മലപ്പുറത്ത് നിന്നും മൂന്നാറിലേക്ക് ആനവണ്ടിയിലൊരു ഉല്ലാസയാത്ര
മഞ്ചേരിക്കാരനായ റഷീദ് എന്ന KSRTC കണ്ടക്ടറുടെ തലയിലുദിച്ച ഒരു ബുദ്ധിയാണിത്. മൂന്നാർ KSRTC ഡിപ്പോയിൽ ആദ്യമേ ഉള്ള സൈറ്റ് സീയിങ് പദ്ധതിയും KSRTC ബസ്സിനെ AC സ്ലീപ്പർ ആയി സജ്ജീകരിച്ച താമസസൗകര്യവും മലപ്പുറം ഡിപ്പോയെയും കോർത്തിണക്കി കൊണ്ട് തേയിലത്തോട്ടത്തിന്റെ നാട്ടിലേക്ക് ഒരു ഉല്ലാസയാത്ര! സൂപ്പർ ഫാസ്റ്റ് ബസ്സിന് 1000 രൂപയും സൂപ്പർ ഡീലക്സ് ആണേൽ 1200 രൂപയും AC ലോ ഫ്ലോറിന് 1500 രൂപയുമാണ് ചാർജ്. മൂന്നാറിലുള്ള താമസസൗകര്യം കൂടെ ഈ ചാർജിൽ ഉൾപ്പെടുന്നുണ്ട്.

ആനവണ്ടി എല്ലാവർക്കും വികാരമാണ്. വളവും തിരിവും താണ്ടി വരുന്ന ചുവപ്പും മഞ്ഞയും നിറത്തിലുള്ള സർക്കാർ ബസ്സ്, മുന്നേയുള്ള തലമുറക്ക് ഒരു യാത്രാവാഹനമായിരുന്നെങ്കിൽ ഇന്നത് ഇൻസ്റ്റഗ്രാം റീൽസിലും ഫേസ്ബുക് പേജിലും അനവധി ലൈക്സും ഫോളോവേഴ്സും ഫാൻ ബേസുമുള്ള താരകഥാപാത്രമാണ്. സർക്കാർ സംവിധാനത്തിലുള്ള പൊതുഗതാഗതമായതുകൊണ്ടു തന്നെ സാധാരണയാത്രയിൽ പോലും നിരവധി സൗകര്യങ്ങളാണ് KSRTC ഒരുക്കാറുള്ളത്. കട്ടപ്പുറത്തും നഷ്ടങ്ങളിലുമായി പലപ്പോഴും മുക്കിയും മൂളിയും ഓടിക്കൊണ്ടിരിക്കുന്ന KSRTC യെ കരകേറ്റാനുള്ള നിരവധി പരിപാടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അങ്ങനെയിരിക്കെയാണ് മലപ്പുറം ഡിപ്പോയിൽ നിന്നും മുന്നാറിലേക്കൊരു ഉല്ലാസയാത്ര എന്നൊരു പദ്ധതി തുടങ്ങുന്നു എന്ന വാർത്ത പത്രത്തിൽ കാണുന്നത്. ഒക്ടോബർ 16 നു മലപ്പുറം MLA ഉബൈദുല്ല ഫ്ലാഗ് ഓഫ് ചെയ്ത പരിപാടി പിന്നെ ടോപ്പ് ഗിയറിൽ ഒരേ വേഗതയിൽ തന്നെ ഓടിക്കൊണ്ടിരിക്കുകയാണ്. മഞ്ചേരിക്കാരനായ റഷീദ് എന്ന KSRTC കണ്ടക്ടറുടെ തലയിലുദിച്ച ഒരു ബുദ്ധിയാണിത്. മൂന്നാർ KSRTC ഡിപ്പോയിൽ ആദ്യമേ ഉള്ള സൈറ്റ് സീയിങ് പദ്ധതിയും KSRTC ബസ്സിനെ AC സ്ലീപ്പർ ആയി സജ്ജീകരിച്ച താമസസൗകര്യവും മലപ്പുറം ഡിപ്പോയെയും കോർത്തിണക്കി കൊണ്ട് തേയിലത്തോട്ടത്തിന്റെ നാട്ടിലേക്ക് ഒരു ഉല്ലാസയാത്ര! സൂപ്പർ ഫാസ്റ്റ് ബസ്സിന് 1000 രൂപയും സൂപ്പർ ഡീലക്സ് ആണേൽ 1200 രൂപയും AC ലോ ഫ്ലോറിന് 1500 രൂപയുമാണ് ചാർജ്. മൂന്നാറിലുള്ള താമസസൗകര്യം കൂടെ ഈ ചാർജിൽ ഉൾപ്പെടുന്നുണ്ട്.

യാത്രയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അറിഞ്ഞപ്പോൾ, എല്ലായ്പ്പോഴും പ്ലാൻ ചെയ്യുകയും എന്നാൽ ഒരിക്കൽ പോലും നടക്കാതിരിക്കുകയും ചെയ്ത 'ഫുൾ ഫാമിലി' ട്രിപ്പ് എന്ന ആശയം ഒന്നുകൂടെ പൊടിതട്ടിയെടുത്താലോ എന്ന ചോദ്യം ഞങ്ങളുടെ ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിൽ ചർച്ചക്ക് വന്നു. പത്രത്തിൽ കണ്ട നമ്പറിൽ ഫോൺ ചെയ്തപ്പോൾ വളരെ പ്രൊഫഷണൽ ആയ രീതിയിൽ ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തന്നു. 26 കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന യാത്രക്ക് ഞങ്ങൾ ഉറപ്പു പറഞ്ഞതോടെ ഇനിയുള്ള ബന്ധപ്പെടലെല്ലാം വാട്സ് ആപ്പിലൂടെ ആവും എന്നും, നിരവധി ഫോൺകോളുകൾ വരുന്നത് കൊണ്ട്, ഇനി വിളിക്കേണ്ടതില്ലെന്നും വിവരങ്ങളെല്ലാം പറഞ്ഞു കൊണ്ട് അവർ തന്നെ മെസേജ് ചെയ്യുമെന്നും പറഞ്ഞു. അങ്ങനെ ഒക്ടോബർ 24 ന് ഞങ്ങൾ, 76 വയസുള്ള ഉമ്മമ്മയും 82 വയസുള്ള ഉപ്പപ്പയും മക്കളും പേരമക്കളും അവരുടെ മക്കളും ചേർന്ന വലിയൊരു സംഘം ഉച്ചയോടെ മലപ്പുറം KSRTC ഡിപ്പോയിൽ എത്തി. ബസ്സിൽ ഞങ്ങളെ കൂടാതെ വേറെയും യാത്രക്കാരുണ്ട്. ചിലരൊക്കെ കുടുംബമാണ്, 6 മാസം മാത്രം പ്രായമായ കുഞ്ഞിനേയും കൊണ്ട് യാത്രചെയ്യുന്നവർ, ഗൾഫ് വെക്കേഷനിലെ എണ്ണപ്പെട്ട നാളുകൾ ആസ്വദിക്കാനെത്തിയവർ, വേറെ ചിലർ കൂട്ടുകാരോടൊപ്പം, മറ്റു ചിലർ ഒറ്റക്ക്, വീട്ടിൽ പോലും പറയാതെ ബാഗുമെടുത്ത് ഇറങ്ങിയവർ... ഒന്നരയോടെ പുറപ്പെട്ട ചുവപ്പും മഞ്ഞയും നിറമുള്ള സൂപ്പർ ഫാസ്റ്റ് ആനവണ്ടിയിൽ 2-3 പേർ എടപ്പാളിൽ നിന്നും മറ്റുമായി കേറി, ഞങ്ങളുടെ തന്നെ കുടുംബത്തിലെ നസി താത്തയും അരീജാക്കയും മക്കളും അങ്കമാലിയിൽ നിന്നാണ് ഞങ്ങളോടൊപ്പം ചേർന്നത്. മലപ്പുറത്ത് നിന്ന് വണ്ടി പുറപ്പെട്ടപ്പോൾ തന്നെ കണ്ടക്ടർ ബസ്സിൽ ഒരു മൈക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന് വളരെ സർപ്രൈസ്സോടെ അനൗൺസ് ചെയ്തു. അതോടെ പിന്നെ ഓരോരുത്തരായി ബസ്സിന് മുന്നിൽ വന്നു സ്വയം പരിചയപ്പെടുത്തിത്തുടങ്ങി. ഡ്രൈവർ സജീഷ് പനക്കൽ, കണ്ടക്ടർ യൂസഫ് പിന്നെ സഹയാത്രികർ... തമാശ നിറഞ്ഞ പരിചയപ്പെടൽ സെഷനോടെ മൈക്കിനു പിന്നെ വിശ്രമമില്ലെന്നായി, താളത്തോടെയും അല്ലാതെയും, ഒറ്റക്കും കൂട്ടമായും, ലിറിക്സ് നോക്കിയും അല്ലാതെയുമായി ആകെ കൂട്ടപ്പാട്ടായി. അതോടുകൂടി ബസ്സിലെ എല്ലാവരും ഒരൊറ്റ കുടുംബമായി മാറാൻ അധികം സമയമെടുത്തില്ല. കണ്ടക്ട്ടർ പറഞ്ഞത് പ്രകാരം കുറച്ച് അടിപൊളി പാട്ടുകളടങ്ങുന്ന USB യും കൊണ്ടാണ് നസിതാത്തയുടെ കുടുംബം അങ്കമാലിയിൽ നിന്ന് കേറിയത്, അതോടെ പ്രൈവറ്റ് ബസ്സിലെ ചാടിക്കളികളെ വെല്ലുന്ന, എന്നാൽ ബസ്സിലെ വിവിധ പ്രായക്കാരെക്കൂടെ പരിഗണിച്ചുള്ള ഡാൻസും പാട്ടും എല്ലാമായി ഞങ്ങളുടെ ആനവണ്ടി അടിമാലിയിലെ ഒരു ഹോട്ടലിൽ എത്തി. ബില്ലിൽ വലിയ 'അറവ്' ഒന്നുമില്ലാത്ത, എന്നാൽ വളരെ രുചികരമായ ഭക്ഷണവും കഴിച്ച് അവിടെ നിന്ന് ഞങ്ങൾ നേര്യമംഗലം ചുരം കേറിത്തുടങ്ങി. ബസ്സിലെ ഏറ്റവും മുതിർന്ന ഞങ്ങളുടെ ഉപ്പുപ്പ മുതൽ കുട്ടികളായ ദുആയും തുമ്പിയും വരെയുള്ളവരോട് ബസ്സിലെ ഡ്രൈവറും കണ്ടക്ടറും മറ്റു യാത്രക്കാരുമെല്ലാം നിമിഷനേരം കൊണ്ട് ആഴത്തിലുള്ള ബന്ധങ്ങൾ അപ്പോഴേക്കും ഉണ്ടാക്കിയെടുത്തിരുന്നു. ചുരത്തിലുള്ള വെള്ളച്ചാട്ടം കാണാൻ ഇരുട്ടത്താണേലും എല്ലാവരും ആവേശത്തോടെ ഇറങ്ങി. ചുരത്തിൽ ചെറിയ മഴയുണ്ട് അപ്പോഴൊക്കെ. ടോർച്ചിന്റെ വെളിച്ചത്തിലാണേലും, പാറക്കെട്ടിലൂടെ ശക്തിയായി കുത്തനെ വീഴുന്ന വെളുത്ത, പതച്ച വെള്ളത്തിന്റെ നനവ് പറ്റി എല്ലാവരും കാഴ്ച ആസ്വദിച്ചു.

9.30 ഓടെ വണ്ടി മൂന്നാർ KSRTC ഡിപ്പോയിൽ എത്തി. ഡിപ്പോയിൽ വരിക്ക് ഒതുക്കിനിർത്തിയിരിക്കുന്ന സ്ലീപ്പറുകൾ ഞങ്ങളുടെ രാത്രിയുറക്കത്തിന് വേണ്ടി അപ്പോഴേക്കും സജ്ജമായിട്ടുണ്ടായിരുന്നു. ഒരുകാലത്ത് നിരത്തിൽ യൗവനത്തിന്റെ എല്ലാ പ്രൗഢിയോടെയും കൂടി ഓടിയിരുന്ന ബസ്സുകളാണിവ. എന്നാൽ നന്നാക്കിയെടുക്കാൻ പാറ്റാത്തത്രയും എൻജിൻ മോശമായപ്പോൾ, ഈ വണ്ടിയുടെ തന്നെ ബോഡിയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയത്തിൽ നിന്നാവണം ഇങ്ങനെ ഒരു ചിന്തയുണ്ടായിട്ടുണ്ടാവുക. 2nd ടയർ AC സ്ലീപ്പർ ട്രെയിൻ കോച്ചിനെ വെല്ലും വിധമാണ് ബസ്സിനുൾഭാഗം ഒരുക്കിയിരിക്കുന്നത്. കേറി വരുന്നിടത്ത് വാഷ്ബേസിനും വാട്ടർ ഔട്ലെറ്റും ചാർജിങ് പ്ലോട്ടും ഡൈനിങ് ടേബിളും ഇരിപ്പിടവും എല്ലാമുണ്ട്. കർട്ടനിട്ട ബെർത്തുകൾ, നൈറ്റ് ലൈറ്റ്, AC, മൂന്ന് ഇന്റീരിയറോടുകൂടിയ സ്ലീപ്പറുകൾ... അങ്ങനെ ഇത് നമ്മുടെ KSRTC ബസ്സ് തന്നെയാണോ എന്ന് ശങ്കിച്ചു പോവുന്ന സൗകര്യം. തൊട്ടടുത്തായി തന്നെ ബാത്റൂമുകളും ടോയ്ലെറ്റുകളും വാഷ്ബേസിനുകളും വൃത്തിയോടെ ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്താൻ നമ്മൾ ഈ KSRTC ട്രിപ്പിൽ തന്നെ വരണമെന്ന നിർബന്ധമില്ല. മൂന്നാറിൽ എത്തിയ ആർക്കും 100 രൂപ അടച്ചു ഇവിടെ അന്തിയുറങ്ങാം, വളരെ സുരക്ഷിതത്വത്തോടെ...
രാവിലെ KSRTC ഒരുക്കിയ ഭക്ഷണം ഡിപ്പോയിലേക്ക് തന്നെ എത്തി, നൂലപ്പവും പാലപ്പവും പൊറോട്ടയും മുട്ടക്കറിയും കടലക്കറിയും ചായയും വെള്ളവും... 90 രൂപയാണ് ഇതിന് വില. ഭക്ഷണം അൺലിമിറ്റഡ് ആണ്. എല്ലാവരും സ്വന്തം കുപ്പികളിൽ ഇവർ തന്നെ നൽകിയ ജീരകമിട്ട് തിളപ്പിച്ചാറിയ വെള്ളം നിറച്ചതുകൊണ്ട് മിനറൽ വാട്ടറിനുള്ള ക്യാഷ് ആരുടേയും പോക്കറ്റിൽ നിന്ന് പോയില്ല. 9 മണിയോടെ ഞങ്ങളുടെ തന്നെ ബസ്സ് മൂന്നാർ സൈറ്റ് സീയിങ് എന്ന ബോർഡ് വെച്ച് പുതിയ ഡ്രൈവറുമായി എത്തി. അന്തിയുറക്കത്തിനായി ഞങ്ങളെ അവിടെ എത്തിച്ചത് മുതൽ മൂന്നാറിലെ ഞങ്ങളുടെ ഉത്തരവാദിത്തം ഔദ്യോഗികമായി മലപ്പുറം kSRTC ഡിപ്പോയിൽ നിന്നും മൂന്നാർ ഡിപ്പോയ്ക്കായി മാറിയിരുന്നു. വണ്ടിയുടെ വളയം ഇപ്പോൾ അൻപ് സെൽവം എന്ന ഡ്രൈവറുടെ കയ്യിലാണ്, സജീഷേട്ടനും യൂസുഫ്ക്കയും യാത്രക്കാരിലൊരാളായി ഞങ്ങളോടൊപ്പം ചേർന്നു. തേയില തോട്ടങ്ങൾ താണ്ടി കോടമഞ്ഞിന്റെ തണുപ്പിൽ ആനവണ്ടി നീങ്ങിത്തുടങ്ങി. ഞങ്ങൾ കയ്യിൽ കരുതിയിരുന്ന വറുത്ത കടലയും ഓറഞ്ചും ആപ്പിളും കപ്പ ചിപ്സും കടലമിട്ടായിയുമെല്ലാം ബസ്സിൽ എല്ലാവർക്കുമായി പങ്കുവെക്കപ്പെട്ടു. കുണ്ടള ഡാമും മാട്ടുപ്പെട്ടി ഡാമുമെല്ലാം വലിയ സംഘമായി ഞങ്ങൾ ആസ്വദിച്ചു.
വട്ടവട വില്ലേജിന്റെ പ്രവേശന കവാടം കടന്ന് പാമ്പാടുംചോല നാഷണൽ പാർക്ക് സന്ദർശിക്കുന്ന ആദ്യത്തെ KSRTC സംഘമാവാനുള്ള ഭാഗ്യവും ഞങ്ങൾക്കുണ്ടായി. അട്ടകടിയൊക്കെ ഏറ്റുവാങ്ങി ഫോട്ടോ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് നാഷണൽ പാർക്ക് അധികാരികൾ ഞങ്ങളെ സ്വീകരിക്കാനായി അവരുടെ വക ചായയും ചൂടുള്ള പഴംപൊരിയുമെല്ലാം ഏർപ്പെടുത്തിയിട്ടുണ്ടെന്നറിഞ്ഞത്. അവരുടെ സ്നേഹം ഏറ്റുവാങ്ങി. ഉച്ചക്കുള്ള ഭക്ഷണവും KSRTC തന്നെ ഒരു ഹോട്ടലിൽ പറഞ്ഞ് ഏൽപ്പിച്ചിരുന്നു. അവർ രണ്ടു കറികളും ഉപ്പേരികളും അച്ചാറും മീനും എല്ലാമായി ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് ഭക്ഷണവുമായെത്തി. ഈ ഭക്ഷണച്ചിലവും സാധാരണക്കാരന് പ്രയാസങ്ങളേതുമില്ലാതെ താങ്ങാനാവുന്നതായിരുന്നു.

പിന്നെ വണ്ടി നീങ്ങിയത് ടോപ് സ്റ്റേഷനിലേക്കാണ്. മൂടൽ മഞ്ഞിലൂടെ കാരറ്റ് കടിച്ചു നടന്നപ്പോൾ കുറേ പുതിയ ആളുകളെ പരിചയപ്പെട്ടതിന്റെ, സർക്കാരിന്റെ പുതിയൊരു പദ്ധതിയുടെ രസമനുഭവിച്ചതിന്റെ സന്തോഷം അയവിടുകയായിരുന്നു. ശേഷം എക്കോ പോയിന്റിൽ വണ്ടി നിർത്തിയപ്പോൾ സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനി കേൾക്കാൻ എല്ലാവർക്കും ആവേശമായി. അവിടെ തന്നെ ഷോപ്പിംഗിനായി കുറച്ചു സമയം അനുവദിക്കുകയും ചെയ്തിരുന്നു. പിന്നീട് റിപ്പിൾ തേയില ഫാക്ടറിയിലെ പല രുചിയിലുള്ള ചായ മോന്തി, ഞങ്ങൾ മൂന്നാർ ഡിപ്പോയിലേക്ക് തന്നെ തിരിച്ചു. ഇത്തിരി നേരത്തെ വിശ്രമശേഷം വണ്ടി ചുരമിറങ്ങിത്തുടങ്ങി. ആരുടേയും ആവേശം അപ്പോഴും ചോർന്നിട്ടില്ലായിരുന്നു. വണ്ടിയുടെ വളയം വീണ്ടും സജീഷേട്ടന്റെ തന്നെ കയ്യിലെത്തി. അടിമാലിയിൽ ഭക്ഷണത്തിനിറങ്ങി. പരസ്പരം ഉണ്ടായ ബന്ധം അരക്കിട്ടുറപ്പിക്കാൻ ഹോട്ടലിനുമുന്നിൽ സ്പീക്കറിൽ പാട്ടു വെച്ച് കൂട്ടത്തോടെ ഡാൻസുകളിച്ചത് തീർച്ചയായും ഉപകാരപ്പെട്ടു. മൂന്നാറിലേക്ക് അടുത്ത സംഘത്തെയും കൊണ്ട് പോവുന്ന KSRTC സൂപ്പർ ഡീലക്സ് ബസ്സും ഇതേ ഹോട്ടലിൽ തന്നെയാണ് ഭക്ഷണത്തിനു നിർത്തിയിരുന്നത്. അതിലെ ഡ്രൈവർ ഞങ്ങളുടെ ഡാൻസിന് ഹരം പകരാനായി അവരുടെ ബസ്സിലെ വലിയ സ്പീക്കർ താങ്ങിപ്പിടിച്ച് ഹോട്ടലിന്റെ മുറ്റത്തെത്തിച്ചുതന്നു. മറ്റൊരു യാത്രാസംഘം അവരുടെ വാനിന്റെ ബാക്ക് ഡോർ തുറന്ന് ഉള്ളിലെ DJ ലൈറ്റിംഗ് ഞങ്ങൾക്ക് നൽകി.
ഒത്തൊരുമയുടെ, കരുതലിന്റെ യാത്ര മലപ്പുറം ഡിപ്പോയിൽ അവസാനിച്ചത് പുലർച്ചെ 5 മണിയോടെയാണ്. ഞങ്ങളിൽ കുറേ പേർ കാറിലും ബൈക്കിലുമായി വീട്ടിലേക്ക് മടങ്ങിയപ്പോൾ, അവശേഷിച്ചവർക്ക് ഈ സജീഷേട്ടനും യൂസുഫ്ക്കയും തന്നെ ഡിപ്പോയിൽ അന്വേഷിച്ച് നാട്ടിലേക്കുള്ള ആദ്യ ബസിന്റെ സമയം പറഞ്ഞുകൊടുക്കുകയും, ആ ബസ്സിന്റെ ഡ്രൈവറെ കാര്യങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. അലട്ടലുകളേതുമില്ലാതെ വളരെ അനായാസത്തോടെ, സന്തോഷത്തോടെ ഈ യാത്ര അവസാനിച്ചപ്പോൾ മധ്യവർഗ കുടുംബത്തിന് എളുപ്പത്തിൽ യാത്രചെയ്യാവുന്ന എത്ര നൂതനമായ ഒരാശയമാണ് KSRTC നടപ്പിലാക്കിയതെന്ന ചിന്തയായിരുന്നു ഉള്ളിൽ മുഴുവനും. മലപ്പുറത്തുനിന്നും മലക്കപ്പാറയിലേക്കുള്ള KSRTC ട്രിപ്പിന്റെ വാർത്ത അപ്പോഴേക്കും ഫാമിലി വാട്സ് ആപ്പ് ഗ്രൂപ്പിൽ അടുത്ത യാത്രയെ കുറിച്ചുള്ള ചർച്ചക്ക് വഴിയൊരുക്കിയിരുന്നു.