സ്കൂളിലെ 2021
വ്യവസ്ഥാപിതമായ പദ്ധതികളിലൂടെയും പരിശീലനങ്ങളിലൂടെയും എല്ലാവരും ഒരുമിച്ചൊരുങ്ങി. ഓൺലൈനിലാണെങ്കിലും പ്രവേശനോത്സവങ്ങളൊക്കെ ഗംഭീരമായി. പുതിയ കാലത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി കുരുന്നുകൾ ആദ്യപാഠം പഠിച്ചുതുടങ്ങി.

മനുഷ്യായുസ്സിലെ സുന്ദരമായ ഓർമ്മയാണ് സ്കൂൾ കാലഘട്ടം. കഴിഞ്ഞ രണ്ടുവർഷത്തിന്റെ ഭൂരിഭാഗവും നമ്മുടെ സ്കൂൾ അനുഭവങ്ങൾ മൊബൈൽ സ്ക്രീനിലായിരുന്നു. ഓരോ അദ്ധ്യയന വർഷത്തിന്റെയും അവസാന കാലമാണ് മാർച്ച്. ആഘോഷങ്ങളും വിനോദ യാത്രകളും വിരമിക്കൽ ചടങ്ങുകളും വിടപറയലുകളും മേളം തീർക്കുന്ന കാലഘട്ടം. എന്നാൽ 2020 മാർച്ച് ഇതിനൊന്നും സാക്ഷ്യം വഹിക്കാൻ കഴിയാതെ കൊഴിഞ്ഞു വീണു. ഇതുവരെ കേട്ട് കേൾവിയില്ലാത്ത മഹാമാരി, കാലത്തെയാകമാനം കെട്ടിയിട്ടു.
തുടർന്ന് വന്ന ജൂൺ മാസം പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. പ്രതീക്ഷിക്കാതെ വന്ന കോവിഡ് മഹാമാരി എല്ലാം ഓൺലൈനിലാക്കി. സ്കൂൾ അധ്യാപകരോട് ചേർന്ന് പരിശീലനം ലഭിക്കേണ്ടതിനു പകരം അദ്ധ്യാപകർ വെറും സ്ക്രീനിൽ തെളിയുന്ന ചിരിക്കുന്ന മുഖങ്ങളായി മാറി. ഒരു പരിശീലനകാലമെന്നോണം ഒരു അധ്യയന വർഷം കൂടി 2021 മാർച്ച് മാസത്തോടെ അവസാനിച്ചു. വിദ്യാലയങ്ങളിൽ നേരിട്ടെത്തി പഠനം നടന്നില്ലെങ്കിലും കുട്ടികളുടെ അദ്ധ്യയനം മുടങ്ങാതിരിക്കാനുളള ശ്രമങ്ങൾ അക്കാലത്ത് ഫലം കണ്ടു. ഓൺലൈൻ പഠനത്തിന്റെ അനന്തസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ തുടക്കമായി.
2020 ലെ പ്രതിസന്ധികൾ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു അടിപോലെയായിരുന്നു. എന്നാൽ 2021 ലെ അദ്ധ്യയന വർഷത്തേക്ക് നന്നായൊന്ന് ഒരുങ്ങാൻ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാം ആസൂത്രണത്തോടെയാണ് നേരിട്ടത്. വ്യവസ്ഥാപിതമായ പദ്ധതികളിലൂടെയും പരിശീലനങ്ങളിലൂടെയും എല്ലാവരും ഒരുമിച്ചൊരുങ്ങി. ഓൺലൈനിലാണെങ്കിലും പ്രവേശനോത്സവങ്ങളൊക്കെ ഗംഭീരമായി. പുതിയ കാലത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി കുരുന്നുകൾ ആദ്യപാഠം പഠിച്ചുതുടങ്ങി. വിവര സാങ്കേതിക വിദ്യയെക്കുറിച്ച് ഒന്നുമറിയാത്തവർ പോലും ആവശ്യം മുന്നിൽ കണ്ട് എല്ലാം പഠിച്ചെടുത്തു. കുട്ടികൾ മാത്രമല്ല അധ്യാപകരും പുതിയ വിദ്യകൾ അഭ്യസിക്കാൻ നിർബന്ധിതരായി.
പ്രൈമറി തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ജൈവികമായിത്തന്നെ കിട്ടേണ്ട പലതുമുണ്ട്. ക്ലാസ്മുറിയിൽ നിന്നും അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ അറിയേണ്ടവ. ആ ഒരു പ്രക്രിയ മുടങ്ങിക്കിടക്കുകയായിരുന്നു ഇത്രയും നാൾ. ഇനി വീണ്ടും മറ്റൊരു പുതിയ വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. സ്കൂളുകളിപ്പോൾ നിബന്ധനകളോടെ ഓഫ്ലൈനിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നു. പുതിയ ആശങ്കകൾ ചുറ്റുമുണ്ടെങ്കിലും മുൻപത്തേക്കാളേറെ പ്രതീക്ഷയുണ്ട്. നല്ലൊരു വർഷം നേരുന്നു.
(കോഴിക്കോട് ജില്ലയിലെ കക്കോടി ഗവണ്മെന്റ് എൽ.പി. സ്കൂൾ അദ്ധ്യാപികയാണ് ലേഖിക)