എന്തിന് വെറുതെ!

എൻ പാദം പതിക്കാത്ത ഭൂമിയേ,
എൻ കണ്ണ് കാണാത്തൊരു കാഴ്ചയേ
എൻ വചനം ശ്രവിക്കാത്ത കർണമേ
എന്നെ തൊടാത്തൊരു
വെൺമഴത്തുള്ളിയെ
എൻ നാവറിയാത്തമൃതോ മുന്തിയ വീഞ്ഞോ
മുന്തിരിച്ചാറുമോ
അടരാതെ വിരലിന്റെ തുമ്പിൽ വിറകൊള്ളും വാക്കിൻ തരികളോ
ഞാൻ മൂളാത്ത ഈണമോ
എന്നെ നനയ്ക്കാത്ത കാനനചോലയേ
എന്നെ കുളിർക്കാത്ത മഞ്ഞിൻ കണങ്ങളേ
എന്നെ തേടിയണയാത്ത ഭാഗ്യമേ-
യെന്നോടൊപ്പം നടക്കാത്ത കാലമേ
ചന്തം തരാത്തൊരു പൊന്നുഷ രശ്മിയേ
മിണ്ടാതെ പോയൊരു കുഞ്ഞികുരുവിയേ
ഗന്ധം മദിക്കാത്ത ചെമ്പകപ്പൂക്കളേ,
മുൾപടർപ്പാകിയ സങ്കൽപലോകമേ
എന്നെ വിളിക്കാത്ത യാത്രയേ, സഞ്ചാരിയേ,
എന്നെ അറിയാത്ത സ്നേഹമേ
ഞാൻ മറന്ന് വെച്ച ഓർമകളേ,
സ്വപ്നങ്ങളേ,
ലജ്ജിക്കൂ നിങ്ങളീ ധരണിയിൽ
എന്തിന് വെറുതെ!
ചെയ്യുവിൻ ആത്മാഹുതി വ്യർഥമാം
സ്വ:അർഥത്തെ പരിത്യജിക്കൂ.
എൻ കണ്ണ് കാണാത്തൊരു കാഴ്ചയേ
എൻ വചനം ശ്രവിക്കാത്ത കർണമേ
എന്നെ തൊടാത്തൊരു
വെൺമഴത്തുള്ളിയെ
എൻ നാവറിയാത്തമൃതോ മുന്തിയ വീഞ്ഞോ
മുന്തിരിച്ചാറുമോ
അടരാതെ വിരലിന്റെ തുമ്പിൽ വിറകൊള്ളും വാക്കിൻ തരികളോ
ഞാൻ മൂളാത്ത ഈണമോ
എന്നെ നനയ്ക്കാത്ത കാനനചോലയേ
എന്നെ കുളിർക്കാത്ത മഞ്ഞിൻ കണങ്ങളേ
എന്നെ തേടിയണയാത്ത ഭാഗ്യമേ-
യെന്നോടൊപ്പം നടക്കാത്ത കാലമേ
ചന്തം തരാത്തൊരു പൊന്നുഷ രശ്മിയേ
മിണ്ടാതെ പോയൊരു കുഞ്ഞികുരുവിയേ
ഗന്ധം മദിക്കാത്ത ചെമ്പകപ്പൂക്കളേ,
മുൾപടർപ്പാകിയ സങ്കൽപലോകമേ
എന്നെ വിളിക്കാത്ത യാത്രയേ, സഞ്ചാരിയേ,
എന്നെ അറിയാത്ത സ്നേഹമേ
ഞാൻ മറന്ന് വെച്ച ഓർമകളേ,
സ്വപ്നങ്ങളേ,
ലജ്ജിക്കൂ നിങ്ങളീ ധരണിയിൽ
എന്തിന് വെറുതെ!
ചെയ്യുവിൻ ആത്മാഹുതി വ്യർഥമാം
സ്വ:അർഥത്തെ പരിത്യജിക്കൂ.