കനി

വളരാൻ പാകത്തിനൊന്നും
നട്ടു നനച്ചിട്ടില്ല.
മുള പൊട്ടിയതിനൊന്നും
കാവൽ നിന്നിട്ടില്ല.
പാകപ്പെടലുകൾ കണ്ട്
അമ്പരന്നിട്ടുമില്ല.
ക്ഷണിച്ചിട്ടും ചില്ലകളിൽ
അള്ളിപ്പിടിച്ചിട്ടില്ല.
എന്നിട്ടും...
പഴുത്തടർന്നു വീണപ്പോൾ
ഓടിവന്ന്..,
ഉള്ളം കൈയ്യിൽ ചേർത്ത് വെച്ചത്
കൊതികൊണ്ടാണ് എന്ന്
തെറ്റിദ്ധരിച്ചാൽ
എനിക്കതിലൊരു
പരാതിയുമില്ല.
നട്ടു നനച്ചിട്ടില്ല.
മുള പൊട്ടിയതിനൊന്നും
കാവൽ നിന്നിട്ടില്ല.
പാകപ്പെടലുകൾ കണ്ട്
അമ്പരന്നിട്ടുമില്ല.
ക്ഷണിച്ചിട്ടും ചില്ലകളിൽ
അള്ളിപ്പിടിച്ചിട്ടില്ല.
എന്നിട്ടും...
പഴുത്തടർന്നു വീണപ്പോൾ
ഓടിവന്ന്..,
ഉള്ളം കൈയ്യിൽ ചേർത്ത് വെച്ചത്
കൊതികൊണ്ടാണ് എന്ന്
തെറ്റിദ്ധരിച്ചാൽ
എനിക്കതിലൊരു
പരാതിയുമില്ല.