അസാധാരണമായ റെസീലിയൻസിന്റെ കാലം; മുന്നിലും പിന്നിലും
ഈ ലേഖനം എഴുതുമ്പോൾ എനിക്കുണ്ടാകുന്ന അതേ ആത്മവിശ്വാസവും ധൈര്യവും വായിക്കുന്ന നിങ്ങൾക്കും അനുഭവപ്പെടുന്നുണ്ടെങ്കിൽ നമ്മൾ വിജയത്തിന്റെ പാതയിൽ തന്നെയാണ് എന്ന് ഉറച്ചു വിശ്വസിക്കാം.

2022 തുടങ്ങുന്നത് കുറേയധികം പ്രതീക്ഷകളോടെയാണ്. 2019 ന്റെ അവസാന പാദത്തിൽ ലോകത്തെ മുഴുവനും ഭീതിയിലാഴ്ത്തി പടർന്നു പന്തലിച്ച കോവിഡ് എന്ന മഹാമാരിയെ നേരിട്ട ജനതയുടെ പുതിയ കാൽവയ്പുകളാണ് 2022 ൽ നമ്മൾ കാണാൻ പോകുന്നത്. മനുഷ്യ ജീവിതത്തിൻറെ സമസ്ത മേഖലകളിലും വിനാശം വിതച്ച ആ പേമാരി ഏറ്റവും കൂടുതൽ കടന്നാക്രമിച്ചതു മാനസികാരോഗ്യ മേഖലയേ കൂടിയാണ്. ശാരീരിക, മാനസിക, സാമ്പത്തിക, സാമൂഹിക വ്യവസ്ഥിതിയെ താറുമാറാക്കി കുതിച്ചു പാഞ്ഞ കുതിരയെ പിടിച്ചു കെട്ടാൻ ലോകം മുഴുവനും ഒരുമിച്ചു നിന്ന കാഴ്ചയ്ക്കും നമ്മൾ സാക്ഷികളായി.
ശാരീരികാരോഗ്യത്തെ ബാധിക്കുന്ന ഒരു വൈറസ് എങ്ങനെയാണു മനുഷ്യരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നത്? പോക്കറ്റിൽ നിന്നും എടുക്കുന്ന ഹെഡ്സെറ്റിൻ്റെ വള്ളി പോലെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഒരു പ്രഹേളികയെ, കുരുക്ക് അഴിച്ചെടുത്താൽ നേർവരപോലെ കാണാൻ കഴിയും. കാട്ടുതീ പോലെ ശ്വാസത്തിൽ കൂടി പടർന്നുകയറുന്ന അണുക്കളെ അകറ്റി നിർത്താൻ "സാമൂഹിക അകലം” എന്നൊരു സാധ്യത പരിക്ഷീച്ചു വിജയിച്ച "സാമൂഹ്യ ജീവിയാണ്” മനുഷ്യൻ; അകലത്തിന്റെ വ്യാപ്തി കൂട്ടാനായി കൂടടച്ചിരിക്കേണ്ടിയും വന്നു. കൂട്ടിൽ പോലും കേറാൻ മടിക്കുന്ന മനുഷ്യർക്ക് അത്തരം ഒരു അവസ്ഥയുണ്ടാക്കിയ വീർപ്പുമുട്ടൽ, ഉള്ളിലുള്ള കുറെ സംഗതികളെ പുറത്തേക്കെറിഞ്ഞു. ജോലി, പഠനം, ബന്ധങ്ങൾ, സ്വതന്ത്ര സഞ്ചാരം, ഭാവിയിലേക്കുള്ള ആശകൾ, ആഗ്രഹങ്ങൾ എല്ലാം അനിശ്ചിതത്വത്തിലായി. അടുത്തിനിയെന്ത്, എങ്ങനെ എന്ന ചോദ്യം കണക്കുകൂട്ടലുകൾക്കും അപ്പുറം സ്ഥാനം പിടിച്ചു. ചിന്തയിലേക്ക് വരുന്ന എന്തിനും ഏതിനും ഉടൻ തീർപ്പ് കൽപ്പിച്ചു സ്വസ്ഥത കണ്ടെത്തിയിരുന്ന മനസിനെ കടലിനും പിശാചിനും ഇടയ്ക്ക് എന്നൊരു അവസ്ഥയിലേക്ക് എത്തിച്ചു. അനിശ്ചിതത്വത്തിന്റെ അടുത്ത പടിയെന്നത് ഉത്കണ്ഠയാണ്. പരിണാമപരമായി മനുഷ്യരുടെ നിലനിൽപിനു വേണ്ടി തലച്ചോറിൽ സെറ്റ് ചെയ്തിരിക്കുന്ന "ഉത്കണ്ഠ” അനിയന്ത്രിതമായ അവസ്ഥയിൽ എത്തിയാൽ മനുഷ്യരുടെ തന്നെ നിലനിൽപിനെ താറുമാറാക്കും.
ഉത്കണ്ഠയുടെ മഞ്ഞുമല ഉരുകിത്തുടങ്ങാൻ പിന്നേയും സമയമെടുത്തു. രോഗികളുടെ എണ്ണം കുറഞ്ഞതും, കോവിഡിനെതിരെയുള്ള വാക്സിൻ എന്ന പ്രതീക്ഷയും നേർത്ത സൂര്യകിരണമായി പതിക്കാൻ തുടങ്ങി. ആവശ്യ/അനാവശ്യ വിവരങ്ങളുടെ കലവറയായ നമ്മുടെ സ്വന്തം വാട്ട്സാപ്പും, ഫേസ്ബുക്കും, ഗൂഗിളും കുറച്ചുകൂടി ശ്രദ്ധയോടെ നമ്മൾ ഉപയോഗിക്കാൻ തുടങ്ങി. കുറച്ചൊരു ആശ്വാസത്തിൽ ജീവിതം പച്ചപിടിച്ചു തുടങ്ങിയപ്പോൾ അടുത്ത റൗണ്ടുമായി വീണ്ടും വന്നു. വാക്സിൻ എന്ന പ്രതീക്ഷ യാഥാർഥ്യത്തിലേക്ക് എത്തിയ സമയമായിരുന്നു. ലോകചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്രയും വേഗത്തിൽ ഒരു മഹാമാരിക്ക് എതിരെയുള്ള വാക്സിൻ കണ്ടെത്തുന്നത്. ലോകാരോഗ്യ സംഘടനയോടൊപ്പം മറ്റു രാജ്യങ്ങളും കൂടി ചേർന്നപ്പോൾ കാര്യങ്ങൾ കുറേകൂടി വേഗത്തിലായി. കോവിഡിനെതിരെയുള്ള യുദ്ധത്തിലെ മുന്നണിപ്പോരാളികൾക്ക് ആദ്യം സംരക്ഷണം നൽകിക്കൊണ്ട് വാക്സിനേഷൻ യജ്ഞത്തിന് തുടക്കമിട്ടു. പതിയെ മുതിർന്ന പൗരന്മാരിൽ നിന്നും തുടങ്ങിയ വാക്സിനേഷൻ ഇപ്പോൾ കുട്ടികളിൽ വരെ എത്തിനിൽക്കുമ്പോൾ, കോവിഡ് അതിന്റെ പുതിയ തലമുറയിലെ ആൾക്കാരുമായി നിൽപ്പുണ്ടായിരുന്നു.
കോവിഡ് കാലത്ത് മാനസികാരോഗ്യ രംഗത്തുണ്ടായ ഏറ്റവും വലിയ മാറ്റവും മുന്നേറ്റവും എന്തെന്നാൽ, സിനിമകളിലൂടെയും കഥകളിലൂടെയും മാത്രം സാധാരണക്കാർക്ക് പരിചയമുള്ള മാനസികാരോഗ്യ വിദഗ്ദ്ധരെ കൂടുതൽ അടുത്തറിയാനും മനസിലാക്കാനും സാധിച്ചു എന്നതാണ്. കോവിഡ് കാലത്ത് ഗൂഗിൾ സെർച്ചിൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ട വാക്കുകളിൽ ഒന്ന് മാനസികാരോഗ്യം എന്ന വാക്കാണ് എന്നതും വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്. നാല് ചുവരുകൾക്കുള്ളിൽ നിന്നും ഒരുപാട് മാനസികാരോഗ്യ പ്രവർത്തകർ ചുട്ടുപൊള്ളുന്ന സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നത് പുതിയൊരു കാൽവയ്പ്പ് കൂടിയാണ്. മാനസികാരോഗ്യത്തെ കുറേകൂടി ജനങ്ങളിലേക്ക് എത്തിക്കാനും, അതിനോടുള്ള അനാരോഗ്യപരമായ കാഴ്ചപാട് മാറ്റാനും ഈയൊരു മുന്നേറ്റം കൊണ്ട് സാധിച്ചു.
മറ്റൊരു നേട്ടം എന്തെന്നാൽ കോവിഡ് കാലത്തിനു മുൻപ് വരെ മാനസികാരോഗ്യ സേവനങ്ങൾ ആശുപത്രികളിൽ നിന്നോ ക്ലിനിക്കുകളിൽ നിന്നോ മാത്രമായിരുന്നു. പഠനവും, ജോലിയും, കൂടിച്ചേരലുകളും എല്ലാം വിർച്വൽ മാധ്യമത്തിലേക്ക് ചേക്കേറിയതോടൊപ്പം മാനസികാരോഗ്യ സേവനങ്ങളും ആ പാത പിന്തുടർന്നു. മാനസികാരോഗ്യ വിദഗ്ദ്ധരെ നേരിട്ട് പോയി കാണാനുള്ള ബുദ്ധിമുട്ടുകളും, സമൂഹത്തിൽ നിന്നും കേൾക്കേണ്ടി വരുന്ന ആക്ഷേപങ്ങളും ഒഴിവാക്കാനായി വലിയൊരു ശതമാനം ആൾക്കാരും ചികിത്സ തേടില്ലായിരുന്നു. ഇപ്പോഴത്തെ സ്ഥിതി വളരെയേറെ മാറി. ഫോൺ കാൾ, മെസ്സേജുകൾ, വീഡിയോ കാൾ തുടങ്ങി പുതിയ കാലത്തിന്റെ നൂതന സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാൻ മാനസികാരോഗ്യ പ്രവർത്തകരും സാധാരണക്കാരും ഒരുപോലെ മുൻകൈയെടുത്തു. കോവിഡ് കാല നിയന്ത്രണങ്ങൾ ഒരുവിധം മാറി ജീവിതം പഴേപടി ആയിട്ടും, ഇന്നും പലരും ആശ്രയിക്കുന്നത് വിർച്വൽ സംവിധാനത്തെയാണ്. സഞ്ചാര സ്വാതന്ത്ര്യമുള്ളപ്പോഴും അതിനു കഴിയാത്ത ഒരുപാട് മനുഷ്യർ ഉണ്ടായിരുന്നു, ഒരുപരിധി വരെ അവരുടെ മാനസിക പ്രശ്നങ്ങൾക്ക് ആശ്വാസം കണ്ടെത്താനും ഓൺലൈൻ കൗൺസിലിംഗിനും, കൺസൽട്ടേഷനും കഴിഞ്ഞു എന്നതാണ്. അപ്പോഴും ഈ പറയുന്ന ആധുനിക സംവിധാനങ്ങളിലേക്ക് എത്താൻ കഴിയാതെ നിൽക്കുന്ന കുറെയധികം മനുഷ്യർ നമുക്ക് ചുറ്റിലുണ്ട്. ഇന്നും വൈദ്യുതി പോലും എത്താത്ത വീടുകളുണ്ട്. അവരിലേക്ക് മാനസികാരോഗ്യ സേവനങ്ങൾ എത്തിക്കുക എന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും ഉത്തരാദിത്തമാണ്.
പ്രശ്നങ്ങളെ അതിജീവിച്ചു മുന്നോട്ടു വരുന്ന മനുഷ്യരിൽ ഉണ്ടാകുന്ന റെസീലിയൻസ്, അതായത് ഒരു പന്ത് ചുമരിൽ എറിഞ്ഞാൽ തിരികെ വരുന്ന പോലെ, മനുഷ്യർ അവരുടെ പ്രശ്നങ്ങളെ അടുത്തറിഞ്ഞു മനസിലാക്കി പരിഹരിച്ചു അതിജീവിച്ചുകൊണ്ട് തിരികെ ആരോഗ്യപരമായ അവസ്ഥയിലേക്ക് തിരിച്ചെത്തുന്ന പ്രതിഭാസം. അത്തരം ഒരു അവസ്ഥയിൽ എത്തിയ കുറേയധികം മനുഷ്യർ ഒപ്പമുള്ളവർക്കും കൈത്താങ്ങായി നിന്നു കൊണ്ട്, കോവിഡിന്റെ എത്ര തലമുറ വന്നാലും പൊരുതി തോൽപ്പിക്കും എന്ന ഉറച്ച ആത്മവിശ്വാസത്തിൽ പടക്കളത്തിൽ നിൽപ്പുണ്ട്. ഈ ലേഖനം എഴുതുമ്പോൾ എനിക്കുണ്ടാകുന്ന അതേ ആത്മവിശ്വാസവും ധൈര്യവും വായിക്കുന്ന നിങ്ങൾക്കും അനുഭവപ്പെടുന്നുണ്ടെങ്കിൽ നമ്മൾ വിജയത്തിന്റെ പാതയിൽ തന്നെയാണ് എന്ന് ഉറച്ചു വിശ്വസിക്കാം.