ഏറ്
ഇന്ന് കെട്ടിപ്പന്തുകൊണ്ട് ക്രിക്കറ്റ് അല്ലത്രേ, എന്നാ ഏറുകളി ആയിരിക്കും. എന്നാ ഞാൻ ഇല്ല. ഏറു തന്നെ. പക്ഷേ പന്തോണ്ടല്ല കല്ലോണ്ടാണ്.

അമ്മയുടെ മടിയിൽ കിടന്ന് വെട്ടുകല്ലിനിടയിലെ സിമൻറ് പൊളിച്ചുകൊണ്ട് വീണ്ടും ആലിബാബയുടെ കഥ കേൾക്കുകയാണ്. മുന്നിലെ മണ്ണണ വിളക്കിനപ്പുറമുള്ള തുറന്ന് കിടക്കുന്ന വാതിലിലെ ഇരുട്ടിൽ ആലിബാബയും നാല്പത്തൊന്ന് കള്ളൻന്മാരും മിന്നിമറഞ്ഞു. കഥ പറയുന്നതിനിടയിൽ ചുമര് പൊളിക്കുന്ന കയ്യിൽ അമ്മ അടിച്ചതും വിടിൻറെ മുകളിലെ ഓടിൽ ഒരു കല്ലുവന്ന് വീണതും ഒരുമിച്ചായിരുന്നു. ഞാനൊന്ന് ഞെട്ടി. പെട്ടെന്ന് അമ്മ കഥപറയൽ നിറുത്തി ക്ലോക്കിലേക്ക് നോക്കി. സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു. ആ നോട്ടം നീണ്ടത് അമ്മമ്മയിലേക്ക് ആയിരുന്നു. എന്നിട്ട് അമ്മ ദീർഘ ശ്വാസം എടുത്തുവിട്ടു. അമ്മയുടെ താടിയെല്ല് ഇളകുന്നത് കാണാൻ നല്ല രസം തോന്നി. വളഞ്ഞുകൊണ്ട് അമ്മമ്മ എണീറ്റു വന്നു. അമ്മയുടെ മടിയിൽ കിടന്ന എൻറെ തലയെടുത്ത് അമ്മമ്മയുടെ മടിയിലേക്ക് വച്ചു. അമ്മ എണീറ്റ് മുടി മുകളിലേക്ക് കെട്ടിവച്ച് പിറകിലത്തെ വാതിൽ തുറന്ന് പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി. അമ്മമ്മ ഇരുട്ടിലേക്ക് തന്നെ നോക്കിനിന്നു. ഞാൻ ആ ചോദ്യം ഒന്നുകൂടെ ചോദിച്ചു.
"അമ്മ എവിടേക്ക് പോവാണ്?"
അമ്മമ്മ മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ ഒന്നുകൂടെ ചോദിച്ചു. "ആരാ വിടിൻറെ മുകളിൽ കല്ലെറിഞ്ഞത്?"
അമ്മമ്മ അതിന് മറുപടി പറയും എന്നെനിക്ക് അറിയാം. ഇങ്ങനെ ചോദിച്ചാൽ ചാത്തൻറെ കഥ ഒന്നൂടെ കേൾക്കാം, ഉള്ളിൽ ഞാൻ ചിരിച്ചു.
ചെമ്പുക്കടുക്കൻ ആടുന്ന രീതിയിൽ തലതിരിച്ച് അമ്മമ്മ പറഞ്ഞു,
"അത് ചാത്തനേറാണ്."
"ചാത്തനോ അതെന്താ..?"
"ചാത്തൻന്ന് വച്ചാ ഒരു ദൈവമാ..."
"ദൈവം എന്തിനാ നമുടെ വീടിൻറെ മുകളിൽ കല്ലെറിയണെ?"
"നല്ല ആളുകളുടെ വീടിന് മുകളിൽ മാത്രേ ചാത്തൻ കല്ലെറിയൂ, അനുഗ്രഹിക്കാനാ, അത് ആരോടും പറയാനും പാടില്ല."
ഇനി അമ്മമ്മ ചാത്തൻറെ കഥ പറയും, പിന്നെ ഒടിയൻറെ കഥ പറയും, പിന്നെ അമ്മച്ചൻറെ വീരകഥ, അങ്ങനെ പോകും പതിവ് രീതിയിൽ. അതോണ്ട് ഞാൻ ഒന്ന് ഇടപെട്ടു.
"എല്ലാരേയും വീട്ടിൽ അച്ചനുണ്ടല്ലോ. എൻറെ അച്ഛൻ എവിടാ?"
അമ്മമ്മ ഒന്ന് നിറുത്തി കണ്ണ് തുടച്ചു.
"അച്ഛൻ ഉണ്ടല്ലോ..."
"എന്നിട്ട് എവിടാ?"
"അച്ഛൻ... അച്ഛൻ... മലയില്...
നമ്മുടെ വീടിന്റെ അപ്പുറം രണ്ട് മലയില്ലേ, അതിനപ്പുറം നല്ല തേൻ കിട്ടും. അവിടെപ്പോയതാ..."
"പിന്നെന്താ വരാത്തെ?"
"അത് ഈ തേനെടുക്കാൻ പോയാൽ പെട്ടന്ന് വരാൻ കഴിയുലാ..."
"അപ്പൊ തേനെവിടാ..?"
"തേനോ? തേൻ..!"
"നമ്മുടെ തെക്കേപ്പൊറത്തെ ആ മരത്തില് ഒരു തേൻ കോട്ട കണ്ടില്ലെ."
"ആ..."
"അച്ഛൻറെ തേൻകൊട്ടയിൽ തേൻ നിറയുമ്പോൾ തേൻ ചെറിയ തേനിച്ചയുടെ അടുത്ത് നമുക്ക് കൊടുത്ത് വിട്ട് ഇവിടെ വെക്കാൻ പറയും."
അടുത്ത ദിവസം ഉണർന്നപ്പോൾ അച്ഛൻ പറഞ്ഞ് വിടുന്ന തേനീച്ചകളെയാണ് ആദ്യം ഓർമ്മവന്നത്. അമ്മ അടുക്കളയിൽ എന്തോ തിരക്കിട്ട പണിയിലാ, ഞാൻ പുറത്തിറങ്ങി തേനീച്ചക്കൂടിനെ നോക്കി. ചെറിയ തേനീച്ചകൾ പറന്ന് വരുന്നു. ഇന്നലെ അമ്മമ്മ പറഞ്ഞത് ശരിയാണപ്പൊ. അമ്മ ചൂലു കൊണ്ട് മുറ്റമടിക്കാൻ ഇറങ്ങി. ഇന്നലത്തെ ചാത്തനേറിന്റെ കുറേ കല്ലുകൾ മുറ്റത്ത് കിടക്കുന്നുണ്ട്. പതിവുപോലെ അമ്മ ആ കല്ലുകൾ പെറുക്കി മുറ്റത്തിൻറെ അരികിൽ വട്ടത്തിൽ വകഞ്ഞു വെക്കും. എന്നിട്ട് അതിൽ ചെടികൾ നടും. മിക്കവാറും അമ്മമ്മ തോടിന്ന് പറക്കണ പേരറിയാത്ത ചെടികൾ അല്ലങ്കിൽ പത്ത്മണിപൂവ്. അങ്ങനെയിപ്പോ മുറ്റം നിറയെ പുക്കളാണ്. ഞാൻ കുളിയൊക്കെ കഴിഞ്ഞ് പറമ്പിലേക്ക് കളിക്കാൻ ഇറങ്ങി. "നിൻറെ കളിയൊക്കെ ഈ വർഷത്തോടെ തീരും. അടുത്ത കൊല്ലം മുതല് സ്ക്കുളിൽ പോകാനുള്ളതാ." അമ്മ വിളിച്ച് പറയുന്നുണ്ട്.
"ഇന്ന് കെട്ടിപ്പന്തുകൊണ്ട് ക്രിക്കറ്റ് അല്ലത്രേ, എന്നാ ഏറുകളി ആയിരിക്കും. എന്നാ ഞാൻ ഇല്ല. ഏറു തന്നെ. പക്ഷേ പന്തോണ്ടല്ല കല്ലോണ്ടാണ്."
ഷിബിൻ പറഞ്ഞുനിറുത്തി.
"കല്ലോണ്ടോ?"
ഷിബിൻ കയ്യിൽ കിട്ടിയ മൂന്ന് കല്ലുമായി മുന്നിൽ നടന്നു. പിറകെയുള്ള ആറു പേരിൽ ഒരാളായി ഞാനും.
"എങ്ങോട്ടാ?"
"കിഴക്കേതൊടീക്കാ..."
നടന്ന് കിഴക്കെതൊടിയിലെത്തി. അവിടെ നിറയെ മരങ്ങളാണ്. മരങ്ങൾക്ക് ഇടയിലൂടെ അവിടെയിവിടെയായി കുറച്ച് വെളിച്ചം ഇറങ്ങുന്നുണ്ട്. കിഴക്കേതൊടിയുടെ പടിഞ്ഞാറെ മൂല മുഴുവൻ പുല്ലാണി പൊന്തയാണ്. നാട്ടിലെ അറിയപ്പെടുന്ന പട്ടികളുടെയും നായ്ക്കളുടെയും ആവാസകേന്ദ്രമാണ് അവിടം. ചെറിയ പട്ടിക്കുട്ടികളുടെ കരച്ചിലും കേൾക്കാം. അതോണ്ട് പൊതുവേ ആരും അവിടേക്ക് പോവാറില്ല.
"ഇനിയാണ് കളി!"
എന്ത് കളി എന്നായി പ്രണവ്.
"നമ്മള് പട്ടികളെ ഏറിയും. അപ്പൊ അവ ഓടിവരും. നമ്മള് ഓടി മരത്തിൽ കയറും. അതാണ് കളി."
ഞാൻ ചുറ്റും നോക്കി. മരങ്ങളുണ്ട്. പക്ഷെ തോല്വെട്ടുന്നതിനാൽ താഴെ കൊമ്പുകളില്ല. കയറാൻ പാടാണ്. മരക്കുടിലിലെ തണുപ്പ് കാലിന് പിടിച്ചു.
ഷിബിൻ ഒന്നൂടെ പറഞ്ഞു
"പേടിയുള്ളവർക്ക് നേരത്തെ മരത്തിൽ കയറാം."
ആദ്യം അഭിമാനം സമ്മതിച്ചില്ലെങ്കിലും, ഓടി മരത്തിൻറെ മുകളിൽ കയറി ഇരുന്നു. താഴെ നോക്കുമ്പോൾ കണ്ണൻ, ഷിബിൻ, പ്രണവ് മാത്രേ താഴെ ഒള്ളു. ധീരനായ ഷിബിൻ ചുറ്റും നോക്കി. ഓടിക്കയറാനുള്ള മരം ഉറപ്പിച്ചു. എന്നിട്ട് കല്ല് ഒന്ന് മുകളിലേക്കിട്ട് പിടിച്ചു. അവൻറെ ആദ്യത്തെ കല്ല് പുല്ലാണിപൊന്തയിലേക്ക് ചീറിപ്പാഞ്ഞ് കയറിപ്പോയി. പുല്ലാണിപ്പൊന്ത ഒന്നു കുലുങ്ങി. പിന്നെ ഒരു മുരളിച്ച കേട്ടു. മേലത്തെ മുതലാളിയുടെ ചാരൻ നായ ടിങ്കുവാണ് ആദ്യം പുറത്ത് വന്നത്. ആ ടിങ്കു നായയുടെ കുട്ടികളാണത്രേ അവിടെ ഉള്ളത് മുഴുവൻ എന്ന് പറഞ്ഞ് നാട്ടുകാർ ചിരിക്കും. ചിരിക്കുന്നത് എന്തിനാണാവോ? പിന്നീട് കല്ലുകൾ കൂട്ടമായി പുല്ലാണി പൊന്തയിലേക്ക് ചീറിപ്പാഞ്ഞു. പത്ത്മുപ്പത് നായ്ക്കൾ ഒരുമിച്ച് ഓടിവരുന്നു. ഷിബിനും, കണ്ണനും, പ്രണവും ഓടി മരത്തിൽ കയറിയപ്പോഴേക്കും നായ്ക്കൾ ഞങ്ങടെ മരം വളഞ്ഞു കഴിഞ്ഞിരുന്നു. കൊല്ലാനുള്ള ആവേശത്തിൽ അവ മരത്തിന് ചുറ്റും ഓടി നടക്കുന്നു. അതിഭീകരമായ കാഴ്ച. വായിലെ വെള്ളം വറ്റി. ഇപ്പൊ കയ്യിൽ കിട്ടിയാൽ അമ്മ ചവച്ച് തുപ്പുന്ന മീൻ പോലെയാകും എൻറെ അവസ്ഥ. നായ്ക്കൾ ഒന്ന് അടങ്ങുമ്പോൾ ഷിബിൻ മരത്തിൽ നിന്ന് വീണ്ടും ഏറിയും. എന്നിട്ട് പൊട്ടിച്ചിരിക്കും. ചിരിക്കുന്നുണ്ട്. അത് എന്തിനാണാവോ? ഞങ്ങൾ രണ്ട് മൂന്ന് മണിക്കൂർ അങ്ങനെ മരത്തിൽ തന്നെ ഇരുന്നു. മടുത്തപ്പോൾ നായ്ക്കൾ പുല്ലാണി പൊന്തയിലേക്ക് തിരിച്ച് പോയി. താഴെ ഇറങ്ങി തിരിച്ച് പോരുമ്പോൾ എല്ലാവരും ചിരിച്ചു, ഞാനും. സംഗതി എന്തായാലും കളി രസമുണ്ട്. നാളെയും കളിക്കാം എന്ന് പറഞ്ഞ് പിരിഞ്ഞു.
അന്ന് രാത്രിയിലും വീടിന് മുകളിൽ ചാത്തനേറുണ്ടായിരുന്നു. കഥ പാതിയിൽ നിറുത്തി അമ്മ പോയി. പതിവ് പോലെ അമ്മമ്മ ബാക്കി പറഞ്ഞു. ഞാൻ ഉറങ്ങി. നേരം പുലർന്നു. അച്ഛൻറെ തേനുമായി മലകൾക്ക് അപ്പുറത്ത് നിന്നും ചെറിയ തേനീച്ചകൾ വന്നു. ഇന്നലെ വീണ കല്ലുകൾ പെറുക്കി അമ്മ ചെടിച്ചട്ടിവട്ടം കൂട്ടി. അതിലെ ഒരു മുഴുത്ത കല്ല് എടുത്തുകൊണ്ടാണ് ഞാൻ അന്ന് കളിക്കാൻ പോയത്. ആർക്കും വെത്യസ്തമായ അഭിപ്രായം ഉണ്ടായിരുന്നില്ല. ഏറുകളി തന്നെ ഇത്തവണയും. ലോലൻ ബാബു ഒഴിച്ച് ഞാൻ ഉൾപ്പെടെ ബാക്കി എല്ലാവരും എറിയാൻ നിന്നു. എറിഞ്ഞ് ഓടിമരത്തിൽ കയറി. പട്ടികൾ വീണ്ടും വീണ്ടും പറ്റിക്കപ്പെട്ടു. കുറച്ച് ദിവസം അത് ആവർത്തിച്ചു. പക്ഷെ ഒരു ദിവസം പട്ടികൾ ഓടിവന്നപ്പോൾ നേരത്തെ ഞാൻ പറഞ്ഞ മരത്തിൽ പ്രണവ് കയറിയിരിക്കുന്നു. എനിക്ക് മരം കിട്ടിയില്ല. പട്ടികൾ പിറകെയുണ്ട്. പിന്നെ കിട്ടിയമരത്തിൽ ഞാൻ വലിഞ്ഞ് കയറി. നായയുടെ കടിയിൽ നിന്ന് രക്ഷപെട്ടു. പക്ഷെ ഓടിക്കയറിയത് മുരുക്കിലായിരുന്നു. കയ്യും കാലും പൊട്ടി ഒലിച്ചു. തൊട്ടുനിൽക്കുന്ന പറങ്കിമാവിലേക്ക് മാറിക്കയറി. ചോര ഇറ്റി താഴെവീണു. പട്ടികൾ താഴെ നിന്നു കുറക്കുന്നു. നെഞ്ചിലെ പെടപ്പ് മാറാത്തപോലെ. താഴെ ഇറങ്ങി വന്നപ്പോൾ ഒരു പോരാളിയെപ്പോലെ മറ്റുള്ളവർ വാഴ്ത്തുന്നത് ഞാൻ കേട്ടു. അപ്പ മുറിച്ച് മുറിയിൽ വച്ച് വീട്ടിലേക്ക് നടന്നു. അന്നും വീടിൻറെ മുകളിലേക്ക് ചാത്തൻ എറിഞ്ഞ കല്ലുകൾ ഓടിലൂടെ ഉരുണ്ട് താഴേക്ക്പോയി. എന്നാൽ അമ്മമ്മയെ കൊണ്ട് കഥ മാറ്റിപ്പറയിച്ചു. അലാവുദീൻറെ അത്ഭുത വിളക്കായിരുന്നു കഥ. കഥ കേൾക്കുമ്പോഴും അടുത്ത ദിവസത്തെ ഏറിൻറെ പ്ലാൻ ആയിരുന്നു എൻറെ മനസ്സിൽ.
ഒരു കവറുകൊണ്ട് തലയിൽ കിരീടം പോലെ വച്ചായിരുന്നു അന്ന് എറിയാൻ പോയത്. കിഴക്കെതൊടിയിൽ എത്തി പുല്ലാണിപ്പൊന്തയിലേക്ക് എല്ലാവരും ശരം വിട്ടപോലെ കല്ലെറിഞ്ഞ് ഓടി മരത്തിൽ കയറി. പക്ഷെ പൊന്തയിൽ നിന്നു നായ്ക്കൾ ഒന്നും വന്നില്ല. കുറച്ച് നേരം സംശയിച്ച് മരത്തിലിരുന്നു. പിന്നെ ഇറങ്ങി വന്ന് ഒന്നൂടെ എറിഞ്ഞു. ഇല്ല ഒരിളക്കവുമില്ല. പേടി ഉണ്ടെങ്കിലും പുല്ലാണിപ്പൊന്തയുടെ അടുത്തേക്ക് പോയി നോക്കി. ഇല്ല ഒരിളക്കവുമില്ല. കൂടുതൽ അടുത്തേക്ക് പോകാനായിരുന്നു ഞങ്ങളുടെ കൂട്ടായ തീരുമാനം. പേടിച്ച് പേടിച്ച് പൊന്തയുടെ അകത്തേക്ക് കയറി. പുല്ലാണിപ്പൊന്ത കൊട്ടാരം പോലെയാണ്. കുറ്റികൾ തലക്ക് മുകളിലൂടെ ചാഞ്ഞ് നിൽക്കുന്നു. നടന്ന് പറ്റിയിരിക്കുന്ന മണ്ണ്, എൻറെ വീടിനെക്കാൾ ഭംഗിയായി തോന്നി. പക്ഷെ അകത്ത് പട്ടികളൊന്നും ഇല്ല. വെളിച്ചം കുറച്ചു മാത്രമാണ് ഇറങ്ങുന്നത്. അതിനുള്ളിൽ മുഴുവൻ നോക്കിയപ്പോൾ ഒരു കാര്യം മനസിലായി. പുല്ലാണിപ്പൊന്തക്കുള്ളിൽ പൊന്തവകഞ്ഞ് ഉള്ളിലേക്ക് ഒരു വഴിയുണ്ട്. ഒരു വലിയ നായക്ക് കടന്ന് പോകാവുന്ന വലിപ്പത്തിൽ. പെട്ടന്ന് ഞങ്ങളുടെ ആവേശം അടുത്ത ലവലിലേക്ക് കടന്നു. അതിനുള്ളിലേക്ക് പോയി നോക്കാം. പുറത്ത് പോയി കുറെ വടികൾ വെട്ടിക്കൊണ്ടുവന്നു. പെട്ടെന്ന് നായ്ക്കൾ വന്നാൽ അടിക്കാൻ വേണ്ടിട്ട്. എല്ലാം റെഡിയാക്കി. പുല്ലാണിപ്പൊന്തക്കുള്ളിലെ ആ പുല്ലു ഗുഹയിലേക്ക് ഞങ്ങൾ മുട്ടുകുത്തി കടന്നു. നല്ല വൃത്തിയായി, പുല്ലുകൾ വകഞ്ഞ് വച്ചിരിക്കുന്നു. ഒരു കുഴലുപോലെ. പക്ഷെ നായകളെ ഒന്നും കണ്ടില്ല. കുറച്ചൂടെ ഉള്ളിലേക്ക് പോയപ്പോ വഴി അവസാനിച്ചു. അവിടെ കുറച്ച് വിസ്താരമുണ്ട് ഞങ്ങൾ എല്ലാരും കൂടെ അവിടെ കൂടിയിരുന്നു. പുല്ലിനിടയിലൂടെ വരുന്ന വെളിച്ചം മത്രമാണ് അവിടെ ഉള്ളത്. നന്നായി വിയർത്തിരുന്നു. ഞങ്ങൾ പരസ്പ്പരം നോക്കി ചിരിച്ചു. അതിനിടയിലാണ് എൻറെ കണ്ണിൽ ഒരു കാഴ്ച പതിഞ്ഞത്. ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തിൻറെ നടുവിൽ ഒരു കാൽപാട്. ഉള്ളിലൂടെ ഒരു ഇടിമിന്നൽ കടന്ന്പോയി.
"ഇത് കടുവയുടെ കാൽപാടല്ലേ?"
എല്ലാവരും നോക്കി. ഒരുപോലെ മുഖത്ത് പേടി പരന്നു.
അതേടാ എന്ന് ആരോ പറഞ്ഞു. പിന്നീട് പുല്ലിനിടയിലൂടെ ഓടിയോ ചാടിയോ പുറത്ത് കടന്നു. ഓടി മരത്തിൽ കയറിയ പ്രണവിനോട് ഷിബിൻ വിളിച്ചു പറഞ്ഞു. "മരത്തിൽ കയറിയാലും പുലിപിടിക്കും." എല്ലാരും ഓടി പറമ്പിലെ കടയുടെ അവിടെത്തി നിന്നു. അവിടെ കുറെ ആളുകളുണ്ടല്ലോ. മുന്നിൽ ആദ്യം കണ്ട സ്ക്കൂളിൽ പോകുന്ന ഉണ്ടക്കണ്ണനോട് കണ്ടുപിടിത്തം പറഞ്ഞു. നമ്മുടെ നാട്ടിൽ പുലി ഇറങ്ങിട്ടുണ്ട്. ഞങ്ങൾ കാൽപ്പാടുകൾ കണ്ടു. അവൻ കളിയാക്കി ചിരിച്ചുകൊണ്ട് പോയി. പിന്നീട് പറഞ്ഞ പലരും അങ്ങനെ കളിയാക്കി. ഞങ്ങളുടെ നാട്ടിൽ പുലി വരില്ലത്രെ. ഇത്ര കാലായിട്ടും വന്നിട്ടില്ലന്ന്. ഞാൻ വീട്ടിലേക്കുനടന്നു. അമ്മ കല്ലുകൾ ചേർത്ത് വച്ച് പുതിയ ചെടിച്ചട്ടിക്കുള്ള വട്ടം കൂട്ടുകയാണ്. അന്ന് രാത്രി ഞാൻ ഒരു ലക്ഷ്യത്തിലെത്തി. എനിക്ക് വലുതാകുമ്പോൾ ഒരു വേട്ടക്കാരനാവണം. എന്നിട്ട് മല കടന്ന് അച്ഛനെ കാണണം. അന്ന് രാത്രി അമ്മമ്മയോട് വേട്ടക്കാരന്റെ കഥ പറഞ്ഞു തരാൻ അവശ്യപ്പെട്ടു. അന്ന് ചാത്തനേറ് ഇത്തിരി കൂടുതലായിരുന്നു. ചാത്തൻ എൻറെ ആഗ്രഹം കേട്ടതായി എനിക്ക് തോന്നി. അതിനിടയിൽ ഒരു വലിയ കല്ല് വന്ന് വീണ് ഓട്പൊട്ടി താഴെവീണു. അമ്മമ്മ എണീറ്റ് വാതിൽക്കൽ പോയി നിന്ന് ഇരുട്ടിലേക്ക് നോക്കി നെഞ്ചത്ത് കൈവച്ച് പ്രാർത്ഥിക്കുന്നത് കണ്ടു. അതിനെക്കാൾ എനിക്ക് രസായിട്ട് തോന്നിയത് പൊട്ടിയ ഓടിനുള്ളിലൂടെ ചന്ദ്രനെ കണ്ടപ്പോഴാണ്. മേഘത്തിനുള്ളിൽ മറഞ്ഞുനിന്ന് എത്തി നോക്കുന്ന ചന്ദ്രൻ. ഞാൻ കൈ വീശിക്കാണിച്ച് ചിരിച്ചു. പായ അവിടത്തേക്ക് വലിച്ചിട്ടു. എന്നിട്ട് ചന്ദ്രനെ നോക്കിയങ്ങനെ കിടന്നുറങ്ങി.
പിറ്റേദിവസം ഉണർന്നത് അമ്മമ്മയുടെ കരച്ചിൽ കേട്ടിട്ടാണ്. എന്താണ് പ്രശ്നം. പുറത്തിറങ്ങി നോക്കി. മരത്തിൻറെ കൊമ്പിൽ തേനിച്ചകളുണ്ട്. പിന്നെ എന്താണ് പ്രശ്നം. ആളുകൾ കൂടിയിരിക്കുന്നു. അമ്മമ്മ കരയുന്നിടത്തേക്ക് ഓടിച്ചെന്നു. വീടിനോട് ചേർന്ന് നിൽക്കുന്ന കുന്നിൻറെ മുകളിലെ വഴിയിൽ ഒരു ഓലയിൽ അമ്മ കിടക്കുന്നു. ശരീരത്തിൽ മുഴുവൻ ചോരയുണ്ട്. എൻറെ തോർത്തുമുണ്ട് അമ്മയുടെ വായിൽ കുത്തി വച്ചത് ആരാണ്. കണ്ണ് തള്ളിച്ച് അമ്മ എന്താണ് നോക്കുന്നത്. എന്താ പറ്റീന്ന് ഒന്നും മനസ്സിലാകുന്നില്ല. പുലിപിടിച്ചതാണെന്ന് ആളുകൾ പതുക്കെ പറയുന്നു. അതെങ്ങനെ ശരിയാകും. പുലിവരില്ലന്നല്ലേ ഇന്നലെ പറഞ്ഞത്. അത് പറയുന്ന ആളുകളെയെല്ലാം ഞാൻ സുക്ഷിച്ച് നോക്കി. അതിലൊരാൾ മുണ്ട് മാടിക്കുത്തി സാധനം ചൊറിഞ്ഞു കൊണ്ട് ചിരിച്ചപ്പോൾ ചുണ്ടിൽ ചോര ഉണങ്ങി നിൽക്കുന്നു. കൂടെ ചിരിക്കാൻ ശ്രമിച്ചയാളുടെ ചുണ്ടിൽ നിന്നും ചോര തെറിച്ചു. അതയാൾ നാവുകൊണ്ട് വടിച്ച് ഉള്ളിലാക്കി. എല്ലാരുടെ പല്ലുകൾക്കും ചോരനിറം. പിന്നെ എനിക്ക് ചുറ്റും ഉണ്ടായത് ഒന്നും അത്ര ഓർമ്മ വരുന്നില്ല. ആരോക്കയോ എന്തൊക്കെയോ ചെയ്യുന്നു. ആരോ തലയിൽ വെള്ളമൊഴിച്ചു. തേനീച്ച കൂടിരിക്കുന്ന ആ മാവ് മുറിച്ചപ്പോൾ മാത്രം ഞാൻ കരഞ്ഞു. ഇനി എങ്ങനെ അച്ഛൻ തേൻ കൊണ്ടുവരും. അത് അമ്മമ്മയോട് പറഞ്ഞപ്പോ അമ്മമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മയെ വിറക് കൂട്ടിയിട്ട് കത്തിച്ചിട്ട് എല്ലാരും പോയി. ചാത്തന്മാർ ഇന്നലെ എറിഞ്ഞ കല്ലിൽ ഒന്നെടുത്തു ഞാൻ മുറുക്കെ പിടിച്ചു. ഈ നാട്ടിലെ നായകളെല്ലാം എവിടെ? ചുറ്റും അമ്മ നട്ടുവളർത്തിയ ആയിരക്കണക്കിന് പൂക്കൾ മാത്രം.