ചിലരുടെ ലോകം

അച്ഛന്റെ മുഖം വിളറിപ്പോയിരുന്നു.
കുഴിഞ്ഞുപോയ കണ്ണുകൾക്ക്
ചുറ്റും കറുപ്പ് പടർന്നിരുന്നു.
നെറ്റിയിലെ നീണ്ട വരകൾക്ക്
ആഴമേറിയപോലെ...
"അച്ഛാ..."
ഞാൻ വിളിച്ചതുപോലും അറിയാതെ
കോലായിലെ കസേരയിൽ
ചാരിയിരുന്നച്ഛൻ
തെളിഞ്ഞുകത്തുന്ന വെളിച്ചത്തിൽ
തന്നെ നോക്കിയിരിക്കയാണ്.
വൈകീട്ടത്തെ മഴക്ക് പൊടിഞ്ഞ
ഈയലുകൾ വെളിച്ചത്തിനു ചുറ്റും
ചിറകടിച്ചു പറക്കുന്നുണ്ടായിരുന്നു.
ഈ രാത്രി പുലരുമ്പോൾ ചിറകറ്റ് ഒടുങ്ങാനുള്ള അൽപ്പായുസ്സുകൾ...!
ഇതിലിത്ര
നോക്കാൻമാത്രം എന്തുണ്ട്??
എനിക്ക് മനസ്സിലായില്ല...!
"അച്ഛാ... ഞാൻ നാളെത്തന്നെ മടങ്ങും "
കുറച്ച് ഉറക്കെത്തന്നെ പറഞ്ഞു.
കേട്ടെന്ന് തോന്നുന്നു...
കണ്ണെടുത്തെന്നെത്തന്നെ നോക്കി...
"ഇത്തവണയെങ്കിലും അച്ഛനും
കൂടെ വന്നുകൂടെ...?
ഒറ്റക്കിവിടെയിങ്ങനെ... എന്തിനാ.."
പറയാനൊന്നും ഇല്ലാത്തപോലെ
എന്നെ മുഴുവൻ
കേൾക്കാൻ നിൽക്കാതെ
എണീറ്റച്ഛൻ മുറ്റത്തേക്കിറങ്ങി.
പെയ്തൊഴിഞ്ഞ മഴയുടെ
തണുപ്പിലെവിടെയോ ഒളിച്ച
ചീവീടുകൾ കരഞ്ഞൊച്ചയുണ്ടാക്കി.
ടൗണിൽ നിന്നുള്ള അവസാന
ബസ്സിൽനിന്നിറങ്ങിയവരാവാം
മുന്നിലെ വഴിയിലൂടെ നടന്നുപോവുന്നുണ്ടായിരുന്നു..
അച്ഛനവരെ നോക്കി കൈ കാണിച്ചു.
അച്ഛൻ വരുന്നതും കാത്ത്
പണ്ട് ഞാനും ആ വഴി കുറേ
നോക്കിയിരുന്നതാണ്...
വർഷങ്ങൾ എത്രവേഗമാണ്
പൊയ്പ്പോയത്..!
ഞങ്ങൾ ഒരുമിച്ചത്താഴം കഴിച്ചു.
നേരം ഒരുപാട് ഇരുട്ടും മുൻപേ തന്നെ
ഉറങ്ങാനും കിടന്നു..
ഈ പഴയ വീടും
അച്ഛനെക്കാൾ പ്രായമുള്ള
കുറച്ച് മരങ്ങളും
വായിച്ചാൽ മനസ്സിലാവാത്ത
കുറേ പുസ്തകങ്ങളും...
വീട്ടിട്ടുപോരാൻ
കഴിയാത്തത്ര
ഇവിടെയെന്തുണ്ടെന്ന്
ഉറങ്ങാതെ കിടന്നെത്ര
ഓർത്തിട്ടും എനിക്ക്
മസ്സിലായില്ല....
എന്നത്തേയും പോലെ...
എനിക്ക് അച്ഛനെ
മനസ്സിലാവുന്നേയില്ല...!!
കുഴിഞ്ഞുപോയ കണ്ണുകൾക്ക്
ചുറ്റും കറുപ്പ് പടർന്നിരുന്നു.
നെറ്റിയിലെ നീണ്ട വരകൾക്ക്
ആഴമേറിയപോലെ...
"അച്ഛാ..."
ഞാൻ വിളിച്ചതുപോലും അറിയാതെ
കോലായിലെ കസേരയിൽ
ചാരിയിരുന്നച്ഛൻ
തെളിഞ്ഞുകത്തുന്ന വെളിച്ചത്തിൽ
തന്നെ നോക്കിയിരിക്കയാണ്.
വൈകീട്ടത്തെ മഴക്ക് പൊടിഞ്ഞ
ഈയലുകൾ വെളിച്ചത്തിനു ചുറ്റും
ചിറകടിച്ചു പറക്കുന്നുണ്ടായിരുന്നു.
ഈ രാത്രി പുലരുമ്പോൾ ചിറകറ്റ് ഒടുങ്ങാനുള്ള അൽപ്പായുസ്സുകൾ...!
ഇതിലിത്ര
നോക്കാൻമാത്രം എന്തുണ്ട്??
എനിക്ക് മനസ്സിലായില്ല...!
"അച്ഛാ... ഞാൻ നാളെത്തന്നെ മടങ്ങും "
കുറച്ച് ഉറക്കെത്തന്നെ പറഞ്ഞു.
കേട്ടെന്ന് തോന്നുന്നു...
കണ്ണെടുത്തെന്നെത്തന്നെ നോക്കി...
"ഇത്തവണയെങ്കിലും അച്ഛനും
കൂടെ വന്നുകൂടെ...?
ഒറ്റക്കിവിടെയിങ്ങനെ... എന്തിനാ.."
പറയാനൊന്നും ഇല്ലാത്തപോലെ
എന്നെ മുഴുവൻ
കേൾക്കാൻ നിൽക്കാതെ
എണീറ്റച്ഛൻ മുറ്റത്തേക്കിറങ്ങി.
പെയ്തൊഴിഞ്ഞ മഴയുടെ
തണുപ്പിലെവിടെയോ ഒളിച്ച
ചീവീടുകൾ കരഞ്ഞൊച്ചയുണ്ടാക്കി.
ടൗണിൽ നിന്നുള്ള അവസാന
ബസ്സിൽനിന്നിറങ്ങിയവരാവാം
മുന്നിലെ വഴിയിലൂടെ നടന്നുപോവുന്നുണ്ടായിരുന്നു..
അച്ഛനവരെ നോക്കി കൈ കാണിച്ചു.
അച്ഛൻ വരുന്നതും കാത്ത്
പണ്ട് ഞാനും ആ വഴി കുറേ
നോക്കിയിരുന്നതാണ്...
വർഷങ്ങൾ എത്രവേഗമാണ്
പൊയ്പ്പോയത്..!
ഞങ്ങൾ ഒരുമിച്ചത്താഴം കഴിച്ചു.
നേരം ഒരുപാട് ഇരുട്ടും മുൻപേ തന്നെ
ഉറങ്ങാനും കിടന്നു..
ഈ പഴയ വീടും
അച്ഛനെക്കാൾ പ്രായമുള്ള
കുറച്ച് മരങ്ങളും
വായിച്ചാൽ മനസ്സിലാവാത്ത
കുറേ പുസ്തകങ്ങളും...
വീട്ടിട്ടുപോരാൻ
കഴിയാത്തത്ര
ഇവിടെയെന്തുണ്ടെന്ന്
ഉറങ്ങാതെ കിടന്നെത്ര
ഓർത്തിട്ടും എനിക്ക്
മസ്സിലായില്ല....
എന്നത്തേയും പോലെ...
എനിക്ക് അച്ഛനെ
മനസ്സിലാവുന്നേയില്ല...!!