപ്പെട്ടു. നമ്മുടെ നാടിന്റെ സംസ്കൃതി ഉപഭോഗസംസ്കാരത്തിൽ ഒഴുകിപ്പോയി.
കോവിഡ്, ആഘോഷങ്ങളുടെ നിറപ്പകിട്ട് കവർന്നെടുത്തു. എന്നാലോ മുമ്പ് ഒരു വിഭാഗം മാത്രം കൈകാര്യം ചെയ്തിരുന്ന ഓണം ഇപ്പോൾ എല്ലാവരും ഒരേ മനസ്സോടെ ഏറ്റെടുത്തു. പല വിലക്കുകൾക്കും പ്രതിവിധികൾ കണ്ടെത്തി. പൂക്കളവും ഓണക്കോടിയും ഓൺലൈൻ ക്ലാസിൽ സജീവമായി. വിപണികൾ വീട്ടിലെത്തിത്തുടങ്ങി. പല പല പോസിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു സംതൃപ്തിയടഞ്ഞു പലരും. കോവിഡ് തളർത്താൻ നോക്കിയത് തിരിച്ചുപിടിക്കാൻ ഒരു പാഴ്ശ്രമം. കോവിഡ് തളർത്തിയ ജീവിതോപാധികൾ തിരിച്ചു പിടിക്കാനാവാതെ സ്വയം ഇവിടം ഒഴിഞ്ഞുപോയവരും ചെറുതല്ല. എല്ലാവരെയും നോക്കി കൊഞ്ഞനം കുത്തുന്ന ഈ മഹാമാരിയെ പിടിച്ചു കെട്ടാനാവാതെ നിസ്സഹായരായി മനുഷ്യരും... ഇനി എന്നു വരും പോയ നല്ല നാളുകൾ... തിരിച്ചു പോകാനാവില്ലൊരിക്കലും, പക്ഷെ വരാനിരിക്കുന്നത് പ്രതീക്ഷകളുടെ പൂക്കളാണ് എന്ന് സമാധാനിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം.