ശൂന്യത

ശൂന്യമായ വീട്ടിൽ ഇടവപ്പാതിയുടെ
ഇരുട്ട് കെട്ടിക്കിടന്ന സന്ധ്യനേരത്ത്
ഒരുവൾ തന്റെ കണ്ണാടിക്ക് മുന്നിൽ
നഗ്നമായി നിന്നു.
അലസമായി കിടന്ന അവയവ വ്യതിയാനങ്ങളെ നോക്കി നിന്നു.
മുറിച്ചു കളയേണ്ട മുലകളെ കൈകളാൽ അമർത്തി നോക്കി.
വന്ന് ചേരേണ്ടിയിരുന്ന ആൺ ലിംഗത്തെ ഒരുനിമിഷം സ്വപ്നം കണ്ടു.
ഇടിമഴയായി ഇലട്രോണിക്ക് ബെൽ കുരച്ചു,
മുറിഞ്ഞു പോയേക്കാവുന്ന ഇടങ്ങൾ മുന്നിലേക്ക് തികട്ടി കണ്ടു.
നഗ്നത മൂടി പുതച്ച് കണ്ണാടിയിൽ നിന്നവൾ ചാടിയിറങ്ങി.
ശൂന്യമല്ലാത്ത വീട്ടിൽ ഇടവപ്പാതി കഴിഞ്ഞും ഇരുട്ടിടങ്ങൾ കെട്ടിക്കിടന്നു.
എനിക്കൊരു മുറിയുണ്ടായിരുന്നു
എനിക്കൊരു മുറിയുണ്ടായിരുന്നു
അത്രയും വിശാലമല്ലാത്തൊരു ജനലുണ്ടായിരുന്നു.
പുറമെ വെട്ടമുണ്ടായിരുന്നു.
എന്റെതായമാത്ര നിശ്വാസങ്ങൾക്കൊടുവിൽ മുഖമമർത്തിരിക്കുവാൻ നിലമുണ്ടായിരുന്നു.
പുറമെനിന്നൊഴിയുംവിധം ഒരിടമുണ്ടായിരുന്നു.
നിറയെ പുസ്തകത്തിൻ മണമുണ്ടായിരുന്നു.
കവിതകൾ എഴുതി തീർക്കുവാനൊരു കുപ്പി മഷിയുണ്ടായിരുന്നു.
എഴുതി തീർക്കാത്തൊരു ഖണ്ഡശ്ശ നോവലുണ്ടായിരുന്നു.
പ്രണയലേഖനങ്ങളുടെ തുരുമ്പിച്ച ഗന്ധമുണ്ടായിരുന്നു.
നിന്റെയും എന്റെയും നൂലിഴ ശബ്ദം ഒളിഞ്ഞറിഞ്ഞ ചുമരുകളുണ്ടായിരുന്നു.
രാത്രിയിലാരുമറിയാതെ രണ്ടിടങ്ങളിൽ കാമിക്കാനൊരു കട്ടിലുണ്ടായിരുന്നു.
ഉപേക്ഷിക്കപ്പെട്ടടറി തരിച്ചിരിക്കുവാനൊരു അറയുണ്ടായിരുന്നു.
ആത്മഹത്യാ കുറിപ്പുകളെഴുതി പൂട്ടിയൊരു ഡയറിയുണ്ടായിരുന്നു.
തൂങ്ങിയാടുന്നതിന് തൊട്ട് മുൻപ് വരെ
എനിക്കൊരു മുറിയുണ്ടായിരുന്നു.