മഹത്തായ ഭാരതീയ അടുക്കള ഒരു കലവറയാണ്. Pun Intended!
'കുടുംബത്തിൽ പിറന്ന' പുരുഷന്റെ സകല സദ്ഗുണങ്ങളുമുള്ള നായകൻ എങ്ങനെ എവിടെയൊക്കെ വില്ലൻ ആവുന്നുമെന്നും, പ്രത്യക്ഷത്തിൽ ഒരു തരി വയലൻസ് ഇല്ലാത്ത സിനിമയിലെ ചില രംഗങ്ങൾ അത്രമേൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുന്നുവെന്നുമുള്ള തിരിച്ചറിവിൽ നിന്നും ആത്മപരിശോധന നടത്താനുള്ള അവസരമാണ് 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'

എണ്ണയിൽ വേവുന്ന ഉണ്ണിയപ്പം, പൊരിച്ചെടുക്കുന്ന പലഹാരങ്ങൾ, പഴം, പാല്, പപ്പടം, വിസിലൂതുന്ന കുക്കർ, ആവിപറക്കുന്ന ദോശക്കല്ല് ഇവയെല്ലാം ഉള്ള ടിപ്പിക്കൽ മലയാള സിനിമാ അടുക്കളകളിൽ തന്നെയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആരംഭിക്കുന്നത്. മലയാള സിനിമ അടുക്കള രംഗങ്ങളിൽ ഒഴിച്ച് നിർത്താൻ പറ്റാത്ത നവദമ്പതികളുടെ റൊമാൻസും ആദ്യ രംഗങ്ങളിൽ ഉൾപെടുത്തിയിട്ടുണ്ട് സംവിധായകൻ.
അങ്ങനെ സിനിമ തുടങ്ങുന്നത് ഇത്തരത്തിലുള്ള സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സംതൃപ്തിയുടെയും നാല് ചുമരുകൾക്കുള്ളിലാണ്. മനോഹരമായ രുചിയൂറുന്ന റൊമാന്റിക് ആയ ഒരു പരമ്പരാഗത അടുക്കള!
പുരുഷന്റെ ഹൃദയത്തിലേക്കുള്ള വഴി പെണ്ണിന്റെ കൈപ്പുണ്യം ആണെന്ന് പറഞ്ഞു പാടി പഠിപ്പിച്ച, തന്ത്രപരമായി അവളെ ആ ഒരു പുറകുവശക്കോണിൽ കെട്ടിയിട്ടവർക്കു മുൻപിൽ ജിയോ ബേബി പിന്നാമ്പുറ വാതിൽ മലർക്കേ തുറന്നിട്ടു. ശേഷം നമ്മൾ കണ്ടു പരിചയിച്ചിട്ടില്ലാത്ത പച്ചയായ അടുക്കള വരെ ഒന്നു നടന്നു വന്നു. വേസ്റ്റ് വെള്ളത്തിന്റെയും സിങ്കിന്റെയും മടുപ്പിക്കുന്ന മണങ്ങൾക്കിടയിലൂടെ.
പെണ്ണും അടുക്കളയും മാത്രമല്ല ഇവിടെ വിഷയം, പൂപ്പൽ പിടിച്ച, ജീർണിച്ച പല ചിന്താഗതികളും കൂടെയാണ്. മറ്റൊരു വീട്ടിലേക്ക് പറിച്ചു നടാനുള്ളവൾ മാത്രമാണ് പെണ്ണെന്നു ഇന്നും വിശ്വസിക്കുന്ന, അതിനനുസൃതമായി ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാൻ പാകത്തിൽ അവളെ 'മാത്രം' വളർത്തിയെടുക്കുന്ന, അതു മഹത്തരമായി ചിത്രീകരിക്കുന്ന സമൂഹത്തിന്റെ മർമ്മത്തിലേക്കാണ് ചിത്രം അമ്പെയ്യുന്നത്. വിരുന്നുപോയ വീട്ടിലെ പെൺകുട്ടിയെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമ്പോൾ, "ഇല്ല അവള് എന്റെ കൂടെ കഴിച്ചോളും" എന്ന് പറഞ്ഞു അവരുടെ മകന് ഭക്ഷണം വിളമ്പുന്ന വീട്ടുകാരി, നമ്മുടെ വീട്ടിലെ അമ്മമാർ തന്നെയാണ്. പൂർണമായ അറിവോടെ, മനഃപൂർവം നമ്മൾ 'കണ്ടിഷൻ' ചെയ്തെടുക്കുന്ന നമ്മുടെ പെൺകുഞ്ഞുങ്ങൾ ആണ് അവിടെ മാറിനിൽക്കുന്നതും മാറ്റിനിർത്തപ്പെടുന്നതും. ഇങ്ങനെ വളർത്തിയെടുത്ത്, തലയോളം പൊന്നിൽ മൂടി മറ്റൊരു വീട്ടിലേക് പറഞ്ഞയയ്ക്കുന്നത് അവരുടെ എച്ചിൽ തുടയ്ക്കാനും പൂർണമായും അവരെ സേവിക്കാനും ആണെന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന നമ്മുടെ സംസ്കാരത്തെയാണ് സംവിധായകൻ ചോദ്യകൂട്ടിൽ നിർത്തുന്നത്.
ചോയ്സ്സും അധികാരവും പൂർണമായും പുരുഷന്റെ കീഴിൽ നിലനിർത്തി, പെണ്ണിനെ ജീവിതമുടനീളം വിട്ടുകൊടുക്കുന്നവളും, ത്യജിക്കുന്നവളുമായി ഇക്യുവേറ്റ് ചെയ്ത് ജീവിതത്തിന്റെ സമ്പൂർണ സുഖങ്ങളും ഒറ്റയ്ക്കു അനുഭവിക്കുന്ന പ്രിവിലൈജിഡ് ജൻഡറിനു നേരെയുള്ള ആക്രമണം തന്നെയാണ് ഈ സിനിമ. ഇരുപ്പിലും നിൽപ്പിലും, കിടപ്പിലും,കഴിക്കുന്ന ഭക്ഷണത്തിലും വരെ അവരനുഭവിക്കുന്ന ഈ സുഖലോലുപത അവർ അർഹിക്കുന്നതാണെന്ന് വിശ്വസിക്കുന്ന വലിയ ഒരുകൂട്ടം അമ്മമാരും വിമർശിക്കപ്പെടേണ്ടതുണ്ട്. ഞാൻ അനുഭവിച്ചതിൽ നിന്ന് എന്റെ മകൾ 'മുക്ത'യാവട്ടെ എന്ന് ചിന്തിക്കുന്നതിനു പകരം എന്നേക്കാൾ നന്നായി അവൾ 'സേവനം' ചെയ്യട്ടെ എന്ന് ചിന്തിക്കുന്നത് ഈ ഒരു സിസ്റ്റം എത്രമാത്രം ഭീകരമായാണ് നമ്മുടെ ചിന്താഗതികളെ സ്വാധീനിച്ചിരിക്കുന്നത് എന്നതിന് മികച്ച ഉദാഹരണമാണ്. നായികയുടെ അമ്മയെപ്പോലെ, മകൾ പൂർണമായും ഒരു വീട്ടമ്മയായി അഡ്ജസ്റ്റ് ചെയുന്നതിൽ ആനന്ദം കണ്ടെത്തുന്ന അനവധി അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. എന്ത്കൊണ്ട് ഇതിലെ ശെരികേട് അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല?
'ഈ നിസ്സാര പ്രശ്നത്തിനാണോ നീ അവിടന്ന് ഇറങ്ങിപോന്നത്, ഇപ്പോ തന്നെ തിരിച്ചു പോണം' എന്ന് അവർ സ്വബോധത്തിൽ പറയുന്നു എന്നത് തന്നെയാണ് പാട്രിയാർക്കിയുടെ വിജയവും.
കാര്യങ്ങൾ റൊമാന്റിസൈസ് ചെയ്യാനുള്ള ഇന്ത്യക്കാരുടെ കഴിവ് അപാരമാണ്. കുഞ്ഞു കുഞ്ഞു തട്ടലും മുട്ടലും കലഹവും ബഹളവും ദുരന്തങ്ങളും വരെ നമ്മൾക്കു റൊമാന്റിസൈസ് ചെയ്യാൻ സാധിക്കും. അവിടെയാണ് മന്ത്രിമാരേക്കാളും കളക്ടർമാരെക്കാളും വമ്പുള്ള പണിയല്ലേ മോളെ നിങ്ങൾ ഇവിടെ ചെയ്യുന്നത് എന്ന ചോദ്യത്തിന്റെ പ്രസക്തിയും. തൊട്ടടുത്ത സീനിൽ കാണിക്കുന്ന, കാർണോരുടെ അടിവസ്ത്രം വരെ അടിച്ചു കഴുകുന്ന മരുമോൾ യാദൃശ്ചികമല്ല.
ഭാര്യയെ അടിക്കുന്നതും തൊഴിക്കുന്നതും മാത്രമാണ് വയലൻസ്, ഇതൊന്നും ചെയ്യാത്തിടത്തോളം ഞാൻ വലിയ കേമനാണെന്ന് വിശ്വസിച്ച ബഹുഭൂരിഭാഗം വരുന്ന നമ്മുടെ നാട്ടിലെ ഷമ്മി ചേട്ടന്മാർക്ക് മർമ്മത്തിലേറ്റ മുറിവാണ് ഈ ചിത്രം. 'കുടുംബത്തിൽ പിറന്ന'പുരുഷന്റെ സകല സദ്ഗുണങ്ങളുമുള്ള നായകൻ എങ്ങനെ എവിടെയൊക്കെ വില്ലൻ ആവുന്നുവെന്നും, പ്രത്യക്ഷത്തിൽ ഒരു തരി വയലൻസ് ഇല്ലാത്ത സിനിമയിലെ ചില രംഗങ്ങൾ അത്രമേൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുന്നുവെന്നുമുള്ള തിരിച്ചറിവിൽ നിന്നും ആത്മപരിശോധന നടത്താനുള്ള അവസരമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.
വീണു മരിച്ചാലും വിഷയമല്ല, ആർത്താവക്കാരി തൊട്ട് 'അശുദ്ധി'യാക്കാതിരുന്നാൽ മതി എന്നു ചിന്തിക്കുന്ന ഹയർ സെക്കന്ററി അധ്യാപകൻ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ഇത്ര ദൂരം മുന്നോട്ട് നടന്നെന്നു ഉത്സാഹിക്കുമ്പോഴും, നമ്മൾ നടന്നതത്രയും പുറകോട്ടാണെന്ന തിരിച്ചറിവിലാണ് സിനിമ നമ്മെ പിടിച്ചെത്തിക്കുന്നത്. പുരുഷനില്ലാത്തതെന്തും ഇവിടെ അശുദ്ധി ആവുന്നതിലെ രാഷ്ട്രീയം മനസ്സിലാവാത്തിടത്തോളം, തൊട്ടുകൂടാത്തവളായും മാറ്റിനിർത്തപ്പെടേണ്ടവളായും സ്ത്രീ ജീവിതങ്ങൾ നീങ്ങി മറയും.
പെണ്ണിന്റെ അറിവ് എരിവും ഉപ്പുമായി ഒതുങ്ങണം എന്ന് ശാഠ്യം പിടിക്കുന്ന, അവൾ പുരുഷൻ നൽകുന്നതിനാൽ തൃപ്തിപ്പെടണം എന്ന് ചിന്തിക്കുന്ന, എന്നാൽ പുരോഗമനം വിളമ്പുന്ന വിദ്യാസമ്പന്നരായ ഹിപോക്രൈറ്റുകളുടെ ശെരി തെറ്റുകളെയാണ് സുരാജിലൂടെ സമൂഹം വിലയിരുത്തിയത്. ലൈംഗികസുഖം പൂർണമായും പുരുഷന്റെ മേഖലയാണെന്നും അതിനെക്കുറിച്ചു അജ്ഞയാവുന്നവളാണ് 'കുടുംബത്തിൽ പിറന്ന' സ്ത്രീയെന്നും സമൂഹം രചിച്ചു വെച്ചത്, മറ്റെല്ലാത്തിലും എന്ന പോലെ കിടപ്പറയിലും പുരുഷന്റെ പരിപൂർണാധിപത്യം സാധ്യമാക്കാൻ വേണ്ടി ആണെന്ന് എത്ര subtle ആയിട്ടാണ് ചിത്രം കാണിച്ചുതന്നത്.
പുരുഷന്റെ കണ്ണിനും, നാവിനും, മനസ്സിനും 'തൃപ്തി' നൽകുന്നതിനപ്പുറത്തേക് പെണ്ണ് വളരാൻ പാടില്ലെന്ന് തീർപ്പ് വെക്കുന്ന ജീർണതയിലേക്കാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരു ബക്കറ്റ് അഴുക്കു വെള്ളം കോരി ഒഴിക്കുന്നത്.
വീട്ടിൽ പണിയെടുക്കുന്ന പുരുഷന്മാർ സ്വാഭാവികം അല്ലാത്തിടത്തോളം കാലം ഈ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. വീട്ടുപണി ചെയ്യുന്ന പുരുഷന്മാരെ സമൂഹം വിലയിരുത്താറുള്ളത് രണ്ടു തരത്തിലാണ്;
ഒന്നുകിൽ ഉശിരില്ലാത്തവൻ/ആണത്ത മില്ലാത്തവൻ അല്ലെങ്കിൽ മഹാൻ/പുരോഗമനവാദി. ഈ രണ്ട് ബൈനറികളിലല്ലാതെ എന്ത് കൊണ്ട് നമുക്ക് വളരെ സ്വാഭാവികമായി ഇതിനെ സമീപിക്കാൻ സാധിക്കുന്നില്ല? അവരവരുടെ കടമയാണ് അവർ നിർവഹിക്കുന്നത് എന്ന തരത്തിൽ നമ്മുടെ ചിന്തകൾ മാറട്ടെ, അടുക്കളയും നമ്മുടെ വീടിന്റെ ഭാഗമാവട്ടെ.
എത്രയാവർത്തി പറഞ്ഞാലും കേട്ടില്ലെന്ന് പലരും നടിക്കുന്ന പലതും, പാട്രിയാർക്കി വരച്ചിട്ട വരകൾ ലംഘിച്ചുകൊണ്ട് മുന്നേറാം, 'പെണ്ണൊരുമ്പെട്ടാൽ' സാധ്യമാകുന്നതെന്തെന്ന് ലോകം കാണട്ടെ. ഇത്രയേറെ ഗൗരവമുള്ള വിഷയം വളരെ തന്മയത്വത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിനെ മികച്ച ചിത്രമാക്കുന്നത്.