വേവറ്റ ബിരിയാണി

കൂട്ടത്തിലാരൊക്കെയോ കുറ്റം പറഞ്ഞുകേട്ടൊന്നകന്നു
നിന്നു മൂസാക്കാ തനിയെ
ബിരിയാണിയടിയിൽ പിടിച്ചെന്ന വാർത്ത
തിരയടിച്ചിളകി നാടാകെ മൊത്തം
ബിരിയാണി ചെമ്പിനുണ്ടൊരു ശാസ്ത്രം
കല്യാണടുപ്പിൽ മൂസാക്ക് തെറ്റാ ചരിത്രം
ഇന്നലെയോളമാളവ്
തെറ്റിയില്ല
അന്നോളമാരുമതിനെ
കുറ്റം പറഞ്ഞതില്ല
എന്നിട്ടും മകളുടെ മംഗല്യ രാവിൽ
മനക്കണക്ക് പിഴച്ചോ മനസ്സ് മരവിച്ചോ
കല്യാണരിക്കു വേവേറി
അടുപ്പിൽ തീയുടെ ഗതിമാറി
ദിശ നോക്കാതെ പന്തലിൽ പുക പാറി
മൂസാന്റെ ബിരിയാണി കിസ്സയ്ക്ക് മങ്ങലേറ്റപോൽ
മകളുടെ കല്യാണ വേളയിൽ ചർച്ചയായി
ബാപ്പാന്റെ കൈയളവ് മാറിയെന്നറിഞ്ഞിട്ടും
മകളുടെ മനസ്സിലീശലടിച്ചില്ല
ആഴത്തിലത്രയും താഴ്ന്ന വേരുള്ള ബന്ധങ്ങൾ
മാറ്റിനടുന്നതിലാഘാതം
മാത്രമാണ് ബാപ്പാക്ക്
അടിയിൽ പിടിച്ചെന്നാരോപിച്ചോരോ
അരിയിലും കാണാം
മൂസാക്ക് മകളോടുള്ള
സ്നേഹത്തിൻ രുചി മഹാത്മ്യം
നിന്നു മൂസാക്കാ തനിയെ
ബിരിയാണിയടിയിൽ പിടിച്ചെന്ന വാർത്ത
തിരയടിച്ചിളകി നാടാകെ മൊത്തം
ബിരിയാണി ചെമ്പിനുണ്ടൊരു ശാസ്ത്രം
കല്യാണടുപ്പിൽ മൂസാക്ക് തെറ്റാ ചരിത്രം
ഇന്നലെയോളമാളവ്
തെറ്റിയില്ല
അന്നോളമാരുമതിനെ
കുറ്റം പറഞ്ഞതില്ല
എന്നിട്ടും മകളുടെ മംഗല്യ രാവിൽ
മനക്കണക്ക് പിഴച്ചോ മനസ്സ് മരവിച്ചോ
കല്യാണരിക്കു വേവേറി
അടുപ്പിൽ തീയുടെ ഗതിമാറി
ദിശ നോക്കാതെ പന്തലിൽ പുക പാറി
മൂസാന്റെ ബിരിയാണി കിസ്സയ്ക്ക് മങ്ങലേറ്റപോൽ
മകളുടെ കല്യാണ വേളയിൽ ചർച്ചയായി
ബാപ്പാന്റെ കൈയളവ് മാറിയെന്നറിഞ്ഞിട്ടും
മകളുടെ മനസ്സിലീശലടിച്ചില്ല
ആഴത്തിലത്രയും താഴ്ന്ന വേരുള്ള ബന്ധങ്ങൾ
മാറ്റിനടുന്നതിലാഘാതം
മാത്രമാണ് ബാപ്പാക്ക്
അടിയിൽ പിടിച്ചെന്നാരോപിച്ചോരോ
അരിയിലും കാണാം
മൂസാക്ക് മകളോടുള്ള
സ്നേഹത്തിൻ രുചി മഹാത്മ്യം