ചൊരുക്ക്
ഇല്ലടാ.. നീ പേടിയ്ക്കണ്ടാ.. ആൾക്കൂട്ടത്തിന്റെ നടുക്ക് നിന്ന് ഇമ്മാതിരി കസർത്ത് കാണിക്കാൻ എളുപ്പമാ... എന്തെങ്കിലും അവൻ ഒറ്റയ്ക്ക് ചെയ്യട്ടെ... മിണ്ടാൻ കഴിയാത്ത കുട്ടിയെ കരയിച്ചത് മുതലുള്ളത് നമുക്ക് കേസാക്കി കയ്യീ വച്ച് കൊടുക്കാം...

രണ്ടായിരത്തിപതിനെട്ടിൽ ചോര പെയ്യുന്നൊരുച്ചയ്ക്ക് ദളിതനും നിരാലംബനുമായ മധു ഭക്ഷണം മോഷ്ടിച്ച കുറ്റത്തിന് കേരളത്തിൽ ആൾക്കൂട്ട വിചാരണചെയ്യപ്പെട്ടു.
കൃത്യം മൂന്ന് വർഷങ്ങൾക്കിപ്പുറം തന്നെയാണ് ഞാനും എന്റെ കൂട്ടുകാരൻ സഹലും കൂടി ടൗണിലെ ഒഴിഞ്ഞ ഒരു സ്ഥലത്ത് ഭക്ഷണം കഴിക്കുവാൻ ഇരുന്നത്...
ഞങ്ങളോടൊപ്പം അന്ന് അവളുമുണ്ടായിരുന്നു... സഹലിന്റെ പെങ്ങൾ മേഴ്സി.
അന്യോന്യം വീട്ടുകാര്യങ്ങൾ പറഞ്ഞ് ഞങ്ങൾ കത്തിക്കേറുകയായിരുന്നു..
"എന്നാലും ഇവളിതെങ്ങനെ കണ്ട് പിടിച്ചെടാ..? " - ഞാൻ ചോദിച്ചു.
"ഇവര് തമ്മിൽ പ്രേമത്തിലായിരുന്നു പോലും... ഒരു വാക്ക് എന്നോട് പറഞ്ഞാ മതിയായിരുന്നെടാ.. ഇതിപ്പം അപ്പന്റെ തല്ലും കൊണ്ടു..."
"വിട്ട് കളഞ്ഞേരെടാ... ന്തായാലും ഇത് ഇനി പ്രൊസീഡ് ചെയ്യാമല്ലോ"- അവൾ ചിരിയ്ക്കുന്നുണ്ടായിരുന്നു.
"അല്ല... ന്തായി നിന്റെ കാര്യം?"- ഞാൻ സഹലിനോട് ചോദിച്ചു.
"ഇന്റർവ്യൂ ഒക്കെ നടക്കുന്നുണ്ട്. എന്നാലും കാശ് കൊടുത്ത് ജോലി വാങ്ങാടാ... എന്ത് ചെയ്യാനാ..." - അവന്റെ മുഖം വല്ലാതെ മങ്ങി.
മേഴ്സി കൈകൊണ്ട് ആംഗ്യഭാഷയിൽ എന്തൊക്കെയോ പറയുന്നു. അവൾക്ക് ജന്മനാ സംസാരിയ്ക്കാൻ ആവില്ലായിരുന്നു.
"എന്താ ഇവള് പറയുന്നെ?" - ഞാൻ സഹലിനോട് ചോദിച്ചു.
"ഒക്കെ നടക്കുംന്ന്... ഇവള് മാത്രേ അങ്ങനെ പറയുള്ളൂ ടാ..."
"ഏയ്.. നിനക്ക് ജോലി കിട്ടും... കുറച്ചു കാത്തിരിയ്ക്കെടാ..."
ഞങ്ങൾക്ക് മുകളിലൂടെ ദൂര ദേശത്ത് നിന്നെവിടെയോ പറന്ന് വന്ന ഒരു കൂട്ടം ദേശാടനക്കിളികൾ രണ്ട് നിലയിലായി ആകാശത്ത് കൂടെ പറന്നുപോയി.
ഏകദേശം മൂന്ന് മണിയായിക്കാണും, ഊണ് കഴിച്ച് കഴിഞ്ഞ ഞാനും സഹലും മുഖം കഴുകി.
അപ്പോൾ എതിരെ ഒരു മാടക്കടയ്ക്ക് മുന്നിൽ ഒരു മഞ്ഞ നിറത്തിലുള്ള പെട്ടി ഓട്ടോറിക്ഷയിൽ നിന്ന് ഏകദേശം നാല്പതു വയസ്സ് പ്രായമുള്ള ഒരാൾ ഇറങ്ങി വന്നു.
"ഹാ എന്തൊക്കെയുണ്ട് സത്യാ വിശേഷം..." - കടക്കാരൻ അയാളോട് എന്തൊക്കെയോ കൊച്ച് വർത്താനം പറഞ്ഞ് ഒരു കുപ്പി സോഡാ കൊടുത്തു.
വലിയൊരു സീൽക്കാരത്തോടെ അയാൾ കുപ്പി തുറന്നു. ഓരോ കവിളും കുടിച്ചു കഴിഞ്ഞ് അയാൾ ഞങ്ങളെ ഇടയ്ക്കിടെ ചൂഴ്ന്നുനോക്കിക്കൊണ്ടിരുന്നു.
പിന്നെ ഏകദേശം ഒരു മൂന്നേകാലായപ്പോൾ തന്റെ വണ്ടിയും എടുത്ത്, യമുനാ ജ്വല്ലറിയുടെ വാതുക്കൽ അയാൾ ഓട്ടോ നിറുത്തി മൂത്രമൊഴിച്ചു.
മേഴ്സിയ്ക്ക് ഇത് കണ്ടപ്പോൾ എന്തൊക്കെയോ അരോചകത തോന്നി, അവൾ ചിറകുകളൊതുക്കിയ ഒരു മാടപ്രാവിനെപ്പോലെ ഒന്നൊതുങ്ങി സഹലിന്റെ പിന്നിലേയ്ക്ക് മാറി നിന്നു.
മാടക്കടയ്ക്ക് മുന്നിലെ കമഴ്ത്തിവച്ച സിമന്റ് തൂണിൽ ഇരുന്ന് കുറെപേർ ചീട്ട് കളിയ്ക്കുന്നുണ്ട്.
സത്യൻ എന്ന് പേരായ അയാൾ ചീട്ടുകളിക്കാർക്കിടയിൽ ഇരുന്നു.
ഇപ്പോൾ നാല് മണിയോടടുക്കാറായിട്ടുണ്ട് സമയം..
"എടാ.. ഒരു മിനുറ്റ്.. ഞാനാ മരുന്ന് കടയിൽ നിന്നും ഇവൾക്ക് പാഡ് വാങ്ങിക്കൊണ്ട് വരട്ടെ" - സഹൽ പറഞ്ഞു.
അപ്പോൾ സത്യൻ വീണ്ടും എന്നെയും മേഴ്സിയെയും പിന്നെ കടയിലേക്ക് പോവുന്ന സഹലിനെയും മാറി മാറി നോക്കി.
ചീട്ടു കളിക്കാരിൽ ഒരാൾ ഞങ്ങൾക്കടുത്തേയ്ക്ക് നടന്ന് വന്നു.
"ഹലോ.. ഇതിവിടെ പറ്റത്തില്ല..!" - അയാൾ ആജ്ഞാപിച്ചു.
"ഏത്..?"
"ഇതേ... ഉം... സംഭവം കൊള്ളാം... കൊള്ളാമല്ലോ ഉരുപ്പടി..."- അയാൾ തുട ചൊറിഞ്ഞു.
മേഴ്സി വിറയ്ക്കുന്നുണ്ടായിരുന്നു.
പിന്നെ ചീട്ടുകളിക്കാരിലെ രണ്ട് മൂന്ന് പേര് കൂടി വന്നു.
അതിലൊരുത്തൻ ആദ്യം വന്നവനോട് ചോദിച്ചു. "എന്താ അണ്ണാ... മറ്റേ കേസാണോ?"
അയാൾ മറ്റവനോട് പറഞ്ഞു-
"അങ്ങനെ ഏതാണ്ടൊ ആടാ... യെവനെ ഒക്കെ കണ്ടാ അറിയത്തില്ലേ..."
എനിയ്ക്കാകെ ചെറഞ്ഞു.
"എന്ത്... എന്ത് കണ്ടാ അറിയത്തില്ലേന്ന്..?" - ഞാൻ അയാളുടെ കോളറിന് പിടിച്ചു.
അപ്പോഴേയ്ക്കും ചീട്ടുകളിക്കാരിൽ സത്യനടക്കം എല്ലാവരും വന്നു.
ബഹളം കേട്ട് സഹലപ്പോഴേക്കും ഓടി വന്നു. അവൻ മേഴ്സി കരയുന്നത് കണ്ടു.
"ടാ... എന്താ പ്രശ്നം..?" - സഹൽ ചോദിച്ചു.
അന്നേരം ഒരുത്തനെ ഞാൻ ഒതുക്കുകയായിരുന്നു.
"ടാ ***... നീയേതാ..." ഒരുത്തൻ സഹലിനെ പിടിച്ചു തള്ളി. അവൻ നിലത്ത് വീണു. കൈയ്യിലിരുന്ന പൊതി താഴെ വീണു. അവന്മാരതിലേയ്ക്ക് ചൂഴ്ന്ന് നോക്കി.
"കൊള്ളാമല്ലോ സംഗതി..." - ഈ ഏർപ്പാടൊന്നും ഇവിടെ വച്ച് പൊറുപ്പിക്കില്ല... മക്കള് വിട്ടോ... വിട്ടോ..." - വേറൊരുത്തൻ പറഞ്ഞു.
മേഴ്സി കരഞ്ഞുകൊണ്ടിരുന്നു.
അപ്പോഴേക്കും സത്യന്റെ ഇപ്പുറത്ത് ചീട്ടു കളിച്ചു കൊണ്ടിരുന്ന കള്ളിമുണ്ടുടുത്ത മുഖത്ത് നിറയെ കുരുക്കളുള്ള ഒരു തടിയൻ അവന്റെ മൊബൈൽ എടുത്ത് മേഴ്സിയുടെ ഫോട്ടോ എടുക്കാൻ തുടങ്ങി.
സഹലിന്റെ ചുണ്ടിൽ നിന്നും ചോര ഒലിച്ചു കൊണ്ടിരുന്നു. അവൻ കേണു.
"ചേട്ടാ... അവൾക്ക് മിണ്ടാൻ വയ്യാ ചേട്ടാ... വേണ്ട ചേട്ടാ... ചേട്ടാ അവളുടെ കെട്ടുറപ്പിച്ചതാ... വേണ്ട ചേട്ടാ..."
"പോലീസിനെ വിളിക്കാം ലെ... താനാ ഫോണെടുത്തെ..." സത്യൻ ഇടയ്ക്ക് കേറി പറഞ്ഞു.
"അയ്യോ ചേട്ടാ വേണ്ട ചേട്ടാ... ഇതെന്റെ പെങ്ങളാ... ഞാൻ കാല് പിടിക്കാം ചേട്ടാ..." - സഹല് വീണ്ടും കേണു.
അപ്പോഴേക്കും ഞാനാകെ തളർന്നിരുന്നു.
സഹല് മണ്ണിൽ കിടന്ന് ഉരുണ്ടു പിണഞ്ഞു. ഒന്നും ചെയ്യാൻ ഒക്കുന്നില്ല.
ആകെ തോറ്റു പോയത് പോലായി.
മേഴ്സി ഒറ്റപ്പെട്ടു.
അപ്പോഴേക്കും ഞാനെഴുന്നേറ്റ് നിന്നു.
സത്യൻ എന്റടുത്തു വന്നു
"അതേ... സംഗതി നമുക്ക് ഒതുക്കാം... ഒരു അയ്യായിരം തന്നാ മതി... പോലീസിനെ ഒന്നും വിളിക്കത്തില്ല... നമ്മടെ പിള്ളേരാ... മക്കള് പൊക്കോ... സ്ഥലം വിട്ടോ..."
സഹല് പേഴ്സെടുത്തു.
"ടാ... വേണ്ടടാ..." - ഞാൻ പറഞ്ഞു. അവനെ തടഞ്ഞു.
അവൻ പിന്നെയും കാശ് എടുക്കാൻ നോക്കി. ഞാനവന്റെ കൈ തട്ടി മാറ്റി.
"മക്കള് പോവാൻ ഉദ്ദേശമില്ലാലെ..?" - സത്യൻ പറഞ്ഞു..
"ഇല്ല... ചേട്ടൻ ചെയ്യാനുള്ളത് എന്താന്ന് വച്ചാ ചെയ്യ്..."
"ആഹാ... എന്നാ പിന്നെ നാറ്റിച്ചേക്കാം..."
"ഹാ നാറ്റിച്ചോ..." - ഞാൻ പറഞ്ഞു.
എല്ലാവരും ഒന്നൊതുങ്ങി.
"എടാ... അയാള് നമ്മളെ..?" - സഹല് എന്നോട് ചോദിച്ചു.
"അയാള് ചെയ്യട്ടെടാ... നീയവളെ പിടി..." - ഞാൻ പറഞ്ഞു.
ഞങ്ങൾ കാറിൽ കേറി.
ആൾകൂട്ടം ഞങ്ങൾ കാറെടുത്ത് പോവുന്നതിനൊപ്പം കൂക്കി വിളിച്ചു.
ഞങ്ങളത് ശ്രദ്ധിച്ചില്ല.
കാറിൽ ഹിന്ദി പാട്ട് സ്വച്ഛമായി ഒഴുകി കൊണ്ടിരുന്നു.
സഹലിന്റെ തോളിൽ ചാഞ്ഞു മേഴ്സി ഉറങ്ങുന്നുണ്ടായിരുന്നു.
"എടാ.. അവര് നമ്മളെ വല്ലതും ചെയ്യോ..? "
"ഇല്ലടാ.. നീ പേടിയ്ക്കണ്ടാ.. ആൾക്കൂട്ടത്തിന്റെ നടുക്ക് നിന്ന് ഇമ്മാതിരി കസർത്ത് കാണിക്കാൻ എളുപ്പമാ... എന്തെങ്കിലും അവൻ ഒറ്റയ്ക്ക് ചെയ്യട്ടെ... മിണ്ടാൻ കഴിയാത്ത കുട്ടിയെ കരയിച്ചത് മുതലുള്ളത് നമുക്ക് കേസാക്കി കയ്യീ വച്ച് കൊടുക്കാം..." - സഹലിനെ സമാധാനിപ്പിച്ചു.
അവൻ ഉറങ്ങാൻ തുടങ്ങുകയായിരുന്നു.
"അല്ലെങ്കിലും സത്യനെ പോലുള്ള തായോളികൾക്കൊന്നും ഇന്നാട്ടിൽ ഒരു പഞ്ഞവുമില്ലല്ലോ... കഴുവേറികൾ..."
ഞാനെന്റെ മനസ്സിൽ പറഞ്ഞു.
സമയം ആറര ആയിരുന്നു. വണ്ടി ദീന ദയാൽ ഹോസ്പിറ്റലിൽ നിർത്തി ഡ്രസ്സ് ചെയ്ത് വീട്ടിലേയ്ക്ക് കാറോടിച്ചു തിരിച്ചു.
വരുന്നത് വരട്ടെ... എന്റെ ഉള്ള് തിളച്ചുകൊണ്ടിരുന്നു...
പള്ളിക്കപ്പേളയ്ക്ക് മുന്നിലെ ചെറിയ തട്ട് കടയ്ക്ക് മുന്നിൽ നിർത്തി സഹലിനും മേഴ്സിയ്ക്കും ചായ വാങ്ങിക്കൊടുത്തു.
കപ്പേളയ്ക്ക് മുന്നിൽ ക്രൂശിതനായ ക്രിസ്തു രക്തംവാർന്ന് മരവിച്ചു നിൽക്കുന്നു.
ആൾക്കൂട്ടത്തിന് എക്കാലവും ഒറ്റുകൊടുക്കാനും കുരിശിലേറ്റാനും വിചാരണ ചെയ്യാനും ഒരേയൊരിര മതിയല്ലോ... - ഞാനോർത്തു.
തട്ട് കടയിലെ ദ്രവിച്ച ബഞ്ചിലിരുന്ന് ഞാൻ അന്നത്തെ പത്രം മനസ്സിൽ വായിച്ചുകൊണ്ടിരുന്നു.
"മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ച് ദളിതനായ പിതാവിനെയും മകളെയും പരസ്യമായി പിങ്ക് പോലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു..." - എന്റെ ഉള്ള് തിളച്ചു.
സഹൽ കുറച്ചപ്പുറത്ത് ഒതുങ്ങി നിന്ന് സിഗരറ്റ് വലിയ്ക്കുന്നു.
മേഴ്സി ശാന്തമായി ചായകുടിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഞങ്ങളെ മൂന്ന് പേരെയും ഈ ഇരുട്ട് വല്ലാതെ ചൂഴ്ന്ന് നോക്കുന്ന പോലെ...