കമല ഭാസിൻ: തുല്യതയുടെ രാഷ്ട്രീയം പറഞ്ഞ വനിത
ജെ.എൻ.യു. സമരകാലത്ത് ഇന്ത്യയിൽ മുഴങ്ങിക്കേട്ട ആസാദി വിളികൾ അതിനും മുൻപേ കമലയിലൂടെ രാജ്യം കേട്ടിരുന്നു - "മേരി ബെഹാനേ മംഗേ ആസാദീ, മേരീ ബാച്ചീ മാംഗേ ആസാദീ, നാരീ കാ നാരാ ആസാദീ" - എന്റെ സഹോദരിമാർക്ക് സ്വാതന്ത്ര്യം വേണം, എന്റെ മകൾക്ക് സ്വാതന്ത്ര്യം വേണം, ഓരോ സ്ത്രീയുടെയും മുദ്രാവാക്യം സ്വാതന്ത്ര്യമാണ്. ഒപ്പം അവർ പറഞ്ഞുവെച്ച മറ്റൊന്നുകൂടിയുണ്ട് - Feminism is not biological, it's an ideology.

"Each time a woman stands up for herself, without knowing it, possibly without claiming it, she stands up for all women."
കഴിഞ്ഞ ദിവസം അന്തരിച്ച കമല ഭാസിൻ എന്ന വ്യക്തിയെ നമ്മളിൽ എത്രപേർക്ക് പരിചയമുണ്ട്? അവരെ ഒരിക്കൽപ്പോലും കണ്ടില്ലെങ്കിലും വായിച്ചില്ലെങ്കിലും, അവനവന്റെ അവകാശങ്ങളെക്കുറിച്ചും ആത്മാഭിമാനമുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കാനും അതിനായി ശബ്ദമുയർത്താനും ദക്ഷിണേഷ്യയിലെ സ്ത്രീകൾക്ക് ഒരു അടിത്തറയുണ്ടാക്കിയതിൽ ഈ സ്ത്രീ വഹിച്ച പങ്ക് ചെറുതല്ല. നീതിനിഷേധത്തിന്റെയും വിവേചനത്തിന്റെയും നൂറ്റാണ്ടുകൾ നീണ്ട ചരിത്രത്തെ മാറ്റിയെഴുതാൻ, പുതിയ പാത വെട്ടിത്തെളിക്കാൻ മുന്നേ നടന്ന, അനേകായിരം കരുത്തുറ്റ സ്ത്രീകൾക്കൊപ്പം തന്റെ പങ്ക് കൃത്യമായി നിർവ്വഹിച്ചാണ് കമല ഈ ലോകം വിട്ടത്.

കലയെയും സംഗീതത്തെയും കവിതകളെയും സാമൂഹ്യമാറ്റത്തിന് ആയുധങ്ങളാക്കി, യുഎന്നിലെ ജോലിയുപേക്ഷിച്ച് മുഴുവൻ സമയ സാമൂഹ്യപ്രവർത്തകയായി മാറിയ അവർ ക്ലാസ്റൂമിലെ ജെൻഡർ സ്റ്റഡീസ് തിയറികൾക്കപ്പുറം ഗലികളിലേയും തെരുവുകളിലേയും ഗ്രാമങ്ങളിലേയും സാധാരണക്കാരായ സ്ത്രീകൾക്ക് ഒപ്പം നിന്നാണ് തന്റെ നിലപാടുകളെ വാർത്തെടുത്തത്. അതിന്റെ കൃത്യതയും തീക്ഷ്ണതയും അവരുടെ ഓരോ വാക്കുകളിലും തെളിഞ്ഞു കാണാം. മുതലാളിത്തവും പുരുഷാധിപത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, കുലമഹിമയെയും അന്തസ്സിനേയും മാനത്തിനെയും സ്ത്രീയുടെ തുടകൾക്കിടയിലേക്ക് ഒതുക്കുന്ന 'സംസ്കാര'ത്തെക്കുറിച്ചും അവർ സംസാരിച്ചത്, നേരിൽക്കണ്ട ഒട്ടനവധി ജീവിതങ്ങളെ മുൻനിർത്തിയായിരുന്നു. അടിസ്ഥാന വർഗ്ഗത്തിലെ നിർധനരായ സ്ത്രീകളെ കോർത്തിണക്കി രൂപവത്കരിച്ച 'സംഗത്' എന്ന ഫെമിനിസ്റ്റ് ശൃംഖലയും വൺ ബില്യൺ റൈസിംഗ് ഫ്രം സൗത്ത് ഏഷ്യ എന്ന കാമ്പയിനും ഇന്ത്യൻ സ്ത്രീവിമോചന പ്രസ്ഥാനത്തിന് കരുത്ത് പകർന്നവയാണ്.
"ജാതിവ്യവസ്ഥയിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കാത്ത സ്ത്രീകൾക്ക് മറ്റു സ്വാതന്ത്ര്യങ്ങളും ലഭിക്കുക അസാധ്യമാണ്" എന്ന ഒരു അഭിമുഖത്തിലെ അവരുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ജെ.എൻ.യു. സമരകാലത്ത് ഇന്ത്യയിൽ മുഴങ്ങിക്കേട്ട ആസാദി വിളികൾ അതിനും മുൻപേ കമലയിലൂടെ രാജ്യം കേട്ടിരുന്നു - "മേരി ബെഹാനേ മംഗേ ആസാദീ, മേരീ ബാച്ചീ മാംഗേ ആസാദീ, നാരീ കാ നാരാ ആസാദീ" - എന്റെ സഹോദരിമാർക്ക് സ്വാതന്ത്ര്യം വേണം, എന്റെ മകൾക്ക് സ്വാതന്ത്ര്യം വേണം, ഓരോ സ്ത്രീയുടെയും മുദ്രാവാക്യം സ്വാതന്ത്ര്യമാണ്. ഒപ്പം അവർ പറഞ്ഞുവെച്ച മറ്റൊന്നുകൂടിയുണ്ട് - Feminism is not biological, it's an ideology - സ്ത്രീയായി ജനിച്ചത് കൊണ്ട് ഒരു സ്ത്രീപക്ഷ വാദിയാകണമെന്നില്ല, പുരുഷാധിപത്യ മനോഭാവം സ്ത്രീകളിലും പുരുഷന്മാരിലും കാണാം - സ്ത്രീകളെ ചൂഷണം ചെയ്യുന്നവരിൽ സ്ത്രീകളുമുണ്ട്, അവരെ സഹായിക്കുന്നവരിൽ പുരുഷന്മാരുമുണ്ട്. ഫെമിനിസം എന്നത് ഒരു മനോഭാവമാണ്, ഒരാശയമാണ്. വിവേചനങ്ങൾക്കെതിരായ, തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് - അവർ പറഞ്ഞു. പ്രകൃതി വൈവിധ്യങ്ങളെയേ സൃഷ്ടിച്ചിട്ടുള്ളൂ, വിവേചനത്തെ ഉണ്ടാക്കിയത് മനുഷ്യരാണ്. പുരുഷാധിപത്യം ജനിച്ച അന്ന് തന്നെ ആദ്യ സ്ത്രീപക്ഷവാദിയും ജനിച്ചിട്ടുണ്ടാകണം എന്നാണ് കമല ഭാസിൻ അഭിപ്രായപ്പെട്ടത്.

തന്റെ കവിതകളിലൂടെ അവർ പറഞ്ഞ രാഷ്ട്രീയവും അതിജീവനത്തിന്റെയും സ്ത്രീശക്തിയുടേതുമായിരുന്നു. പ്രണാമം കമല, നിങ്ങൾ പകർന്ന ഊർജ്ജമേറ്റുവാങ്ങിയവർ വരും തലമുറകളിലേക്കും അത് പകരട്ടെ. അവരുടെ പുഞ്ചിരിയിൽ നിങ്ങൾ ജീവിക്കും. നിങ്ങളോട് കണ്ണിചേരാൻ ഇനിയുമെത്ര വനിതകൾ വഴിവെട്ടിക്കൊണ്ടിരിക്കുന്നു.
A father asks his daughter:
Study? Why should you study?
I have sons aplenty who can study
Girl, why should you study?
The daughter tells her father:
Since you ask, here's why I must study,
Because I am a girl, I must study.
Long denied this right, I must study
For my dreams to take flight, I must study
Knowledge brings new light, so I must study
For the battles I must fight, I must study
Because I am a girl, I must study.
To avoid destitution, I must study
To win independence, I must study
To fight frustration, I must study
To find inspiration, I must study
Because I am a girl, I must study.
To fight men's violence, I must study
To end my silence, I must study
To challenge patriarchy I must study
To demolish all hierarchy, I must study
Because I am a girl, I must study.
To mould a faith I can trust, I must study
To make laws that are just, I must study
To sweep centuries of dust, I must study
To challenge what I must, I must study
Because I am a girl, I must study.
To know right from wrong, I must study.
To find a voice that is strong, I must study
To write feminist songs I must study
To make a world where girls belong, I must study.
Because I am a girl, I must study.
- Kamla Bhasin