കിം കി ഡുക്കും പാരസൈറ്റും കടന്ന് സ്ക്വിഡ് ഗെയിമിലെത്തി നിൽക്കുന്ന കൊറിയൻ ഡ്രാമ
നെറ്റ്ഫ്ലിക്സിന്റെ ഇതുവരെയുള്ള ചരിത്രങ്ങളെല്ലാം തിരുത്തിക്കുറിച്ച് വിജയത്തോടെ മുന്നേറുന്ന സ്ക്വിഡ് ഗെയിം, കാഴ്ചക്കാരന് എന്തു തരുന്നു എന്ന് ചോദിച്ചാൽ, കണ്ട് മടുക്കുവോളം മരണം എന്നായിരിക്കും ഒറ്റവരിയിൽ ഉത്തരം.

ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും കൂടുതലാളുകൾ തിരയുന്ന വാക്കുകളിലൊന്ന് സ്ക്വിഡ് ഗെയിം. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ഈ ഹൈപ്പർ വയലന്റ് കൊറിയൻ വെബ്സീരിസ് കണ്ടിട്ടില്ലാത്തവർക്ക് പോലും ഈ പേര് സുപരിചിതമായിരിക്കും.
കൊറിയൻ ഡ്രാമകളുടെ ഈ രാജ്യാന്തര സ്വീകാര്യത സ്ക്വിഡ് ഗെയിമിൽ തുടങ്ങിയതല്ല. പാരലൽ സിനിമകളിലൂടെ, വിവിധ അന്താരാഷ്ട്ര പുരസ്കാര വേദികളിലെ അവയുടെ പ്രകടനത്തിലൂടെ നമ്മളറിഞ്ഞ പേരുകളിലൊന്ന് തീർച്ചയായും കിം കി ഡുക്ക് തന്നെയാണ്. അദ്ദേഹത്തിന്റെ 'മോബിയസ്'ഉം 'പിയറ്റ'യും 'സ്പ്രിങ് സമ്മർ ഫാൾ വിന്റർ സ്പ്രിങ്' ഉമൊക്കെ 'കൊറിയയെ കേരളത്തിലെത്തിച്ചു'.
2020 കൊറിയൻ സിനിമയെ സംബന്ധിച്ച് ചരിത്രവർഷമായിരുന്നു. വിദേശസിനിമാ വിഭാഗത്തിലല്ലാതെ തന്നെ ഓസ്കാറിന്റെ ചരിത്രത്തിലാദ്യമായി ഒരു കൊറിയൻ സിനിമ 'പാരസൈറ്റ്', മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.
പിന്നീടങ്ങോട്ട് കൊറിയൻ വിനോദമേഖലയെ ലോകം നോക്കിക്കാണുന്ന രീതി തന്നെ മാറിപ്പോയി. പാരസൈറ്റിന്റെ പുരസ്കാരനേട്ടത്തിനും സ്ക്വിഡ് ഗെയിമിന്റെ ഇപ്പോഴത്തെ വിജയത്തിൽ ഒരു പങ്കുണ്ടെന്ന് പറഞ്ഞാൽ അത് നിഷേധിക്കാനാവില്ല. ക്രൈം ത്രില്ലറുകളുടെ തലതൊട്ടപ്പനായ 'ഐ സോ ദി ഡെവിൾ' ഉം 'ട്രെയിൻ ടു ബുസാൻ' ഉം 'ഓൾഡ് ബോയ്'യുമെല്ലാം ഇന്ന് സ്ക്വിഡ് ഗെയിമിന്റെ ആധിപത്യത്തിന് വഴി തെളിച്ചവയാണ്.
ഇനിയും ഓസ്കാർ വേദികൾ ഇറക്കിമറിക്കാൻ കൊറിയൻ സിനിമകളും നെറ്റ്ഫ്ളിക്സ് പോലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ചരിത്രമെഴുതാൻ അവരുടെ സീരിസുകളും എത്തുമെന്നത് തീർച്ച.
ഹോളിവുഡും ബോളിവുഡും ചൈനീസ് സിനിമയുമെല്ലാം വമ്പൻ വ്യവസായങ്ങളായി നിലനിൽക്കെത്തന്നെ, നമ്മുടെ ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ നാലിലൊന്ന് മാത്രം ജനസംഖ്യയുള്ള ദക്ഷിണ കൊറിയയിൽ നിന്നുള്ള സിനിമകൾ തങ്ങൾക്കുവേണ്ടി മാത്രമായി ഒരു പ്രത്യേക സ്ഥാനം സൃഷ്ടിച്ചിട്ടുണ്ട്.
നെറ്റ്ഫ്ലിക്സിന്റെ ഇതുവരെയുള്ള ചരിത്രങ്ങളെല്ലാം തിരുത്തിക്കുറിച്ച് വിജയത്തോടെ മുന്നേറുന്ന സ്ക്വിഡ് ഗെയിം, കാഴ്ചക്കാരന് എന്തു തരുന്നു എന്ന് ചോദിച്ചാൽ, കണ്ട് മടുക്കുവോളം മരണം എന്നായിരിക്കും ഒറ്റവരിയിൽ ഉത്തരം. അതും ഒരു തരത്തിലല്ല, പല വിധത്തിലുള്ള മരണങ്ങൾ. 456 ൽ നിന്നും 1 ൽ എത്തുന്നത് വരെ...
റൊമാന്റിസൈസ് ചെയ്യാൻ പറ്റുന്നതൊന്നും തന്നെ ഈ സീരിസിൽ ഇല്ല. ജീവിതകാലം മുഴുവൻ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് മുറിവേറ്റ് പഴുത്ത കാൽ വേച്ച് വേച്ച് നടന്ന് ഒടുക്കം ആരോരുമറിയാതെ മരിച്ചുവീഴുന്ന ഒരമ്മ, അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ മുൻ ഭാര്യയുടെയും അവരുടെ ഇപ്പോഴത്തെ ഭർത്താവിന്റേയും മുന്നിൽ കൈ നീട്ടേണ്ടി വരുന്ന യുവാവ്, അക്കാദമിക് മികവിൽ മുന്നിട്ടു നിന്ന് ഏറ്റവും മുന്തിയ സർവകലാശാലയിൽ പ്രവേശനം നേടിയ മകൻ കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയതറിയാതെ അവനെ ഓർത്ത് അഭിമാനം കൊള്ളുന്ന മറ്റൊരമ്മ, ഉത്തര കൊറിയയിൽ അകപ്പെട്ടിരിക്കുന്ന അമ്മയെയും അനാഥാലയത്തിലുള്ള അനിയനെയും രക്ഷിക്കാൻ മരിക്കാനും തയ്യാറായി തുനിഞ്ഞിറങ്ങിയ പെൺകുട്ടി, ഭാര്യക്കും കൈക്കുഞ്ഞിനുമൊപ്പം ജീവിതം കെട്ടിപ്പടുക്കാൻ ദക്ഷിണ കൊറിയയിലേക്ക് കുടിയേറിയ പാകിസ്ഥാൻ യുവാവ് - ഇങ്ങനെ കഥാപാത്രസൃഷ്ടിയിൽ ഒരു രാജ്യാന്തര മുഖം തന്നെ ഈ നെറ്റ്ഫ്ളിക്സ് സീരിസിനുണ്ട്.
അവയവക്കടത്ത് എന്ന സാമൂഹിക പ്രശ്നത്തെ അഭിമുഖീകരിക്കുന്നതിനപ്പുറം ഒരുപറ്റം മനുഷ്യരുടെ അതിജീവന ശ്രമങ്ങളുടെ കഥയാണ് ത്രില്ലർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ വെബ്സീരീസ് പറയുന്നത്. പ്രത്യേകിച്ചും, ആഗോളവൽക്കരണത്തിനും ആധുനികവൽക്കരണത്തിനുമിടയിൽ തൊഴിലില്ലാതെ അലയുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ, ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി കഴിവില്ല എന്ന് മുദ്രകുത്തപ്പെട്ട് പലയിടങ്ങളിൽ നിന്നായി പുറത്താക്കപ്പെട്ടവരുടെ കഥ. സീരിസിൽ ആ പുറത്താകൽ ജീവിതത്തിൽ നിന്ന് തന്നെയാണെന്ന് മാത്രം.
ഓൺലൈനിൽ തിരയുമ്പോൾ സ്ക്വിഡ് ഗെയിം ഒരു 'സർവൈവൽ ഡ്രാമ' എന്നാണ് കാണാൻ കഴിയുക. പക്ഷേ ഇതിൽ ആരൊക്കെയാണ് സർവൈവ് ചെയ്യുന്നത് എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. ഒരുപക്ഷേ, ഡാർവിന്റെ Survival of the Fittest തിയറിയെ അടിസ്ഥാനമാക്കി തന്നെയാവും ക്ളൈമാക്സിലെ കഥാപാത്രങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ടാവുക.
എന്തുതന്നെയായാലും സ്ക്വിഡ് ഗെയിമിന്റെ വാർത്തകൾ അവസാനിക്കുന്നില്ല. 'Ali Deserved better' എന്ന മീമുകളായും, 'women deserve better' പ്രതിഷേധമായും, വിവിധ രാജ്യങ്ങളിലെ അവയവക്കടത്ത് കേസുകളുടെ വാർത്തകളായും, തൊഴിൽരഹിതരായ കൊറിയൻ യുവാക്കളുടെ ജീവിതത്തെക്കുറിച്ചുള്ള ചർച്ചകളായും, പാർക്കുകളിലെ പ്രതിമകളായും, ഫോൺ ചോർത്താൻ ഒരുങ്ങിനിൽക്കുന്ന വ്യാജ സ്ക്വിഡ് ഗെയിം ആപ്പുകളായും കുറച്ചുകാലത്തേക്കെങ്കിലും ഇതിന്റെ സ്വാധീനം ഇവിടെയുണ്ടാവും.
എത്ര തന്നെ മനസ്സിരുത്തി കണ്ടാലും കൊറിയൻ സിനിമകളിലെ കഥാപാത്രങ്ങളുടെ പേര് നമ്മൾ മലയാളികൾക്ക് ഓർമയിൽ നിൽക്കുക പ്രയാസമായിരിക്കും. എന്നാൽ സ്ക്വിഡ് ഗെയിം കണ്ട് കഴിയുമ്പോൾ അലി എന്ന പേര് അവിടെ നിലനിൽക്കുന്നുണ്ട്. ഇന്ത്യക്കാരനായ അനുപം ത്രിപാഠി എന്ന നടന്റെ സാന്നിധ്യത്തെക്കാളേറെ, അലി എന്ന ആ പാകിസ്ഥാൻ യുവാവ് നമുക്കാർക്കും ഒട്ടും അപരിചിതനല്ല എന്നത് തന്നെയാണ് അതിനു കാരണം.
നെറ്റ്ഫ്ളിക്സിന്റെ ചരിത്രം തിരുത്തിക്കുറിച്ച ഈ കൊറിയൻ സീരീസിന്റെ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ഒന്നാം സീസൺ, ഒരുപാട് ചോദ്യങ്ങളും രണ്ടാം ഭാഗത്തിന്റെ സൂചനകളും അവശേഷിപ്പിച്ചു കൊണ്ടാണ് അവസാനിക്കുന്നത്. പുതിയ മരണക്കളികളും, കളിക്കാരുമായെത്തുന്ന സീരീസിന്റെ രണ്ടാം സീസണിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.