എത്ര ദൂരമിനിയും

എത്ര ദൂരമിനിയും നിവർന്ന് നീണ്ടു
അത്രയും വിദൂരമീ വേദന താണ്ടി
ഇത്ര ദൂരം ഇനിയും തീർപ്പു
കയ്പ്പ് നോവ് പെറ്റ് പെരുകി
വീണു വീണ് ഉടൽ പൊട്ടി കാലം
തൊട്ട് മനിതർ പടർന്ന് പിന്നെ
ഉടൽ കനം മീതെ നോവ് നീറ്റി
മിത്രമാം തണൽ നോവ് മുറിച്ചു
അത്രമേൽ ജീവിതമിത്രമാം ഹൃസ്വമെന്ന ബോധം
മിത്രമാം നിന്നിൽ വിടർന്ന് നുകർന്ന്
ഇത്രയും കാലമത്രയും താണ്ടിയതിൽ
നിന്നിൽ /എന്നിൽ /നമ്മളിൽ കുടുങ്ങാതെ
ചുരുളാതെ എത്രയെത്ര ഞാൻ
സ്വയം പരിണാമം കൽപിച്ചു
എത്ര ദൂരമിനിയും നിവർന്ന് നീണ്ടു അത്ര
വിദൂരങ്ങളിൽ ഞാൻ എന്നിൽ താണ്ടി.
അത്രദൂരമിനിയും താണ്ടിയാലും ഇത്ര
തെളിച്ചമായി ഞാനിനിയുമിരിപ്പൂ...
അത്രയും വിദൂരമീ വേദന താണ്ടി
ഇത്ര ദൂരം ഇനിയും തീർപ്പു
കയ്പ്പ് നോവ് പെറ്റ് പെരുകി
വീണു വീണ് ഉടൽ പൊട്ടി കാലം
തൊട്ട് മനിതർ പടർന്ന് പിന്നെ
ഉടൽ കനം മീതെ നോവ് നീറ്റി
മിത്രമാം തണൽ നോവ് മുറിച്ചു
അത്രമേൽ ജീവിതമിത്രമാം ഹൃസ്വമെന്ന ബോധം
മിത്രമാം നിന്നിൽ വിടർന്ന് നുകർന്ന്
ഇത്രയും കാലമത്രയും താണ്ടിയതിൽ
നിന്നിൽ /എന്നിൽ /നമ്മളിൽ കുടുങ്ങാതെ
ചുരുളാതെ എത്രയെത്ര ഞാൻ
സ്വയം പരിണാമം കൽപിച്ചു
എത്ര ദൂരമിനിയും നിവർന്ന് നീണ്ടു അത്ര
വിദൂരങ്ങളിൽ ഞാൻ എന്നിൽ താണ്ടി.
അത്രദൂരമിനിയും താണ്ടിയാലും ഇത്ര
തെളിച്ചമായി ഞാനിനിയുമിരിപ്പൂ...