'അമ്മ' എന്ന അധോലോകം
അമ്മ ഇന്ന് വെറുമൊരു സംഘടനയല്ല. അത് സർക്കാറിൽ വരെ സ്വാധീനം ചെലുത്താനും സിനിമയിലെ എല്ലാ യൂണിയനുകളുടെയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയെ വരെ നിയന്ത്രിക്കാനും പാകത്തിൽ ശക്തിയുള്ള ഒരു സംവിധാനമാണ്. താരങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുണ്ടാക്കിയ സംഘടന ഒരു തൊഴിലാളി വിരുദ്ധ സംഘടനയായി മാറുന്ന കാഴ്ച്ചയാണ് 25 വർഷത്തെ സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും കനപ്പെട്ട മൂലധനം.

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ദിലീപിൻറെ പഴയ അടുപ്പക്കാരനും സംവിധായകനുമായ ബാലചന്ദ്രകുമാറിൻറെ പുതിയ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിൽ കേസ് ഒരിടവേളക്ക് ശേഷം മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അക്രമിക്കപ്പെട്ട നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് മുമ്പില്ലാത്തവിധം സിനിമാ രംഗത്തുള്ളവരും അല്ലാത്തവരുമായ വലിയൊരു ജനസമൂഹം നടിക്ക് പിന്തുണയുമായി എത്തിയതോടെയാണ് നീണ്ട മൗനത്തിനു വിരാമമിട്ട് മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും നടിക്ക് വേണ്ടി അവൾക്കൊപ്പം എന്ന ടാഗ് ലൈനോടെ പേരിനെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ നിലപാട് പ്രസിദ്ധപ്പെടുത്തിയത്.
കേസിന് ആസ്പദമായ സംഭവം നടന്ന് വർഷം നാലായിട്ടും പ്രതിയായി ആരോപിക്കപ്പെട്ട നടൻ ദിലീപിനെ പരസ്യമായി തള്ളിപ്പറയാൻ താരസംഘടനയിലെ മുതിർന്ന താരങ്ങളൊന്നും ഇതുവരെ തയ്യാറായിരുന്നില്ല. ആദ്യ ഘട്ടത്തിൽ കാര്യമായ ഒരു നടപടി എടുക്കാനോ പരസ്യമായി ശാസിക്കാനോ പോലും തയ്യാറായില്ല എന്നതാണ് ഈ സംഘടന ആരുടേതാണെന്ന മൗലികമായ ചോദ്യം പൊതു മണ്ഡലത്തിൽ ഉയർന്നുവരാൻ കാരണമായത്. സംഭവത്തിന് ശേഷം നടന്ന താരസംഘടനയുടെ ആദ്യ ജനറൽ ബോഡി യോഗത്തിൽ നടി അക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യാൻ പോലും ഇന്നസെൻറും മോഹൻലാലും അടക്കമുള്ള ഭാരവാഹികൾ താൽപര്യം കാണിച്ചിരുന്നില്ല. മാത്രവുമല്ല, ദിലീപിനെ ഭാരവാഹികളുടെ സീറ്റിൽ തന്നെ ഇരുത്തി ഗണേഷ്കുമാറും മുകേഷും അടക്കമുള്ള താരങ്ങൾ യോഗത്തിൽ വെച്ച് പ്രതിക്ക് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തിരുന്നു. അന്ന് ഒരക്ഷരം പോലും ഉരിയാടാതെ കോമാളി വേഷം കെട്ടിയാണ് മമ്മൂട്ടിയും മോഹൻലാലും യോഗത്തിലിരുന്നത്. ഐസിയു അടക്കമുള്ള ട്രോൾ പേജുകളിൽ ഇതിനെതിരെ രൂക്ഷ വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. എന്നാൽ ദിലീപിൻറെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുകയും തുടർന്ന് നടിക്ക് നീതി കിട്ടണം എന്ന ആവശ്യം ഉന്നയിച്ച് ഒത്തുകൂടിയ വനിതാ കൂട്ടായ്മയിലെ അംഗങ്ങൾക്കൊപ്പം പൃത്വിരാജും ആസിഫ് അലിയും അടക്കമുള്ള നടന്മാരും കുടെ രംഗത്തു വന്നതോടെയാണ് ദിലീപിനെ പുറത്താക്കാൻ അമ്മ എന്ന സംഘടന നിർബന്ധിക്കപ്പെടുന്നത്. പക്ഷേ തൊട്ടടുത്ത വർഷം തന്നെ ദിലീപ് ആരോപിതൻ മാത്രമാണെന്ന കാരണം പറഞ്ഞു സംഘടനയിലേക്ക് താരത്തെ തിരിച്ചെടുക്കുകയും ചെയ്തു. ഇപ്പോഴും വിഷയത്തിൽ അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാൻ ആവശ്യമായ ഇടപെടലുകളൊന്നും തന്നെ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് ആശ്ചര്യകരമായ വസ്തുത. തങ്ങൾ ആർക്കൊപ്പമാണ് എന്ന ചോദ്യം പ്രസക്തമാവുന്നത് ഇവിടെയാണ്. അതുകൊണ്ടുതന്നെ സംഘടനയുടെ ഉദ്ദേശശുദ്ധിയും സാമൂഹ്യ പ്രസക്തിയും പൊതുമണ്ഡലത്തിൽ വലിയ വിചാരണക്ക് വിധേയമാക്കേണ്ട ഒന്നാണ്.
ഒരു ഫ്യൂഡൽ കുടുംബ വ്യവസ്ഥയുടെ എല്ലാ ദുശ്ശീലങ്ങളെയും അന്ധമായി പിന്തുടരുന്ന ഒരു ഭാർഗവീനിലയമാണ് 'അമ്മ' എന്ന് പറഞ്ഞാലും അതൊരു ആലങ്കാരിക പ്രയോഗം മാത്രമാവില്ല. കാരണം, 'അമ്മ' ഒരു അധോലോക സ്വഭാവമുള്ള സംഘടനയാണെന്നും ഈ 'അമ്മ' മക്കളുടെ രക്തം ഊറ്റിക്കുടിക്കുകയാണെന്നും ഒരു പതിറ്റാണ്ട് മുൻപു തന്നെ സുകുമാർ അഴീക്കോട് പറഞ്ഞുവെച്ചതാണ്. താരസംഘടനയുടെ ഭാരവാഹികളുടെ തെറ്റായ രീതികൾക്കെതിരെ ഒച്ചവെച്ച തിലകനെ അച്ചടക്കലംഘനം നടത്തി എന്ന പേരിൽ സംഘടനയിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിലായിരുന്നു അഴീക്കോടിൻറെ ഈ രൂക്ഷ വിമർശനമുണ്ടായത്. മലയാള സിനിമാ രംഗത്ത് അന്നും ഇന്നും എന്നും ഈ അഴീക്കോടൻ മൊഴിക്ക് വലിയ പ്രസക്തിയുണ്ടായിട്ടുണ്ട്. ഇതൊരു മാഫിയ സംഘമാണെന്ന് തിലകനും വർഷങ്ങൾക്ക് മുന്നേ തുറന്നുപറഞ്ഞതാണ്.
'അമ്മ'യുടെ രൂപീകരണവും ചരിത്രവും
നടൻ സുരേഷ് ഗോപിയാണ് അമ്മയുടെ രൂപീകരണത്തിന് നിമിത്തമാവുന്നത്. ഒരു സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ തനിക്ക് നിർമ്മാതാവിൽ നിന്നുണ്ടായ ദുരനുഭവം സുഹൃത്തുക്കളായ ഗണേഷ് കുമാറിനോടും മണിയൻപിള്ള രാജുവിനോടും പങ്കുവച്ച ശേഷം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമുക്കുമൊരു കൂട്ടായ്മ വേണമെന്ന നിർദേശം സുരേഷ് ഗോപി മുന്നോട്ടുവയ്ക്കുകയായിരുന്നത്രേ. ഇതേ തുടർന്നുണ്ടായ ചർച്ചകളാണ് 'അമ്മ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 'അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (എ.എം.എം.എ)' എന്ന മലയാള സിനിമയിലെ താര സംഘടനയുടെ പിറവിക്ക് കാരണമായത്. ആദ്യം അംഗത്വമെടുത്തതും സുരേഷ് ഗോപിയായിരുന്നു. എന്നാൽ ഇതേ സുരേഷ് ഗോപിക്ക് ചെറിയ പ്രശ്നങ്ങളെ തുടർന്ന് സംഘടനയിൽ നിന്ന് പുറത്ത് പോവേണ്ടിയും വന്നു. പിന്നീട് നാളിതുവരെ ആ സംഘടനയുടെ അംഗത്വമെടുക്കാൻ സുരേഷ് ഗോപി തയ്യാറായിട്ടുമില്ല എന്നതാണ് സംഘടനയുടെ ചരിത്രത്തിലെ ഇന്നും മാഞ്ഞുപോകാത്ത കറുത്ത പാട്.
രൂപീകരണ കാലം തൊട്ട് തന്നെ അമ്മ എന്ന സംഘടന ചെറിയ പൊട്ടലും ചീറ്റലും കൊണ്ട് വാർത്തകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അതൊന്നും താരങ്ങളുടെ ഈഗോ ക്ലാഷ് എന്ന മേൽവിലാസത്തിനപ്പുറം വാർത്താ പ്രാധാന്യമോ സാമൂഹിക പ്രശ്നങ്ങളോ ഉണ്ടാക്കിയിരുന്നില്ല. എന്നാലിന്ന് അമ്മയിലെ പ്രശ്നങ്ങൾ ഒരു തൊഴിൽ പ്രശ്നവും ക്രമസമാധാന പ്രശ്നവും ഒക്കെയായി അതൊരു സാമൂഹ്യ ബാധ്യതയായി മാറിയിരിക്കുകയാണ്.
ആദ്യകാലത്ത് വിലക്കപ്പെട്ട നടന്മാരിൽ ഒരാളായിരുന്നു മലയാളത്തിലെ അതുല്ല്യ നടനായിരുന്ന സുകുമാരൻ. ചില പരാമർശങ്ങളുടെ പേരിൽ മാത്രം ഏകദേശം മൂന്ന് വർഷത്തോളമാണ് താര സംഘടന മഹാനടന് സിനിമാ ജീവിതം ഇല്ലാതാക്കിയത്. സുകുമാരനെ ഉൾപ്പെടുത്തി സിനിമ എടുക്കാൻ ശ്രമിച്ച ബൈജു കൊട്ടാരക്കരക്ക് ബാബു ആൻറണി നായകനായ 'ബോക്സർ' എന്ന ചിത്രം പുർത്തീകരിക്കാൻ സംഘടനാ ഭാരവാഹികളുടെ മുന്നിൽ പലതവണ ഒത്തുതീർപ്പിനായി പോവേണ്ടി വന്ന ശേഷമാണ് സിനിമ പുർത്തീകരിച്ചത്. അന്ന് സിനിമയുമായി സഹകരിച്ച നടന്മാരെ പിൻവലിക്കാൻ ശ്രമിച്ചതും സംഘടനയുടെ മാഫിയ സ്വഭാവത്തിൻറെ ഉദാഹരണമാണ്. പിന്നീട് 2008 ൽ സൂപ്പർ സ്റ്റാറുകൾക്കെതിരെ രംഗത്തു വന്ന സംവിധായകൻ വിനയനെ വിലക്കുകയും വിനയനുമായി സഹകരിക്കുന്നവരെ മുഴുവൻ അയിത്തം കല്പിപ്പ് നിർത്തുകയും ചെയ്തിരുന്നു. ഇതിൻറെ പേരിൽ തിലകൻ എന്ന മഹാ നടനെ മാറ്റി നിർത്തുകയും ക്യാപ്റ്റൻ രാജു എന്ന നടനെ ശാസിക്കുകയും ചെയ്ത പാരമ്പര്യമാണ് സംഘടനയുടേത്. ഒടിവിലിതാ സഹപ്രവർത്തക ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ട് പോലും കണ്ണടച്ച് ഇരുട്ടാക്കുന്ന നാണംകെട്ട സമീപനമാണ് സംഘടന ഇപ്പോഴും സ്വീകരിച്ചു പോരുന്നത്.
അമ്മ എന്ന മാഫിയ സംഘം വളരുന്നു
ദിലീപ് താരസംഘടനക്കപ്പുറം വളർന്നു കൊണ്ടിരിക്കുന്ന സമയത്താണ് സിനിമാ രംഗത്തെ പ്രശ്നങ്ങൾ വലിയ വിവാദമായി ഉയർന്നുവരാൻ തുടങ്ങിയത്. സംവിധായകൻ വിനയനായിരുന്നു മലയാള സിനിമാ രംഗത്തെ മാടമ്പിത്തരങ്ങളെ പൊതുസാമാന്യത്തിന് മുന്നിൽ ആദ്യമായി വിശദീകരിക്കുന്നത്. ദിലീപ് വെറുമൊറു നടനല്ലെന്നും സിനിമയുടെ സകല മേഖലകളിലും എന്ത് ഇടപെടലിനും കരുത്തുള്ള സർവ്വാധിപനാണെന്നും ആദ്യം തുറന്നു പറഞ്ഞത് വിനയനായിരുന്നു. തുളസീദാസ് സംവിധാനം ചെയ്യാനിരുന്ന സിനിമയിൽ അഭിനയിക്കാൻ വേണ്ടി ദിലീപ് പണം വാങ്ങുകയും പിന്നീട് സംവിധായകനെ മാറ്റിയാലേ താൻ അഭിനയിക്കൂ എന്ന് വാശിപിടിക്കുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ വിവാദങ്ങളിൽ താരങ്ങളും നിർമാതാക്കളും തമ്മിൽ കരാറുണ്ടാക്കണമെന്ന് ഫിലിം ചേമ്പർ ഒരു നിർദ്ദേശം വെക്കുകയുണ്ടായി. പക്ഷേ അമ്മ ഈ വാദത്തെ തള്ളി, ഷൂട്ടിങ് നിർത്തി വെച്ചു സമരവും തുടങ്ങി. വിനയൻ ഇതിനെ ശക്തമായി എതിർക്കുകയും സമരം പൊളിക്കാൻ ഫിലിം ചേമ്പറിൻറെ ഭാരവാഹികളുടെ നിർദ്ദേശം സ്വീകരിച്ച് പൃത്വിരാജ്, തിലകൻ, ലാലു അലക്സ്, ക്യാപ്റ്റൻരാജു, ബാബുരാജ് തുടങ്ങിയ നടന്മാരെയും പുതുമുഖ നടിയായി പ്രിയാമണിയെയും ഉൾപ്പെടുത്തി അന്ന് വിനയൻ 'സത്യം' എന്ന സിനിമയെടുക്കുകയും ചെയ്തു. 2004 ൽ പുറത്തിറങ്ങിയ 'സത്യം' വലിയ സാമ്പത്തിക വിജയം നേടുകയും പൃത്വിരാജിൻറെ കരിയറിലെ നിർണ്ണായകമായ സിനിമയായി മാറുകയും ചെയ്തു. ഇതോടെ സമരം പൊളിയുകയും ഫിലിം ചേമ്പറിൻറെ തീരുമാനത്തിന് അമ്മക്ക് വഴങ്ങേണ്ടി വരികയും ചെയ്തു. ഇതോടെയാണ് വിനയൻ അമ്മയുടെ ആജീവനാന്ത ശത്രുവായി മാറിയത്. തുടർന്നുണ്ടായ വിവാദങ്ങൾ മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയെ പിളർത്തുകയും ഫെഫ്ക എന്ന പേരിൽ ബി. ഉണ്ണികൃഷ്ണൻ സെക്രട്ടറിയായും സിബി മലയിൽ പ്രസിഡൻറായും പുതിയ സംഘടനയുടെ രൂപീകരണത്തിന് വരെ വഴിയൊരുക്കി. തുടർന്നാണ് വിനയനെ സംഘടന വിലക്കുന്നത്. ദിലീപായിരുന്നു ഈ നീക്കത്തിൻറെ ബുദ്ധികേന്ദ്രം. അഭിനയം, നിർമാണം, വിതരണം തുടങ്ങിയ എല്ലാ മേഖലകളിലും ആധിപത്യമുണ്ടായിരുന്ന ദിലീപിനെ അന്ന് എതിർക്കാൻ ആകെ ധൈര്യപ്പെട്ടിരുന്നത് തീയേറ്റർ ഉടമകളുടെ സംഘടനാ ഭാരവാഹിയായ ലിബർട്ടി ബഷീർ മാത്രമായിരുന്നു. അന്ന് ഡി സിനിമാസ് എന്ന പേരിൽ ദിലീപ് സ്വന്തം തീയേറ്റർ ശ്രിംഖല കൂടി ഉണ്ടാക്കി മലയാള സിനിമയെ അടക്കിഭരിക്കാനുള്ള ശ്രമത്തിനെതിരെ ഉയർന്നു വന്ന ഒരു ശബ്ദം കൂടിയായിരുന്നു ലിബർട്ടി ബഷീറിൻറേത്.
ഇന്ത്യൻ കോമ്പറ്റിഷൻ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി മലയാള സിനിമ വ്യവസായത്തിൽ സ്വതന്ത്രമായി പങ്കാളിയാകുന്നതിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സിനിമ സംഘടനകളായ അമ്മയും ഫെഫ്കയും വിലക്കേർപ്പെടുത്തിയെന്നാരോപിച്ച് 2018 ൽ സിനിമാ സംഘടനകളുടെ വിലക്കിനെതിരെ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ വിനയൻ നൽകിയ പരാതിയെ തുടർന്ന് താര സംഘടന അമ്മയ്ക്ക് നാല് ലക്ഷം രൂപയും, സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കക്ക് എൺപത്തി അയ്യായിരം രൂപയും, സംവിധായക യൂണിയന് 3.86 ലക്ഷവും പിഴ ചുമത്തിയിരുന്നു. മാത്രമല്ല, അമ്മയുടെയും ഫെഫ്കയുടെയും ഭാരവാഹികളായ ഇന്നസെൻറ്, ഇടവേള ബാബു, സിബി മലയിൽ, ബി. ഉണ്ണിക്കൃഷ്ണൻ എന്നിവർക്കും ഈ കേസിൽ പിഴ ചുമത്തിയിരുന്നു. ദിലീപിലും തുളസീദാസിലും തുടങ്ങിയ പ്രശ്നങ്ങളായിരുന്നു കാര്യങ്ങൾ ഇവിടെവരെ എത്തിച്ചത്.
വിനയനെ വിലക്കിയതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പ്രശ്നങ്ങളാണ് ഇതുവരെ കെട്ടുതീരാത്ത തീ പോലെ ഒരു ശാപമായി ഇപ്പോഴും കത്തിപ്പടരുന്നത്. നടിയെ തട്ടിക്കൊണ്ടുപോയ കേസിലും അതിൽ നടീ നടന്മാർ പക്ഷം ചേരുന്നതിലടക്കം ഈ സംഘടനയിൽ കാലങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന പഴയ കനലിൻറെ കാറ്റും ചൂടുമുണ്ട്. പക്ഷേ ഇപ്പോഴത്തെ വിവാദങ്ങൾ ഗൂഡാലോചന കേസിൻറെ മെറിറ്റിനെ അടിസ്ഥാനപ്പെടുത്തി ചർച്ച ചെയ്യേണ്ട ഒന്നാണ്. അതുകൊണ്ടുതന്നെ കേസിൻറെ അന്തിമ വിധി വരുന്നത് കാത്തിരിക്കേണ്ടതുണ്ട്. എന്നിരുന്നാലും ഇത്തരം ഒരു മാഫിയ സംസ്കാരത്തിലേക്ക് മലയാള സിനിമാ ലോകത്തെ മാറ്റിയതിൽ സംഘടനയുടെ പങ്ക് തള്ളിക്കളയാനാവില്ല. മാത്രമല്ല, വിവാദങ്ങൾ പുറത്തിട്ട ചില വസ്തുതകൾക്ക് നേരെ സർക്കാറിനോ പൊതുസമൂഹത്തിനോ ഇപ്പോൾ മുഖം തിരിഞ്ഞു നിൽക്കാനും കഴിയില്ല. കാരണം അത് ലിംഗനീതിയുമായി ബന്ധപ്പെട്ടുകൂടി ചർച്ച ചെയ്യേണ്ട ഒന്നാണ്. ദിലീപിനെ സംരക്ഷിക്കാൻ കാണിക്കുന്ന വർഗ്ഗ സ്നേഹം അതിനേക്കാൾ കൂടിയ അനുപാതത്തിൽ നടിക്ക് കിട്ടേണ്ടതായിരുന്നു എന്നിടത്താണ് ഈ പ്രശ്നത്തിൻറെ മെറിറ്റ് കുടിയിരിക്കുന്നത്. ആരാണ് ഇര? ആരാണ് വേട്ടക്കാരൻ? എന്നത് തിരിച്ചറിയാൻ പോലും കഴിയാത്ത അന്ധതയാണ് സംഘടനയെ ഇപ്പോഴും ഇരുട്ടിൽ നിർത്തുന്നത്.
ഇരുട്ടിൽ ഉറങ്ങുന്ന ഹേമ കമ്മീഷൻ റിപ്പോർട്ടും ബാക്കിയാവുന്ന ചോദ്യങ്ങളും
നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന അമ്മ എന്ന സംഘടനയിൽ തങ്ങൾക്ക് ശബ്ദമില്ലെന്ന് മനസ്സിലാക്കിയാണ് സിനിമയിലെ ഒരു കൂട്ടം വനിതാ പ്രവർത്തകർ ഒരുമിച്ച് കൂടുന്നതും 'വുമൻ ഇൻ സിനിമാ കലക്ടീവ് (WCC)' എന്ന പേരിൽ 2017 ൽ ഒരു സംഘടന രൂപീകരിക്കുന്നതും. നടി രേവതി, പാർവതി, പത്മപ്രിയ, റിമ കല്ലിങ്ങൽ, മഞ്ജുവാര്യർ, സംവിധായകരായ വിധു വിൻസെന്റ്, അജ്ഞലി മേനോൻ, ദീദി ദാമോദരൻ, ഗായിക സയനോര തുടങ്ങിയവരായിരുന്നു ഇതിനുപിന്നിലെ പ്രധാന മുഖങ്ങൾ. നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഇവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേലാണ് 2018 മെയ് മാസം സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ മൂന്നംഗ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് ഹേമ, റിട്ട. ഐഎഎസ് ഓഫീസർ കെ.ബി. വത്സല കുമാരി, പഴയ കാല നടി ശാരദ എന്നിവരടങ്ങിയതായിരുന്നു ഹേമ കമ്മീഷൻ. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരുന്നു ഒരു സർക്കാർ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്. മലയാള സിനിമ രംഗത്തെ പ്രവർത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ ചൂഷണങ്ങൾ, അവർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ പഠിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ കമ്മീഷനെ ചുമതലപ്പെടുത്തിയത്. എന്നാൽ ഏതാണ്ട് രണ്ടു വർഷത്തോളം സമയമെടുത്താണ് ഹേമ കമ്മിഷൻ അവരുടെ റിപ്പോർട്ട് സമർപ്പിച്ചത്. രണ്ട് കോടിയോളം രൂപ ഇതിനായി സർക്കാർ ചിലവിടുകയും ചെയ്തു. പക്ഷെ റിപ്പോർട്ട് വെളിച്ചം കണ്ടില്ല എന്നു മാത്രമല്ല കമ്മീഷൻറെ ഒരു നിർദ്ദേശവും നടപ്പാക്കിയതുമില്ല. സിനിമ നടന്മാരും ഭരണകക്ഷി എം.എൽ.എമാരുമായ മുകേഷ്, ഗണേഷ്കുമാർ, മുൻ എംപി ഇന്നസെൻറ് തുടങ്ങിയവർക്ക് ഭരണത്തിലുള്ള സ്വാധീനമായിരിക്കാം ഇതിന് കാരണമെന്ന് കരുതുന്നവർ ഏറെയാണ്. ഇപ്പോൾ ഉയർന്നുവന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലെങ്കിലും Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act and Rule 2013 പ്രകാരം സ്ഥാപിതമാവേണ്ട ഇൻറേണൽ കംപ്ലയിന്റ് കമ്മറ്റി പോലും രൂപീകരിക്കാൻ തയ്യാറാവാതെ ജനാധിപത്യത്തിൻറെ കാറ്റും വെളിച്ചവും അടച്ചുവെച്ച് എത്ര കാലം ഈ സംഘടനക്ക് നിലനിൽക്കാനാവും എന്നതാണ് ഈ പ്രശ്നങ്ങൾ ബാക്കിയാക്കുന്ന ഏറ്റവും വലിയ ചോദ്യം.
അമ്മ ഇന്ന് വെറുമൊരു സംഘടനയല്ല. അത് സർക്കാറിൽ വരെ സ്വാധീനം ചെലുത്താനും സിനിമയിലെ എല്ലാ യൂണിയനുകളുടെയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയെ വരെ നിയന്ത്രിക്കാനും പാകത്തിൽ ശക്തിയുള്ള ഒരു സംവിധാനമാണ്. താരങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുണ്ടാക്കിയ സംഘടന ഒരു തൊഴിലാളി വിരുദ്ധ സംഘടനയായി മാറുന്ന കാഴ്ച്ചയാണ് 25 വർഷത്തെ സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും കനപ്പെട്ട മൂലധനം. ഒരുപാട് പേർക്ക് തൊഴിൽ നിഷേധിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇടം നൽകാതിരിക്കുകയും ചെയ്യുന്ന ഒരു ആണധികാര ഫ്യൂഡൽ വ്യവസ്ഥക്കുള്ളിൽ ശ്വാസം മുട്ടി തീരാൻ പാകത്തിൽ ദയനീയമായ ഒരു സംഘടനാ ശരീരമായി 'അമ്മ' ഇപ്പോൾ മാറിയിട്ടുണ്ട്. ദിലീപ് അതിൻറെ ഒരു ഐക്കൺ മാത്രമാണ്. നാളെ അത് മറ്റൊരാളായി മാറി വന്നേക്കാം. അത്രമേൽ മലിനമാക്കപ്പെട്ട ഒന്നാണ് 'അമ്മ' എന്ന ഈ അധോലോകം.