Sex Education - ഒരു ഇന്ത്യൻ കാഴ്ച
മാനുഷിക ബന്ധങ്ങളിലെ വിവിധ തലങ്ങളെക്കുറിച്ച് അറിയാനോ, അതിന്റെ ആഴവും സങ്കീർണ്ണതയും സൗന്ദര്യവും ആസ്വദിക്കാനോ ഉള്ള ധൈര്യം പോലും നമ്മുടെ കുട്ടികൾക്കില്ല. വികാരങ്ങളുടെയും ചിന്തകളുടെയും പ്രണയത്തിന്റെയും തെറ്റിനും ശരിയ്ക്കുമിടയിലെ ഒരു നല്ല യാത്രയാണ് sex education.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ (Sex Education) ആവശ്യകത എന്താണെന്ന വിഷയം നിരവധി തവണ ചർച്ച ചെയ്യപ്പെട്ടതാണ്. ലൈംഗിക വിദ്യാഭ്യാസം കുട്ടികളെ വഴി തെറ്റിക്കും, നമ്മുടെ കുഞ്ഞുങ്ങൾ ഇതൊന്നുമറിയാതെ നിഷ്കളങ്കരായി വളരട്ടെ എന്നുള്ള അഭിപ്രായത്തിൽ കണ്ണടച്ച് ഇരുട്ട് സൃഷ്ടിക്കാനാണ് സമൂഹം ആവശ്യപ്പെടുന്നത്. തങ്ങളുടെ ശരീരത്തെക്കുറിച്ച്, സെക്ഷ്വൽ ഓറിയന്റേഷനെക്കുറിച്ച് (Sexual Orientation), അതുമായി ബന്ധപ്പെട്ട വളർച്ചയുടെ കാലഘട്ടത്തിൽ കൗമാരക്കാരിലുണ്ടാവുന്ന സംശയത്തെക്കുറിച്ച്, ലൈംഗികാതിക്രമങ്ങൾ ഏതെല്ലാം വിധത്തിലുണ്ട് തുടങ്ങി തെറ്റിദ്ധാരണകളിലേക്ക് വഴുതിവീഴാതെ ഒരു തലമുറയെ രക്ഷിച്ചെടുക്കാനാണ് ശരിയായ ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് പറയുന്നത്. നമുക്കിടയിൽ നിലനിൽക്കുന്ന ഒരു വിഷയത്തെ അവഗണിച്ചത് കൊണ്ട് അത്തരമൊന്ന് നിലനിൽക്കുന്നില്ല എന്നതല്ല അതിന്റെ അർത്ഥം.
Sex Education എന്ന പേരിൽ 2019 ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ വെബ് സീരീസ് ഇന്ത്യൻ യുവാക്കൾ ഏറ്റെടുത്തുകഴിഞ്ഞു. ലൈംഗികതെയെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചും വളരെ ലളിതമായ ദൃശ്യഭാഷയിലാണ് സീരീസ് സംവദിക്കുന്നത്. പൊതുബോധം വളരെ സങ്കീർണമാക്കി മാറ്റിയിരുന്ന പലതും മനുഷ്യഘടനയുടെ തന്നെ ഭാഗമായി സ്വാഭാവികമായി നോക്കിക്കാണാൻ സാധിയ്ക്കുന്ന തരത്തിലാണ് ഈ സീരീസിലെ കഥയുടെയും ഉപകഥകളുടെയും കഥാപാത്രങ്ങളുടെയും വളർച്ച. ഒരു ഇന്ത്യൻ വീക്ഷണകോണിലൂടെ ഇതിനെ സമീപിയ്ക്കുമ്പോൾ മനുഷ്യബന്ധങ്ങളിലെ അരുതായ്മകളുടെ ആഘോഷമായി സീരീസിനെ അടയാളപ്പെടുത്താം. Homo-Hetero-queer ബന്ധങ്ങളിലെ വൈകാരികവും ശാരീരികവുമായ വിവിധ തലങ്ങളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. നല്ല ലൈംഗിക വിദ്യാഭ്യാസത്തിലൂടെ എങ്ങനെ ആരോഗ്യകരമായി ചിന്തിക്കാനും കാര്യങ്ങൾ തിരിച്ചറിയാനും കഴിയുന്ന മുതിർന്നവരായി കൗമാരക്കാർ വളരുന്നു എന്ന് സീരീസ് അടയാളപ്പെടുത്തുന്നു.
സെക്സ് എഡ്യൂക്കേഷനിലെ കേന്ദ്ര കഥാപാത്രമായി വരുന്നത് ഓട്ടിസ് എന്ന പതിനേഴുകാരനാണ്. സെക്സ് തെറാപ്പിസ്റ്റ് ആയ ഓട്ടിസിന്റെ അമ്മയും കഥയുടെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുന്നു. സെക്കന്ററി സ്കൂളിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കൗമാരക്കാരായ വിദ്യാർഥികൾ കുട്ടികളെന്നതിലുപരി അവരവരുടെ ലൈംഗിക സ്വത്വം കണ്ടെത്തുന്ന തരത്തിലേക്ക് വളരുന്നു. കുട്ടികൾക്കിടയിൽ സ്വാഭാവികമായി ഉണ്ടാവുന്ന ലൈംഗിക ചിന്തകളെ ഒറ്റയടിക്ക് തെറ്റാണെന്ന് പറയുകയോ അതിനെ ചൂരൽ കൊണ്ട് നേരിടുന്നവരുടെ പക്ഷത്ത് നിൽക്കുകയോ അല്ല സീരീസ് ചെയ്യുന്നത്, പകരം കാഴ്ചക്കാരനിലേക്ക് മനുഷ്യബന്ധങ്ങളുടെ വേറിട്ട കാഴ്ച അവതരിപ്പിക്കുകയാണ്.

മേവ് (Meave) ഓട്ടിസിന്റെ (Otis) സഹായത്താൽ കുട്ടികളിൽ നിന്നും ഫീസ് വാങ്ങിക്കൊണ്ട് രഹസ്യമായി സെക്സ് ക്ലിനിക്ക് നടത്തുന്നു. ലൈംഗികതയെക്കുറിച്ച് നിലനിൽക്കുന്ന സാമൂഹികപരമായ തെറ്റിദ്ധാരണകളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുള്ളവരായിരുന്നു ഇരുവരും. മേവിന്റേത് വിചിത്രമായ ജീവിതസാഹചര്യമായിരുന്നു, മയക്കുമരുന്നിനടിമയായ അമ്മയിൽ നിന്ന് അകന്നു ഒറ്റയ്ക്ക് ജീവിക്കുകയാണ് മേവ്. ഫെമിനിസ്റ്റ് വായനയും ഉൾക്കാഴ്ചയുമുള്ള ഒരു പ്രോഗ്രസ്സിവ് സമൂഹത്തെയാണ് മേവ് എന്ന നായിക പ്രതിനിധാനം ചെയ്യുന്നത്. മേവിന്റെയും ഓട്ടിസിന്റെയും സെക്സ് ക്ലിനിക്കിൽ എത്തുന്ന കൗമാരക്കാർ അവരുടേതായ സംശയങ്ങൾ ചോദിക്കുകയും ഒരു പരിധിവരെ ശരിയായ രീതിയിൽ തങ്ങളുടെ ബുദ്ധിമുട്ടുകൾ അവർക്കിടയിൽ തന്നെ പരിഹരിക്കുകയും ചെയ്യുന്നു. Vaginismus പോലുള്ള ലൈംഗികാവസ്ഥകളെക്കുറിച്ച് ഒരു ശരാശരി ഇന്ത്യൻ കാഴ്ചക്കാർ ആദ്യമായായിരിക്കും കേൾക്കുന്നത്. സ്വന്തം ശരീരവുമായി ബന്ധപ്പെട്ട് കൗമാരം മുതലുണ്ടാവുന്ന സംശയങ്ങൾ ദൂരീകരിയ്ക്കാൻ ഒരിടമില്ലാത്തവരാണ് നമ്മൾ. ആധികാരികമല്ലാത്ത സ്രോതസ്സുകളിൽ പടുത്തുയർത്തിയ തെറ്റായ ബോധ്യങ്ങളിലാണ് നാം ജീവിക്കുന്നത്. പെൺകുട്ടികളുടെ ലൈംഗികചിന്തകളെക്കുറിച്ചും ആൺകുട്ടികളുടെ വൈകാരിക തലങ്ങളെക്കുറിച്ചെല്ലാം നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്കും സാമൂഹിക ബോധത്തിനും യാതൊരു അടിസ്ഥാനവുമില്ല.
വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ ഫോണിലേക്ക് തങ്ങളുടെ സഹപാഠിയുടെ യോനിയുടെ ചിത്രം പ്രചരിയ്ക്കുന്നു. ഇത് ആരുടേതാണെന്ന് കാർക്കശ്യത്തോടെ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ചോദിക്കുമ്പോൾ അത് എന്റെയാണെന്ന് ഓരോ പെൺകുട്ടിയും എഴുന്നേറ്റു നിന്ന് പറയുന്നു. ഒടുവിൽ അത് ആരുടേതാണോ ആ വ്യക്തിയും എഴുന്നേറ്റു നിന്ന് ഇതെന്റെയാണെന്ന് പറയുന്നുണ്ട്. തന്റെ ശരീരത്തിന്റെ ഒരു ഭാഗം ആളുകൾക്കിടയിൽ പ്രചരിച്ചാൽ അത് അപമാനകരമാണെന്ന് ചിന്തിച്ച് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളുടെ നാടാണ് നമ്മുടേത്. എന്നാൽ ഒരു കൂട്ടം വിദ്യാർത്ഥിനികൾ എഴുന്നേറ്റു നിന്ന് ഇത് എന്റെയാണെന്ന് പരസ്പരം വിട്ടുകൊടുക്കാതെ തുടർച്ചയായി പ്രഖ്യാപിക്കുമ്പോൾ യഥാർത്ഥത്തിൽ ഇതിന്റെ പേരിൽ അപമാനിതയെപ്പോലെ പേടിയോടെ ഇരിയ്ക്കുന്ന റൂബി എന്ന പെൺകുട്ടിയിൽ അതുവരെയില്ലാത്ത ധൈര്യം വരികയാണ് ചെയ്യുന്നത്. തെറ്റായ വ്യവസ്ഥയെ എങ്ങനെയെല്ലാം ആരോഗ്യകരമായി ആക്രമിക്കാം എന്നതിനുദാഹരണമാണിത്.
ബസ്സിൽ നിന്നും ലൈംഗികാതിക്രമമുണ്ടായ പെൺകുട്ടി കടന്നുപോകുന്ന ചിന്തകളും അവൾ അനുഭവിക്കുന്ന mental trauma യുമെല്ലാം സീരീസിൽ വ്യക്തമായി കാണിയ്ക്കുന്നു. പരസ്പര സമ്മതത്തോടുകൂടിയല്ലാത്ത ലൈംഗിക ചേഷ്ടകൾ എത്ര വലിയ മാനസികസമ്മർദത്തിലേക്കാണ് ആളുകളെ കൊണ്ടുചെന്നെത്തിക്കുന്നത് എന്നത് പെൺകുട്ടി തെറാപ്പിസ്റ്റുമായി സംവദിക്കുന്നത് കേൾക്കുമ്പോൾ വ്യക്തമാണ്.

സെക്സുമായി ബന്ധപ്പെട്ട് കുട്ടികളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഹെഡ്മിസ്ട്രസ്സും മാനേജ്മെന്റും കൗമാരക്കാരുടെ യഥാർത്ഥ അവസ്ഥയെ തിരിച്ചറിയാതെ അവരെ നിയന്ത്രിയ്ക്കുന്ന സമൂഹത്തിന്റെ പരിച്ഛേദമാണ്. രണ്ടാമത്തെ സീസണിൽ പെൺകുട്ടികൾ പലരും പല പ്രായങ്ങളിലായി തങ്ങൾ നേരിട്ട സുരക്ഷിതത്വമില്ലായ്മയെക്കുറിച്ച് തുറന്നു സംസാരിക്കുന്നുണ്ട്. ബസ്സിൽ വെച്ച് ലൈംഗികാതിക്രമമുണ്ടായ എയ്മിയെ ചേർത്ത് പിടിക്കുകയാണ് ഒപ്പമുള്ള മറ്റു പെൺകുട്ടികൾ. ആ സംഭവത്തിനുശേഷം ബസ്സിൽ കയറാൻ ഭയപ്പെടുന്ന എയ്മിക്കൊപ്പം എല്ലാവരും ബസ് സ്റ്റോപ്പിൽ വരികയും ബസ്സിൽ അവൾക്കൊപ്പം ഇരിക്കുകയും ചെയ്യുന്നു. That is my vagina എന്ന് ഉറക്കെപ്പറഞ്ഞ് എല്ലാ പെൺകുട്ടികളും റൂബിക്ക് വേണ്ടി എഴുന്നേറ്റു നിൽക്കുന്ന രംഗവും, തന്റെ ഉള്ളിലെ ഭയത്താലും അപകർഷതാബോധത്താലും കഷ്ടപ്പെടുന്ന എയ്മിക്കൊപ്പം ബസ്സിൽ കയറുന്ന പെൺകുട്ടികളുടെ രംഗവും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നു. സ്ത്രീകൾ സ്ത്രീകൾക്ക് വേണ്ടി നിലനിൽക്കുന്ന സന്ദർഭങ്ങളിൽ, അതുവരെയുള്ള വ്യക്തിപരമായ വിയോജിപ്പുകൾ മറന്ന് സമാനമായ തങ്ങളുടെ ജീവിതാവസ്ഥകളെക്കുറിച്ചും സമൂഹം കൽപ്പിക്കുന്ന പരിമിതികളെക്കുറിച്ചും പരസ്പരം പങ്കുവയ്ക്കുമ്പോൾ, ഒരു നല്ല സംസ്കാരമാണ് രൂപപ്പെടുന്നത്.
Sex Education യഥാർത്ഥത്തിൽ നമുക്ക് തരുന്നത് ഒരു തരത്തിലുള്ള പഠനമാണ്. ഇന്ത്യ പോലുള്ള സമൂഹത്തിൽ ജീവിയ്ക്കുമ്പോൾ നിർബന്ധമായും കാണേണ്ട സീരീസുകളിലൊന്നാണിത്. ഒരു ഫാന്റസി സ്കൂൾ സൃഷ്ടിക്കുകയും അതിലൂടെ കൗമാരക്കാർക്കിടയിൽ നിലനിൽക്കുന്ന പരമ്പരാഗതമായ മിത്തുകളുടെ കെട്ടഴിച്ചാണ് ഇത് തുടങ്ങുന്നത്. സെക്സ് സ്കൂൾ എന്ന് സമൂഹത്തിൽ പേര് വീഴുന്നതോടെ മാനേജ്മെന്റ് വരെ ആ വിദ്യാലയം ഉപേക്ഷിക്കുന്നു.
ഒരു പ്രണയമുണ്ടെന്ന് കേട്ടാൽ സ്റ്റാഫ് റൂമിൽ വിളിച്ച് ചോദ്യം ചെയ്ത്, ശേഷം രക്ഷിതാക്കളെ വിളിപ്പിച്ച് കുട്ടികളെ മാനസികമായി ടോർച്ചർ ചെയ്യുന്ന വ്യവസ്ഥയാണ് ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്നത്. കുട്ടികൾ കടന്നുപോകുന്ന മാനസികാവസ്ഥ എന്താണെന്ന് പഠിക്കാൻ ശ്രമിക്കുന്ന വ്യവസ്ഥ ഇവിടെ എന്നുവരും? വളരെ ചെറുപ്പത്തിലേ തന്നെ ഉള്ളിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളെ വളർത്താനും സ്വയം കൂട്ടിലടയ്ക്കാനുമാണ് നമ്മളെ പഠിപ്പിക്കുന്നത്. മാനുഷിക ബന്ധങ്ങളിലെ വിവിധ തലങ്ങളെക്കുറിച്ച് അറിയാനോ, അതിന്റെ ആഴവും സങ്കീർണ്ണതയും സൗന്ദര്യവും ആസ്വദിക്കാനോ ഉള്ള ധൈര്യം പോലും നമ്മുടെ കുട്ടികൾക്കില്ല. വികാരങ്ങളുടെയും ചിന്തകളുടെയും പ്രണയത്തിന്റെയും തെറ്റിനും ശരിയ്ക്കുമിടയിലെ ഒരു നല്ല യാത്രയാണ് sex education.