ഒറ്റമുലച്ചി

വലത്തേ മുല മുറിച്ച് മാറ്റിയതിൽ പിന്നെ എനിക്ക് ഭർത്താവിൻ്റെ മുൻപിൽ നിൽക്കാൻ പോലും ധൈര്യമില്ലാതായ്. കഴിഞ്ഞു പോയ ഓരോ രാത്രികളിലും അവനാൽ വേട്ടയാടപ്പെട്ട എൻ്റെ ശരീരത്തിന് വൈകല്യം ബാധിച്ചിരിക്കുന്നു. "തലേം മൊലേം ഉള്ള പെണ്ണുങ്ങളെയേ ആണുങ്ങൾക്ക് വേണ്ടൂ" എന്ന അമ്മായിമാരുടെ അടക്കം പറച്ചിലുകൾ കേട്ടിട്ടെൻ്റെ ഒറ്റമുല പോലും നാണിച്ചു പോയി.
തുന്നൽ ഇളക്കിയ ഒരു ദിവസം വസ്ത്രമുരിഞ്ഞ് കണ്ണാടിക്ക് മുന്നിൽ ഞാനെന്നെ തന്നെ നോക്കിക്കണ്ടു. ഇടത്തേ മുലയ്ക്കിപ്പുറം വരണ്ടു പോയ ഒരു പാഴ്ഭൂമി മാത്രം... പണ്ടവിടെ വേരോട്ടം ഉണ്ടായിരുന്നു എന്ന് ഓർമ്മിപ്പിക്കാനായി പാതി ഉണങ്ങിയ ഒരു മുറിവും. എൻ്റെ കണ്ണീർ പരിധികൾ ലംഘിച്ച് ഇറങ്ങി വന്നു, അതെൻ്റെ മുറിവിനെ നക്കി നനച്ചു കൊണ്ടേയിരുന്നു.
കറുപ്പ് വീശിയ ഓരോ രാത്രിയിലും അവനെൻ്റെ കഴുത്തിലൊരുപിടി ചുംബനം ഇറക്കി വെക്കും, അത് എൻ്റെ മുലകളെ തേടി വരാതിരിക്കാൻ ഞാനയാളെ തള്ളിമാറ്റുമായിരുന്നു. മുലകൾ ചെറുതായതു കൊണ്ട് ഭർത്താവിന് ഇഷ്ടക്കുറവുള്ളതിനെ കുറിച്ച് ആശങ്കപ്പെട്ടിരുന്ന ഒരു സ്ത്രീയെയാണ് അപ്പോഴെനിക്ക് ഓർമ്മ വന്നത്. എണ്ണം കുറഞ്ഞാലും ഇഷ്ടക്കുറവ് തോന്നുമായിരിക്കണം എന്ന് ഞാൻ മനസ്സിലോർത്തു.
ഒരു ദിവസം രണ്ടും കൽപ്പിച്ച് ഞാനയാളോട് ആ ചോദ്യം ചോദിച്ചു.
"നിങ്ങൾക്കീ ഒറ്റമുലച്ചിയെ ആവശ്യമുണ്ടോ?
ഞാനിന്ന് അപൂർണ്ണമാണല്ലോ?"
അയാളൊന്ന് ചിരിച്ച ശേഷം മറുപടി പറഞ്ഞു,
"നമുക്ക് രണ്ട് മക്കളുണ്ടായാൽ സ്നേഹം രണ്ട് പേർക്കായി വീതിച്ചു പോകും, പക്ഷെ ഒന്നേയുള്ളൂവെങ്കിലോ? മുഴുവൻ സ്നേഹവും ആ ഒന്നിലേക്ക് പോകും. ഇവിടേയും അങ്ങനെ ചിന്തിച്ചാൽ മതി..."
"അപ്പോൾ ഒന്നും ഇല്ലെങ്കിലോ?"
"ഇല്ലെങ്കിൽ വേണ്ടന്നേ..."
ആ മറുപടി കേട്ടിട്ട് എനിക്ക് ചിരിക്കണമെന്നോ കരയണമെന്നോ നിശ്ചയമുണ്ടായിരുന്നില്ല.
പ്രിയപ്പെട്ട പെണ്ണുങ്ങളോട് എനിക്കൊന്നേ പറയാനുള്ളൂ,
നിങ്ങളെ അത്രമേൽ ഇഷ്ടപ്പെടുന്ന പുരുഷൻ ഏത് സാഹചര്യത്തിലും നിങ്ങളെ സ്നേഹിക്കാൻ കാരണങ്ങൾ കണ്ടെത്തും.
പാൽ ചുരത്താത്ത, മാംസമറ്റു പോയ നിങ്ങളുടെ മാറിടത്തിലും ചന്തം പൂക്കും.
(സമർപ്പണം - ക്യാൻസർ പോരാട്ടത്തിൽ മുല നഷ്ടപ്പെട്ട സ്ത്രീകൾക്കായ്)