കവിത പോലൊരുവൻ

വെള്ളയിൽ ഇളം നീലവര-
കളിട്ട കുപ്പായത്തിൽ
പ്രാസമൊപ്പിച്ച കവിത പോലൊരുവൻ.
ചിലപ്പോൾ,
ത്രോ ലൈനിനു കുറുകെ
എതിരാളിയെ
കബളിപ്പിച്ച്, നിലത്തിട്ട്
കൊള്ളക്കാരനെന്ന പോലെ
പന്തുമായി പാഞ്ഞു.
ചിലപ്പോൾ,
ഉറച്ചു നിൽക്കുന്ന
പ്രതിരോധ കോട്ടകളെ
തെറിപ്പിച്ചിട്ട്
പന്തുമായി ഇന്ദ്രജാലമിട്ടു.
ചിലപ്പോൾ,
ആറുമേഴും മനുഷ്യരെ
കൂസാതെ, ക്ഷണനേരത്തിൽ
പന്തുമായി ശരവേഗം
മിന്നൽ തീർത്തു.
ചിലപ്പോൾ,
ഉയർന്നു പൊങ്ങുന്ന പന്തിനെ
നിമിഷാർദ്ധത്തിൽ
ബുട്ടിൽ അടക്കം ചെയ്ത്
കാണികളെ ത്രസിപ്പിച്ചു.
തൊണ്ണൂറു മിനിട്ടും
ഇടതടവില്ലാതെ
കവിതകളിലൂടെ
നൃത്തമിട്ടയാൾ
ഒരു പൂവിനു വേണ്ടി
ഓടിയലയുന്നു.
ഒരു ലോകമവസാനിക്കാൻ
നിമിഷങ്ങൾ ശേഷിക്കവേ...
ഒരു വിസിൽ ചുണ്ടോളമടുക്കാൻ
ചെറുവിടവ് ശേഷിക്കവേ...
കളിട്ട കുപ്പായത്തിൽ
പ്രാസമൊപ്പിച്ച കവിത പോലൊരുവൻ.
ചിലപ്പോൾ,
ത്രോ ലൈനിനു കുറുകെ
എതിരാളിയെ
കബളിപ്പിച്ച്, നിലത്തിട്ട്
കൊള്ളക്കാരനെന്ന പോലെ
പന്തുമായി പാഞ്ഞു.
ചിലപ്പോൾ,
ഉറച്ചു നിൽക്കുന്ന
പ്രതിരോധ കോട്ടകളെ
തെറിപ്പിച്ചിട്ട്
പന്തുമായി ഇന്ദ്രജാലമിട്ടു.
ചിലപ്പോൾ,
ആറുമേഴും മനുഷ്യരെ
കൂസാതെ, ക്ഷണനേരത്തിൽ
പന്തുമായി ശരവേഗം
മിന്നൽ തീർത്തു.
ചിലപ്പോൾ,
ഉയർന്നു പൊങ്ങുന്ന പന്തിനെ
നിമിഷാർദ്ധത്തിൽ
ബുട്ടിൽ അടക്കം ചെയ്ത്
കാണികളെ ത്രസിപ്പിച്ചു.
തൊണ്ണൂറു മിനിട്ടും
ഇടതടവില്ലാതെ
കവിതകളിലൂടെ
നൃത്തമിട്ടയാൾ
ഒരു പൂവിനു വേണ്ടി
ഓടിയലയുന്നു.
ഒരു ലോകമവസാനിക്കാൻ
നിമിഷങ്ങൾ ശേഷിക്കവേ...
ഒരു വിസിൽ ചുണ്ടോളമടുക്കാൻ
ചെറുവിടവ് ശേഷിക്കവേ...