ഹോട്ട്സീറ്റിലെ മുല്ലപ്പെരിയാർ
നിരന്തരമായി നടക്കുന്ന കോടതി വ്യവഹാരങ്ങളിലും, ചർച്ചകളിലും, കേരള- തമിഴ്നാട് രാഷ്ട്രീയത്തിലെയും ചൂടൻ വിഷയമാണ് ഇന്നലെയും ഇന്നും ഇനിയെന്നും മുല്ലപ്പെരിയാർ. 1895ൽ അൻപത് വർഷത്തേക്ക് കമ്മീഷൻ ചെയ്ത ഡാം 125 വർഷങ്ങൾക്കിപ്പുറം 50 ലക്ഷത്തോളം ജനങ്ങളുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നു. കുറച്ചുകൂടെ വ്യക്തമാക്കിയാൽ അങ്ങനെ മാറ്റപ്പെട്ടിരിക്കുന്നു.

മുല്ലപ്പെരിയാർ വിഷയത്തെ പോലെ ചർച്ച ചെയ്ത മറ്റേതെങ്കിലും വിഷയത്തെക്കുറിച്ച് നമ്മൾ മലയാളികൾ ഓർക്കാൻ വഴിയില്ല. നിരന്തരമായി നടക്കുന്ന കോടതി വ്യവഹാരങ്ങളിലും, ചർച്ചകളിലും, കേരള- തമിഴ്നാട് രാഷ്ട്രീയത്തിലെയും ചൂടൻ വിഷയമാണ് ഇന്നലെയും ഇന്നും ഇനിയെന്നും മുല്ലപ്പെരിയാർ.
1895ൽ അൻപത് വർഷത്തേക്ക് കമ്മീഷൻ ചെയ്ത ഡാം 125 വർഷങ്ങൾക്കിപ്പുറം 50 ലക്ഷത്തോളം ജനങ്ങളുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നു. കുറച്ചുകൂടെ വ്യക്തമാക്കിയാൽ അങ്ങനെ മാറ്റപ്പെട്ടിരിക്കുന്നു.
1876ൽ മദ്രാസിൽ ഉണ്ടായ കടുത്ത ക്ഷാമവും പിന്നീടുണ്ടായ വരൾച്ചയും ലക്ഷങ്ങളുടെ ജീവനാണ് അപഹരിച്ചത്. തൊട്ടടുത്തുള്ള കേരളത്തിൽ ഇടയ്ക്കിടെ പ്രളയം കൂടിയായപ്പോൾ എങ്ങനെയും പെരിയാറിൽ നിന്ന് വെള്ളം വറ്റിവരളുന്ന വൈഗയിൽ എത്തിക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ കൂടിയാലോചനയുടെ ഫലമായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ട്. 1882ൽ മേജർ പെന്നി ക്വിക്കിന്റെ പ്ലാനിൽ അന്നത്തെ തിരുവിതാംകൂർ രാജാവായ വിശാഖം തിരുനാൾ രാജാവിന്റെ അനുമതിയോടെ 1886ൽ ഡാമിന്റെ നിർമ്മാണം തുടങ്ങി. 999 വർഷത്തെ കരാറുണ്ടാക്കുമ്പോൾ 'എന്റെ ഹൃദയരക്തം കൊണ്ടാണ് ഞാനീ കരാറിൽ ഒപ്പു വയ്ക്കുന്നതെന്നാണ്' വികാരാധീനനായി അദ്ദേഹം പറഞ്ഞത്.
152 അടി ഉയരവും 1200 അടി നീളവുമുള്ള പ്രധാന അണക്കെട്ടും, 240 അടി നീളവും ഏട്ടടി വീതിയുമുള്ള ബേബി ഡാമും 240 അടി നീളവും 20 അടി വീതിയുമുള്ള ഏർത്ത് ഡാമും പിന്നെ സ്പിൽവെയും ചേർന്നതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇത്രയും ഭാഗത്തിൽ തന്നെ അടിത്തറയില്ലാത്ത വെറും 3 അടി മാത്രം കോണ്ക്രീറ്റ് ചെയ്ത് 53 അടി ഉയരത്തിൽ കെട്ടിയ ബേബി ഡാം ആണ് നിലവിലെ പ്രശ്നക്കാരൻ.
മുല്ലപ്പെരിയാറിലെ 142 അടി ജലനിരപ്പിൽ 118 അടി കഴിഞ്ഞാൽ ബാക്കി വെള്ളം ബേബി ഡാമിൽ ആണ് സംഭരിക്കുന്നത്. ഓരോ തവണ കോടതിയിൽ ജലനിരപ്പിൽ തർക്കങ്ങൾ വരുമ്പോൾ ബേബി ഡാമിന്റെ ബലക്ഷയം ആണ് കേരളം ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രശ്നം. ഈ ഡാം ശക്തിപ്പെടുത്തണമെങ്കിൽ തൊട്ടടുത്തുള്ള 3 വലിയ മരങ്ങളും 10 മീറ്റർ ചുറ്റളവിലായി നിൽക്കുന്ന ബാക്കി മരങ്ങളും മുറിക്കേണ്ടതായി വരും. എന്നാൽ മാത്രമേ അറ്റകുറ്റപ്പണികൾ സാധ്യമാകൂ എന്നു മനസ്സിലായത് കൊണ്ടാണ് 2012 മുതൽ തമിഴ്നാട് സർക്കാർ ഈ ആവശ്യം ഉന്നയിച്ചു കേരളത്തിനെ സമീപിക്കുന്നത്.
പല കാരണങ്ങളാൽ അപേക്ഷ നിരസിച്ചെങ്കിലും 2015 മേയ് 29നു പരിവേഷ് പോർട്ടലിലൂടെ ലഭിച്ച അപേക്ഷ സർക്കാർ സ്വീകരിക്കുന്നു. 2019 ഫെബ്രുവരി 8നു തമിഴ്നാടിന്റെ അപേക്ഷ വനംവകുപ്പ് ഇടുക്കി കളക്ടർക്കും പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർക്കും കൈമാറുകയും ചെയ്തു. പിന്നീട് 8 തവണ ബന്ധപ്പെട്ട വിഷയത്തിൽ നീക്കുപോക്കുകൾ നടന്നതായി തെളിവുകളും പുറത്തു വന്നു.
1961ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ 1964ലാണ് ഡാമിന്റെ സുരക്ഷയെ കുറിച്ചു പഠിക്കാൻ ജോയിന്റ് ഇൻസ്പെക്ഷൻ നടക്കുന്നത്. ഈ ഇൻസ്പെക്ഷനിൽ ആണ് ആദ്യമായി 152 അടി സുരക്ഷിതമാണെന്ന നിഗമനം ഉണ്ടാകുന്നത്. എന്നാൽ 1979ൽ ഗുജറാത്തിലെ മാചുറ്റു അണക്കെട്ട് പൊട്ടിയതോടെ കേന്ദ്ര ജല കമ്മീഷന്റെ പഠനത്തിന്റെ ഭാഗമായി അന്നത്തെ ചെയർമാൻ ആയ ഡോ.കെ.സി. തോമസ് അടിയന്തര സുരക്ഷാ നടപടിയെന്ന രീതിയിൽ 142 അടി നിലനിർത്തിക്കൊണ്ടിരുന്നതിൽ നിന്നും 136 അടിയായി കുറക്കുന്നു.
എന്നാൽ ഇതോടെ രണ്ടു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നം രൂക്ഷമായി. സുപ്രീം കോടതി ഇടപെട്ട് കെ. ബി. മിത്തൽ കമ്മീഷനെ മുല്ലപ്പെരിയാർ വിഷയം പഠിക്കാൻ നിയോഗിച്ചു. 2001ൽ സമർപ്പിച്ച ഈ റിപ്പോർട്ടിൽ ജലനിരപ്പ് 142 അടിയാക്കാമെന്നും 152 അടി നിലനിർത്തിയാലും വലിയ പ്രശ്നങ്ങൾ ഇല്ലെന്നും സുപ്രീം കോടതിയെ അറിയിക്കുന്നു.
ഇതേ തുടർന്ന് 2006ൽ 142 അടി നിലനിർത്താമെന്ന സുപ്രീം കോടതിയുടെ അന്തിമവിധിയും വന്നു. ഇതിനെതിരെ കേരളത്തിന് ചെയ്യാൻ ഉണ്ടായിരുന്നത് നിലവിലെ ഇറിഗേഷൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരിക എന്നതായിരുന്നു. 2006ൽ ഈ നിയമം ഭേദഗതി ചെയ്ത് കേരളത്തിലെ അപകട ഭീഷണിയുള്ള ഡാമുകളിൽ മുല്ലപ്പെരിയാർ ഉൾപ്പെടുത്തി, ജലനിരപ്പ് 136 അടിയാക്കി മാറ്റി.
വലിയ രാഷ്ട്രീയ മുതലെടുപ്പാണ് പിന്നീട് തമിഴ്നാട്ടിൽ ഉണ്ടായത്. വലിയ സമരങ്ങൾ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾ വരെ പ്രതിഷേധക്കാർ കത്തിച്ചു. ഇതോടെ 2010ൽ എ.എസ്. ആനന്ദ് ചെയർമാനായ അഞ്ചക്ക കമ്മീഷനെ അന്നത്തെ മൻമോഹൻ സർക്കാർ നിയോഗിക്കുന്നു. ഈ റിപ്പോർട്ടിനെ തുടർന്ന് 2014ൽ 142 അടിയാക്കി ഉയർത്താൻ വീണ്ടും സുപ്രീം കോടതി ഉത്തരവിറക്കി. ഗ്രാവിറ്റി ഡാമായ മുല്ലപ്പെരിയാറിൽ മൂന്നു തവണ ശക്തിപ്പെടുത്തിയെന്ന തമിഴ്നാട് സർക്കാരിന്റെ വാദത്തിലാണ് അവർക്ക് അനുകൂലമായ വിധി കോടതിയിൽ നിന്ന് അന്നുണ്ടായത്.
ബേബി ഡാം ശക്തിപ്പെടുത്തുക എന്നത് കൊണ്ട് തമിഴ്നാട് സർക്കാർ മുന്നിൽ കാണുന്നത് ഈ വിധിയെ മറികടന്നു കൊണ്ട് 152 അടി നിജപ്പെടുത്തുക എന്നതു മാത്രമാണ്. 136 അടിയിലും ആവശ്യമായ വെള്ളം 5 ജില്ലകളിൽ എത്തിക്കാൻ തമിഴ്നാടിനു കഴിയുന്നുണ്ട്. ഇതിനപ്പുറത്തേക്ക് ഓരോ അടിയും ചുരുങ്ങിയത് ഒന്നര ദിവസത്തേക്കുള്ള അവരുടെ ജല സംഭരണമാണ്. അതായത് 142 അടിയിൽ നിന്നും 152 അടിയിലേക്ക് എത്തിച്ചാൽ മഴ ലഭിക്കാത്ത സമയത്തും രണ്ട് ആഴ്ചകൾ സുഗമമായി അവർക്ക് വെള്ളം കിട്ടും. ഓരോ തിരഞ്ഞെടുപ്പിലും തമിഴ്നാട്ടിലെ ഓരോ സ്ഥാനാർഥിയും അവർക്ക് കൊടുക്കുന്ന വാക്കാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
മഴയില്ലെങ്കിൽ വെള്ളം ശേഖരിച്ചു വയ്ക്കുന്നത് 50 ലക്ഷം ജനങ്ങളുടെ ജീവന് മുകളിൽ ആണോ എന്നത് മറ്റൊരു വസ്തുത. എന്നിരുന്നാലും ബേബി ഡാം ശക്തിപ്പെടുത്താൻ ഇനിയൊരവസരം തമിഴ്നാടിനു കിട്ടിയാൽ 152 അടിയിലേക്ക് അവർക്ക് എത്തിക്കാനുള്ള വഴി തുറന്നുകൊടുക്കലാകും എന്നതിന് യാതൊരു സംശയവുമില്ല.
എന്തായാലും 999 വർഷത്തെ കരാർ തിരുത്തിയെഴുതാൻ ചങ്കൂറ്റമുള്ള സർക്കാർ എത്തുന്നതുവരെ മുല്ലപ്പെരിയാർ എന്നും ഇവിടെയൊക്കെ ഇങ്ങനെ ചൂടുള്ള വിഷയമായി തന്നെ തുടരും. 1979ൽ ഗുജറാത്തിലെ മോർബി നഗരം അണക്കെട്ട് ദുരന്തത്തോടെ ഇല്ലാതായത് ഓർമയിൽ ഉണ്ടാവട്ടെ... കാലം ഒന്നും മായ്ച്ചു കളയാത്തത് വരെ ചരിത്രങ്ങൾ അവശേഷിക്കും, ഒരു ഓർമ്മപ്പെടുത്തലായി.