വീടുവിട്ടിറങ്ങിപ്പോയവരെല്ലാം ബുദ്ധന്മാരായിരുന്നില്ലല്ലോ!

വീടുവിട്ടിറങ്ങിപ്പോയവരെല്ലാം ബുദ്ധന്മാരായിരുന്നില്ലല്ലോ!
കയറുപോലിഴപിരിക്കാനാവാത്തവിധം
തങ്ങളിൽ മുറിവുകളെ വഹിച്ചവർ.
"എനിക്ക് കണ്ണുനീരില്ലെ"ന്ന് കരയുക തന്നെ!
വീടുവിട്ടിറങ്ങിപ്പോയവരെല്ലാം
ബുദ്ധന്മാരായിരുന്നില്ലല്ലോ!
മഴനൂലുപോലെ നേർത്ത് കടലാസുപോ-
ലൊപ്പിയവരിലെ സ്നേഹത്തെ കുടഞ്ഞെറിഞ്ഞവർ.
"എനിക്ക് പ്രണയമേയില്ലെ"ന്ന് വേദനിപ്പിക്കുക തന്നെ!
വീടുവിട്ടിറങ്ങിപ്പോയവരെല്ലാം
ബുദ്ധന്മാരായിരുന്നില്ലല്ലോ!
തീവിഴുങ്ങിമേഘങ്ങളെ അകത്താക്കി
സ്വയം പുകഞ്ഞു തീരുന്നവർ
"എനിക്ക് മാനമില്ലെ"ന്ന് പുലമ്പുക തന്നെ!
വീടുവിട്ടിറങ്ങിപ്പോയവരെല്ലാം
ബുദ്ധന്മാരായിരുന്നില്ലല്ലോ!
പ്രതിബിംബത്തിലുമ്മവെച്ചിട്ടിനിയും
മതിയാക്കാത്തവർ.
"എനിക്ക് നിരാശയില്ലെ"ന്ന് ചിരിക്കുക തന്നെ!
വീടുവിട്ടിറങ്ങിപ്പോയവരെല്ലാം
ബുദ്ധന്മാരായിരുന്നില്ലല്ലോ!
നിഴലിനെ കെട്ടിപ്പിടി-
ച്ചുറങ്ങിയെണീറ്റവർ.
"എനിക്ക് ജീവനില്ലെ"ന്ന് മിടിക്കുക തന്നെ!
കയറുപോലിഴപിരിക്കാനാവാത്തവിധം
തങ്ങളിൽ മുറിവുകളെ വഹിച്ചവർ.
"എനിക്ക് കണ്ണുനീരില്ലെ"ന്ന് കരയുക തന്നെ!
വീടുവിട്ടിറങ്ങിപ്പോയവരെല്ലാം
ബുദ്ധന്മാരായിരുന്നില്ലല്ലോ!
മഴനൂലുപോലെ നേർത്ത് കടലാസുപോ-
ലൊപ്പിയവരിലെ സ്നേഹത്തെ കുടഞ്ഞെറിഞ്ഞവർ.
"എനിക്ക് പ്രണയമേയില്ലെ"ന്ന് വേദനിപ്പിക്കുക തന്നെ!
വീടുവിട്ടിറങ്ങിപ്പോയവരെല്ലാം
ബുദ്ധന്മാരായിരുന്നില്ലല്ലോ!
തീവിഴുങ്ങിമേഘങ്ങളെ അകത്താക്കി
സ്വയം പുകഞ്ഞു തീരുന്നവർ
"എനിക്ക് മാനമില്ലെ"ന്ന് പുലമ്പുക തന്നെ!
വീടുവിട്ടിറങ്ങിപ്പോയവരെല്ലാം
ബുദ്ധന്മാരായിരുന്നില്ലല്ലോ!
പ്രതിബിംബത്തിലുമ്മവെച്ചിട്ടിനിയും
മതിയാക്കാത്തവർ.
"എനിക്ക് നിരാശയില്ലെ"ന്ന് ചിരിക്കുക തന്നെ!
വീടുവിട്ടിറങ്ങിപ്പോയവരെല്ലാം
ബുദ്ധന്മാരായിരുന്നില്ലല്ലോ!
നിഴലിനെ കെട്ടിപ്പിടി-
ച്ചുറങ്ങിയെണീറ്റവർ.
"എനിക്ക് ജീവനില്ലെ"ന്ന് മിടിക്കുക തന്നെ!