എന്നത്തെയും പോലെ...

കാണുമായിരിക്കും...
ചിരിക്കും കരച്ചിലിനും ഇടയിലെ
അതിർത്തി രേഖ ചുണ്ടിൽ വരക്കാൻ
പാടുപെടുമായിരിക്കും.
തോറ്റു പോയൊരു വാക്ക് കൊണ്ട്
പരസ്പരം തെറ്റിദ്ധരിപ്പിക്കാൻ
ശ്രമിക്കുമായിരിക്കും.
എന്നിട്ടും ബാക്കിയായ നമുക്കിടയിൽ
വാക്കുകൾ ഒച്ചവെച്ചു തുടങ്ങുമായിരിക്കും.
താങ്ങാനാവുമെന്ന് കരുതി ഇത്രയും കാലം
തടഞ്ഞു നിർത്തിയ കഥകളത്രയും
കണ്ണീരുകളത്രയും പറയുമായിരിക്കും,
കേൾക്കുമായിരിക്കും.
ആയുധം നഷ്ടപ്പെട്ട പടയാളികളെ പോലെ
നിശബ്ദം ഇരിക്കുമായിരിക്കും.
ഒന്നും പറയാതെ പിരിയുമായിരിക്കും.
ഇനി കാണരുതെന്ന് കരുതുമായിരിക്കും.
ഓർമ്മകളെ മായിക്കാൻ മായാജാലങ്ങൾ
ഉണ്ടായെങ്കില്ലെന്ന് ചിന്തിക്കുമായിരിക്കും.
പിന്നെയും കാലം കടന്ന് പോകുമായിരിക്കും,
വീണ്ടും കാണുമായിരിക്കും...
ചിരിക്കും കരച്ചിലിനും ഇടയിലെ
അതിർത്തി രേഖ ചുണ്ടിൽ വരക്കാൻ
പാടുപെടുമായിരിക്കും.
തോറ്റു പോയൊരു വാക്ക് കൊണ്ട്
പരസ്പരം തെറ്റിദ്ധരിപ്പിക്കാൻ
ശ്രമിക്കുമായിരിക്കും.
എന്നിട്ടും ബാക്കിയായ നമുക്കിടയിൽ
വാക്കുകൾ ഒച്ചവെച്ചു തുടങ്ങുമായിരിക്കും.
താങ്ങാനാവുമെന്ന് കരുതി ഇത്രയും കാലം
തടഞ്ഞു നിർത്തിയ കഥകളത്രയും
കണ്ണീരുകളത്രയും പറയുമായിരിക്കും,
കേൾക്കുമായിരിക്കും.
ആയുധം നഷ്ടപ്പെട്ട പടയാളികളെ പോലെ
നിശബ്ദം ഇരിക്കുമായിരിക്കും.
ഒന്നും പറയാതെ പിരിയുമായിരിക്കും.
ഇനി കാണരുതെന്ന് കരുതുമായിരിക്കും.
ഓർമ്മകളെ മായിക്കാൻ മായാജാലങ്ങൾ
ഉണ്ടായെങ്കില്ലെന്ന് ചിന്തിക്കുമായിരിക്കും.
പിന്നെയും കാലം കടന്ന് പോകുമായിരിക്കും,
വീണ്ടും കാണുമായിരിക്കും...