മനുഷ്യസങ്കൽപ്പത്തിന്റെ ഭാവതലങ്ങൾ: ജെല്ലിക്കെട്ടിൽ നിന്നും ചുരുളിയിലെത്തുമ്പോൾ
ലിജോയുടെ തന്നെ സിനിമയായ ജെല്ലിക്കെട്ടിലൂടെ പറഞ്ഞുവെച്ച ആശയങ്ങളുടെ തുടർച്ച തന്നെയാണ് ചുരുളിയിലും കാണാൻ സാധിക്കുന്നത്. അടിസ്ഥാനപരമായി മനുഷ്യൻ പ്രതിനിധാനം ചെയ്യുന്നത് തിന്മയുടെ പക്ഷമാണെന്നും കാലാന്തരങ്ങളായി ഉരുത്തിരിഞ്ഞു വന്ന സാമൂഹിക വ്യവഹാരങ്ങളുടെ ശക്തമായ ഇടപെടലുകൾ മൂലമാണ് മനുഷ്യൻ നന്മയുടെ പക്ഷത്തോട് ചേർന്നു നിൽക്കുന്നതെന്നും ഇരു സിനിമകളും പറയുന്നു.

മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും സങ്കൽപ്പങ്ങളും തത്വശാസ്ത്രത്തിലെന്നവണ്ണം സാഹിത്യത്തിലും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സാഹിത്യത്തിന്റെ ദൃശ്യരൂപമെന്ന് അനുമാനിക്കപ്പെടുന്ന സിനിമകളിലും ഈ വിഷയത്തിലധിഷ്ടിതമായ നിരവധി ഉൽപ്പന്നങ്ങൾ ഉണ്ടായിട്ടുണ്ട്. അടിസ്ഥാനപരമായ മനുഷ്യ സ്വഭാവം നന്മയാണോ തിന്മയാണോ എന്ന ചോദ്യം ഇന്നും വ്യക്തമായൊരുത്തരം കണ്ടെത്താതെ സംവാദ സദസ്സുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ചരിത്രത്തിലെ പ്രമുഖരായ പല ചിന്തകരും എഴുത്തുകാരും ഇരുവാദത്തെയും കൂടെ നിന്ന് ബലപ്പെടുത്തിയിട്ടുമുണ്ട്. കേവലം തത്വശാസ്ത്ര ചിന്തകൾ എന്നതിലുപരിയായി വിവിധങ്ങളായ രീതികളിൽ കലകൾ ഈ ഒരാശയ സംഘട്ടനത്തെ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. വില്ല്യം ഗോൾഡ്ലിംഗിന്റെ ലോർഡ് ഓഫ് ദ ഫ്ലൈസ് ഇതിനൊരുദാഹരണമാണ്.
മലയാള സിനിമയുടെ സംക്ഷിപ്ത ചരിത്രമെടുത്താൽ താത്വശാസ്ത്ര പ്രശ്നങ്ങളെ വിശകലനം ചെയ്ത സിനിമകൾ തുലോം ചുരുക്കമാണ്. അതിനാൽ മലയാള സിനിമ കണ്ട മികച്ച സംവിധായകരിലൊരാളുടെ തുടർച്ചയായ രണ്ടു സിനിമകൾ ഇത്തരത്തിലുള്ളൊരു പ്രമേയം ഉൾക്കൊള്ളുന്നതാകുമ്പോൾ അതിനു പ്രസക്തിയേറെയാണ്.
വിനോയ് തോമസിന്റെ കഥക്ക് എസ് ഹരീഷിന്റെ തിരക്കഥയിൽ ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ചുരുളി ഓ ടി ടി പ്ലാറ്റ്ഫോമായ സോണി ലൈവിൽ റിലീസായതിനോടൊപ്പം സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും ചർച്ചയായിരുന്നു. ടൈം ലൂപ് പോലുള്ള സൈ-ഫൈ ഉള്ളടക്കവും അമിതമായ തെറികളും ഒരുപോലെ സിനിമയുടെ പോസിറ്റീവും നെഗറ്റീവുമായ വിലയിരുത്തലുകൾക്ക് കാരണമായിത്തീർന്നു. എന്നാൽ സിനിമയുടെ ബഹ്യമായ കഥക്കും അവതരണ രീതിക്കുമപ്പുറമുള്ള ആന്തരികമായ ആശയത്തെ സംബന്ധിച്ചുള്ള കാര്യമായ വിശകലനങ്ങൾ അധികമായി ഉണ്ടാകപ്പെട്ടിട്ടില്ല. നിയമവ്യവസ്ഥയുടെ കണ്ണിലെ കുറ്റവാളിയെ പിടികൂടാൻ കാടു കയറുന്ന പോലീസുദ്യോഗസ്ഥൻ ഒടുക്കം കുറ്റവാളി ചെയ്ത കുറ്റങ്ങളെല്ലാം ചെയ്തു കൂട്ടിയ 'കളിഗമിനാറിലെ കുറ്റവാളികൾ’ എന്ന ചെറുകഥ സിനിമയക്കപ്പെട്ടപ്പോൾ അധികമായി ചേർക്കപ്പെട്ട ഭാഗങ്ങൾ മൂലകഥയുടെ ആശയത്തിൽ ചെറു മാറ്റങ്ങളുണ്ടാക്കി തീർത്തിട്ടുണ്ട്.
ലിജോയുടെ തന്നെ സിനിമയായ ജെല്ലിക്കെട്ടിലൂടെ പറഞ്ഞുവെച്ച ആശയങ്ങളുടെ തുടർച്ച തന്നെയാണ് ചുരുളിയിലും കാണാൻ സാധിക്കുന്നത്. അടിസ്ഥാനപരമായി മനുഷ്യൻ പ്രതിനിധാനം ചെയ്യുന്നത് തിന്മയുടെ പക്ഷമാണെന്നും കാലാന്തരങ്ങളായി ഉരുത്തിരിഞ്ഞു വന്ന സാമൂഹിക വ്യവഹാരങ്ങളുടെ ശക്തമായ ഇടപെടലുകൾ മൂലമാണ് മനുഷ്യൻ നന്മയുടെ പക്ഷത്തോട് ചേർന്നു നിൽക്കുന്നതെന്നും ഇരു സിനിമകളും പറയുന്നു. ജെല്ലിക്കെട്ടിൽ നിയമവ്യവസ്ഥിതി അപ്രസക്തമാകുന്ന രീതിയിലുള്ളൊരു പ്രശ്നത്തിനപ്പുറം മനുഷ്യൻ അവന്റെ തലമുറയുടെ തുടക്കക്കാരിലേക്ക് സമം പ്രാപിക്കപ്പെടുന്നതായി സിനിമ സമർത്ഥിക്കുന്നു. കൂടാതെ വ്യക്തിഗതമായി ചെയ്തു കൂട്ടാൻ മടിക്കുന്ന സംസ്കാര വിരുദ്ധതകൾ ആൾക്കൂട്ടത്തിനിടയിലേക്കിറങ്ങുമ്പോൾ മറഞ്ഞില്ലാതാവുന്ന വ്യക്തികളിലേക്കുള്ള ചൂണ്ടു വിരലുകളുടെ ബലത്തിൽ ചെയ്തു കൂട്ടപ്പെടുന്നത് നിയമപരമായും സാമൂഹികപരമായും നിർമ്മിക്കപ്പെട്ട വ്യവസ്ഥകളിലേക്ക് മനുഷ്യൻ ഒതുക്കപ്പെടുന്നതിനാലാണെന്നും അതിനപ്പുറം അത്യന്തികമായി മനുഷ്യൻ നന്മയുടെ പക്ഷത്തല്ലെന്നും സിനിമ വ്യക്തമാക്കുന്നുണ്ട്.
ചുരുളിയിലേക്ക് വരുമ്പോൾ നിയമങ്ങളെല്ലാം തന്നെ മനുഷ്യന്റെ സ്വച്ച വിഹാരത്തിനെ കടിഞ്ഞാണിടുന്നവയാണെന്ന് സംവിധായകൻ പറയാൻ ശ്രമിക്കുന്നു. നിയമപാലകരായ രണ്ടു പേർക്ക് നിയമ സംവിധാനങ്ങളൊന്നും പ്രാബല്യത്തിലില്ലാത്തൊരിടത്തുവെച്ച് അവ ലംഘിക്കാൻ മറ്റൊന്നും തടസ്സമാകാത്ത സ്ഥിതിവിശേഷം സിനിമയിൽ കാണാം. ചുരുളിയിലെത്തുന്ന സമയത്തു ചെമ്പൻ വിനോദിന്റെ പോലീസ് കഥാപാത്രം സഹപ്രവർത്തകനോട് പറയുന്നത് താൻ ഏതായാലും കുറച്ചുകാലം വാറ്റും കാട്ടു മൃഗങ്ങളുടെ ഇറച്ചിയും കഴിച്ചു കഴിയാനാഗ്രഹിക്കുന്നു എന്നുള്ളതാണ്. സിനിമയുടെ അവസാന ഭാഗത്ത് തന്നെ പിടികൂടാനെത്തുന്ന, താൻ ചെയ്തതും അതിനപ്പുറവുമുള്ള കുറ്റങ്ങൾ ചെയ്ത പോലീസുകാരോട് പിടികിട്ടാപുള്ളി മൈലാടും പാറ ജോയ് "ഒരിക്കലെങ്കിലും ആരെയെങ്കിലും കൊല്ലണമെന്നും ബലാത്സംഗം ചെയ്യണമെന്നുമാഗ്രഹിക്കാത്തവരുണ്ടോ?" എന്ന ചോദ്യം വന്യമായ മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതിനു ശേഷം മുഖത്തടി മത്സരത്തിൽ തന്നെ തോൽപ്പിച്ചയാളെ കൊന്നു കളയുന്ന, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പോലീസുകാരനോടായി ഇതു തന്നെയല്ലേ സ്വർഗം എന്നു കൂടി ചോദ്യമുന്നയിക്കുന്ന പിടികിട്ടാപുള്ളിയുടെ കഥാപാത്രത്തിലൂടെ സംവിധായകൻ പറഞ്ഞു വെക്കുന്നത് നമ്മുടെ ഇച്ഛകൾക്കനുസരിച്ചുള്ള ജീവിതം തെറ്റാണെന്ന് വിധിയെഴുതുന്ന സമൂഹത്തെ കുറിച്ചാണ്. മനുഷ്യത്വപരമായ സമീപനങ്ങളിലധിഷ്ഠിതമായ നിയമങ്ങൾ മനുഷ്യന്റെ ഇച്ഛകളെ പ്രതിസ്ഥാനത്ത് നിർത്തുമ്പോൾ അതു മനുഷ്യ സ്വഭാവത്തെ വ്യക്തമാക്കുന്നുണ്ട്. അതൊരിക്കലും നന്മയുടെ പക്ഷത്തല്ലെന്നു മാത്രം സിനിമ പറഞ്ഞുവെക്കുന്നു. വിനയ് ഫോർട്ട് അവതരിപ്പിച്ച ഷജീവന്റെ സിനിമയുടെ ആദ്യാവസാനങ്ങൾക്കിടയിലുള്ള മാറ്റം വ്യവസ്ഥിതികൾക്കപ്പുറം സ്വതന്ത്രമായ അവസ്ഥകളിലേക്കെത്തുന്ന മനുഷ്യൻ അടിസ്ഥാന സ്വഭാവത്തിലേക്കു തിരികെയെത്തുന്നതായി സിനിമ സ്ഥാപിക്കാൻ ശ്രമിക്കുന്നു. എത്ര തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചാലും അതിനായി നിയമ-സാമൂഹിക വ്യവസ്ഥിതികളാൽ കൂച്ചു വിലങ്ങിട്ടാലും അതിനെല്ലാമപ്പുറം പൊതു സമൂഹത്തിന്റെ ദൃഷ്ടികൾക്കപ്പുറമുള്ള ചുരുളികളിൽ മനുഷ്യ സ്വഭാവത്തിന്റെ അടിസ്ഥാന ഗുണമായ വന്യത അവസാനമില്ലാത്ത ലൂപുകളായി കറങ്ങിക്കൊണ്ടിരിക്കുന്നതായി സിനിമയിലൂടെ മനസിലാക്കാം.
കേവലം ഉത്തമ വ്യക്തിത്വം എന്നതിലുപരിയായി നിയമ വ്യവസ്ഥിതിയെ നിലനിർത്താൻ നിയോഗിക്കപ്പെട്ടിട്ടുള്ള, അതിനായി പരിശീലനം ലഭിച്ച, അത്തരമൊരു നീതിബോധം പുലർത്തിയുള്ള ജീവിതമാസ്വദിക്കുന്ന ഷജീവനെ സിനിമയുടെ തുടക്കത്തിൽ പോലീസുകാരനെന്ന പ്രിവിലേജ് ഒട്ടും ദുരുപയോഗം ചെയ്യാത്ത ഒരാളായിട്ടാണ് കാണിക്കുന്നത്. എന്നാൽ പിന്നീട് കുട്ടിയെ പീഡിപ്പിച്ചതിനെ കുറിച്ചു ചോദിക്കുന്ന അവസരത്തിൽ താൻ ചെയ്ത കുറ്റകൃത്യത്തെ ഉഭയ കക്ഷി സമ്മതത്തോടെ ലൈഗീക ബന്ധത്തിലേർപ്പെട്ട ആന്റണിയുടെ പ്രവർത്തിയിൽ നിന്നും വ്യത്യസ്തമായ ഒന്നായി കാണാൻ ഷജീവനാകുന്നില്ല.
പൊതുസമൂഹ വ്യവസ്ഥിതിയിൽ അടിസ്ഥാനപരമായ ഈ സ്വഭാവത്തെ മറച്ചു പിടിക്കാൻ വെമ്പൽ കൊള്ളുന്ന മനുഷ്യരെയും സംവിധായകൻ കാണിക്കുന്നുണ്ട്. ജെല്ലിക്കെട്ടിലെ പോലീസുകാരൻ അതിനൊരുദാഹരണമാണ്. പൊതുജനത്തിന്റെ മുൻപിൽ കുടുംബ പ്രശ്നം മറച്ചു വെക്കുന്ന, ഭാര്യയോട് കയർത്തു സംസാരിക്കുവാൻ ശ്രമിക്കാതിരിക്കുന്ന അയാൾ വീടിനുള്ളിൽ ഇതിനെതിരായുള്ള പ്രവർത്തനങ്ങളാണ് തുടരുന്നത്. ചുരുളിയിൽ, അറക്കുന്ന തെറി മാത്രം പറയുന്ന ഒരിടത്തു പോലും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാത്ത ആളുകൾ ആദ്യകുർബ്ബാനക്കു അച്ഛനും കൂട്ടരും വരുന്ന അവസരങ്ങളിൽ മാന്യന്മാരായി തീരുന്നു. വെള്ള വസ്ത്രങ്ങളണിഞ്ഞു പരസ്പരം കളി തമാശകൾ പറഞ്ഞു ഒത്തു കൂടുന്നു. കൂടാതെ ചുരുളിയിലേക്കുള്ള പാലത്തിനപ്പുറം അവരോരോരുത്തരും നിറ പുഞ്ചിരി തൂകുന്ന സൗമ്യതയുടെ ആൾരൂപങ്ങൾ കൂടിയാണ്. പല്ലിശ്ശേരിയുടെ സമീപകാല സിനിമകളായ ജെല്ലിക്കെട്ടും ചുരുളിയും പറഞ്ഞു വെക്കുന്ന ആശയത്തിന്റെ തീവ്രത ചിലയവസരങ്ങളിൽ സിനിമക്കപ്പുറത്തേക്കും ചർച്ചയായി തീരുന്നുണ്ട്. നാമിന്നു കാണുന്ന വ്യവസ്ഥിതികളിലധികവും, പുരോഗമനമെന്നറിയപ്പെടുന്നവ വിശേഷിച്ചും മനുഷ്യസ്നേഹപരമായ കാഴ്ചപ്പാടുകളിലധിഷ്ധിതമാണ്. വർണ വിവേചനവും അസമത്വവും തെറ്റാണെന്നു വ്യാഖ്യാനിക്കപ്പെടുന്നത് മനുഷ്യസ്നേഹവാദത്തിന്റെ അളവുകോലുകളാൽ അളക്കപ്പെടുന്നത് മൂലമാണ്. ഇത്തരത്തിലുള്ളൊരു കാഴ്ചപ്പാടിനെ പൂർണമായും റദ്ദ് ചെയ്യപ്പെടുന്നൊരു ആശയ പരിസരത്തെ നമ്മുടെ മനുഷ്യസ്നേഹവാദത്തിലധിഷ്ഠിതമായ കണ്ണടകളാൽ നോക്കിക്കാണുക പോലും അസാധ്യമാണ്. സ്ത്രീ വെറും ഭോഗവസ്തു മാത്രമാണെന്നുൽഘോഷിക്കുന്ന വ്യവസ്ഥിതിയിൽ നിങ്ങൾക്കെങ്ങനെയാണ് സ്ത്രീ സമത്വം കാണാൻ സാധിക്കുക. ഇതിനാൽ തന്നെ ചുരുളിയും ജെല്ലിക്കെട്ടും തീർത്തും മനുഷ്യ സ്നേഹ വിരുദ്ധതയുടെ ആഘോഷങ്ങളായി പര്യവസാനിക്കപ്പെടുന്നു. ചുരുളിയിലെ കപ്പ വിൽപ്പനക്കാരന്റെ മകൾ ഷാപ്പുകാരന്റെ കഥാപാത്രത്തിന് ഊക്കൻ ചരക്കു മാത്രമാണ്, മറ്റൊരു സഹജീവിയല്ല. കെട്ടിപ്പടുക്കപ്പെട്ട സാമൂഹ്യക്രമത്തിനു വിരുദ്ധമായ ഇത്തരം ആശയങ്ങളുടെ ആവിഷ്കാരങ്ങൾ സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന തിരയിളക്കങ്ങളെക്കുറിച്ച് ആവലാതികളുണ്ടെങ്കിൽ കൂടി കല സമൂഹ നന്മക്കായി നിലനിലകൊള്ളേണ്ടതാണോ അതോ കലക്ക് വേണ്ടി മാത്രമായി നിലകൊള്ളേണ്ടതാണോ എന്ന പത്തൊൻപതാം നൂറ്റാണ്ടിന്റെ ഫ്രഞ്ചു പരിസരങ്ങളിലുദയം കൊണ്ട ചോദ്യത്തിന് ഇന്നും ഒരുത്തരമില്ലയെന്നതിനാൽ ഇത്തരം ആവിഷ്കാരങ്ങളെ കുറിച്ചൊരു തീർപ്പു കല്പിക്കൽ അസാധ്യമാണ്.