മിന്നൽ 2021
'എന്താ ഇപ്പോ ഉണ്ടായേ? ആരാ ഇവിടെ പടക്കം പൊട്ടിച്ചേ? ഇന്നെന്താ വിഷുവാ?' എന്ന അവസ്ഥയാണ് ഇപ്പോൾ ഓരോ കൊല്ലം കഴിയുമ്പോഴും.

കണ്ണടച്ച് തുറക്കുമ്പോൾ മിന്നൽ മുരളിയെക്കാൾ വേഗതയിൽ ടപ്പേന്ന് പാഞ്ഞുപോകുന്ന വർഷങ്ങളുടെ കൂട്ടത്തിലേക്ക് ഈ 365 ദിനങ്ങൾ കൂടി ചേർത്തു വയ്ക്കുകയാണ്. ഇത്ര പെട്ടെന്ന് വർഷങ്ങൾ പോവുകയാണെങ്കിൽ ഒരു 2050 ഒക്കെ ഇപ്പൊ ഇങ്ങെത്തുമല്ലോ എന്നാലോചിച്ചു വെറുതെ ടെൻഷൻ അടിക്കുന്ന ഞാൻ മുപ്പത്തൊന്നാം തിയതിയിലെ ക്ലീഷേ ആത്മസംവാദത്തിനിടയിൽ ഓർത്തു പോവുകയാണ് സുഹൃത്തുക്കളെ - 2021 നെക്കുറിച്ച്.
"എന്താ ഇപ്പോ ഉണ്ടായേ? ആരാ ഇവിടെ പടക്കം പൊട്ടിച്ചേ? ഇന്നെന്താ വിഷുവാ?"
എന്ന അവസ്ഥയാണ് ഇപ്പോൾ ഓരോ കൊല്ലം കഴിയുമ്പോഴും.
2019 ഡിസംബറിന് മുന്നേ അനന്തമജ്ഞാതമവർണ്ണനീയമായിരുന്ന ഒരു വൈറസിന് പിന്നാലെ ലോകം പാഞ്ഞതും ആശാൻ മുന്നോട്ടു പോകുമ്പോൾ ഫസ്റ്റ്, സെക്കൻഡ്, കരുതൽ ഡോസുകളുമായി പഠിച്ച പണി പതിനെട്ടും നോക്കി മനുഷ്യർ തടയിടാൻ നോക്കുന്നതും എത്ര നാളിനിയും തുടരണമെന്ന് ഇതുവരെ എത്തും പിടിയും കിട്ടാത്ത മട്ടാണ്. തിരിഞ്ഞുനോക്കുമ്പോൾ അതിജീവനത്തിനായി പെടാപാട് പെട്ടതും കരകയറിയതുമായ നേരങ്ങൾ കൺമുന്നിൽ തെളിയുന്നു. ഈ അതിജീവനം എന്ന് പറയുന്ന സംഭവമേ... പ്രാഞ്ചിയേട്ടനോട് പറയണ പോലെ വെള്ളേപ്പങ്ങാടിയിൽ വെള്ളയപ്പം ഉണ്ടാക്കുന്ന പോലെ ടിം ടിം ന്ന് ഉള്ള സംഭവല്ല - പരസ്പരം ചേർത്ത് നിർത്തലിലൂടെ മനുഷ്യർ നേടിയെടുക്കുന്ന ഒന്നാണ്.
Before Covid, After Covid (BC, AC) എന്നിങ്ങനെ കാലം രണ്ടായി തിരിഞ്ഞ് നിൽക്കുമ്പോൾ മാസ്കിൻ്റെതായ ചില ശീലങ്ങളും ശീലക്കേടുകളും നമ്മളറിയാതെ നമ്മുടെ ഇടയിൽ കയറിക്കൂടി. സിനിമകളിൽ മാസ്ക്കില്ലാത്ത ആൾക്കൂട്ടങ്ങളും സാനിറ്റയ്സ് ചെയ്യാത്ത ഹസ്തദാനവും ആലിംഗനവും കാണുമ്പോൾ ഉള്ളിലൊരു ആധിയാണ്.
മുൻവർഷങ്ങളിലേതുപോലെ ലോക്ക്ഡൗൺ കലാപരിപാടികളായ Dalgona Coffee, വീട്ടിലെ പൊറോട്ട, ചക്കക്കുരു ഷേക്ക് തുടങ്ങിയവയൊന്നും ഈ വർഷം വേണ്ടത്ര പ്രശസ്തിയാർജ്ജിച്ചില്ല എന്ന് വേണം കരുതാൻ. അന്ന് ചക്ക മടൽ വെട്ടാനും പിള്ളേരുടെ കൂടെ തലകുത്തി മറിയാനും കൂടെ നിന്ന വീട്ടുകാരൊക്കെ work from home ൻ്റെ time loop ൽ കുരുങ്ങിക്കിടപ്പാണ്. നല്ലൊരു കലാലയജീവിതം കവർന്നെടുത്തതിൻ്റെ പരിഭവം പറച്ചിലുകളുമായി പിന്നെയും തുറന്ന കോളജുകളിൽ "ഞാൻ ഉണ്ടാക്കിയ എന്റെ ഫാമിലി","മുല്ലേ... വിരിയാ മുല്ലേ", "ജുഗുനു" തുടങ്ങിയ റീൽസുമായി പിള്ളേർ ഇൻസ്റ്റയിൽ സജീവമാണ്. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തവിടുപൊടി എന്നറിയാവുന്നതു കൊണ്ട് തന്നെ കൊറോണയോട് താദാത്മ്യപ്പെട്ട് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ സാനിറ്റൈസറും മാസ്ക്കും ഉപയോഗിച്ച് ജീവിച്ചാൽ അവനവന് കൊള്ളാം എന്ന് പലരും മനസ്സിലാക്കിയ വർഷമായിരുന്നു 2021.
കുറെയേറെ പ്ലാനുകളും അവയെങ്ങാൻ പാളിപ്പോയാൽ കുറെ 'പ്ലാൻ ബി'കളും കൊണ്ട് സമ്പൽസമൃദ്ധമായ ഒരു 2022 ആശംസിക്കുന്നു.