കശ്മീരികൾ പട്ടമായ് പടരുവാൻ
പട്ടങ്ങൾ പരസ്പരം ചുംബിക്കാറുണ്ട്, ഇരുനൂലിനറ്റത്തുള്ളവരുടെ പ്രണയകൈമാറ്റങ്ങളാവാം... നേരിൽ പറയാൻ പറ്റാത്തത് നൂലിൽ മന്ത്രിച്ചയച്ച് നീലാകാശത്ത് സല്ലപിക്കുന്നവർ. പതിനാറാം നൂറ്റാണ്ടിൽ മുഗളന്മാരുടെ കാലത്തെ ചുമര്ചിത്രങ്ങളിലൊന്നിൽ, പ്രണയിനിക്ക് പട്ടം വഴി കത്ത് കൈമാറുന്ന യുവാവിന്റേതായിരുന്നെന്ന് 'തീർത്ഥാടകരുടെ രാജകുമാരൻ' എന്നറിയപ്പെടുന്ന ഹുവാൻസാങ്ങ് എഴുതിവെച്ചിട്ടുള്ളതായി ഓർക്കുന്നു.

പട്ടം പറത്തുന്നത് ബാല്യത്തിലെ ഏറ്റവും മനോഹരമായ ഓർമ്മയാണ്. മറ്റുള്ള വിനോദങ്ങൾക്കെല്ലാം മുതിർന്നവരുടെ വഴക്ക് കേൾക്കുമെങ്കിൽ പട്ടം ഉണ്ടാക്കാനും, പാറിപ്പിക്കുന്നത് പഠിപ്പിക്കാനുമെല്ലാം മുതിർന്നവരായിരിക്കും കൂട്ട്.
കഴിഞ്ഞ വർഷത്തെ കർഫ്യൂ കാലത്തും, (കശ്മിരിൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിനെ തുടർന്നുണ്ടായ ഒരു വർഷത്തിലധികം നീണ്ട കർഫ്യു), ശേഷം അതിനോളം തുല്ല്യമായ ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്തും കാശ്മീരിന്റെ നീലാകാശത്ത് ചിറക് വിരിച്ച് വിരാജിക്കുന്ന നീണ്ട വാലുള്ള അനേകം പക്ഷികളെ കാണാമായിരുന്നു, അതിമനോഹരങ്ങളായ പട്ടങ്ങളാണവ.
കാശ്മീരിലെ പട്ടത്തിനും, പട്ടം പറത്തലിനും സവിശേഷതകൾ ഒരുപാടുണ്ട്.
കണ്ടുമുട്ടലുകളും, കൂട്ടംകൂടലുകളും അയിത്തമായ് തീരുന്ന ഒരു കാലത്ത്, പകലിൽ സ്വന്തം വീടിന്റെ ജനലഴികൾ പോലും തുറങ്കൽ പാളികളായ് കരുതപ്പെടുന്ന ഒരു തലമുറയ്ക്ക് സായാഹ്നങ്ങൾ ഒരു പ്രതീക്ഷയാണ്. വൈകുന്നേരങ്ങളിൽ അവരെല്ലാവരും വീടിന്റെ മുകളിൽ ഒത്തുകൂടും, കൂട്ടമായും, ഒറ്റപ്പെട്ടും കിടക്കുന്ന വീടുകളുടെ മുകളിൽ ചെറിയ കുട്ടികൾ മുതൽ വീട്ടിലെ വൃദ്ധജനങ്ങൾ അടക്കം സകലോരുമുണ്ടാകും. ഈ സമയങ്ങളിലാണ് പട്ടങ്ങൾ ഉയരാൻ തുടങ്ങുക, ഓരോ വീടുകളിൽ നിന്നും ഓരോ പ്രതീക്ഷകളെന്ന പോൽ ആകാശത്ത് പട്ടങ്ങൾ വട്ടമിട്ട് പറക്കലാരംഭിക്കും. പിന്നെ ആകാശത്ത് ഉയരത്തിലെത്താൻ മത്സരമാണ്. പട്ടം ഉയരുന്നതിനനുസരിച്ച് ചെറിയ ആരവങ്ങളും ഉയരും, പരസ്പരം കൊച്ചുകുട്ടികൾ പോർ വിളിക്കുന്നുമുണ്ടാവും.
കയ്യിലുള്ള നൂലറ്റം വെച്ച് പ്രതീക്ഷകളെ ഉയരത്തിൽ പാറിപ്പിക്കുന്നത് കാണാനും, ആ സ്വപ്നങ്ങൾ കാറ്റിലുരയുമ്പോൾ ഉയരുന്ന സീൽക്കാരങ്ങൾ കേൾക്കാനും ബഹുരസമാണ്. കാറ്റിന്റെ ഗതിയറിഞ്ഞ്, കാറ്റിലുലയാതെ ഉയരത്തിലുയരത്തിലേക്ക്, കാറ്റിൽ പട്ടമൊന്നിടറുമ്പോൾ തള്ളവിരലിനെയും ചൂണ്ട് വിരലിനെയും അമരമാക്കീട്ടുള്ള നൂൽ ഇത്തിരി വേഗത്തിൽ ഒന്ന് ഞെട്ടിച്ച്, ഒരു അതിവിദഗ്ധനായ പട്ടം പറത്തലുകാരന് മാത്രമാണത് സാധിക്കുക. താഴേക്ക് പതിക്കാനിരുന്ന പട്ടം ഞൊടിയിടക്ക് മുകളിലേക്ക് പൂർവ്വാധികം ശക്തിയോടെ...
പട്ടങ്ങൾ പരസ്പരം ചുംബിക്കാറുണ്ട്, ഇരുനൂലിനറ്റത്തുള്ളവരുടെ പ്രണയകൈമാറ്റങ്ങളാവാം... നേരിൽ പറയാൻ പറ്റാത്തത് നൂലിൽ മന്ത്രിച്ചയച്ച് നീലാകാശത്ത് സല്ലപിക്കുന്നവർ. പതിനാറാം നൂറ്റാണ്ടിൽ മുഗളന്മാരുടെ കാലത്തെ ചുമര്ചിത്രങ്ങളിലൊന്നിൽ, പ്രണയിനിക്ക് പട്ടം വഴി കത്ത് കൈമാറുന്ന യുവാവിന്റേതായിരുന്നെന്ന് 'തീർത്ഥാടകരുടെ രാജകുമാരൻ' എന്നറിയപ്പെടുന്ന ഹുവാൻസാങ്ങ് എഴുതിവെച്ചിട്ടുള്ളതായി ഓർക്കുന്നു.
പട്ടം പറത്തൽ ഒരു പ്രതീകമാണ്, ഒരു ജനതയുടെ സ്വാതന്ത്രത്തോടുള്ള വികാരം. കൊച്ചുകുട്ടികൾക്ക് കളിപ്പാട്ടങ്ങളോട് തോന്നുന്ന ആവേശത്തിൻ തുല്ല്യംമാവുന്നത്ര വലുതാവുന്നത്...
ചിലർക്ക് പട്ടം പറത്തൽ അതിർത്തിക്കപ്പുറത്തേക്കുള്ള എത്തിനോട്ടമാണ്. എല്ലാ സമയത്തും കാശ്മീരിന്റെ രാഷ്ട്രീയ ചരിത്രം പറയാൻ വിളിക്കുന്ന നരച്ച, നീണ്ട താടിയുള്ള മൗലാനാ സാബിനോട്, ആകാശത്തുള്ള പട്ടങ്ങൾ കാണിച്ചുകൊണ്ട് ഒരിക്കൽ ഞാൻ ചോദിച്ചു, "മാസ്റ്റർജി, നിങ്ങൾക്കും പട്ടം പറത്തുന്നത് ഇഷ്ടമാണോ?" ഉയരത്തിലുള്ള പട്ടങ്ങളെ നോക്കി, മനോരഥങ്ങളിൽ ഉതിർന്ന ഒരായിരം ആത്മഗതങ്ങളെ ഒരൊറ്റ നെടുവീർപ്പിൽ ഒതുക്കിക്കൊണ്ട് മാസ്റ്റർജി പറഞ്ഞു, "എന്റെ ചെറുപ്പത്തിൽ ഞാൻ എല്ലാ സമയങ്ങളിലും പട്ടം പറത്തുമായിരുന്നു, വിഭജന കാലത്ത് എനിക്ക് നഷ്ടമായ, അതിർത്തി കടന്നു പോയ കൂട്ടുകാർക്കുള്ള ആടയാളമായിരുന്നു എന്റെ പട്ടങ്ങൾ, അവർക്കറിയാമായിരുന്നു, ഏറ്റവും ഉയരത്തിലുള്ള പട്ടം, അത് എന്റേതാവുമെന്ന്. മാസ്റ്റർജിയുടെ കുട്ടിക്കാലത്തെ വിഭജനത്തിന്റെ ഓർമ്മകളാണ് അയാളെ വിഷാദ രോഗിയെപ്പോലെ ആക്കിത്തീർത്തത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മാസ്റ്റർജി മാത്രമല്ല, പൂഞ്ചിലെ തെരുവിൽക്കൂടി നടക്കുമ്പോൾ കാണുന്ന പല മുഖങ്ങളിലും ഞാൻ ആ ഭാവം കണ്ടതാണ്.
എറണാകുളം മഹാരാജാസ് കോളജിൽ, ചുവപ്പിന്റെ രാഷ്ട്രീയവുമായി നടക്കുന്ന കാലത്ത്, ഇത്രയും വലുപ്പമുള്ള നിനക്ക് സാമൂഹ്യ സേവനമല്ല, രാജ്യസേവനമാണ് നല്ലത് എന്ന് പറഞ്ഞു തന്ന തന്റെ പ്രിയ മലയാളം അധ്യാപകനാണ് എനിക്ക് ഒരു ജിവിതം തന്നത് എന്ന് നന്ദിപൂർവ്വം അനുസ്മരിക്കാറുള്ള ആന്റണി സാർ ഒരിക്കൽ പറയുകയുണ്ടായി, "കർഫ്യൂ കാലത്തെ ഡ്യുട്ടി സമയങ്ങളിൽ, തെരുവുകളിലെ പഴയ കെട്ടിടങ്ങളുടെ മുകളിൽ കയറി യുവാക്കൾ പട്ടം പറത്താറുണ്ട്. ആ ഉയരുന്ന പട്ടങ്ങൾക്ക് പ്രതിഷേധങ്ങളുടെ, ഇങ്ക്വിലാബിന്റെ ധ്വനിയുണ്ടെന്ന് പലപ്പോഴും എന്റെ ഉള്ളിലുള്ള സഖാവിനു തോന്നിയിട്ടുണ്ട്.
സ്വാതന്ത്ര്യം തുറങ്കിലടച്ച ഭരണകൂട ഭീകരതക്കെതിരെ ഉയർത്തുന്ന മുദ്രാവാക്യങ്ങളായിട്ടും, പ്ലക്കാർഡുകളായിട്ടും, ആ പട്ടങ്ങൾ വായ മൂടപ്പെട്ടവന്റെ സമരായുധങ്ങളാവാറുണ്ട്. അതെ, ചിലർക്ക് പട്ടം പറത്തൽ പ്രതിഷേധം പറയലായിരുന്നു.
മാനത്തും മരീചികകൾ ഉണ്ടാവും, വശീകരിക്കുന്ന ആകാശത്തെ ആ വെളുത്ത ജാളികൾക്കുള്ളിൽ കുടുങ്ങുന്ന ചില പട്ടങ്ങൾ തിരിച്ചു വരാറുമില്ല, മേഘങ്ങൾക്കുള്ളിൽ അകപ്പെട്ട് പുറത്തുവരാൻ പറ്റാത്ത പട്ടങ്ങൾ. ചുമത്തപ്പെട്ട കേസും, അടയ്ക്കപ്പെട്ട തുറങ്കലും ഏതാണെന്ന് പോലും അറിയാതെ നിശബ്ദമാക്കപ്പെട്ടവർ. മേഘക്കീറുകൾക്കിടയിൽ നിന്നും പുറത്തുകടക്കുമ്പോൾ, പട്ടമില്ലാതെ അനാഥമാവുന്ന നൂലുകൾ നിലതെറ്റി വീഴുന്നപോലെ തകരുന്ന ചില കുടുംബങ്ങൾ ഉണ്ട് ഇവിടെ. കരുതലായിരുന്നവരെ പൊടുന്നനെ കാണാതാവുന്നു, ഞെട്ടറ്റു പോയിട്ടും ആ ഓർമ്മകളുടെ നൂലിൽ കിനാവിന്റെ ഫെറാൻ തുന്നുന്ന വീടുകൾ. കാവലാളുകൾ ഇല്ലാത്ത വീടുകൾ നിശബ്ദമായിരിക്കണം, ആരും അവിടെ എത്തി നോക്കാറില്ല, കേൾക്കുന്നത് കനമുള്ള പാട്ട് ആയാലും, കട്ടിയുള്ള അലർച്ച ആയാലും.
ഇരുട്ടായിത്തുടങ്ങി, അതിർത്തി രേഖകളുടെ അറ്റങ്ങളിൽ ലൈറ്റുകൾ കത്തിത്തുടങ്ങി, പതിയെ പട്ടങ്ങൾ വിണ്ണിൽ നിന്നും മണ്ണിലേക്ക് തിരിച്ചു... അതുവരെയുണ്ടായിരുന്ന കലപില ശബ്ദങ്ങൾ ഉച്ചത്തിലുള്ള ഒന്ന് രണ്ട് ശബ്ദങ്ങളിലേക്ക് ചുരുങ്ങി... വിടപറയാൻ മനസ്സില്ലാതെ അന്നത്തെ സായാഹ്നത്തോട് വിടപറഞ്ഞ ബാല്യങ്ങൾ, പട്ടങ്ങളും.
എത്ര ഇരുട്ടിയാലും ആകാശത്തും നിഴലുകൾ എന്ന പോൽ, രാവിന്റെ വെളിച്ചത്തിൽ ചില പട്ടങ്ങൾ മിന്നിമറയുന്നതായി കാണാം, അങ്ങിങ്ങായിട്ട്, യുവാക്കൾ തന്നയാണ്, നഷ്ടപെട്ട പാതിരാപറച്ചിലുകൾക്ക് ചൂട്ട് കാട്ടൂന്നവർ, അകലെയുള്ള സൗഹൃദങ്ങളോട് മൗനം പറയുന്നവർ, ബാക്കിവെച്ച ഒരു സിഗററ്റിന് കൂട്ട് തേടുന്നവർ. ഇരുട്ടായ് തുടങ്ങുന്നതിനു മുമ്പ് കൂട്ടിൽ കൂടണം, അല്ലാത്തവർ യുവ തുർക്കികൾ ആണ് എന്നാണ് പെതുവെ അധികാരികളുടെ വെപ്പ്. പൊതുവെ, എഴുതുന്നവനും വായിക്കുന്നവനും ഗർജ്ജിച്ച് പ്രസംഗം പറയുന്നവനും എല്ലാം തീവ്രതയുടെ വാദം പഠിക്കുന്നവരാണിവിടെ.
ഈ നൂലിനറ്റം ഒന്ന് പൊട്ടി ഈ പട്ടം സ്വതന്ത്രമായി പറന്നിരുന്നെങ്കിലെന്ന് മനസ്സിലാശിച്ച്, രാത്രിയുടെ ഏത് യാമത്തിലാണവർ ഉറക്കത്തിലാവുന്നത് എന്നറിയില്ല.
ഈ പട്ടങ്ങൾ പോലെ തന്നെയാണ് ഇവരുടെ ജീവിതവും... നൂലറ്റം അധികാരങ്ങളുടെ കൈകളിലാണ്. ആകാശത്തോളം സുന്ദരമാണ് കാശ്മീർ, ഈ വിഹായസ്സിൽ പാറിനടക്കാൻ തന്നെയാണ് ഇവർക്കിഷ്ടവും. എന്നാൽ ഇവരുടെ കടിഞ്ഞാൺ, മാറാത്ത രാഷ്ട്രീയ ചിന്താഗതിക്കാരുടെ നിയന്ത്രണത്തിലാണെന്ന് മാത്രം.