നമ്പ്യാരിലെ 'കോച്ച്'
കാലത്തിന്റെ വിളികേട്ട് മടങ്ങിയ നമ്പ്യാരിലെ പരിശീലകന് ആത്മാര്‍പ്പണമായിരുന്നു. അതാണ് അദ്ദേഹത്തിന് നല്കാവുന്ന വലിയ മാര്‍ക്ക്. ഉഷ എന്ന അത്ലറ്റിനെ കണ്ടെത്തിയത് അദ്ദേഹമായിരുന്നില്ല. ഉഷ സ്വന്തം കരുത്തില്‍ വളര്‍ന്നതാണ്. പക്ഷേ ഉഷയിലെ അത്ലറ്റിനെ വെളളവും വളവും നല്കി വലുതാക്കിയതും നേര്‍വഴിക്ക് നയിച്ചതും നമ്പ്യാരാണ്.

100 ശതമാനം പ്രൊഫഷണലായിരുന്നോ ഒ.എം നമ്പ്യാര്‍..?
100 ശതമാനം ഹൈടെക്കായിരുന്നോ ഒ.എം നമ്പ്യാര്‍..?
ഈ രണ്ട് ചോദ്യങ്ങള്‍ പലപ്പോഴും പലരും ഉന്നയിച്ചിട്ടുണ്ട്. നമ്പ്യാരിലെ പരിശീലകന് 100 ശതമാനം പ്രൊഫഷണലായിരുന്നെങ്കില്, 100 ശതമാനം ഹൈടെക്കായിരുന്നെങ്കില് പി.ടി ഉഷ എന്ന അത്ലറ്റ് 1984 ലെ ലോസാഞ്ചലസ് ഒളിംപിക്സില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒരു മെഡല്‍ സ്വന്തമാക്കുമായിരുന്നു എന്നാണ് മേല്‍പ്പറഞ്ഞ ചോദ്യങ്ങളുടെ വക്താക്കള്‍ തറപ്പിച്ച് പറഞ്ഞത്. ഉഷ എങ്ങനെ ഒളിംപിക്സ് വേദിയിലെത്തി എന്ന ചിന്തക്കോ ചോദ്യത്തിനോ ഇത്തരക്കാര്‍ ഇടം നല്‍കുന്നില്ല. പ്രൊഫഷണലിസം എന്ന പദത്തിന് കാലപ്പഴക്കമുണ്ടെങ്കിലും ഇന്ത്യന്‍ അത്ലറ്റിക്സിലെ 1980 കളില്‍ ആ പദം കേവലം ഉപചാരമായിരുന്നു. നമ്മുടെ കായികരംഗം വ്യക്തി താല്‍പ്പര്യ, മേഖലാ താല്‍പ്പര്യ, സംസ്ഥാന താല്‍പ്പര്യ നിര്‍മിതിയില്‍ നട്ടം തിരിഞ്ഞ കാലത്ത് പഞ്ചാബിലെ പട്യാലയില്‍ പോയി കായിക പരിശീലനത്തില്‍ ഒരു മലയാളി ബിരുദമെടുത്തതും അയാള്‍ അല്‍പ്പകാലം വ്യോമസേനയില്‍ ജോലി ചെയ്തതും അയാളിലെ മികവ് കണ്ട് അന്ന് കേരളാ കായികരംഗത്തിന്റെ മേല്‍നോട്ടക്കാരനായ കേണല്‍ ഗോദവര്‍മ രാജ അദ്ദേഹത്തെ ഇങ്ങോട്ട് വിളിച്ചതും അയാളെ സ്പോര്‍ട്സ് കൗണ്‍സില്‍ ജോലി ഏല്‍പ്പിച്ചതും പിന്നീട് കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്ക് പറഞ്ഞയച്ചതുമെല്ലാം പ്രൊഫഷണലിസമായിരുന്നില്ല- കളിയോടും കളിക്കാരോടുമുള്ള സ്നേഹവും വാല്‍സല്യവുമായിരുന്നു. പ്രൊഫഷണലിസത്തില്‍ സ്നേഹവും വാല്സല്യവുമൊന്നുമില്ല എന്ന സത്യം വായിക്കുമ്പോള്‍ കേണല്‍ ഗോദവര്‍മ രാജയും ഒ.എം നമ്പ്യാരും പ്രൊഫഷണലുകളല്ല. പ്രൊഫഷണലായ ഒരു പരിശീലകന്റെ വിഖ്യാത ലക്ഷ്യം സ്വന്തം മേല്‍ക്കോയ്മയാണ്. പരിശീലകന് പണവും പട്ടവും കിട്ടണമെങ്കില്‍ അയാളുടെ പരിശീലകര്‍ കരുത്തരായി മാറണം. സ്വന്തം താരങ്ങളെ കരുത്തിലേക്ക് നയിക്കാന്‍ അവരെ വളഞ്ഞ വഴി പ്രോല്സാഹിപ്പിക്കുന്നവരില് മുന്‍നിരക്കാരാണ് ചില പ്രൊഫഷണല്‍ പരിശീലകര്‍. അവിടെ നമ്പ്യാര്‍ പരാജയമാണ്. അദ്ദേഹത്തിന്റെ ആവനാഴിയിലുള്ളത് സമര്‍പ്പണവും കഠിനാദ്ധ്വാനവുമായിരുന്നു. 100, 200 മീറ്ററുകള്‍ ഓടിയ ഉഷയെന്ന അത്ലറ്റിന്റെ കാലുകളുടെ സ്ട്രൈഡുകള്‍ മനസ്സിലാക്കി നിനക്ക് 400 മീറ്ററാണ് ഏറെ അനുയോജ്യമെന്ന് പറഞ്ഞത് നമ്പ്യാരാണ്. പിന്നെ ഹര്ഡില്സിലേക്കുള്ള മാറ്റം നിര്‍ദ്ദേശിച്ചതും അദ്ദേഹം തന്നെ. അതിനെ വിമര്‍ശകര്‍ പ്രൊഫഷണലിസമായി കാണുന്നില്ല. യൂറോപ്യന്‍, അമേരിക്കന്‍ അത്ലറ്റുകള് അരങ്ങ് തകര്‍ക്കുന്ന സ്പ്രിന്റില്‍ നിന്നും 400 മീറ്റര്‍ ഹര്ഡില്സിലേക്കുള്ള ഉഷയുടെ മാറ്റമായിരുന്നു ലോസാഞ്ചലസില്‍ അവരെ നാലാം സ്ഥാനത്ത് എത്തിച്ചത്.

ഇനി ഹൈടെക് ചോദ്യം..? ലോസാഞ്ചലസില്‍ ഫോട്ടോ ഫിനിഷിലായിരുന്നു ഉഷ നാലാമത് വന്നത്... ഒന്ന് ചുമല്‍ഭാഗം മുന്നോട്ട് വെച്ചിരുന്നെങ്കില്‍ ഫോട്ടോ ഫിനിഷില്‍ അത് മൂന്നാം സ്ഥാനമാവുമായിരുന്നു എന്നാണ് ആദ്യം പറഞ്ഞ വാദക്കാരുടെ നിലപാട്. 84 ലെ ഒളിംപിക്സും ഇന്ത്യയുടെ കായിക അമേച്വറിസവും കാണാതെ പോവരുത്. ഇന്ന് നമ്മുടെ കായിക സംഘത്തിനൊപ്പം വീഡിയോ അനലിസ്റ്റുകള്‍ ഉള്‍പ്പെടെ സാങ്കേതിക വിദഗ്ദ്ധര്‍ അനേകമുണ്ട്. പ്രതിയോഗികളെ സാങ്കേതികമായി പഠിക്കാനും അവരുടെ ന്യൂനതകളെ സ്വന്തം താരത്തിന് സാങ്കേതികമായി പറഞ്ഞ് കൊടുക്കാനും ആദ്യ കാല മല്‍സരങ്ങളുടെ വീഡിയോകളിലുടെ സഞ്ചരിച്ച് സ്വന്തം പരിമിതികളും ന്യൂനതകളും തിരുത്താനുമെല്ലാമുള്ള അവസരങ്ങളിലൂടെ സഞ്ചരിച്ചിട്ടും ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു വനിതാ കായികതാരത്തിനും ട്രാക്കില്‍ ഒരു ഫൈനലില്‍ പോലുമെത്താനായില്ല എന്ന സത്യം വിസ്മരിക്കരുത്. ഇന്ന് പരിശീലകരും പ്രസ്ഥാനങ്ങളുമെല്ലാം ഹൈടെക്കാണെന്നും മറക്കരുത്. നമ്പ്യാരുടെ കാലത്ത് കംപ്യൂട്ടര്‍ എന്നതും വീഡിയോ അനലൈസേഷന്‍ എന്നതും ഇന്ത്യന്‍ സ്പോര്‍ട്സിന് അന്യമായിരുന്നു എന്ന സത്യം പക്ഷേ വിമര്‍ശകര്‍ മറക്കുന്നു.

കാലത്തിന്റെ വിളികേട്ട് മടങ്ങിയ നമ്പ്യാരിലെ പരിശീലകന് ആത്മാര്‍പ്പണമായിരുന്നു. അതാണ് അദ്ദേഹത്തിന് നല്കാവുന്ന വലിയ മാര്‍ക്ക്. ഉഷ എന്ന അത്ലറ്റിനെ കണ്ടെത്തിയത് അദ്ദേഹമായിരുന്നില്ല. ഉഷ സ്വന്തം കരുത്തില്‍ വളര്‍ന്നതാണ്. പക്ഷേ ഉഷയിലെ അത്ലറ്റിനെ വെളളവും വളവും നല്കി വലുതാക്കിയതും നേര്‍വഴിക്ക് നയിച്ചതും നമ്പ്യാരാണ്. ഇന്ത്യന്‍ സ്പോര്‍ട്സ് നോക്കൂ - ഇത്തരത്തില്‍ ഒരു പരിശീലകനില്ല. അനേകം രാജ്യാന്തര മെഡലുകള്‍ ഉഷ സ്വന്തമാക്കി. അതിലെല്ലാം നമ്പ്യാര്‍ ടച്ചുണ്ട് എന്ന് പറയുന്നില്ല. പക്ഷേ ആത്മവിശ്വാസം എന്ന ഉത്തേജക മരുന്ന് ഉഷയില്‍ ഇന്‍ഞ്ചക്ട് ചെയ്തത് നമ്പ്യാരായിരുന്നു. കാലവും ചരിത്രവും ഉഷയും അത് മറക്കില്ല. അവിടെയാണ് ഇന്ത്യന്‍ അത്ലറ്റിക്സില് ദ്രോണാചാര്യ ഒ.എം നമ്പ്യാരുടെ സ്ഥാനം.