ഒന്നാം ഫോറൻസിക് അദ്ധ്യായം: ശരീരശാസ്ത്രത്തിലൂന്നിയൊരു കുറ്റാന്വേഷണം.
'ഓരോ ദിവസവും മാറ്റങ്ങൾക്കും, പരീക്ഷണങ്ങൾക്കും വിധേയമായി വളർന്നുകൊണ്ടിരിക്കുന്ന കുറ്റാന്വേഷണ നോവൽ മേഖലയിൽ ഒരു നവാഗത എഴുത്തുകാരന്റെ അരങ്ങേറ്റം.' ഗ്രീൻ ബുക്സ് പുറത്തിറക്കിയ രജത് ആറിന്റെ ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന നോവലിന് ഇങ്ങനെ ഒരു വിശേഷണം നൽകാം.

എഴുത്ത് പോലെ തന്നെ അതീവ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വായനയും. കുറ്റാന്വേഷണ നോവലുകളിലൂടെ സഞ്ചരിക്കുമ്പോൾ വായനക്കാർ കൂടുതൽ ജാഗരൂകരായിരിക്കും. അതിലുപരി നോവലിനൊപ്പം സഞ്ചരിച്ച് കുറ്റാന്വേഷകനൊപ്പം നീങ്ങാൻ പ്രേരിതരായേക്കും. വായനക്കാരുടെ ചിന്താശേഷിയെ ചൂഷണം ചെയ്യാൻ കഴിയുന്ന കുറ്റാന്വേഷണ നോവലുകളുടെ വായന അതീവ രസകരവുമാണ്. പ്രതീക്ഷിക്കാത്ത കഥാസന്ദർഭങ്ങളും, കഥാപാത്രങ്ങളും നിഗൂഢതയുടെ മറ നീക്കി പുറത്ത് വരുമ്പോൾ വായനക്കാർ അന്തം വിട്ടിരിക്കും. നോവലാണെങ്കിലും, സിനിമയാണെങ്കിലും ഈ കാര്യത്തിൽ അവസാനം വരെ വായനക്കാരെ / പ്രേക്ഷകരെ പിടിച്ചിരുത്തി ആകാംക്ഷ ജനിപ്പിക്കുക എന്നതും വളരെ പ്രയാസമേറിയ സംഗതിയാണ്.
ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായ യുവനേതാവിന്റെ തിരോധാനവും അതന്വേഷിക്കാൻ എത്തുന്ന സഹപാഠിയായ ഐ. പി. എസ് ഉദ്യോസ്ഥനും, നാടിന്റെ പലഭാഗങ്ങളിലായി കണ്ടെടുക്കുന്ന മനുഷ്യശരീര ഭാഗങ്ങളുമൊക്കെ കൂടിക്കുഴഞ്ഞ് ദുരൂഹമായ ഒരു സമസ്യയാണ് വായനക്കാരന് മുന്നിൽ ചുരുൾ അഴിയുന്നത്. പ്രണയവും, പകയും, രാഷ്ട്രീയ വൈരവും കൂടിക്കലർന്ന് ഒറ്റ നോട്ടത്തിൽ ക്ളീഷേ എന്ന് തോന്നുന്ന ഒരു പ്ലോട്ട്. മൂന്ന് ഭാഗങ്ങളായി തിരിച്ചുള്ള പ്ലോട്ട് ചെന്നവസാനിക്കുന്നത് ഊഹിക്കാനാവാത്ത ഒരു രഹസ്യം വെളിപ്പെടുത്തിയാണ്.
'ഓരോ ദിവസവും മാറ്റങ്ങൾക്കും, പരീക്ഷണങ്ങൾക്കും വിധേയമായി വളർന്നുകൊണ്ടിരിക്കുന്ന കുറ്റാന്വേഷണ നോവൽ മേഖലയിൽ ഒരു നവാഗത എഴുത്തുകാരന്റെ അരങ്ങേറ്റം.' ഗ്രീൻ ബുക്സ് പുറത്തിറക്കിയ രജത് ആറിന്റെ ഒന്നാം ഫോറൻസിക് അദ്ധ്യായം എന്ന നോവലിന് ഇങ്ങനെ ഒരു വിശേഷണം നൽകാം. നല്ലൊരു വായനക്കാരൻ ചിലപ്പോൾ നല്ലൊരു എഴുത്തുകാരൻ കൂടി ആയേക്കാം. അതിനൊരു ഉദാഹരണമാണ് രജത്. വർഷങ്ങളായുള്ള തന്റെ വായനയിലെ അനുഭവസമ്പത്ത് വേണ്ട വിധം ഉപയോഗപ്പെടുത്തി അരോചകമാകാത്ത വിധം ഒരു കുറ്റാന്വേഷണ നോവലെഴുതി എഴുത്തുകാരൻ തന്റെ അരങ്ങേറ്റം മനോഹരമാക്കി. പുതുമയുള്ള വിഷയങ്ങൾ കൊണ്ടും അവതരണരീതി കൊണ്ടും അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ മിക്കവാറും ക്രൈം ത്രില്ലർ / ഇൻവെസ്റ്റിഗേഷൻ നോവലുകളും വായനക്കാരെ തൃപ്തിപ്പെടുത്തിയവയാണ്. ഒന്നാം ഫോറൻസിക് അദ്ധ്യായവും ആ ശ്രേണിയിൽ ഉൾപ്പെടുത്താനാവും എന്ന് വിശ്വസിക്കുന്നു.
സൗഹൃദം, പ്രണയം, വഞ്ചന, പക പോക്കൽ, രാഷ്ട്രീയ വൈരം എന്നിവയുടെ ഒരു മിക്സിങ്ങ് ഒന്നാം ഫോറൻസിക് അദ്ധ്യായത്തിൽ ദർശിക്കാനാവും. ടിപ്പിക്കൽ കുറ്റാന്വേഷണ നോവലുകളുടെ ശൈലിയിൽ നിന്നും വ്യത്യസ്തമായ അവതരണരീതി എഴുത്തിൽ പ്രകടമാണ്. എഴുത്തുകാരന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾ, കാഴ്ചപ്പാടുകൾ തുടങ്ങിയവ ഈ നോവലിൽ അതിവിദഗ്ധമായി പരാമർശിച്ചിരിക്കുന്നുണ്ട്. ഡോക്ടർ അരുൺ ബാലൻ ഐ. പി. എസ്. എന്ന കഥാനായകന്റെ അന്വേഷണബുദ്ധിയുടെ കൂടെ വായനക്കാരന്റെ നിരീക്ഷണങ്ങളും ഉരുത്തിരിഞ്ഞു വരട്ടെ എന്നാഗ്രഹിക്കുന്നതിനാൽ കഥാപാത്രങ്ങളുടെ വിവരണം ഒഴിവാക്കുകയാണ്. വ്യക്തിബന്ധങ്ങളിലൂന്നിയുള്ള വൈകാരിക മുഹൂർത്തങ്ങൾ ചെറു തുണ്ടുകളായി നോവലിൽ ചിതറിക്കിടക്കുന്നുണ്ട്. പലയിടത്തായി പസിലുകൾ പോലെ ചിതറിക്കിടക്കുന്ന തെളിവുകൾ ഓരോന്നായി അവസാനം കൂടിച്ചേരുമ്പോൾ നോവൽ പൂർണ്ണതയിലെത്തുന്നു.
ശരീരഘടനയെയും, ശരീരത്തിലെ കോശ സംവിധാനങ്ങളെയും വിശദമാക്കുന്ന ശാസ്ത്രശാഖയാണ് അനാട്ടമി. എഴുത്തുകാരൻ ആ വിഭാഗത്തിൽ അദ്ധ്യാപകൻ കൂടിയായതിനാൽ അതിന്റെതായ ശൈലി എഴുത്തിലും നിഴലിക്കുന്നുണ്ട്. അധികം ഫിലോസഫി വാരി വിതറി വായനക്കാരനെ ബോറടിപ്പിക്കാതെ അവതരിപ്പിക്കാനായത് എഴുത്തിന്റെ ക്രാഫ്റ്റ് വെളിപ്പെടുത്തുന്നതാണ്.
ഒരു കുറ്റാന്വേഷണ സിനിമക്കുള്ള എലമെന്റുകൾ കൂട്ടിചേർത്ത ഒന്നാം ഫോറൻസിക് അദ്ധ്യായം ക്രൈം ത്രില്ലർ പ്രേമികൾക്ക് ഒഴിവാക്കാനാവാത്ത ഒരു നല്ല സാഹിത്യസൃഷ്ടിയായിരിക്കും.