ആശയവും രാഷ്ട്രീയവുമാവുന്ന ദീപ
ഇത്തരത്തിലുള്ള ഒരു സമരമണ്ഡലം പ്രത്യയശാസ്ത്ര ശാഠ്യങ്ങളിൽ കുടുങ്ങിനിൽക്കുന്ന ഇടതുപക്ഷ 'പുരോഗമന' ധാരകൾക്ക് പോലും കഴിയാതിരുന്നപ്പോൾ ദീപ പി. മോഹനൻ നടത്തി എന്നത് ജീവിതോത്മുഖമായ ജനാധിപത്യ വികാസത്തിന് അംബേദ്കറൈറ്റ് - ദലിത് രാഷ്ട്രീയം നൽകുന്ന സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.

സാംസ്കാരിക ദേശീയവാദവും, പാശ്ചാത്യ ലിബറലിസത്തിന് സമാനമായ കമ്മ്യൂണിസ്റ്റ് ശുദ്ധിവാദവുമുള്ള വലിയൊരു കൂട്ടം യുക്തിചിന്തകരാണ് മലയാളികൾ. മതേതരത്വം, ജനാധിപത്യം, ധാർമികത, പുരോഗമനം എന്നിവ ഗവണ്മെന്റാലിറ്റിയുടെയോ, രാഷ്ട്രീയപാർട്ടിയുടെയോ ഭാഗം മാത്രമായി കാണുന്ന മനുഷ്യരാണ് ഇവിടെയുള്ള ഭൂരിപക്ഷം എന്ന് തന്നെ പറയാം. ഈ ഭൂരിപക്ഷ വരേണ്യ മധ്യവർഗ്ഗത്തിന്റെ സാമൂഹിക ധാർമ്മികതയ്ക്ക് അനുസൃതമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന പൊതുബോധം ഏത് വിധേനയും അപരങ്ങളെ ആക്രമിക്കുന്നതാണെന്നത് അവിതർക്കിതമാണ്. വിമോചനസമരകാലം ശ്രദ്ധിച്ചാൽ ഒരേസമയം മധ്യവർഗ്ഗ മുതലാളിത്ത്വവും, ജാതിമേൽക്കോയ്മ ജന്മിത്വവും പരസ്പര പൂരകങ്ങളായി നിലനിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ജാതിയുടെ സന്ധിബന്ധങ്ങളിൽ ഏറ്റവും നവീന മാറ്റം വരുത്തിയ ഒന്നായിരുന്നു വിമോചനസമരം.
വിമോചനസമരാനന്തരം കേരളത്തിൽ സിവിൽ സമൂഹസങ്കല്പം വലിയതോതിൽ പ്രാവർത്തികമായിതുടങ്ങിയിരുന്നു. എന്നാൽ ആത്യന്തികമായി ഒരു മൃത്യുരാഷ്ട്രീയ (necropolitics) ത്തിനപ്പുറത്തേക്ക് അതിന് വലിയ മാനങ്ങൾ ഉണ്ടായിരുന്നില്ല. ജാതി - സാമുദായിക നിഴലുകളുണ്ടായിരുന്ന ഈ മൃത്യുരാഷ്ട്രീയത്തിൽ നിന്ന് അടിയന്തരാവസ്ഥയോടെ വലിയ മാറ്റങ്ങൾ വന്നു. അക്കാലഘട്ടത്തിൽ സൈദ്ധാന്തികപരമായി വ്യക്തതയുള്ളതെങ്കിലും ചിതറിയ സിവിൽ സമൂഹങ്ങളുടെ മുളപൊട്ടൽ കണ്ടു. ഇതിന് പ്രധാന വഴിയായത് ദലിത് ബുദ്ധിജീവികളുടെ (Dalit Intellectuals) / ദലിത് ബൗദ്ധീകതയുടെ കൃത്യതയുള്ള ജ്ഞാനമണ്ഡലരൂപീകരണത്തിൽ നിന്നുണ്ടായ ഇടപെടലിൽ നിന്നായിരുന്നു. വിമർശന വിഷയി(critical subjects)കളായി ഉയർന്നു വന്ന ഇക്കൂട്ടർ അംബേദ്കർ ഉൾപ്പടെയുള്ളവർ മുന്നോട്ട് വെച്ച ആധുനിക വിമർശനത്തിന്റെ രീതീശാസ്ത്രം ബദൽ നിർമ്മാണത്തിന് ഉപയോഗപ്പെടുത്തി. സഹോദരൻ അയ്യപ്പന്റെ പൗരസമത്വ പ്രക്ഷോഭത്തെ വീണ്ടെടുത്തുകൊണ്ടും, മഹാത്മാ അയ്യൻകാളിയുടെ ജനാധിപത്യ സങ്കൽപ്പത്തെ ചേർത്തുപിടിച്ചുകൊണ്ടും മേന്മാവാദങ്ങളെയും, രാഷ്ട്രീയ പ്രാന്തവൽക്കരണത്തെയും എതിർക്കുകയും സാമൂഹിക ചലനാത്മകത (social mobility) വ്യാപിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തു.

ചരിത്രപരമായി ഉൽപാദിക്കപ്പെടുന്ന നൈതിക മണ്ഡലമാണ് സിവിൽ സമൂഹമെന്ന ഹെഗലിന്റെ നിരീക്ഷണം അക്ഷരാർത്ഥത്തിൽ ഇന്ത്യൻ സാഹചര്യത്തിൽ ശരിയാണ്. എന്നാൽ ഈ സിവിൽ സമൂഹങ്ങൾ മേല്പറഞ്ഞതുപോലെ ചിന്നിച്ചിതറി നിൽക്കുന്ന കാഴ്ചയാണ് ഇക്കാലമത്രയും കണ്ടത്. എന്നാൽ രീതീശാസ്ത്രപരമായും, സാംസ്കാരികപരമായും, പ്രവർത്തനമണ്ഡലത്തിന് അനുസൃതമായുമുണ്ടായിരുന്ന ഈ വ്യത്യസ്തതകൾക്ക് അപ്പുറത്തേക്ക് സിവിൽ സമൂഹമെന്ന ബദൽ ശക്തിയെ കൊണ്ടെത്തിക്കുന്ന കാഴ്ച്ചയാണ് ദീപ പി. മോഹനൻ എന്ന വ്യക്തിയുടെ പോരാട്ടത്തിലൂടെ സാധ്യമായത്. അവകാശസമരം എന്നതിലുപരി വ്യത്യസ്ത ഉപരിതലങ്ങളിൽ നിലനിന്ന ബദൽ പ്രസ്ഥാനങ്ങളും, സംഘടനകളും തമ്മിൽ സാമ്പ്രദായിക ജനാധിപത്യ മതേതര വീക്ഷണങ്ങൾ ഉപേക്ഷിച്ചുകൊണ്ട് തങ്ങളുടെ പൊതുവായ അപരത്വം ഉൾക്കൊള്ളുന്ന തരത്തിലുള്ള ആത്മസഹോദരങ്ങൾ ആവുന്ന സമരമായി എന്നതാണ് ഇതിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. വിവിധങ്ങളായ സംഘടനകൾ ഒത്തുകൂടി സമരത്തിന്റെ സത്തയും സ്വത്വവും ഉൾക്കൊണ്ടുകൊണ്ട് ലിബറൽ പൊയ്മുഖങ്ങളെ മറികടന്ന് കൃത്യമായ സാമൂഹിക ജനാധിപത്യത്തിലൂന്നിക്കൊണ്ട് പ്രതിക്ഷേധിക്കുകയുണ്ടായി. അവിടെ ഉയർന്ന 'ജയ് ഭീം' വിളികൾ ദശാബ്ദങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ ശ്രമങ്ങളുടെ ഐക്യസ്വരമായത് അങ്ങനെയാണ്.
ദീപ പി. മോഹനന്റെ പുറന്തള്ളപ്പെടൽ (exclusion) അവരുടെതന്നെ ഇല്ലായ്മപ്പെടൽ ആയിരുന്നെന്ന വലിയ പരസ്യങ്ങൾ ലിബറൽ ബുദ്ധിജീവികൾ പോലും നടത്തുന്നതായി കണ്ടിരുന്നു. ഒരേസമയം ജാതിയും, ജെൻഡറും കീഴായ്മയിലേക്ക് വലിച്ചടുപ്പിക്കുന്ന ദലിത് സ്ത്രീ സ്വന്തം കർതൃത്വത്തിൽ വരേണ്യ-സവർണ്ണ അധികാരികളെ ചോദ്യം ചെയ്തതിലുണ്ടായ അമർഷത്തിന് അപ്പുറം യാതൊരു യുക്തിയുമില്ലാത്ത പ്രസ്താവനയാണിതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതോടൊപ്പം അംബേദ്കർ രാഷ്ട്രീയം "ഇല്ലായ്മകളെ" പ്രതിനിധാനം ചെയ്യുന്ന ഒന്നാണെന്ന അബദ്ധധാരണയും ഇക്കൂട്ടർ മുന്നോട്ട് വയ്ക്കുന്നുണ്ട്. യഥാർത്ഥത്തിൽ "ഇല്ലായ്മക്കാർ" എന്ന നിലയിൽ അപരവത്കരിക്കപ്പെട്ട വിഭാഗങ്ങളെ അവതരിപ്പിച്ചത് ലിബറലുകളും, ഇടതുചിന്താധാരയുമായിരുന്നു. അംബേദ്കർ രാഷ്ട്രീയമാവട്ടെ മുഖ്യധാരയ്ക്ക് സമാന്തരമായി സത്തയും സ്വത്വവുമുള്ള ജനാധിപത്യ അവബോധവുമുള്ള തത്വചിന്തയും, രാഷ്ട്രീയവും മുന്നോട്ട് വച്ചു. ഈ നൈതിക രാഷ്ട്രീയത്തിന്റെ പ്രായോഗികമായ രൂപമാണ് ദീപ പി. മോഹനന്റെ സമരത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്. നിയമപരമായ ശ്രമങ്ങളും, അവകാശത്തിനായുള്ള നിരുപദ്രവപരമായ സമരമുറകളും ഈ സമരത്തിന്റെ നൈതികമായ സമീപനത്തിന് ഉദാഹരണമാണ്.
രാജ്യത്തിന്റെ തന്നെ അച്ചുതണ്ടായി ശ്രദ്ധ ലഭിക്കുകയുണ്ടായ ദീപ പി. മോഹനന്റെ ഈ സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതായ മറ്റൊരു സവിശേഷത എന്നത് ദലിത് സ്ത്രീ നയിച്ച പോരാട്ടം എന്ന നിലയിലാണ്. അതുകൊണ്ട് തന്നെ പുരുഷകേന്ദ്രീകൃത കർതൃത്വ സ്വഭാവം സമരത്തിനുണ്ടായിരുന്നില്ല. അതേസമയം ജനാധിപത്യവിശ്വാസികളും, അംബേദ്കറൈറ്റ് - ദലിത് ചിന്താധാരകളുടെ ഭാഗവുമായ നിരവധി ദലിത് - അദലിത് പുരുഷന്മാരും സമരത്തിന് ഒപ്പം ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു സമരമണ്ഡലം പ്രത്യയശാസ്ത്ര ശാഠ്യങ്ങളിൽ കുടുങ്ങിനിൽക്കുന്ന ഇടതുപക്ഷ 'പുരോഗമന' ധാരകൾക്ക് പോലും കഴിയാതിരുന്നപ്പോൾ ദീപ പി. മോഹനൻ നടത്തി എന്നത് ജീവിതോത്മുഖമായ ജനാധിപത്യ വികാസത്തിന് അംബേദ്കറൈറ്റ് - ദലിത് രാഷ്ട്രീയം നൽകുന്ന സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. വ്യത്യസ്ത അപരവൽക്കരണങ്ങൾ നേരിടുന്ന ദലിത് - ആദിവാസി - സ്ത്രീ - ക്യുർ - പിന്നോക്ക വിഭാഗങ്ങളുടെ കർതൃത്വം നേടിയെടുക്കുക വഴി ആധിപത്യം കൈക്കലാക്കിവെച്ചിരുന്ന സവർണ്ണ - പുരുഷ അധികാരവർഗങ്ങൾ നടത്തിപ്പോന്നിരുന്ന മൃത്യുരാഷ്ട്രീയത്തിനും, ജാതി-പുരുഷാധിപത്യത്തിനും പ്രത്യക്ഷമായ വെല്ലുവിളിയാണ് ഈ സമരത്തിലൂടെ നടന്നത്. എന്തായാലും കേരളത്തിന്റെ രാഷ്ട്രീയ - സാംസ്കാരിക മണ്ഡലത്തിൽ പുതിയ ഒരു അവബോധം നൽകിക്കൊണ്ട് ജനാധിപത്യവും നൈതികവുമായ തുറവികൾ സാധ്യമാക്കാനുതകുന്ന ഒരു പുതിയ വാതായനമായിത്തന്നെ ദീപ പി. മോഹനന്റെ സമരം വിലയിരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു.